Wednesday, June 7, 2023

ളഈഫായ_ഹദീസ്; #സുന്നത്ത്_സ്ഥിരപ്പെടുന്നത്_എങ്ങനെ ? #ഇബാറത്ത്_കട്ട്_മുറിച്ച്_മലയ്ബാരി

 #ളഈഫായ_ഹദീസ്; #സുന്നത്ത്_സ്ഥിരപ്പെടുന്നത്_എങ്ങനെ ?

#ഇബാറത്ത്_കട്ട്_മുറിച്ച്_മലയ്ബാരി


ബറാഅത്ത് ദിനത്തിന്റെ മഹത്വം വിശദീകരിക്കാൻ വേണ്ടി ഇമാം മുനാവി (റ) എഴുതിയ ഒരു ഗ്രന്ഥമാണ്

 شرح نبذة في فضائل النصف من شعبان.

ഈ ഗ്രന്ഥത്തിൽ ഇമാം മുനാവി (റ) ബറാഅത്ത് ദിനത്തിന്റെ മഹത്വങ്ങളും പ്രത്യേക കർമ്മങ്ങളും ധാരാളം വിശദീകരിക്കുന്നുണ്ട്. കൂട്ടത്തിൽ ബറാഅത്ത് നോമ്പിന്റെ അടിസ്ഥാനവും വിശദീകരിക്കുന്നുണ്ട്. ബറാഅത്ത് നോമ്പിന്റെ സുന്നിയ്യത്ത് ഇമാം മുനാവി (റ) സ്ഥിരപ്പെടുത്തുന്നത് ഇബ്നുമാജ ഉദ്ധരിക്കുന്ന ഒരു ഹദീസ് മുൻനിർത്തിയാണ്. പ്രസ്തുത ഹദീസ് ളഈഫ് ആണെങ്കിൽ പോലും ഫളാഇലുൽ അഅ്മാൽ എന്ന പരിഗണനയിൽ നോമ്പ് സുന്നത്താകുമെന്ന് ഇമാം മുനാവി (റ) വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത ചർച്ചയിൽ ഇമാം നവവിയെല്ലാം പരിചയപെടുത്തിയ ഫളാഇലുൽ അഅ്മാൽ എന്ന പരിഗണനയിൽ ഒരു അമൽ എങ്ങനെയാണ് സുന്നത്താകുന്നത് എന്നും ഇമാം വിശദീകരിക്കുന്നുണ്ട്. 

ഇമാം മുനാവി (റ) പറയുന്നത് കാണൂ:


 "ശഅ്ബാൻ പതിനഞ്ചിന് പ്രത്യേകമായി നോമ്പ്  അനുഷ്ഠിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പറഞ്ഞ ഇബ്നു തൈമിയക്ക് ഇബ്നു മാജയുടെ ഹദീസിൽ ഖണ്ഡനമുണ്ട്. കാരണം ഈ നോമ്പിന് ഖവിയ്യ് അല്ലാത്ത അടിസ്ഥാനം ഉണ്ടെന്ന് വ്യക്തമാണ്. ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅ്മാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅ്മാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി (റ) പറയുന്നുണ്ട്. ഇമാം കമാൽ ബിൻ അബീ ഷരീഫ് (റ) പറയുന്നു: ഫള്ൽ ഉണ്ടെന്ന് ശർഇൽ സ്ഥിരപ്പെട്ട നിസ്കാരം, പ്രാർത്ഥന, ദിക്റുകൾ പോലോത്ത ഒരു കർമ്മം, പ്രത്യേക സമയത്തോ മറ്റോ നിർവഹിക്കുന്നതിൽ പവിത്രതയുണ്ട് എന്ന് ളഈഫായ ഒരു ഹദീസിൽ വന്നാൽ ആ കർമ്മം ഹദീസിൽ പറഞ്ഞത് പ്രകാരം നിർവഹിക്കൽ  സുന്നത്താണ്. സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത് പ്രസ്തുത ളഈഫായ ഹദീസ് കൊണ്ടല്ല മറിച്ച് പ്രസ്തുത കർമ്മം - സ്ഥിരപ്പെട്ട ഒരു നിരുപാധിക കർമ്മത്തിൽ പ്രവേശിക്കുന്നത് കൊണ്ടും  പ്രസ്തുത ഹദീസ് സ്വിഹത്തിന് സാധ്യത ഉള്ളതു കൊണ്ടുമാണ്......."


 ഇമാം മുനാവി (റ) വിന്റെ ഈ വിശദീകരണത്തിൽ നിന്നും

 

"لا اثبات الاستحباب الذي هو حكم شرعي بذلك الحديث"

(സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത് പ്രസ്തുത ളഈഫായ ഹദീസ് കൊണ്ടല്ല) 

എന്ന ഭാഗം മാത്രം കട്ട് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു സഹോദരന്റെ  പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ ബാക്കി ഭാഗം കൂടി വായിച്ചിരുന്നുവെങ്കിൽ ഇങ്ങനെ അദ്ദേഹം തെറ്റിദ്ധരിക്കുമായിരുന്നില്ല. സുന്നികളെ കുതിര കയറാനുള്ള വ്യഗ്രതയിൽ ബാക്കി വായിക്കാൻ അദ്ദേഹത്തിന് സമയം ലഭിച്ചിട്ടുണ്ടായിരിക്കില്ല. 

അതിന്റെ ബാക്കി ഭാഗം ഇങ്ങനെയാണ്


"بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف"


(മറിച്ച് പ്രസ്തുത കർമ്മം സ്ഥിരപ്പെട്ട നിരുപാധിക കർമ്മത്തിൽ പ്രവേശിക്കുന്നത് കൊണ്ടും  പ്രസ്തുത ഹദീസ് സ്വിഹത്തിന് സാധ്യത ഉള്ളതു കൊണ്ടുമാണ് സുന്നത്താകുന്നത്........")

ഇതെല്ലാം മൂടിവച്ചുകൊണ്ടാണ് അദ്ദേഹം സുന്നികളെ കുതിര കയറാൻ ശ്രമിക്കുന്നത്. മാത്രവുമല്ല സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെടാത്ത ബറാഅത്ത് നോമ്പ് ളഈഫായ ഹദീസിൽ വന്നതിനെ തുടർന്ന് ളഈഫായ ഹദീസ് ഫളാഇലുൽ അഅ്മാലിന്റെ പരിഗണനയിൽ സുന്നത്ത് ആകുന്ന രൂപം വ്യക്തമാക്കുകയാണ് ഇമാം മുനാവി (റ) ഇവിടെ. അതിന് വേണ്ടി ഇമാം നവവി (റ) നെ ഉദ്ധരിച്ച് ഫളാഇലുൽ അഅ്മാലിൻ്റെ ഖാഇദ വിശദീകരിച്ചാണ് ഇമാം മുനാവി ബറാഅത്ത് നോമ്പ് സ്ഥിരപ്പെടുത്തുന്നത്. ഇത്തരത്തിൽ ഇബ്നുമാജയുടെ ളഈഫായ ഹദീസ് ഉദ്ധരിച്ച് രണ്ട് സ്ഥലങ്ങളിൽ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ഇമാം മുനാവി വ്യക്തമാക്കുന്നുണ്ട്.

ഇങ്ങനെയൊക്കെ ഇബാറതുകളെ വളച്ചൊടിക്കാൻ ഈ മലയ്ബാരിക്ക് عبد النصير أحمد المليباري  അല്ലാതെ ഒരാൾക്കും സാധിക്കുമെന്ന് തോന്നുന്നില്ല.


ഇവിടെ സുന്നികൾ "വെറും ളഈഫായ ഹദീസ് കൊണ്ടാണ് സുന്നിയത്ത് സ്ഥിരപ്പെടുന്നത്" എന്ന് പറയുന്നവരല്ല. മറിച്ച് ഫളാഇലുൽ അഅ്മാലിന് അഇമ്മത്ത് വിശദീകരിച്ച മാനദണ്ഡങ്ങളും നിബന്ധനകളും പരിഗണിച്ച് കൊണ്ട്  തന്നെയാണ് സുന്നികൾ സുന്നിയ്യത്ത് സ്ഥിരപ്പെടുത്തുന്നത്. ദീനിൽ അറിയപ്പെട്ട ഒരു പൊതു ഖാഇദയാണ് പരമാവധി ഇഹ്ത്വിയാത്ത് പാലിക്കണം എന്നുള്ളത്. ഫളാഇലുൽ അഅ്മാലിൽ പ്രസ്തുത ഖാഇദയുടെ പിമ്പലത്തോട് കൂടെയാണ് സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത്. നമ്മുടെ മലയ്ബാരിക്ക് പ്രസ്തുത നിബന്ധനകളും മാനദണ്ഡങ്ങളും മനസ്സിലാകാത്തത് കൊണ്ടാണ് ഇങ്ങനെ സുന്നികളുടെ മേലിൽ കുതിര കയറാൻ ശ്രമിക്കുന്നത്.  നല്ല അദബോടെ നല്ല മുഖ്ലിസായ ഒരു ഉസ്താദിന്റെ അരികിൽ പോയി ഇരുന്ന് പഠിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും. പ്രത്യേകിച്ച് ഈ സ്ഥിരത ഇല്ലായ്മക്കും കണ്ടംചാടലുകൾക്ക് നല്ല മാറ്റം ഉണ്ടാകു. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ .


സുമനസ്യ ഇമാം ദവ്വാനി (റ) യുടെ ഉൻമൂദജൽ ഹദീസ്, ഇമാം ഇബ്നു അല്ലാൻ (റ) യുടെ അൽ ഫുതൂഹാത്തുറബ്ബാനിയ്യ , അല്ലാമ അബ്ദുൽ ഹയ്യ് ലക്നവിയുടെ അൽഅജ്‌വിബത്തുൽ ഫാളില, ഇമാം ശഅ്റാനി (റ) വിന്റെ മുഖദിമത്തു ഇൽമിൽ ഹദീസ് മുതലായ ഗ്രന്ഥങ്ങളിലെ ളഈഫായ ഹദീസിന്റെ ചർച്ച വായിച്ചു നോക്കിയാലും പരിഹാരമുണ്ടാകും. 


ഇമാം മുനാവി (റ) യുടെ ഇബാറത്തിന്റെ പൂർണ്ണരൂപം

قال الإمام المناوي:  وقد علمت أنه له أصل غير قوي والحديث الضعيف يعمل به في الفضائل كما نص عليه جمع من الأئمة الأماثل منهم شيج الإسلام بلا نزاع ولي الله بلا دفاع النووي حيث قال ينبغي لمن بلغه شيئ في الفضائل أن يعمل به ثم قال قال العلماء من المحدثين والفقهاء وغيرهم يجوز ويستحب العمل في الفضائل اي فضائل الأعمال والترغيب والترهيب بالحديث الضعيف ما لم يكن موضوعا اهـ قال الكمال ابن أبي شريف فإذا ثبت لعمل فضل شرعا على الإطلاق كالصلاة والدعاء والذكر وورد حديث يتضمن فضل دعاء خاص أو ذكر خاص أو صلاة خاصة وذلك الحديث ضعيف استحب العمل بمقتضى ذلك الحديث لا اثبات الاستحباب الذي هو حكم شرعي بذلك الحديث بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف إلى هنا كلامه وهذا توضيح لقول من تقدمه شرط العمل بالحديث الضعيف عدم شدة ضعفه ودخوله تحت أصل كلي وأن لا يعتقد سنّه الذي هو حكم شرعي بذلك الحديث.

«شرح نبذة في فضائل النصف من شعبان للإمام المناوي: (١٩) (مخطوط)»


പി.പി. ഉവൈസ് അദനി വെട്ടുപാറ

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...