Tuesday, June 6, 2023

നെ_തബറുക്ക്_വിരോധിയാക്കാൻ_കിതാബിൽ_തിരിമറി_കാണിച്ച്_നസീർ_മലൈബാരി ഉമർ റ ദാനിയാൽ നബിയും ബറക്കത്തും

 #സയ്യിദുനാ_ഉമർ (റ) #നെ_തബറുക്ക്_വിരോധിയാക്കാൻ_കിതാബിൽ_തിരിമറി_കാണിച്ച്_നസീർ_മലൈബാരി


തബറുക്കുമായി ബന്ധപ്പെട്ട ചർച്ചയിൽ സയ്യിദുനാ ഉമർ (റ) വിന്റെ നിലപാട് സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൊണ്ട് കൃത്യമായി വിവരിച്ചപ്പോൾ വിളറി പൂണ്ട്, സയ്യിദുനാ ഉമർ (റ) വിനെ തബറുക്ക് വിരോധിയാക്കാനുള്ള കിണഞ്ഞ ശ്രമത്തിലാണ് മലൈബാരി. എല്ലാ ശ്രമങ്ങളെയും കൃത്യമായി അഇമത്തിന്റെ വിവരണങ്ങളെ കൊണ്ട് ഖണ്ഡിച്ചപ്പോൾ കിതാബുകളിൽ കൃത്രിമം കാണിച്ച് കട്ട് മുറിച്ച് സയ്യിദുനാ ഉമർ (റ) വിനെ വഹാബിയാക്കാൻ ശ്രമിക്കുകയാണിപ്പോൾ ടിയാൻ. 


സ്വഹാബി വര്യനായ അബു മൂസൽ അശ്അരി (റ) വിന് തുസ്തറിൽ വെച്ച് ദാനിയാൽ നബിയുടെ പുണ്യ ശരീരവും ചില തിരുശേഷിപ്പുകളും  ലഭിച്ചപ്പോൾ എന്തു ചെയ്യണം എന്ന് അറിയാൻ വേണ്ടി ഖലീഫ ഉമർ (റ) ന് കത്ത്  എഴുതിയ വിശദമായ ആ ചരിത്രത്തിലെ ചെറിയ ഒരു ഭാഗം മാത്രം എടുത്ത് ബാക്കി ഭാഗം മൂടിവെക്കുകയാണ് നസീർ മൗലവി.  


തിരുശേഷിപ്പിന്റെ കൂട്ടത്തിൽ ഒരു ഗ്രന്ഥവും എണ്ണയുള്ള ഒരു പാത്രവും കുറച്ച് ദിർഹമുകളും ഒരു മോതിരവും ഉണ്ടായിരുന്നു. ഉമർ (റ) മറുപടി എഴുതിയപ്പോൾ തിരുശേഷിപ്പിൽ നിന്ന് അൽപ്പം എണ്ണ തനിക്ക് അയക്കണമെന്നും ബാക്കിയുള്ള എണ്ണ ആ ഭാഗത്തുള്ള മുസ്ലിമീങ്ങൾക്ക് രോഗശമനത്തിന് വേണ്ടി ഉപയോഗിക്കാൻ നൽകണമെന്നും ഉമർ (റ) ആവശ്യപ്പെട്ടിരുന്നു. 


وَأَمَّا الْوَدَكُ فَابْعَثْ إِلَيْنَا مِنْهُ وَمُرْ مَنْ قِبَلَكَ مِنَ الْمُسْلِمِينَ يَسْتَشْفُونَ بِهِ


ഈയൊരു ഭാഗം മൂടിവച്ചാണ് ഉമർ (റ) വിനെ വഹാബിയാക്കാൻ നസീർ മൗലവി ശ്രമിക്കുന്നത്.


ഉമർ (റ) എന്തിനുവേണ്ടിയാണ് തിരുശേഷിപ്പിൽ പെട്ട എണ്ണ മദീനയിലേക്ക് അയക്കാൻ വേണ്ടി ആവശ്യപ്പെട്ടത് മദീനയിൽ എണ്ണ ഇല്ലാത്തതുകൊണ്ടാണോ ?

 രോഗശമനത്തിന് വേണ്ടി എണ്ണ മുസ്ലിമീങ്ങൾക്ക് നൽകണമെന്ന് ഉമർ (റ) പറഞ്ഞത് മൗലവി എന്തിനാണ് മൂടി വെച്ചത് ?


ശേഷം അബൂ മൂസൽ അശ്അരി (റ) ആ പുണ്യ ശരീരത്തിനെ ചുംബിച്ച കാര്യവും ഹാഫിള് ഇബ്നു കസീർ വിശദീകരിക്കുന്നുണ്ട്.


ഇതിൽ നിന്നെല്ലാം ഉമർ (റ) തബറുക്ക് വിരോധിയല്ലെന്നും തബറുക്ക് എടുക്കുകയും എടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സ്വഹാബി വര്യനാണെന്നത് വ്യക്തമാണ്.


പ്രിയരേ ഇങ്ങിനെ അഇമ്മത്തിന്റെ ഗ്രന്ഥങ്ങളിൽ ധാരാളം തിരുമറികൾ നടത്തിയും കട്ടും മുസ്ലിം സമൂഹത്തിനെ വഞ്ചിക്കുകയാണ് عبد النصير أحمد المليباري . ഇങ്ങിനെയുള്ള കുതന്ത്രങ്ങളിൽ നിന്നും വഞ്ചനകളിൽ നിന്നും അല്ലാഹു ഈ ഉമ്മത്തിനെ കാത്തു രക്ഷിക്കുമാറാകട്ടെ………..

ടിയാന് പടച്ചവൻ സൽബുദ്ധി നൽകുമാറാകട്ടെ……..


പി.പി ഉവൈസ് അദനി വെട്ടുപാറ


وفي البداية والنهاية2/49

http://shiaonlinelibrary.com/%D8%A7%D9%84%D9%83%D8%AA%D8%A8/3594_%D8%A7%D9%84%D8%A8%D8%AF%D8%A7%D9%8A%D8%A9-%D9%88%D8%A7%D9%84%D9%86%D9%87%D8%A7%D9%8A%D8%A9-%D8%A7%D8%A8%D9%86-%D9%83%D8%AB%D9%8A%D8%B1-%D8%AC-%D9%A2/%D8%A7%D9%84%D8%B5%D9%81%D8%AD%D8%A9_48#top


ثم قال ابن أبي الدنيا: حدثنا أبو بلال، حدثنا قاسم بن عبد الله، عن عنبسة بن سعيد وكان عالما، قال: وجد أبو موسى مع دانيال مصحفا وجرة فيها ودك ودراهم وخاتمه، فكتب أبو موسى بذلك إلى عمر فكتب إليه عمر: أما المصحف فابعث به إلينا وأما الودك فابعث إلينا منه ومر من قبلك من المسلمين يستشفون به وأقسم الدراهم بينهم وأما الخاتم فقد نفلناكه. وروي عن ابن أبي الدنيا من غير وجه: أن أبا موسى لما وجده وذكروا له أنه دانيال التزمه وعانقه وقبله. 



No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...