ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ?
മറുപടി
വിശുദ്ധ ഖുർആനിലുംസുന്നത്തിലും വിധികൾ വ്യക്തമായി ( നസ്സ് ) പറഞ്ഞതും വ്യക്തമായി (നസ്സായി ) പറയാത്തതും ഉണ്ട് എന്നതിന്നും വ്യക്തമായി പറയാത്തതിൽ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടതാണ് എന്നതിനുമുള്ള തെളിവ് വിശുദ്ധ ഖുർആൻ തന്നെ വിവരിച്ചതായി ഇമാം റാസി പറയുന്നു
വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ് 59
അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും വഴിപ്പെടുക നിങ്ങൾ തർക്കിക്കുകയാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക
എന്ന ആയത്ത് വിവരിച്ചുകൊണ്ട് ഇമാം റാസി തഫ്സീറിൽ പറയുന്നു ഉസൂലിൽ അധിക ആശയങ്ങളും ഈ മഹത്തായ ആയത്ത് ഉൾക്കൊള്ളിക്കുന്നുണ്ട് നീ അറിയുക ഫിഖ്ഹിന്റെ പണ്ഡിതന്മാർ പറയുന്നു ശരീരത്തിൻറെ അടിസ്ഥാന തത്വങ്ങൾ ഖുർആനിൽ സുന്നത്ത് ഇജ്മാഉ ഖിയാസ്എന്നീ നാലെണ്ണമാണ് ഈ നാല് അടിസ്ഥാന തത്വങ്ങൾ ഈ ആയത്ത് വിവരിക്കുന്നുണ്ട്.
ഖുർആന് സുന്നത്തിലേക്ക് അല്ലാഹുവിനും റസൂലിനും വഴിപ്പെടുക എന്ന് പറയുന്ന വചനം സൂചിപ്പിക്കുന്നു.
المسألة الثانية : اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه ، وذلك لأن الفقهاء زعموا أن أصول الشريعة أربع : الكتاب والسنة والإجماع والقياس ، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب . أما الكتاب والسنة فقد وقعت الإشارة إليهما بقوله : ( أطيعوا الله وأطيعوا الرسول )
കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണം എന്ന വാക്ക് ഇജ്മാൻ ഉമ്മത്തിന്റെ ഇജ്മാഅ് പ്രമാണമാണ് എന്ന് തെളിവാണ്.കാര്യശേഷിയുള്ളവർക്ക് വഴിപടണമെന്ന് ഈ ആയത്തിൽ അല്ലാഹു ആയിട്ടാണ് കൽപ്പിക്കുന്നത് അല്ലാഹു ഉറപ്പിച്ചും ഗണിതമായും വഴിപ്പെടണമെന്ന് കല്പിക്കപ്പെട്ടവർ അവർ തെറ്റിനെ തൊട്ട് സുരക്ഷിതരായിരിക്കും എന്നത് തീർച്ചയാണ് കാരണം അവർ തെറ്റിന് തൊട്ട് സുരക്ഷിതരല്ലെങ്കിൽഅവരെ വഴിപ്പെടാൻ വേണ്ടി കൽപ്പിക്കുമ്പോൾ തെറ്റ് ചെയ്യാനുള്ള കല്പനയായി മാറും തെറ്റുകൾ വിരോധിക്കപ്പെട്ടതാണ്.
المسألة الثالثة : اعلم أن قوله : ( وأولي الأمر منكم ) يدل عندنا على أن إجماع الأمة حجة ، والدليل على ذلك أن الله تعالى أمر بطاعة أولي الأمر على سبيل الجزم في هذه الآية ، ومن أمر الله بطاعته على سبيل الجزم والقطع لا بد وأن يكون معصوما عن الخطأ ، إذ لو لم يكن معصوما عن الخطأ كان بتقدير إقدامه على الخطأ يكون قد أمر الله بمتابعته ، فيكون ذلك أمرا بفعل ذلك الخطأ ، والخطأ لكونه خطأ منهي عنه
ഇനി നീ അറിയുക ഒരു കാര്യത്തിൽ നിങ്ങൾ തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടങ്ങുക എന്ന വചനം പ്രമാണമാണ് എന്നതിൻറെ തെളിവാണ് കാരണംഇവിടെ ഖുർആനിലും സുന്നത്തിലും ഇജ്മാഇലും വ്യക്തമായി (നസ്സ് ) പറഞ്ഞതിന്റെ വിധിയിൽ നിങ്ങൾ ഭിന്നിച്ചാൽഎന്നാണോ ഉദ്ദേശം അല്ലെങ്കിൽ ഈ മൂന്നെണ്ണത്തിലും വ്യക്തമായി (നസ്സ് ) പറയാത്തതിൽ തർക്കിച്ചാൽ എന്നാണോ ഉദ്ദേശം.ആദ്യത്തെ സാധ്യത ശരിയല്ലകാരണം വ്യക്തമായി (നസ്സ് ) പറഞ്ഞതിനെപറ്റിയാണ് ആദ്യ വചനങ്ങളിൽ അല്ലാഹുവിനും റസൂലിനും കാര്യശേഷിയുള്ളവർക്കും എന്ന് പറഞ്ഞത്.അപ്പോൾ വ്യക്തമായി പറഞ്ഞതിൽ തർക്കിച്ചാൽ ഈ മൂന്നെണ്ണത്തിന് വഴി പെടും എന്ന് പറഞ്ഞ് പറഞ്ഞാൽ
അത് ആദ്യം പറഞ്ഞതിന് ആവർത്തിക്കലാകും.അത് ശരിയല്ലല്ലോ.അപ്പോൾ പിന്നെ രണ്ടാം സാധ്യതയാണ് ശരിയായത് അതായത് ഈ മൂന്നു പ്രമാണത്തിലും വ്യക്തമായി (നസ്സ്) പറയാത്ത വിഷയത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസം ആയാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് .അതായത് വ്യക്തമായി (നസ്സ് ) പറയാത്ത വിഷയത്തിൽ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക എന്ന് .അതിനാണ് റിയാസ് എന്ന് പറയുക അപ്പോൾ ഈ ആയത്ത് കൊണ്ട് കൽപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി. അപ്പോൾ ഈ ആയത്ത് കൊണ്ട് ചതുർ പ്രമാണങ്ങൾ സ്ഥിരപ്പെട്ടു.
المسألة الرابعة : اعلم أن قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) يدل عندنا على أن القياس حجة ، والذي يدل على ذلك أن قوله : ( فإن تنازعتم في شيء ) إما أن يكون المراد : فإن اختلفتم في شيء حكمه منصوص عليه في الكتاب أو السنة أو الإجماع ، أو المراد : فإن اختلفتم في شيء حكمه غير منصوص عليه في شيء من هذه الثلاثة ، والأول باطل ؛ لأن على ذلك التقدير وجب عليه طاعته ، فكان ذلك [ ص: 118 ] داخلا تحت قوله : ( أطيعوا الله وأطيعوا الرسول وأولي الأمر منكم ) وحينئذ يصير قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) إعادة لعين ما مضى ، وإنه غير جائز . وإذا بطل هذا القسم تعين الثاني وهو أن المراد : فإن تنازعتم في شيء حكمه غير مذكور في الكتاب والسنة والإجماع ، وإذا كان كذلك لم يكن المراد من قوله : ( فردوه إلى الله والرسول ) طلب حكمه من نصوص الكتاب والسنة . فوجب أن يكون المراد رد حكمه إلى الأحكام المنصوصة في الوقائع المشابهة له ، وذلك هو القياس ، فثبت أن الآية دالة على الأمر بالقياس
فإن قيل : لم لا يجوز أن يكون المراد بقوله : ( فردوه إلى الله والرسول ) أي فوضوا علمه إلى الله واسكتوا عنه ولا تتعرضوا له ؟ وأيضا فلم لا يجوز أن يكون المراد فردوا غير المنصوص إلى المنصوص في أنه لا يحكم فيه إلا بالنص ؟ وأيضا لم لا يجوز أن يكون المراد فردوا هذه الأحكام إلى البراءة الأصلية ؟
قلنا : أما الأول فمدفوع ، وذلك لأن هذه الآية دلت على أنه تعالى جعل الوقائع قسمين ، منها ما يكون حكمها منصوصا عليه ، ومنها ما لا يكون كذلك ، ثم أمر في القسم الأول بالطاعة والانقياد ، وأمر في القسم الثاني بالرد إلى الله وإلى الرسول ، ولا يجوز أن يكون المراد بهذا الرد السكوت ؛ لأن الواقعة ربما كانت لا تحتمل ذلك ، بل لا بد من قطع الشغب والخصومة فيها بنفي أو إثبات ، وإذا كان كذلك امتنع حمل الرد إلى الله على السكوت عن تلك الواقعة ، وبهذا الجواب يظهر فساد السؤال الثالث .
ഈ ആയത്ത്കാര്യങ്ങൾ രണ്ട് വിഭാഗമാണ് എന്ന് അറിയിക്കുന്നുണ്ട് ഒന്ന് അതിന്റെ വിധി വ്യക്തമാക്കപ്പെട്ടത് മറ്റൊന്ന് വ്യക്തമാക്കപ്പെട്ടത്വ്യക്തമാക്കപ്പെട്ടതിൽ അല്ലാഹുവിനെ റസൂലിനും പൂർണ്ണമായി അനുസരിക്കണം എന്ന് അല്ലാഹു പറയുന്നു വ്യക്തമാക്കിപ്പെടാത്തതിൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കണം എന്നും പറയുന്നു
(തഫ്സീറ് റാസി)
തിരുനബി സ്വ പറയുന്നു.
നിശ്ചയം ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് അതിനിടയിൽ സംശയാസ്പദമായ കാര്യങ്ങൾ ഉണ്ട് അവയെ അധിക ജനങ്ങളും അറിയുകയില്ല ( സ്വഹീഹ് മുസ്ലിം)
عن النعمان بن بشير قال سمعته يقول سمعت رسول الله صلى الله عليه وسلم يقول وأهوى النعمان بإصبعيه إلى أذنيه إن الحلال بين وإن الحرام بين وبينهما مشتبهات لا يعلمهن كثير من الناس صحيح مسلم
ഇത് വിവരിച്ച് ഇമാം ഹാഫിള് മുഹമിസ് നവവി റ
പറയുന്നു .ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് എന്ന വചനത്തിന്റെ അർത്ഥം കാര്യങ്ങൾ മൂന്നു വിഭാഗമാണ് ഒന്ന് ഹലാലാണോ എന്ന് വ്യക്തമായി പറഞ്ഞത്. അത് ഹലാലാണെന്ന് കാര്യം ആർക്കും അവ്യക്തമല്ല. റൊട്ടി പഴം തുടങ്ങി ഭക്ഷണങ്ങൾ പോലെയും സംസാരം നോട്ടം നടത്തം മറ്റു കൈകാര്യം അതിൻറെ ഉദാഹരണങ്ങളാണ് അവആണെന്ന് വ്യക്തമായതും അത് ഹലാലാണെന്നതിൽ സംശയമില്ലാത്തതുമാണ്.
രണ്ടു ഹറാമാണെന്ന് വ്യക്തമായവ ഹലാലാണെന്ന് അതിൽ സംശയമില്ലകള്ള പന്നി ശവം മൂത്രംഎന്നിവ അതിന്റെ ഉദാഹരണങ്ങളാണ് എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്
وفي شرح مسلم النووي
: ( الحلال بين والحرام بين ) فمعناه : أن الأشياء ثلاثة أقسام : حلال بين واضح لا يخفى حله ، كالخبز والفواكه والزيت والعسل والسمن ولبن مأكول اللحم وبيضه وغير ذلك من المطعومات ، وكذلك الكلام والنظر والمشي وغير ذلك من التصرفات ، فيها حلال بين واضح لا شك في حله .
وأما الحرام البين فكالخمر والخنزير والميتة والبول والدم المسفوح ، وكذلك الزنا والكذب والغيبة والنميمة والنظر إلى الأجنبية وأشباه ذلك .
അപ്പോൾ തിരിച്ചറിയാത്തത് എന്ന് തിരു നബി പറഞ്ഞ വചനം അതിൻറെ അർത്ഥം ഹലാലാണോ ഹറാമാണോ എന്ന് വ്യക്തമായി പറയാത്തത് അതുകൊണ്ടുതന്നെ അധിക ജനങ്ങളും അതിന് അറിയുകയില്ല അതിൻറെ വിധിയെയും അവർക്കറിയില്ല പക്ഷേ യോഗ്യരായ പണ്ഡിതന്മാർവ്യക്തമായി പറഞ്ഞത് മുഖേനയോ ഖിയാസ് കൊണ്ടോ മറ്റു പ്രമാണങ്ങളെ കൊണ്ടോ ഗവേഷണം ചെയ്ത് അത് കണ്ടെത്തുന്നതാണ്.
ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമാവുകയുംഅതിൽ വ്യക്തമായ വചനമോ ഇജ്മ ഓ ഇല്ലെങ്കിൽഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതൻ ഗവേഷണം ചെയ്യേണ്ടതാണ് എന്നിട്ട് വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്തു അതിലേക്ക് ചേർത്തി കണ്ടെത്തേണ്ടതാണ് ഹലാലിനോട് ചേർത്തി ഹലാലാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം (ഹറാമാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം )ഒന്നും മനസ്സിലാകുന്നില്ലെങ്കിൽഉപേക്ഷിക്കൽ ആണ് നല്ലത്. (ശറഹു മുസ്ലിം 11/208)
وأما المشتبهات فمعناه أنها ليست بواضحة الحل ولا الحرمة ، فلهذا لا يعرفها كثير من الناس ، ولا يعلمون حكمها ، وأما العلماء فيعرفون حكمها بنص أو قياس أو استصحاب أو غير ذلك ، فإذا تردد الشيء بين الحل والحرمة ، ولم يكن فيه نص ولا إجماع اجتهد فيه المجتهد ، فألحقه بأحدهما بالدليل الشرعي فإذا ألحقه به صار حلا ، وقد يكون غير خال عن الاحتمال البين ، فيكون الورع تركه ،شرح مسلم 11/208
ഖുർആൻ പറയുന്നു
ഓ സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനു വഴി പെടും റസൂലിനും നിങ്ങളിൽ നിന്നുംശേഷിയുള്ളവർക്കും വഴിപ്പെടു അപ്പോൾ നിങ്ങൾ വല്ലതും തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കും നിങ്ങൾ അല്ലാഹുവിലും റസൂലും വിശ്വസിക്കുന്നവർ ആണെങ്കിൽ അത് ഉത്തമമാണ് കൂടുതൽ പര്യവസാനം ഉള്ളതുമാണ് നിസാഅ് 59
(നിസാഅ്: 59) ഈ വചനം വിശദീകരിച്ച് ഇമാം
ഇമാം സുയുത്വി(റ) തഫ്സീർ അദ്ധുറുൽ മൻസൂറിൽ എഴുതുന്നു.
أَخْرَجَ ابْن جَرِيرٍ وَابْنُ الْمُنذِرِ وَابْنُ أَبِي حَاتِم وَالْحَاكِمُ عَنِ ابْنِ عباسِ فِي قَوْله تَعَالَى «وَأُولِي الأمْرِ مِنْكُمْ» يَعْنِي أَهْلَ أهْلَ الْفقه وَالدِّينِ وَأَهْلَ طَاعَةِ الله الَّذِينَ يُعْلَمُونَ النَّاسَ مَعَانِي ويَأْمُرُونَهُم بِالْمَعْرُوفِ وَيَنهونَهُم عَنِ الْمُنكَرِ فَأَوْجَبَ اللَّهُ طَاعَتَهُم علي العباد الدرر المنثور2/575
ഇബ്നുജരീർ (റ), ഇബ്നുൽ മുൻദിർ (റ), ഇബ്നുഅബീഹാതിം(റ), ഹാകിം(റ) തുടങ്ങിയവർ ഇബ്നു അബ്ബാസ്(റ)യെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു. പ്രസ്തുത വചനത്തിൽ “നിങ്ങളിൽ നിന്നുള്ള ക 5. കാര്യകർത്താക്കളെയും അനുസരിക്കു ക” എന്നതിന്റെ ലക്ഷ്യം കർമശാസ്ത്ര
പണ്ഡിതന്മാരും ജനങ്ങൾക്ക് മതവിഷയങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന പണ്ഡി തന്മാരുമാണ്. അവർക്ക് വഴിപ്പെടൽ അടിമകളുടെ മേൽ അല്ലാഹു നിർബന്ധ മാക്കിയിരിക്കുന്നു. (അദ്ദുർറുൽ മൻസൂർ 2/575)
ഇമാം റാസി റ പറയുന്നു.
أَعْمَالُ الأَمَرَاءِ والسلاطين مَوْقُوفَةٌ عَلَى فَتَاوَى الْعُلَمَاءِ، وَالْعَلَمَاء فِي الْحَقِيقَةِ أَمَرَاءُ الأَمَرَاءِ، فَكَانَ حَمْلُ لَفْظِ ( أُولِي الأمْرِ)) عليهم تفسير. الرازي10/146
രാജാക്കന്മാരുടെയും ഭരണകർത്താ ക്കളുടെയും പ്രവർത്തനങ്ങൾ പണ്ഡിത ന്മാരുടെ ഫത്വകളുടെമേൽ നിർത്തപ്പെട്ട താണ്. അതിനാൽ യഥാർത്ഥത്തിൽ പണ്ഡിതന്മാർ അമീറന്മാരുടെ അമീറമാരാണ്. അതിനാൽ കൈകാര്യകർത്താ ക്കൾ' എന്ന പരാമർശത്തെ അവരുടെ മേൽ ചുമത്തുന്നതാണ് കൂടുതൽ നല്ലത്. (റാസി10/146)
അല്ലാഹു പറയുന്നു:
يومَ نَدْعُو كُلَّ أَنَاسِ بِإِمَامِهِمْ فَمَنْ أُوتِيَ .
يَقرُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلاً (الإسراء: (۷۱)
എല്ലാ ആളുകളെയും അവരുടെ നേതാവിന്റെ കൂടെ നാം വിളിക്കുന്ന ദിവസം, (അൽ-ഇസ്രാ: (71)
ഈ സൂക്തം വിവരിച്ച് ഇബ്നുജരീർ
وأولى هذه الأقوالِ عِندَنَا بِالوَابِ قَوْلُ مَنْ قَالَ: مَعْنَى ذَلِكَ يَوْمَ تَدْعُو كُلِّ أَنَاسِ بِإِمامِ الَّذِي كَانُوا يَعْتَقِدُونَ بِهِ وَيَأْتَمُونَ به في الدنيا (تفسیر ابن جرير : ٣٥٨/٢)
ഈ അഭിപ്രായങ്ങളിൽ നാം ശരിയായിക്കാണുന്നത് ഇനിപ്പറയുന്ന അഭിപ്രായ മാണ്. ഐഹികലോകത്ത് ജനങ്ങൾ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഇമാമിന്റെ കൂടെ അവരെ വിളിക്കപ്പെടു ന്നതാണ്. (ഇബ്നുജരീർ 2/ 358)
ഇമാം ഖുർതുബി(റ) എഴുതുന്നു.
:قيل بِمَداهبهم، فَيَدعونَ بِمَنْ كَانُوا يَأْتَمُونَ بِهِ فِي الدُّنْيَا، يَا حنفي يا معتزلي يا قدري ونحوه (تفسير القرطبي:10/297
ഈ സൂക്തത്തിൽ പരാമർശിച്ച ഇമാ മിന്റെ വിവക്ഷ മദ്ഹബുകൾ എന്നാണെന്ന് അഭിപ്രായമുണ്ട്. അപ്പോൾ ജനങ്ങൾ ദുൻയാവിൽ വെച്ച് ആരെയാണോ പിന്തുടരപെട്ടിന്നിരുന്നത് അവരുടെ കൂടെ അവരെ വിളി ക്കപ്പെടുന്നതാണ്. യാഹനഫീ, യോശാഫി യാ മുഅതസിലി യാ ഖദരി വിളികൾ ഉദാഹരണം.(ഖുർതുബി 10/ 297)
(2) ചില ഹദീസുകൾ
നബി(صلى الله عليه وسلم) പറയുന്നു:
الدين النصيحةُ، قُلْنَا: لِمَنْ؟ قَالَ: لله، ولكتابهِ، وَلِرَسُولِهِ، وَلَأُئمة
المسلمين وعامتهم. (مسلم: (۸۲
നബി(صلى الله عليه وسلم) പറയുന്നു: “ദീൻ ഗുണകാംഷയാണ് . ഞങ്ങൾ ചോദിച്ചു. ആരോട് ? നബി(صلى الله عليه وسلم) പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും മുസ്ലിം അഇമ്മത്തിനോടും മുസ്ലിംകളിൽ നിന്നുള്ള സാധാരണക്കാരുടെയും”. (മുസ്ലിം: 82)
ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.
قَالَ الْخَطَّابِيُّ: قَدْ يَتَأَوّلُ ذَلِكَ عَلَى الأَءمَةِ الَّذِينَ هُمْ عَلَمَاءُ الدِّينِ
وَإِنْ مِنْ نَصيحتهم قبول ما رووه وتَقْلِيدَهُمْ فِي الأَحكام وَإِحْسَانَ الظن بهم (شرح مسلم: ٣١٥/١ - فتح الباري: ٢٦٨/١)
ഖത്ത്വാബി(റ) പറയുന്നു. മതപണ്ഡിത ന്മാരായ അഇമ്മത്തുകളാണ് ഹദീസിന്റെ
താൽപര്യം. അവർക്കുള്ള നസ്വീഹത്ത് അവർ ഉദ്ധരിക്കുന്നത് സ്വീകരിക്കലും അവർ വിവരിക്കുന്ന നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കലും അവരെപ്പറ്റി നല്ലതു വിചാരിക്കലുമാണ്. (ശർഹു മുസ്ലിം: 1/ 315 ഫത്ഹുൽ ബാരി 1/268)
ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധി കൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് മേൽ ഹദീസ് വ്യക്തമാക്കുന്നു.
No comments:
Post a Comment