Sunday, October 1, 2023

മുജാഹിദ് പ്രസ്ഥാനം8കേരളത്തിൽ ഹദീസ് നിഷേധികൾ മൂന്ന്

 https://www.facebook.com/100024345712315/posts/pfbid0iKwakFxR2kFBjEtjEzSvaCoz7vyuCaf8xe7ZkNwmaER74wjLbQ6zsH6xbStXFH38l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം    8/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


കേരളത്തിൽ 

ഹദീസ് നിഷേധികൾ മൂന്ന്


മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിളയുടെയും വികല ചിന്തകൾ വക്കം മൗലവിയിൽ ആകൃഷ്ടമായത് പ്രധാനമായും മൂന്ന് വിധത്തിലാണ്.


1- ഹദീസ് നിഷേധം.

2- സ്വഹാബികളെ അംഗീകരിക്കാതിരിക്കുക.

3- തഖ്ലീദ് വിരോധം. 

(വിശദീകരണം വഴിയേ)


ഹദീസ് നിഷേധത്തിന്റെ രൂപം എം.ഐ സുല്ലമി വിശദീകരിക്കുന്നതിങ്ങനെയാണ്.


"ഖുർആനിൽ ബുദ്ധിക്കും ശാസ്ത്രത്തിനും വിരുദ്ധമായ യാതൊന്നുമില്ല. എന്നാൽ ചില ആഹാദായ ഹദീസുകളിൽ അപ്രകാരം ചിലത് കണ്ടേക്കാനിടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ ശാസ്ത്ര വീക്ഷണങ്ങൾ പരിശോധിക്കുകയും തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളാണെങ്കിൽ ഹദീസിനെ തള്ളുകയും ചെയ്യണമെന്ന് ഇമാം മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയ ഇസ്‌ലാഹി നായകർ വാദിച്ചിരുന്നു. ജിന്നുബാധ, ജിന്നുബാധ ഒഴിപ്പിക്കൽ തുടങ്ങിയവയെ അവർ അന്ധവിശ്വാസങ്ങളാക്കി തള്ളിയതിന്റെ കാരണം ഇതായിരുന്നു. മുജാഹിദ് പണ്ഡിതരിൽ ബഹുഭൂരിഭാഗവും ജിന്ന് ബാധയെയും ജിന്നുകളുമായുള്ള സംവദനത്തെയുമെല്ലാം അന്ധവിശ്വാസങ്ങളായി എണ്ണുന്നതിന്റെയും കാരണവും മറ്റൊന്നല്ല. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 28)


മന്ത്രം, ഉറുക്ക്, വെള്ളത്തിൽ മന്ത്രം, പിഞ്ഞാണമെഴുത്ത്, ബർക്കത്ത്, ഇസ്തിഗാസ, തവസ്സുൽ... തുടങ്ങിവയല്ലാം മൗലവിമാർ എതിർത്തതിന്റെ പിന്നിൽ ഈ 'ബുദ്ധിക്ക് യോജിക്കായ്മ' തന്നെയായിരുന്നു.  


മുഹമ്മദ് അബ്ദുവിന്റെ ഈ അളവുകോൽ വെച്ച് ഹദീസിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളെയും തള്ളുന്നതിൽ മുൻപന്തിയിലുള്ള ആളായിരുന്നു എ അലവി മൗലവിയുടെ മകൻ അബ്ദുസ്സലാം സുല്ലമി. 

മുജാഹിദ് പിളർന്നപ്പോഴും ഹദീസ് നിഷേധത്തിൽ ഉറച്ചുനിന്ന വ്യക്തി. 

ടിപി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെ എൻ എമ്മും, സകരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ജിന്ന് ടീമും ഈ ഹദീസ് നിഷേധത്തിൽ നിന്നും അല്പം പിറകോട്ട് നിന്നിരുന്നു. അതിന് ചില കാരണങ്ങളുണ്ട്.

(വിശദീകരണം വഴിയേ)


എന്നാൽ ഹദീസ് നിഷേധത്തിൽ നിന്ന് അണു അളവ് വ്യതിചലിക്കാതെ മുഹമ്മദ് അബ്ദുവിന്റെ ആശയത്തിൽ ഉറച്ചു നിന്ന മടവൂർ ഗ്രൂപ്പ് നേതാവ് അബ്ദുസ്സലാം സുല്ലമിയടക്കം മൂന്ന് നേതാക്കളെ കേരളത്തിലെ ഹദീസ് നിഷേധികളായി മൗലവിമാർ പ്രഖ്യാപിച്ചിരിക്കുകയാണ്.


"ആദർശ പ്രചരണത്തിന് നല്ല സാധ്യതയുള്ള മണ്ണാണ് കേരളത്തിന്റെത്. അതുകൊണ്ടുതന്നെ എന്ത് പ്രചരിപ്പിച്ചാലും അതൊക്കെ അംഗീകരിക്കാൻ ഒരുപാട് ആളുകളെ ഇവിടെ കിട്ടും. വളക്കൂറുള്ള ഈ മണ്ണിന്റെ ഉപയോഗം കണക്കിലെടുത്തുകൊണ്ട് തന്നെ ഒട്ടനവധി ഹദീസ് നിഷേധികൾ കേരളത്തിൽ രംഗത്ത് വന്നു. അതിൽ തന്നെ ഹദീസുകൾ തീരെ വേണ്ട എന്ന് പറഞ്ഞ് പച്ചയായി തള്ളിയ വരും ഞങ്ങൾ ഹദീസ് അംഗീകരിക്കുന്നവർ തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് ഇഷ്ടമുള്ളത് മാത്രം സ്വീകരിച്ച് അല്ലാത്തത് തള്ളുന്ന വരും ബുദ്ധി ക്കൊപ്പിച്ച് ഹദീസുകളെ വ്യാഖ്യാനിക്കുന്നവരും ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെന്ന് തോന്നുന്ന ഹദീസുകളെ തള്ളുന്നവരും രംഗത്ത് വന്നു. ഇതിൽ പ്രധാനികളായിരുന്നു സി.എൻ അഹ്മദ് മൗലവിയും ചേകന്നൂർ മുഹമ്മദ് മൗലവിയും അബ്ദുസ്സലാം 

സുല്ലമിയും. "


(ഹദീസ് പ്രസക്തി, 

പ്രാമാണികത, നിഷേധം.

ഫള്ലുൽ ഹഖ് ഉമരി പേ: 81)


സത്യത്തിൽ ഈ ഹദീസ് നിഷേധികളുടെ പട്ടികയിൽ നിന്ന് 

ഒരു മൗലവിയും മുക്തനല്ല. 

കാരണം സിഎൻ മൗലവിയുടെയും സലാം സുല്ലമിയുടെയും ഹദീസ് നിഷേധത്തിന് പറഞ്ഞ കാരണങ്ങളെല്ലാം എല്ലാ മൗലവിമാരിലുമുണ്ട്. അത് വിശദീകരിക്കാം.

                           (തുടരും)

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...