Thursday, August 4, 2022

വഹാബി മമ്മൂഞ്ഞിക്ക് ഗ്യാസ് ട്രബിൾ ബാധിച്ചപ്പോൾ

 *വഹാബി  മമ്മൂഞ്ഞിക്ക് ഗ്യാസ്  ട്രബിൾ ബാധിച്ചപ്പോൾ*....


വഹാബി മമ്മൂഞ്ഞി   ഗ്യാസ് ട്രബിൾ   മൂലം നട്ടം  തിരിയാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞുവെങ്കിലും  ശിർക് ഭയന്ന് ഡോക്ടറെ സമീപിക്കാൻ തയാറായിരുന്നില്ല .അള്ളാഹു അല്ലാത്തവരോടുള്ള സഹായം തേടൽ ആയിപ്പോവുമെന്നു  കരുതി കൊറോണക്കെതിരെയുള്ള വാക്സിൻ പോലും ഒഴിവാക്കിയ  ആളായിരുന്നു മമ്മൂഞ്ഞി.മാത്രമല്ല സർക്കാർ ജോലി ശിർക്കാണെന്ന് അര മൗദൂദി അമ്മദ് പറയുന്നത് കേട്ട് ഇടം വലം നോക്കാതെ സ്കൂളിലെ ശിപായിപ്പണി വലിച്ചെറിഞ്ഞു ശിർക്കിനെതീരെ ധീര നിലപാടെടുത്ത  ചരിത്രവും മമ്മൂഞ്ഞിക്കുണ്ട് .


  മൂക്കിലൂടെ കയറിയ  ജിന്ന് പിറകിലൂടെ ഇറങ്ങി പോവുന്നതാണ്   ഗ്യാസ്  ട്രബിൾ ആയി അനുഭവപ്പെടുന്നതെന്നും ഒരു ജിന്ന് ചകിത്സയിലൂടെ ഇത് മാറ്റിയെടുക്കാമെന്നും  അഭിപ്രായപ്പെട്ട ജിന്നൂരി  മൗലവി, പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും  അസുഖത്തിന്  ഒരു കുറവും അനുഭവപ്പെട്ടില്ല .


 ഇടയ്ക്കിടെ  വുളുമുറിയുന്നു എന്നതായിരുന്നു മമ്മൂഞ്ഞിയെ  ഏറ്റവും കൂടുതൽ അലട്ടിയ  പ്രശ്നം . 2022 ലെ പുതുക്കിയ സലഫി കർമ്മ ശാസ്ത്ര  പ്രകാരം ,പരിസരത്തുള്ള വരെയൊക്കെ  ഞെട്ടിപ്പിക്കുന്ന തരത്തിൽ  ഹുങ്കാര ശബ്ദത്തോടെ വായു പുറപ്പെട്ടാൽ മാത്രമേ  വുളു മുറിയുകയുള്ളൂ വെന്ന്    മൗലവി വിശദീകരിച്ചു കൊടുത്തത് മമ്മുഞ്ഞിക്ക് വലിയ ആശ്വാസമായി .

 സലഫിമൗലവിമാർക്ക്  ഈയിടെയായി ഗ്യാസ് അനിയന്ത്രിതമായി  വർദ്ധിച്ചതിനാലാണത്രെ  ഏതാനും മാസങ്ങൾക്ക് മുമ്പ് വഹാബി പുരോ ഹിത സഭ ഇങ്ങിനെ ഒരു പുതിയ നിയമം  പുറപ്പെടുവച്ചത്.  


 വുളു മുറിയുന്ന കാര്യത്തിൽ ഒരു പരിഹാരം  ആയെങ്കിലും, മമ്മുഞ്ഞിയുടെ ന്യൂന മർദ്ധം ദിനം പ്രതി ശക്തിയാർജ്ജിച്ചു വരികയായിരുന്നു . 


മമ്മുഞ്ഞിയുടെ ഗ്യാസ് ഒരു സാമൂഹ്യ പ്രശ്നമായി തുടങ്ങിയതോടെ അയാൾ  ഒരു ഡോകടറെ കാണാൻ തീരുമാനിച്ചു. ഡോക്ടറുടെ അടുത്ത് ഒരു  തവണ പോവുന്നതിൽ വലിയ കുഴപ്പമില്ലെന്നും രണ്ടാമതും അതേ ഡോക്ടറെ കാണൽ  ശിർക് തന്നെയാണെന്നും മൗലവി പ്രമാണങ്ങൾ നിരത്തി   മനസ്സിലാക്കി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ മമ്മുഞ്ഞി   തൊട്ടടുത്ത ഹോസ്പിറ്റലിൽ എത്തി . 


വിശദമായ പരിശോധനക്ക് ശേഷം ഡോക്ടർ മരുന്നെഴുതി കൊടുത്തു. മരുന്ന് ഒരാഴ്ച കഴിച്ച ശേഷം വീണ്ടും വരാനായിരുന്നു ഡോക്ടറുടെ നിർദ്ദേ ശം . മരുന്നിന്റെ കുറിപ്പ് കയ്യിൽ വാങ്ങിയ ശേഷം അയാൾ ഡോക്ടറോട് പറഞ്ഞു,

 " ഞാൻ ഒരു സലഫിയാണ് , ഡോക്ടറെ കാണുന്നതിനും മരുന്ന് വാങ്ങുന്നതിനുമൊക്കെ ഞങ്ങൾക്ക് ചില വ്യവസ്ഥകൽ ഉണ്ട്, .  താങ്കൾ  നിർദ്ദേശിച്ച മരുന്ന് ശരിയാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ  ഞാൻ അത് വാങ്ങി കഴിക്കുകയുള്ളൂ" . 


 വർഷങ്ങളോളം    മെഡിസിൻ പഠിക്കുകയും ചികിത്സ നടത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന  ഞാൻ നിർദ്ദേശിച്ച മരുന്നുകൾ ശരിയാണോ തെറ്റാണോ എന്ന് മനസ്സിലാക്കാൻ മാത്രം താങ്കൾക്കു ഈ വിഷയത്തിൽ എന്ത്‌ വിവരമാണുള്ളത് ?  ഡോക്ടർ മമ്മുഞ്ഞി യോട് ചോദിച്ചു. 


ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള  ഇമാം ശാഫി ,ഹനഫി  തുടങ്ങിയവരുടെ  ശരി തെറ്റുകൾ നിഷ്പ്രയാസം കണ്ടെത്തുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം എത്രയോ നിസ്സാരമാണെന്നായിരുന്നു മമ്മുഞ്ഞിയുടെ  മറുപടി. ഒരാഴ്ചക്ക് ശേഷം വീണ്ടും വരണമെന്ന് പറഞ്ഞ ഡോക്ടറോട് , ഒരേ ഡോക്ടറെ രണ്ടു തവണ കാണിക്കൽ ശിർക്കായതിനാൽ അതിനു സാധ്യമല്ല എന്ന് അർത്ഥ ശങ്കക്ക് ഇടമില്ലാത്ത വിധം  മമ്മുഞ്ഞി പറഞ്ഞപ്പോൾ ഡോക്ടർ ശരിക്കും സ്തബ്ധനായിപ്പോയി .


മമ്മുഞ്ഞിയുടെ യഥാർത്ഥ അസുഖം ഗ്യാസ് അല്ല മറ്റു ചിലത് ആണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ അയാളെ ഒരു വിധം പറഞ്ഞുവിട്ടതിനു ശേഷം കതകിനു മുകളിൽ ഇങ്ങിനെ എഴുതിയൊട്ടിച്ചു

*" സലഫികൾകു ചികിത്സ കുതിരവട്ടത്ത് മാത്രം"*


*ഇസ്ഹാഖ് മട്ടന്നൂർ*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....