ഇസ്ലാം വ്യഭിചാരത്തെ പ്രോൽസാഹിപിച്ചോ ?
വിമർശകർക്ക് മറുപടി
നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും മാര്‍ഗവുമാകുന്നു. (17:32)
നിങ്ങള്‍ വ്യഭിചാരം ചെയ്യരുതെന്നല്ല മറിച്ച് സമീപിച്ച് പോകരുത് , നീചവൃത്തിയും ദുഷിച്ച മാര്‍ഗ്ഗവുമായിട്ടാണ് അല്ലാഹു വ്യഭിചാരത്തെ കുറിച്ചു ജനങ്ങളോട് പറഞ്ഞിട്ടുള്ളത്,
എന്നാല്‍ തെറ്റുകള്‍ ചെയ്തിട്ടുള്ള മനുഷ്യര്‍ക്ക് അവര്‍ ആത്മാര്‍ത്ഥമായി ഖേദിച്ചു മടങ്ങിയാല്‍ അല്ലാഹു അവരുടെ പശ്ചാത്താപംസ്വീകരിച്ചു അവര് ചെയ്ത പാപത്തിന്‍റെ ഫലമായി നിത്യ നരകത്തില്‍ ഇട്ടു ശിക്ഷിക്കാതെ അവര്‍ക്ക് പാപ മോചനം നല്കും എന്നു തന്നെയാണ് കരുണാമയനായ അല്ലാഹു തന്‍റെ ദാസരോടു വാഗ്ദത്തം ചെയ്തിട്ടുള്ളത് , അങ്ങിനെ ശിര്‍ക്ക് ചെയ്യാതെ ജീവിച്ച ഒരു മനുഷ്യന്‍ അവന്‍ വേറെ എന്തൊക്കെ പാപം ചെയ്താലും അവന് നിത്യ നരകം നല്‍കപ്പെടുകയില്ല എന്ന ഹദീസ് കാണിച്ചു കൊണ്ട് വിവരമില്ലാഞ വിമർശകർ
പറയുന്നു അത് വ്യ്ഭിചാരവും മോഷണവും പ്രോസാഹിപ്പിക്കുന്നതാണ് എന്നു, ആ ഹദീസിനെ വ്യാഖ്യാനിച്ച ഹദീസ് പണ്ഡിതര്‍ തന്നെ പറഞ്ഞിട്ടുള്ളത് ശീര്‍ക് ചെയ്യാത്ത മനുഷ്യരില്‍ നിന്നും ഭവിച്ചിട്ടുള്ള പാപങ്ങള്‍ക്കുള്ള ശിക്ഷ യനുഭവിച്ചതിന് ശേഷം അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടും എന്നാണ് ,
https://rb.gy/xrmcqz
ഇനി ഒരാളുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നു എന്നതിനര്ത്ഥം അയാള്‍ ചെയ്ത പാപങ്ങള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയാണ് എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നതെങ്കില്‍ ഇതാ യേശു തന്നെ തൈലം പൂശുകയും ഇടതടവില്ലാതെ ചുംബനങ്ങള്‍ കൊണ്ടു മൂടുകയും ചെയ്ത ഒരു വ്യഭിചാരിണിക്കു അവളുടെ സകല പാപങ്ങളും പൊറുത്തു കൊടുത്തതായി ലൂക്കോസ് പറഞ്ഞു തരുന്നു,
•38 : അവള്‍ അവന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള്‍ അവന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു.
45 : നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല.
48 : അവന്‍ അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.(ലൂക്കോസ് 7)
ഇവിടെ യേശു വ്യഭിചാരം പ്രോല്‍സാഹിപ്പിക്കുകയായിരുന്നു എന്നാണോ മനസിലാക്കേണ്ടത്?
ഇനി തന്നോടോപ്പം കുരിശില്‍ തറക്കപ്പെട്ട ഒരു കള്ളനെ അവ്ന്‍റെ പാപനങ്ങള്‍ മോചിപ്പിച്ചു നേരിട്ടു സ്വര്‍ഗ്ഗത്തിലേക്കായച്ച കാര്യവും ലൂക്കോസ് പറയുന്നുണ്ട് ,
43 : യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും (ലൂകോസ് 23)
ഇവിടെയും യേശു ക്രിസ്തു മോഷണം പ്രോല്‍സാഹപ്പിച്ചു എന്നാണോ മനസിലാക്കേണ്ടത്,?
ഇതില്‍ നിന്നെല്ലാം യേശു ക്രിസ്തു മോഷണവും വ്യഭിചാരവും പ്രോല്‍സാഹിപ്പിക്കുന്നു എന്നു മനസിലാക്കിയത് കൊണ്ടായിരിക്കുമല്ലോ ക്രൈസ്തവര്‍ ഇസ്ലാമിന് മേല്‍ ഇത്തരം ആരോപണങ്ങളുമായി വരുന്നത് ?
വ്യഭിചാരത്തിന് രണ്ടു തരം ശിക്ഷകള്‍
____________________________
”വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ 💯നൂറ് അടി അടിക്കുക.
നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അതു നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ.
അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ”
📗(ഖുര്‍ആന്‍ 24:2). 📗
ഈ സൂക്തത്തില്‍ നൂറടി വിധിച്ചിരിക്കുന്നത് അവിവാഹിതരായ വ്യഭിചാരികള്‍ക്കാണ്.
അവര്‍ വിവാഹിതരാണെങ്കില്‍ എറിഞ്ഞുകൊല്ലണമെന്നാ ണ് ഇസ്ലാമിന്റെ വിധി.
പ്രവാചകന്‍ (സ) തന്റെ ഭരണകാലത്ത് ഇത്തരം നാല് കേസുകളില്‍ എറിഞ്ഞുകൊല്ലാന്‍ വിധിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും.
അതില്‍ ഒരെണ്ണത്തിലെ പ്രതികള്‍ ജൂതന്മാരായിരുന്നു.
ബാക്കി മൂന്നിലും മുസ്ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള കല്‍പന മിക്ക ഹദീസുഗ്രന്ഥങ്ങളും
📚(മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി, അഹ്മദ്) 📚
📜നബി (صلّى الله عليه وسلّم) പറയുകയാണ്:-
➡: ‘മനുഷ്യരേ, നിങ്ങള്‍ വ്യഭിചാരം സൂക്ഷിക്കണേ! കാരണം; അതില്‍ ആറു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.
➡ മുന്നെണ്ണം ഇഹത്തിലും,
➡ മൂന്നെണ്ണം പരത്തിലും ഉള്ളതാകുന്നു.
🔹ഇഹത്തില്‍വെച്ചുള്ളത് ഏതെന്നുവെച്ചാല്‍:
▪അത് മനുഷ്യന്റെ ലാവണ്യം നശിപ്പിക്കുന്നു,
▪ദാരിദ്ര്യത്തെ അവകാശപ്പെടുത്തുന്നു,
▪ആയുസ്സ് ചുരുക്കിക്കളയുകയും ചെയ്യുന്നു.
🔹പരലോകത്തുവെച്ചുണ്ടാകുന്നവയാകട്ടെ, അത് (അല്ലാഹുവിന്റെയും സൃഷ്ടികളുടെയും)
▪ക്രോധത്തെയും,
▪കഠിനമായ വിചാരണയെയും,
▪ നരകത്തില്‍ സ്ഥിരവാസത്തെയും ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.’
❇നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അവരില്‍ ശിക്ഷ നടത്തുന്ന കാര്യത്തില്‍ യാതൊരു ദയയും ഉണ്ടാകുവാന്‍ പാടില്ല എന്നും, ശിക്ഷ നടത്തുന്നത് ഒരു വിഭാഗം ആളുകളുടെ മുമ്പാകെവെച്ച് പരസ്യമായിട്ടായിരിക്കണമെന്നും കല്‍പിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് എത്രമാത്രം ഭയങ്കരമായ പാപമായിട്ടാണ് ഗണിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാക്കാം.
ഇനിയും ധാരാളം ഹദീസുകൾ കാണാവുന്നതാണ്
No comments:
Post a Comment