Wednesday, September 30, 2020

ഇസ്ലാം._പാസ്റ്റർ ചാക്കോ ആന്റണി എന്ന പുരോഹിതന്റെ കളവുകൾ.

 *ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*




*ചാക്കോ പാസ്റ്റർ എന്ന ക്രസ്ത്യൻ പാതിരി എഴുതുന്നത് കാണുക*


_പാസ്റ്റർ ചാക്കോ ആന്റണി

എന്ന പുരോഹിതന്റെ കളവുകൾ.


(പാസ്റ്റർ ചാക്കോ

കളവ് -1- )


*അള്ളാഹു അറബികളുടെ നിരവധി ഗോത്ര ദേവൻമാരിൽ  ഒരാൾ എന്ന് ഖുർആനും മത  പണ്ഡിതൻമാരും കൃത്യമായി പറയുന്നു. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം.*



*മറുപടി*;



അല്ലാഹു ലോക  സൃഷ്ടാവാണ് എന്നാണ് ഖുർആനിലുള്ളത് അത് ഗോത്ര ദേവൻ ആണെന്ന്ഖുർആനിൽ ഉണ്ടെന്ന് പാസ്റ്റർ പച്ച കളവാണ് പറയുന്നത്

തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു



*പാസ്റ്റർ ചാക്കോ കളവ്*  (-2-)


```മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കുള്ള ഏക മാർഗ്ഗം കർത്താവായ യേശുക്രിസ്തുവാണെന്നു വിശുദ്ധ ബൈബിൾ അസന്നിഗ്ദ്ധമായി പറയുന്നു

 

( മറുപടി )


യേശു ക്രിസ്തു ദൈവമാണെന്ന് അദ്ദേഹം 33 വർഷം ഇവിടെ ജീവിച്ച കാലത്ത് ഒരിക്കൽ പോലും പറഞ്ഞതായി ഒരാൾക്കും തെളിയിക്കാൻ സാധ്യമല്ല. ഉണ്ടെങ്കിൽ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.



യോഹന്നാൻ 17

3]ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു


മൂന്നാം വാക്യത്തിൽ ഏക സത്യ ദൈവം ഒന്ന് വേറെയാണെന്നു  യേശു ദൈവം അയച്ച വൻ മാത്രമാണെന്നും വളരെ വ്യക്തമായി ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാം 


88 സ്ഥലങ്ങളിൽ യേശു മനുഷ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഭാഗങ്ങൾ സൂചിപ്പിക്കാം :


യോഹ. 8/40

ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.



*പാസ്റ്റർ ചാക്കോ കളവ്* 

(3)

.

 "അള്ളാഹു" ഒരു ദൈവമേ അല്ലെന്ന് ഖുർആനിക ആയത്തുകളും പണ്ഡിതന്മാരുടെ പ്രഖ്യാപനങ്ങളും നിരത്തി  കാണിച്ചാൽ അതിനു മറുപടിയുണ്ടാകുമോ ?


 

മറുപടിയുണ്ടെങ്കിൽ അക്കമിട്ടു താഴെ നിരത്തുന്ന  ചോദ്യങ്ങൾക്കു മറുപടി പറയൂ ..


മറുപടി 


അല്ലാഹു

. ദൈവമല്ലെന്ന് ഖുർആനിൽ 


 ആയത്തുകളിൽ കൊണ്ട് തെളിയിക്കാൻ ചാക്കോ പാസ്റ്റർ മറ്റു പാസ്റ്റർ മാരോ ധൈര്യമുണ്ടെങ്കിൽ തയ്യാറാക്കുക


_*പാസ്റ്റർ ചാക്കോ

കളവ്* (4)

.

1. ഖുറൈശികളുടെ നിരന്തരമായ മർദ്ദനം നടന്നുകൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിൽ നബി സ്വ അവർക്കു സൂറത്തുൽ നജ്മ് വായിച്ചു കേൾപ്പിച്ചു. ലാത്തയെയും ഉസ്സയെയും നീകണ്ടില്ലേ ? മൂന്നാമനായ മനാത്തയെയും എന്നു വായിച്ച ശേഷം ഉന്നതരായ ദേവൻമാരണവർ. അവരുടെ ശുപാർശ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ് എന്നുകൂടി വായിച്ചു.തുടർന്നു ആ അദ്ധ്യായം പാരായണം ചെയ്തു തീർക്കുകയും പ്രവാചകനും മുസ്ളീങ്ങളും സാഷ്ടാംഗം നമിക്കുകയും ചെയ്തു. ഒപ്പം ബഹുദൈവ വിശ്വാസികളും നമിച്ചു.


മറുപടി


നബി സ്വ  

ലാത്തയെയും ഉസ്സയെയും നീകണ്ടില്ലേ ? മൂന്നാമനായ മനാത്തയെയും 

ദേവൻമാരണവർ. അവരുടെ ശുപാർശ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ്


എന്ന് മുഹമ്മദ് നബി സ്വ പറഞ്ഞതായി സ്വീകാര്യമായ ഒരു ഹദീസ് കൊണ്ട് തെളിയിക്കാൻ പാസ്റ്റർക്ക് സാധ്യമാണോ ? ഏതങ്കിലും ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതിവെച്ചതല്ലാം സ്വീകരിക്കുന്നവരല്ല മുസ്ലിമീങ്ങൾ . ഹദീസ് സ്വീകരിക്കാൻ ഇസ്ലാമിൽ ചില മാനദണ്ഡങ്ങളുണ്ട് . ആ മാനദണ്ഡങ്ങൾ ഒത്തത് മാത്രമെ സ്വീകരിക്കുകയുള്ളു . സ്വീകാര്യമായ റിപ്പോർട്ടർമാരായിരിക്കണം എന്നതാണ് അതിൽ പ്രധാനം . നബി സ്വ ഇങ്ങനെ പറഞ്ഞതായി സീകാര്യമായ ഒരു റിപ്പോർട്ട് കൊണ്ടും സാധ്യമല്ല. കഴിയുമെങ്കിൽ പാസ്റ്റർ അതിനാണ് തയ്യാറാവേണ്ടത്.




_*പാസ്റ്റർ ചാക്കോ

കളവ്*/( 5 )

.

2. ബിംബങ്ങൾ മഹോന്നതങ്ങളത്രേ. അവയുടെ ശുപാർശ തീർച്ചയായും നമുക്കാശിക്കാവുന്നതാണ് എന്ന വാചകം ഖുർആനോട് കൂട്ടി ചേർത്ത് നബി ഓതി

ബുഖാരി


(മറുപടി)


സ്വഹീഹുൽ ബുഖാരിയിൽ നബി സ്വ ബിംബങ്ങൾ മഹോന്നതങ്ങളത്രേ. അവയുടെ ശുപാർശ തീർച്ചയായും നമുക്കാശിക്കാവുന്നതാണ് എന്ന് മുഹമ്മദ് നബി പറഞ്ഞതായി തെളിയിക്കാൻ പാസ്റ്ററെ ഞാൻ വെല്ലുവിളിക്കുന്നു.


_*പാസ്റ്റർ ചാക്കോ

കളവ്* (6)

.

രാപ്പകലുകളുടെ നിയന്ത്രണം ലാത്തയ്ക്കും , ഉസ്സയ്ക്കുമാണെന്ന്  ഹദീസു പറയുന്നു . 


" ആഇശയിൽ നിന്ന്: നബി പറയുന്നത് ഞാൻ കേട്ടു. ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ രാപ്പകലുകൾ ഇല്ലാതാവുകയില്ല" [സ്വഹീഹു മുസ്ലീം , ഹദീസ് 2013].


(മറുപടി)



രാപ്പകലുകളുടെ നിയന്ത്രണം ലാത്തയ്ക്കും , ഉസ്സയ്ക്കുമാണെന്ന് ഈ ഹദീസിൽ എവിടെയാണ് 

 പറഞ്ഞിട്ടുള്ളത്? യഥാർത്ഥത്തിൽഈ ഹദീസിൽ പറയുന്നത്   ഭൂമിയിൽ രാപ്പകലുകൾ നിശ്ചലമാവുകയും അന്ത്യനാൾ സംഭവിക്കുകയും ചെയ്യുന്നതിനുമുമ്പ് മുമ്പ് മക്കയിലും പരിസരപ്രദേശങ്ങളിലും ബഹുദൈവാരാധന വീണ്ടും ഉണ്ടാവുകയും ലാത്തയേയും ഉസ്സയേയും  ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് വരെ  അറേബ്യ ആയി മാറുന്നതാണ് എന്നാണ് പ്രവാചകർ ഇവിടെ പ്രവചിക്കുന്നത്.



രാപ്പകലുകൾ നിയന്ത്രിക്കുന്നത്  ലാത്തയും ഉസ്സയുമാണ് എന്ന് അതിൽ പറയുന്നില്ല.

 അത് പാസ്റ്ററുടെ കള്ളത്തരം മാത്രമാണ് .



അന്ത്യ നാളിനു മുമ്പ് ഉണ്ടാവാനുള്ള ഒരു സംഭവം  പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ പ്രവചിക്കുകയാണ് ആ ഹദീസിൽ 

 സർവ്വജ്ഞാനിയായ അല്ലാഹുവിൻറെ സന്ദേശം മുഖേനയല്ലാതെ ഇത്തരം പ്രവചനങ്ങൾ സാധ്യമല്ല എന്നത് തീർച്ചയാണ് .


 ഇത്തരം പ്രവവചനങ്ങളിലൂടെ മുഹമ്മദ് നബി സർവ്വജ്ഞാനിയായ

അല്ലാഹുവിന്റെ 

സന്ദേശം പ്രവാചകൻ തന്നെയാണ് ആണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് കൂടിയാണ് മേൽന വചനം 


_*പാസ്റ്റർ ചാക്കോ

കളവ്* (7 )


ഖുർആൻ പറയുന്നു:```



``.അള്ളാഹു നിരവധി ദേവൻമാരിൽ ഒരാൾ എന്ന് ഖുർആൻ പറയുന്നു.



(മറുപടി)


അങ്ങനെ ഒരു വചനം ഖുർആനിലെ ഒറ്റ വാക്യത്തിലും കാണിച്ചുതരാൻ ഒരു പാസ്റ്റർ ക്കും സാധ്യമല്ല അല്ല 

ഉണ്ടെങ്കിൽ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു


എന്നാൽ ബൈബിൾ പറയുന്നു


സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ. 

സങ്കീർത്തനം 96:4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; *അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.*

പുറപ്പാട് 15: 11 *യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ?* വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ

ന്യായാധിപന്മാർ 2: 11



_*പാസ്റ്റർ ചാക്കോ

കളവ്* . (8 )


ഖുർആൻ 23:14-ൽ പറയുന്നു.


മലയാളത്തിൽ ഇങ്ങനെ: "സൃഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ അല്ലാഹു അനുഗ്രഹ പൂർണ്ണനായിരിക്കുന്നു". 

.

(മറുപടി)


ഇവിടെ മനസ്സിലാക്കേണ്ടത്


 സ്രഷ്ടിക്കുക  എന്ന ആശയത്തിന് ഉപയോഗിച്ച പദം

خلق

എന്നതാണ് 


ആ പദത്തിനും സ്രഷ്ടിക്കുക എന്ന മലയാള പദത്തിനും

.creat എന്ന ഇംഗ്ലീഷ് പദത്തിനും

. . . ഇല്ലായ്മയിൽ നിന്നും  ഉണ്ടാക്കുന്നതിനും ഉള്ള വസ്തുവിനെ വിവിധ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്ന തിന്നും ഉപയോഗിച്ച് വരാറുണ്ട്.


ലോകരക്ഷിതാവായ ദൈവത്തെ പറ്റിമാത്രമായി പറയുമ്പോൾ ഇല്ലായ്മയിൽ നിന്നും  ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചുവരുന്നത്.


 മറ്റുള്ളവർ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ  ദൈവം ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ച വസ്തുവിനെ  വിവിധ രൂപങ്ങളിലേക്ക് രൂപം ആക്കി മാറ്റുന്നതിന് ഉപയോഗിച്ചുവരുന്നു 

.

The noun creator is from the Latin word creare, which means "to make" When it is spelled with an upper-case c, Creator refers to God, 

and when spelled with a lowercase c, it is anyone who invents or makes something


അപ്പോൾ ഖുർആനിൽ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവൻ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞത്  ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചവൻ എന്ന അർത്ഥത്തിലാണ് .


 എന്നാൽ 


സൃഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ . 


എന്ന് ഇവർ അർഥംപറഞ്ഞാ വാചകത്തിന്റെ  ഉദ്ദേശം 


ഉള്ള വസ്തുവിനെ വിവിധ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നവനിൽ 

വെച്ച് ഏറ്റവും നല്ലവൻ എന്നുമാണ് 


മലയാള ഭാഷയോ അറബി ഭാഷയോ ഇംഗ്ലീഷ് ഭാഷയോ പോലുമറിയാത്ത  പാസ്റ്റർമാർ ഖുർആൻ വിമർശിക്കാൻ ഇറങ്ങിയപ്പോൾ പറ്റിയ അമളി എത്ര ഭയാനകം



_*പാസ്റ്റർ ചാക്കോ

കളവ്* . (9)


സൃഷ്ടി നടത്താനും , വിളിക്കു ഉത്തരം നൽകാനും ദജ്ജാലിനു കഴിയുമെന്നു മുഹമ്മദ് പറയുന്നു.



"നവ്വാ സുബ്നു സംആ നിൽനിന്ന് :നബി ദജ്ജാലിനെ സംബന്ധിച്ച് പറഞ്ഞു...... അവൻ ചില ആളുകളുടെ അടുക്കൽ ചെന്ന് ക്ഷണിക്കും. അവർ അവനിൽ വിശ്വസിക്കുക യും വിളിക്ക് ഉത്തരം നൽകുകയും ചെയ്യും. ഉടനെ അവൻ ആകാശത്തോട് മഴ വർഷിക്കാനും ഭൂമിയോട് സ സ്യങ്ങളെ മുളപ്പിക്കാനും കൽപ്പിക്കും. അവ അപ്രകാരം നിർവ്വഹിക്കും" . [സ്വഹീഹു മുസ്ളീം , ഹദീസ് 2048]. 


(മറുപടി)


ദജ്ജാലിന് ചില കഴിവുകൾ  അള്ളാഹു കൊടുത്തെങ്കിൽ  അതു കൊണ്ട്  അയാൾ ദൈവം ആണെന്നോ ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചു തരുന്നവൻ ആണെന്നോ  ഒരിടത്തും പറഞ്ഞിട്ടില്ല 

എങ്ങനെയൊക്കെ ചില പ്രകടനങ്ങൾ അവൻ പ്രകടിപ്പിക്കുമ്പോൾ . അവൻ ദൈവമാണെന്ന് വാദിച്ചാലും  അവനെ ആരും ദൈവമാണെന്ന് വിശ്വസിക്കരുത് എന്നാണ്  പ്രവാചകൻ പഠിപ്പിച്ചത്

 എന്ന് പാസ്റ്റർ മനസ്സിലാക്കുക.



Aslam  parapanangadi

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...