.#ജന്മപാപവും #ഇസ്ലാംപ്രമാണങ്ങളും
ജന്മ പാപം ഇസ്ളാം വിശ്വാസ പ്രകാരം !!!!
ഇനി ആദം പാപം ചെയ്തു എന്ന് സങ്കൽപ്പിച്ചാൽ പോലും അതിനു വേണ്ടി ദൈവം തന്നെ സ്വയം ആത്മഹത്യ ചെയ്താൽ പരിഹാരമാവുന്നതെങ്ങിനെ അച്ചായാ ?
* അച്ചായൻ എഴുതുന്നു *
സൂറ 3.35.36 പ്രകാരം പാപത്തില്‍ നിന്നും സംരക്ഷണം കിട്ടിയത് ഈസയുടെ അമ്മ മറിയത്തിനും ഈസയ്കും ആണ് ! അവര്‍ മാത്രമാണ് പാപം ചെയ്യാത്തവരും !!!
മറുപടി
ഖുർആനിൽ ഒരിടത്തും പാപ സംരക്ഷ്ണം അവർക്ക് മാത്രമാണന്ന് ഇല്ല.
മറിച്ച് എല്ലാ കുഞ്ഞുങ്ങളും നല്ല ചര്യയിൽ ജനിക്കുന്നു എന്നാണ് തിരുനബി പഠിപ്പിച്ചത് ( മുസ്ലിം)
സൂറ 3.35.36 ൽ മറിയമിന്റെ മാതാവ് മറിയമിനേയും സന്താനത്തിനും പിശാചിൽ നിന്നുള്ള സംരക്ഷണത്തിന് വേണ്ടി പ്രാർഥിച്ചു എന്നുണ്ട് . ഇവരല്ലാത്ത എല്ലാ കുഞ്ഞുങ്ങളും പാപികളാണ് എന്നിലും
* അച്ചായൻഎഴുതുന്നു *
ഇസ്ളാം പ്രമാണം ആയ ഹദീസുകള്‍ കുറേക്കൂടി വ്യക്തമായി പറയുന്നത് ജനിച് വീഴുന്ന ഓരോ വ്യക്തികളും പാപികളോ പിശാച് സ്പര്‍ശിച്ചവരോ ആണെന്നാണ് !
ഹദീസുകള്‍ ഇവയാണ്
Sahih Al Bukhari 4 book 55 no 641
Sahih Al Bukhari 4 book 54 no 506
Sahih Muslim Book 030 no 5837
Sahih Muslim Book 030 no 5838
Sahih Muslim Book 033 no 6429
Sahih Al Bukhari 4 book 55 no 623
Sahih Al Bukhari 5 book 57 no 113
മറുപടി
ജനിച് വീഴുന്ന ഓരോ വ്യക്തികളും പാപികളാണന്ന് പറഞ്ഞിട്ടില്ല.
പിശാജ് തൊട്ട് എന്നത് കൊണ്ട് പാപികളാണന്ന് വരികയും ഇല്ല.
* അച്ചായൻ എഴുതുന്നു *
സത്യത്തില്‍ ഈ വിഷയത്തില്‍ ഖുറാനിലെ കാഴ്ചപ്പാട് എന്താണ് ???
ആദത്തെ സൃഷ്ടിച്ച അളള അവന് തുണയായി ഒരു സ്‌ത്രീയെ നല്കി !
അവരെ പിശാച് പ്രലോഭനങ്ങള്‍ കൊടുത്ത് പാപം ചെയ്യിപ്പിച്ചു.!!!!
മറുപടി
പിശാച് പ്രലോഭനങ്ങള്‍ കൊടുത്ത് പാപം ചെയ്യിപ്പിച്ചു.!!!!
എന്ന് ഖുർആനിലില്ല. അത് പുരോഹിതന്റെ ദുർവ്യാഖ്യാനമാണ്.
സ്വർഗത്തിൽ സ്ഥിരമായി താമസിക്കണമെങ്കിൽ പഴം തിന്നാതിരിക്കലായിരുന്നു ഉത്തമം . തിന്നാതിരിക്കലന്ന ക്രമത്തെ ലങ്കിക്കൽ കൊണ്ട് ദൈവ കല്പനക്ക് വിരുദ്ധം ചെയ്തു. ഏറ്റവും ഉത്തമമായത് ഉപേക്ഷിച്ചു.
കല്പനയെ രണ്ടായി തിരിക്കാം നിർബന്തമായും സ്വീകരിക്കേണ്ടത് അത്
സ്വീകരിച്ചില്ലങ്കിൽ പാപമാവും
മറ്റൊന്ന് സ്വീകരിക്കൽ ഉത്തമമായത് .അത് സ്വീകരിച്ചില്ലങ്കിൽ പാപമല്ല
അതോടെ ഏതൊരു കൽപനയും മറന്നു കൊണ്ട് വിരുദ്ധം ചെയ്താൽ അത് പാപമല്ല .
ഖുർആൻ പറയുന്നത് ഇങ്ങനെയാണ്
ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും (ഉത്തമമായ ) ക്രമംതെറ്റിയവരായിത്തീരും എന്നു നാം ആജ്ഞാപിച്ചു.
-Sura Al-Baqarah, Ayah 35
എന്നാല്‍ പിശാച് അവരെ സ്വർഗത്തിൽ നിന്നും വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും ആയിരുന്നതിൽനിന്ന് അവരെ പുറപ്പെടുവിച്ചു. . നാം (അവരോട്) പറഞ്ഞു: നിങ്ങള്‍ ഇറങ്ങൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.
-Sura Al-Baqarah, Ayah 36
അനന്തരം ആദം തന്റെരക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. ആദമിന് അല്ലാഹു മാപ്പു നല്‍കി. അവന്‍ ഏറെ മാപ്പു നൽകുന്നവനും കരുണാനിധിയുമത്രെ.
-Sura Al-Baqarah, Ayah 37.
ഈ ആയത്തുകളിൽ എവിടെയും ആദം പാപം ചെയ്തു എന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.
സ്വർഗ്ഗത്തിൽ സ്ഥിരമായി താമസിക്കുന്നതിന്നതിന്ന് തടസമാവുന്ന നിലക്ക് ഏറ്റവും ഉത്തമത്തിന് ലങ്കനം നടത്തിയപ്പോൾ മുൻകൂട്ടി പറഞ്ഞത് പ്രകാരം ഭൂമിയിലേക്ക് ഇറക്കി.
ഉത്തമത്തിനു ലംഘനം ചെയ്തതിന് അദ്ദേഹം മാപ്പ് ചോദിച്ചപ്പോൾ മാപ്പ് നൽകുകയും ചെയ്തു എന്നാണ് പറയുന്നത്
*ജൂതന്മാരായശത്രുക്കളുടെ
കരങ്ങളാൽ കൊല്ലപ്പെട്ടന്ന് അച്ചായന്മാർവിശ്വസിക്കുന്ന ദൈവം തമ്പുരാൻ ? എന്ന
യേശുവിൻറെ കുരിശുമരണം പാപികളായി ജനിച്ചുവീഴുന്ന എല്ലാ മനുഷ്യരുടേയും പാപത്തിന് കറ തീർക്കാൻ വേണ്ടി ദൈവം തന്നെ നേരിട്ടു വന്നു ആത്മഹത്യ ചെയ്തു ദൈവമേ ദൈവമേ എന്നെ കൈവിട്ടതെന്ത് എന്ന് നിലവിളിച്ചു കരഞ്ഞു മരിച്ചു എന്ന് വരുത്താൻ വേണ്ടി
മനുഷ്യരെല്ലാം എല്ലാം പിറന്നുവീഴുന്ന കുഞ്ഞുങ്ങളെല്ലാം പാപികളാണ് എന്നതിന് ഖുർആനും ഹദീസും തിരഞ്ഞു നടന്നു അവസാനംഒരു പ്രമാണവും ഇല്ലാതെ നട്ടം തിരിയുന്നകാഴ്ചയാണ് ആണ് ഈ ലേഖനത്തിൽ നാം കാണുന്നത്
ആദത്തിന് പുത്രൻ ഖാബില് കൊല ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ് .
അതുകൊണ്ട് എങ്ങനെയാ അച്ചായാ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളെല്ലാം പാപികൾ ആണെന്ന് വരുന്നത് ?
മനുഷ്യരും പിന്നീട് പാപം ചെയ്യുകയില്ല എന്ന് ആരും പറഞ്ഞിട്ടില്ല പക്ഷേ ജനിക്കുന്ന കുഞ്ഞ് പാപികളായ ജനിക്കുന്നത് എന്നതിന് തെളിവ് നോക്കി നടന്നു അവസാനം ഒരു തെളിവും കൊണ്ടുവരാൻ ഇതുവരെ സാധിച്ചിട്ടില്ല
ഇനി ആദം പാപം ചെയ്തു എന്ന് വന്നാൽ പോലും ആദമിൻറെ പുത്രന്മാർ എല്ലാവരും ജനിച്ചു വീഴുമ്പോൾ പാപികളാണ് എങ്ങനെയാ വരുന്നത് അച്ചായാ .
ഇനി ആദം പാപം ചെയ്തു എന്ന് സങ്കൽപ്പിച്ചാൽ പോലും അതിനു വേണ്ടി ദൈവം തന്നെ സ്വയം ആത്മഹത്യ ചെയ്താൽ പരിഹാരമാവുന്നതെങ്ങിനെ അച്ചായാ
, Aslam parapanangadi.
No comments:
Post a Comment