Sunday, August 7, 2022

നികാഹ് വേദിയിൽ വധു :* *മാപ്പ് പറയേണ്ടത് മഹല്ല് കമ്മറ്റി അല്ല.*

 *നികാഹ് വേദിയിൽ വധു :*

*മാപ്പ് പറയേണ്ടത് മഹല്ല് കമ്മറ്റി അല്ല.*


കുറ്റ്യാടി പാലേരി പാറക്കടവിൽ ജമാഅത് ഇസ്‌ലാമിയുടെ പള്ളിയിൽ

ഖാളിയുടെ നേതൃത്വത്തിൽ നടന്ന നികാഹ് വേദിയിൽ വധു പങ്കെടുത്തത് വലിയ വിവാദമായിരിക്കുകയാണല്ലോ. 


പണ്ഡിതന്മാരുടെ പിന്തുണയുടെയും മഹല്ലിന്റെ അംഗീകാരത്തോടെയും നടന്ന നികാഹ്, ഫോട്ടോ സഹിതം ജൂലൈ 31ന് മാധ്യമം റിപ്പോർട്ട് ചെയ്തെങ്കിലും ആഗസ്റ്റ് 5ന് ഈ നികാഹിൽ വധു പങ്കെടുത്തത് തെറ്റാണെന്നും മഹല്ല് കമ്മറ്റി മാപ്പ് പറഞ്ഞു എന്നുംമാധ്യമം തന്നെ റിപ്പോർട്ട് ചെയ്തു.


ഇവിടെ,

മഹല്ല് കമ്മറ്റി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് വ്യക്തമാവേണ്ടതുണ്ട്.


1)സ്ത്രീ പള്ളിയിൽ കയറി എന്നതാണോ തെറ്റ്?

2)ആണെങ്കിൽ അതിന്റെ പ്രമാണം എന്ത്?

3)അല്ലെങ്കിൽ മഹല്ല് കമ്മറ്റി മാപ്പ് പറഞ്ഞത് എന്തിന്?

4)അന്യ പുരുഷന്മാർ കാണുന്ന വിധം സ്ത്രീ പങ്കെടുത്തതാണോ തെറ്റ്?

5)എങ്കിൽ ജമാഅത് പരിപാടികളിൽ അന്യ പുരുഷരോടൊപ്പം സ്ത്രീ സാന്നിധ്യം സുലഭമാണല്ലോ?

6)അന്യ പുരുഷനോടൊപ്പം വേദി പങ്കിടൽ വധുവിന് മാത്രം തെറ്റും മറ്റുള്ളവർക്ക് ഹലാലും ആണോ? പ്രമാണമെന്ത്?

7)ഇതൊന്നുമല്ലാത്ത വല്ലകാരണങ്ങളും ആണോ? എങ്കിൽ അതൊന്ന് പരസ്യപ്പെടുത്തൂ.


സത്യത്തിൽ ജമാഅത് നേതൃത്വം അണികളെ കബളിപ്പിച്ചതാണ്. ഇവിടെ മാപ്പ് പറയേണ്ടത് മഹല്ല് കമ്മറ്റിയല്ല, ജമാഅത് നേതാക്കളാണ്. സ്ത്രീകൾ മുഖവും മുൻകൈയ്യും ഒഴിച്ചുള്ള ഭാഗം മറച്ചു അന്യ പുരുഷരോടൊപ്പം എവിടെയും പങ്കെടുക്കാം എന്ന് ഫത്‌വ കൊടുത്തത് ജമാഅത് ബുദ്ധി ജീവി ഒ. അബ്ദുറഹ്മാൻ ആണ്. (ദൈവം, മതം, ശരീഅഃ സംശയങ്ങൾക്ക് മറുപടി. പേജ് :265) ഈ നികാഹ് നടന്നതിനു ശേഷം ഇങ്ങനെ നികാഹ് വേദിയിൽ സ്ത്രീ പങ്കെടുക്കുന്നത് തടയാൻ ആർക്കും സാധ്യമല്ല എന്ന് എഴുതിപഠിപ്പിച്ചത് ജമാഅത് പണ്ഡിതൻ ഖാലിദ് മൂസ നദ്‌വിയാണ്.


ഇത്തരം അനിസ്‌ലാമിക പ്രവർത്തനങ്ങളിലേക്ക് ജമാഅത് പ്രവർത്തകരെ തള്ളിവിടുന്ന പണ്ഡിതന്മാർ അവരുടെ അനിസ്ലാമിക ഫത്‌വകൾ പിൻവലിച്ചു സമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. പക്ഷേ, അവരിപ്പോൾ മഹല്ല് കമ്മറ്റിയിലും വധു കുടുംബത്തിനും കുറ്റം ചുമത്തി ഉൾവലിഞ്ഞിരിക്കുകയാണ്. 


*✍️aboohabeeb payyoli*

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...