Tuesday, June 6, 2023

ഖബർ ത്വവാഫ് :* *ആടിനെ പട്ടിയാക്കുന്ന* *വഹാബികൾ*

 *ഖബർ ത്വവാഫ് :*

*ആടിനെ പട്ടിയാക്കുന്ന*

*വഹാബികൾ*

▪️▪️▪️➖➖➖▪️▪️▪️

✍️aslam saqafi payyoli


ആടിനെ ചൂണ്ടി പട്ടിയാണെന്ന് പറയുക. പിന്നെ പേപ്പട്ടിയാണെന്ന് ആരോപിച്ച് അടിച്ചു കൊല്ലുക. ഈയിടെയായി വഹാബികളുടെ ആദർശ പ്രചരണമിങ്ങനെയാണ്. 


സുന്നികൾ ഒരിക്കലും അംഗീകരിക്കാത്ത കാര്യങ്ങൾ സുന്നി വാദമായി പറഞ്ഞ് അതിനെ ശക്തമായി ഖണ്ഡിക്കുക. അന്വേഷിച്ചു നോക്കുമ്പോൾ അങ്ങനെയൊരു വാദമേ സുന്നികൾക്കുണ്ടാവില്ല.  


സുന്നികൾ ഖബറിന് ത്വവാഫ് ചെയ്യാൻ ഫത്‌വകൊടുക്കുന്നവരാണെന്ന് പറഞ്ഞു അതിന് ഏഴോളം തെളിവുകളും വഹാബി മാസികയിൽ ഉദ്ദരിക്കുന്നു. 

സത്യത്തിൽ ഒറ്റയൊന്നിലും ഖബറിനു ത്വവാഫ് ചെയ്യണമെന്ന നിർദ്ദേശമോ അതിലേക്ക് സൂചനയോ ഇല്ല. മറിച്ച് അതിനെ കുറ്റപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തതാണ്. പക്ഷെ, അതിനെ പല കോലത്തിൽ വെട്ടി മുറിച്ച് കബളിപ്പിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്.


ഒരുദാഹരണം, 

ഉത്തരേന്ത്യയിലൂടെ എന്ന സുന്നി പ്രസിദ്ധീകരണത്തിൽ നിന്ന് മൗലവിമാർ അടർത്തിയെടുത്ത ഭാഗം ശ്രദ്ധിക്കുക.


"ഒരു ദിവസം കൊടും തണുപ്പുള്ള ഡിസംബർ മാസത്തിൽ രാത്രി മൂന്നു മണി സമയത്ത് വയോധികനായ ഒരു സുമുഖനും കുറെ ആളുകളും വന്നു. വന്നു കയറിയ ഉടനെ കയ്യിൽ തസ്ബീഹ് മാലയും മറുകയ്യിൽ പനിനീർ പൂക്കളുമായി മഖ്ബറ പ്രദക്ഷിണം തുടങ്ങി."  

ഇത്രയും ഭാഗം അടിവരഞ്ഞ് തെളിവായി ചേർത്തു. ഇത് മാത്രം വായിക്കുന്നവർ മഖ്ബറ ത്വവാഫ് ചെയ്യൽ സുന്നികൾ അംഗീകരിക്കുന്നു എന്ന് മനസ്സിലാക്കണം, ഇതാണ് മൗലവിമാരുടെ ആഗ്രഹം. എന്നാൽ ഈ പുസ്തകത്തിൻറെ ബാക്കി ഭാഗം കൂടി വായിച്ചാൽ മൗലവിമാരുടെ വഞ്ചനയുടെ ആഴം നമുക്ക് മനസ്സിലാകും.


ബാക്കി ഭാഗം ഇങ്ങനെയാണ് :

"ഞാൻ അവർക്ക് മാർഗ്ഗ തടസ്സം ഉണ്ടാക്കി. ശൈഖ് എന്റെ അടുത്ത് എത്തിയപ്പോൾ മാറിനിൽക്കാൻ ആഗ്യം കാണിച്ചു. ഞാൻ മാറി നിൽക്കാതെ ചോദിച്ചു: ഖബറിനെ ത്വവാഫ് ചെയ്യൽ ഈ കബറിനുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇമാം അഹ്മദ് റസാ(റ) നിരോധിച്ചിട്ടുണ്ട്. 'അഛാ ഖബർ ത്വവാഫ് മനഅ ഹേ'  അഅലാ ഹസ്റത്തിന്റെ ഫത്‌വ അതാണ്. ഉടനെ അദ്ദേഹം നിർത്തി."

(ഉത്തരേന്ത്യയിലൂടെ. പേ:77 

ശാഹുൽ ഹമീദ് ബാഖവി )


അഹ്മദ് റസാഖാൻ (റ) തങ്ങളുടെ മഖ്ബറയിൽ ഏതോ അറിവില്ലാത്തവർ ത്വവാഫ് ചെയ്യുന്നത് കണ്ടപ്പോൾ അത് തടയുകയും ഉപദേശിക്കുകയും ചെയ്ത ഒരനുഭവം എഴുതിയതാണ് ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം. അതാണ് ഈ കോലത്തിൽ മൗലവിമാർ കട്ടുമുറിച്ചെത്. 

എന്നിട്ട് ജനങ്ങളെ 

കബളിപ്പിക്കുന്നത് നോക്കൂ :

"പല ജാറങ്ങളിലും കണ്ടുവരുന്ന കബർ ചുറ്റൽ എന്ന പേരിൽ നടക്കുന്ന ത്വവാഫിന് അവിടുത്തെ കമ്മറ്റിക്കാർ മാത്രമല്ല ഉത്തരവാദികൾ!

അവക്ക് അനുകൂലമായി ഫത്‌വകൾ കൊടുക്കുന്ന മുസ്ലിയാക്കന്മാരാണ് അതിന്റെ മുഖ്യ ഉത്തരവാദികൾ എന്നും നാം പ്രത്യേകം തിരിച്ചറിയുക !"

(അൽ ഇസ്‌ലാഹ് മാസിക 2012

ഫെബ്രുവരി പേ: 17)


മൗലവിമാരുടെ ചതിയിൽ നിന്നും ഈ ഉമ്മത്തിനെ അള്ളാഹു കാക്കട്ടെ ... ആമീൻ.

➖➖➖➖➖➖➖➖➖

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...