Sunday, October 1, 2023

പിഴവ് ബോധ്യപ്പെട്ടപ്പോൾ* *പ്രസ്ഥാനം നെടുകെ പിളർന്നു.* ➖➖➖➖➖➖➖➖➖➖ ✍️aslamsaquafi payyoli വക്കം മൗലവിക്ക് സംഭവിച്ച അബദ്ധം

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 7/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പിഴവ് ബോധ്യപ്പെട്ടപ്പോൾ*

*പ്രസ്ഥാനം നെടുകെ പിളർന്നു.* 

➖➖➖➖➖➖➖➖➖➖

✍️aslamsaquafi payyoli


വക്കം മൗലവിക്ക് സംഭവിച്ച അബദ്ധം അണികൾക്ക് ബോധ്യപ്പെട്ടപ്പോൾ പ്രസ്ഥാനം രണ്ടായി പിളർന്നു.  

അഫ്ഗാനിയെയും അബ്ദുവിനെയും മുറുകെ പിടിച്ച് ഹുസൈൻ മടവൂർ ഒരു പക്ഷത്തും ഗൾഫ് സലഫികളായ അൽബാനിയെയും ടീമിനെയും സ്വീകരിച്ച് കെ.എൻ.എം മറുപക്ഷത്തും.


ഡോ: കെ കെ സകരിയ്യ  സ്വലാഹിയുടെ അവസാന കാലത്തെ ഉപദേശങ്ങളിലാണ്, പ്രസ്ഥാനം പിഴച്ചതാണെന്നും നമുക്ക് വീഴ്ച വന്നിട്ടുണ്ടെന്നും  പരസ്യമായി സമ്മതിക്കുന്നത്. പ്രസ്തുത ഭാഗം താഴെ ചേർക്കുന്നു:


"നാം സലഫികളാണെന്ന് പറയുമ്പോൾ തന്നെ പൂർണ്ണമായ അർത്ഥത്തിൽ അഹ് ലു സുന്നത്തിന്റെ ആശയാദർശങ്ങളും നയനിലപാടുകളും പിൻപറ്റുന്നതിൽ നമുക്ക് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണങ്ങൾ പലതാണ്.

2002ൽ ഇതിനെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്ത് വന്നു. (2002 ലാണ് മുജാഹിദ് ആദ്യ പിളർപ്പ് ) അവർ പറഞ്ഞു നിങ്ങൾ പറയുന്നത് യഥാർത്ഥ സലഫിയ്യത്തല്ല; ഗൾഫ് സലഫിസമാണ്. അത് അന്ധവിശ്വാസവും കുറാഫാത്തുമാണ്. ഞങ്ങൾ പറയുന്നതാണ് യഥാർത്ഥ സലഫിയ്യത്ത്. അഥവാ ഈജിപ്ഷ്യൻ ധാരയിലൂടെ കടന്നുവന്ന സലഫിയത്ത് എന്നു പറഞ്ഞ് ഈ കൂട്ടായ്മയിൽ നിന്നും വേറിട്ടു നിന്നു അവർ. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഒരു പുസ്തകവും അതിനുവേണ്ടി അവർ പുറത്തിറക്കി. അത് പ്രധാനമായും യഥാർത്ഥ സലഫിയ്യത്തിനെ വിമർശിക്കുന്നതും തങ്ങളുടേതാണ് യഥാർത്ഥ സലഫിയത്ത് എന്ന് വാദിക്കുന്നതുമായിരുന്നു. റശീദുരിള വഴിയും മുഹമ്മദ് അബ്ദു വഴിയും വന്നതാണ് പ്രസ്തുത സലഫിയ്യത്ത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഗൾഫ് സലഫിയത്ത് അന്ധവിശ്വാസമാണ് എന്നുമായിരുന്നു അവരുടെ വാദം. ഇത്തരം വാദങ്ങളുമായി അവർ മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു.  സലഫിയത്തിനു വേണ്ടി നമ്മൾ വാദിക്കുകയും അവർ ഉയർത്തിപ്പിടിച്ച ജിന്ന്, സിഹ്ർ, ശൈത്താൻ എന്നീ വിഷയങ്ങളിലുള്ള പുകമറ നീക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും പിന്നീട് ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോൾ കൂടുതൽ ബോധ്യമായി നാം ഇതുവരെ (ഒരു നൂറ്റാണ്ട് കാലം) ഉൾക്കൊണ്ടിരുന്നത് തികച്ചും കുറ്റമറ്റ സലഫിയത്തല്ല എന്ന്. യഥാർത്ഥത്തിൽ അതിലെ തെറ്റുകൾ ബോധ്യമായപ്പോൾ പഴയകാല തെറ്റുകൾ തിരുത്താൻ നാം തയ്യാറാവുകയും ചെയ്തു.... യഥാർത്ഥത്തിൽ സൂക്ഷ്മത കുറവ് മൂലം ഇത്തരം കാര്യങ്ങളിൽ നമുക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ സലഫിയത്ത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ നാം നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്."

(അൽ ഇസ്‌ലാഹ് മാസിക

2022 നവംബർ പേ: 13)


ഇനിയാണ് രസം,

മൗലവിമാർ തല്ലിപ്പിരിഞ്ഞ് ഹദീസ് നിഷേധികളെ തപ്പിയിറങ്ങി.

ഹദീസ് നിഷേധം പൗരാണികരിൽ, 

ഹദീസ് നിഷേധം ആധുനികരിൽ, 

ഹദീസ് നിഷേധം ഇന്ത്യയിൽ, 

ഹദീസ് നിഷേധം കേരളത്തിൽ.... 

ഇങ്ങനെ വിശദമായ തിരച്ചിൽ നടത്തിയപ്പോൾ കേരളത്തിൽ നിന്നും ആകെ ലഭിച്ചത് മൂന്ന് പേരെയാണ്. അതിൽ ഒരൊറ്റ സുന്നിയും ഇല്ല. എല്ലാം കഴിഞ്ഞകാല മുജാഹിദ് നേതൃത്വം തന്നെ. അതാരൊക്കെയാണെന്നും അവരുടെ വാദങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് പരിശോധിക്കാം.


                  (തുടരും)

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...