Saturday, October 3, 2020

ഇസ്ലാം.ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*

 ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



*ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*


ഇസ്ലാമിക വിമർശകർക്ക് മറുപടി



*ബുദ്ധിജീവികളും മറ്റും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും മറ്റും ഇസ്ലാമിനെ  പഠിച്ചു ഇസ്ലാമിലേക്ക് ഒഴികി കൊണ്ടിരിക്കുമ്പോൾ

 ക്രിസ്തുമതത്തിൽ പോലും തീരുമാനമാവാതെ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്ന ത്രിയേകത്വമെന്ന ബുദ്ധി ശൂന്യമയ ആശയം കൈവെടിയുമ്പോൾ കള്ളത്തരങ്ങൾ വെച്ചുകെട്ടിയും കളവുകൾ പ്രജരിപിച്ചും പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് കസ്ത്യൻ പുരോഹിത വർഗം ചെയ്തു കൊണ്ടിരിക്കുന്നത്*.


*പുരോഹിത വർഗം പടച്ചുവിടുന്ന കളവുകൾ വായിച്ചു കൊണ്ടല്ല ഇസ്ലാമിനെ പഠിക്കേണ്ടത്  .മറിച്ചു 

യഥാർത്ത സ്രോതസ്സിൽ നിന്നു ഇസ്ലാമിനെ  പഠിച്ചു പരലോക ജീവിതം ക്ഷപെടുത്തണമെന്ന് ഓർമപെടുത്തുന്നു*

.


*ചാക്കോ പാസ്റ്ററുടെ കള്ളത്തരങ്ങൾ*




*ചാക്കോ പാസ്റ്റർ എന്ന ക്രസ്ത്യൻ പാതിരി എഴുതുന്നത് കാണുക*


_പാസ്റ്റർ ചാക്കോ ആന്റണി

എന്ന പുരോഹിതന്റെ കളവുകൾ.


(പാസ്റ്റർ ചാക്കോ

കളവ് -1- )


*അള്ളാഹു അറബികളുടെ നിരവധി ഗോത്ര ദേവൻമാരിൽ  ഒരാൾ എന്ന് ഖുർആനും മത  പണ്ഡിതൻമാരും കൃത്യമായി പറയുന്നു. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തം.*



*മറുപടി*;



അല്ലാഹു ലോക  സൃഷ്ടാവാണ് എന്നാണ് ഖുർആനിലുള്ളത് അത് ഗോത്ര ദേവൻ ആണെന്ന്ഖുർആനിൽ ഉണ്ടെന്ന് പാസ്റ്റർ പച്ച കളവാണ് പറയുന്നത്

തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു



*പാസ്റ്റർ ചാക്കോ കളവ്*  (-2-)


```മനുഷ്യവർഗ്ഗത്തിന്റെ രക്ഷയ്ക്കുള്ള ഏക മാർഗ്ഗം കർത്താവായ യേശുക്രിസ്തുവാണെന്നു വിശുദ്ധ ബൈബിൾ അസന്നിഗ്ദ്ധമായി പറയുന്നു

 

( മറുപടി )


യേശു ക്രിസ്തു ദൈവമാണെന്ന് അദ്ദേഹം 33 വർഷം ഇവിടെ ജീവിച്ച കാലത്ത് ഒരിക്കൽ പോലും പറഞ്ഞതായി ഒരാൾക്കും തെളിയിക്കാൻ സാധ്യമല്ല. ഉണ്ടെങ്കിൽ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.



യോഹന്നാൻ 17

3]ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു


മൂന്നാം വാക്യത്തിൽ ഏക സത്യ ദൈവം ഒന്ന് വേറെയാണെന്നു  യേശു ദൈവം അയച്ച വൻ മാത്രമാണെന്നും വളരെ വ്യക്തമായി ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാം 


88 സ്ഥലങ്ങളിൽ യേശു മനുഷ്യനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചില ഭാഗങ്ങൾ സൂചിപ്പിക്കാം :


യോഹ. 8/40

ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.



*പാസ്റ്റർ ചാക്കോ കളവ്* 

(3)

.

 "അള്ളാഹു" ഒരു ദൈവമേ അല്ലെന്ന് ഖുർആനിക ആയത്തുകളും പണ്ഡിതന്മാരുടെ പ്രഖ്യാപനങ്ങളും നിരത്തി  കാണിച്ചാൽ അതിനു മറുപടിയുണ്ടാകുമോ ?


 

മറുപടിയുണ്ടെങ്കിൽ അക്കമിട്ടു താഴെ നിരത്തുന്ന  ചോദ്യങ്ങൾക്കു മറുപടി പറയൂ ..


മറുപടി 


അല്ലാഹു

. ദൈവമല്ലെന്ന് ഖുർആനിൽ 


 ആയത്തുകളിൽ കൊണ്ട് തെളിയിക്കാൻ ചാക്കോ പാസ്റ്റർ മറ്റു പാസ്റ്റർ മാരോ ധൈര്യമുണ്ടെങ്കിൽ തയ്യാറാക്കുക


_*പാസ്റ്റർ ചാക്കോ

കളവ്* (4)

.

1. ഖുറൈശികളുടെ നിരന്തരമായ മർദ്ദനം നടന്നുകൊണ്ടിരിക്കുന്ന ഒരു സന്ദർഭത്തിൽ നബി സ്വ അവർക്കു സൂറത്തുൽ നജ്മ് വായിച്ചു കേൾപ്പിച്ചു. ലാത്തയെയും ഉസ്സയെയും നീകണ്ടില്ലേ ? മൂന്നാമനായ മനാത്തയെയും എന്നു വായിച്ച ശേഷം ഉന്നതരായ ദേവൻമാരണവർ. അവരുടെ ശുപാർശ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ് എന്നുകൂടി വായിച്ചു.തുടർന്നു ആ അദ്ധ്യായം പാരായണം ചെയ്തു തീർക്കുകയും പ്രവാചകനും മുസ്ളീങ്ങളും സാഷ്ടാംഗം നമിക്കുകയും ചെയ്തു. ഒപ്പം ബഹുദൈവ വിശ്വാസികളും നമിച്ചു.


മറുപടി


നബി സ്വ  

ലാത്തയെയും ഉസ്സയെയും നീകണ്ടില്ലേ ? മൂന്നാമനായ മനാത്തയെയും 

ദേവൻമാരണവർ. അവരുടെ ശുപാർശ നിശ്ചയമായും പ്രതീക്ഷിക്കാവുന്നതാണ്


എന്ന് മുഹമ്മദ് നബി സ്വ പറഞ്ഞതായി സ്വീകാര്യമായ ഒരു ഹദീസ് കൊണ്ട് തെളിയിക്കാൻ പാസ്റ്റർക്ക് സാധ്യമാണോ ? ഏതങ്കിലും ചരിത്ര ഗ്രന്ഥങ്ങളിൽ എഴുതിവെച്ചതല്ലാം സ്വീകരിക്കുന്നവരല്ല മുസ്ലിമീങ്ങൾ . ഹദീസ് സ്വീകരിക്കാൻ ഇസ്ലാമിൽ ചില മാനദണ്ഡങ്ങളുണ്ട് . ആ മാനദണ്ഡങ്ങൾ ഒത്തത് മാത്രമെ സ്വീകരിക്കുകയുള്ളു . സ്വീകാര്യമായ റിപ്പോർട്ടർമാരായിരിക്കണം എന്നതാണ് അതിൽ പ്രധാനം . നബി സ്വ ഇങ്ങനെ പറഞ്ഞതായി സീകാര്യമായ ഒരു റിപ്പോർട്ട് കൊണ്ടും സാധ്യമല്ല. കഴിയുമെങ്കിൽ പാസ്റ്റർ അതിനാണ് തയ്യാറാവേണ്ടത്.




_*പാസ്റ്റർ ചാക്കോ

കളവ്*/( 5 )

.

2. ബിംബങ്ങൾ മഹോന്നതങ്ങളത്രേ. അവയുടെ ശുപാർശ തീർച്ചയായും നമുക്കാശിക്കാവുന്നതാണ് എന്ന വാചകം ഖുർആനോട് കൂട്ടി ചേർത്ത് നബി ഓതി

ബുഖാരി


(മറുപടി)


സ്വഹീഹുൽ ബുഖാരിയിൽ നബി സ്വ ബിംബങ്ങൾ മഹോന്നതങ്ങളത്രേ. അവയുടെ ശുപാർശ തീർച്ചയായും നമുക്കാശിക്കാവുന്നതാണ് എന്ന് മുഹമ്മദ് നബി പറഞ്ഞതായി തെളിയിക്കാൻ പാസ്റ്ററെ ഞാൻ വെല്ലുവിളിക്കുന്നു.


_*പാസ്റ്റർ ചാക്കോ

കളവ്* (6)

.

രാപ്പകലുകളുടെ നിയന്ത്രണം ലാത്തയ്ക്കും , ഉസ്സയ്ക്കുമാണെന്ന്  ഹദീസു പറയുന്നു . 


" ആഇശയിൽ നിന്ന്: നബി പറയുന്നത് ഞാൻ കേട്ടു. ലാത്തയും ഉസ്സയും ആരാധിക്കപ്പെടുന്നതു വരെ രാപ്പകലുകൾ ഇല്ലാതാവുകയില്ല" [സ്വഹീഹു മുസ്ലീം , ഹദീസ് 2013].


(മറുപടി)



രാപ്പകലുകളുടെ നിയന്ത്രണം ലാത്തയ്ക്കും , ഉസ്സയ്ക്കുമാണെന്ന് ഈ ഹദീസിൽ എവിടെയാണ് 

 പറഞ്ഞിട്ടുള്ളത്? യഥാർത്ഥത്തിൽഈ ഹദീസിൽ പറയുന്നത്   ഭൂമിയിൽ രാപ്പകലുകൾ നിശ്ചലമാവുകയും അന്ത്യനാൾ സംഭവിക്കുകയും ചെയ്യുന്നതിനുമുമ്പ് മുമ്പ് മക്കയിലും പരിസരപ്രദേശങ്ങളിലും ബഹുദൈവാരാധന വീണ്ടും ഉണ്ടാവുകയും ലാത്തയേയും ഉസ്സയേയും  ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് വരെ  അറേബ്യ ആയി മാറുന്നതാണ് എന്നാണ് പ്രവാചകർ ഇവിടെ പ്രവചിക്കുന്നത്.



രാപ്പകലുകൾ നിയന്ത്രിക്കുന്നത്  ലാത്തയും ഉസ്സയുമാണ് എന്ന് അതിൽ പറയുന്നില്ല.

 അത് പാസ്റ്ററുടെ കള്ളത്തരം മാത്രമാണ് .



അന്ത്യ നാളിനു മുമ്പ് ഉണ്ടാവാനുള്ള ഒരു സംഭവം  പ്രവാചകൻ സ്വല്ലല്ലാഹു അലൈഹിവസല്ലമ പ്രവചിക്കുകയാണ് ആ ഹദീസിൽ 

 സർവ്വജ്ഞാനിയായ അല്ലാഹുവിൻറെ സന്ദേശം മുഖേനയല്ലാതെ ഇത്തരം പ്രവചനങ്ങൾ സാധ്യമല്ല എന്നത് തീർച്ചയാണ് .


 ഇത്തരം പ്രവവചനങ്ങളിലൂടെ മുഹമ്മദ് നബി സർവ്വജ്ഞാനിയായ

അല്ലാഹുവിന്റെ 

സന്ദേശം പ്രവാചകൻ തന്നെയാണ് ആണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് കൂടിയാണ് മേൽന വചനം 


_*പാസ്റ്റർ ചാക്കോ

കളവ്* (7 )


ഖുർആൻ പറയുന്നു:```



``.അള്ളാഹു നിരവധി ദേവൻമാരിൽ ഒരാൾ എന്ന് ഖുർആൻ പറയുന്നു.



(മറുപടി)


അങ്ങനെ ഒരു വചനം ഖുർആനിലെ ഒറ്റ വാക്യത്തിലും കാണിച്ചുതരാൻ ഒരു പാസ്റ്റർ ക്കും സാധ്യമല്ല അല്ല 

ഉണ്ടെങ്കിൽ തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു


എന്നാൽ ബൈബിൾ പറയുന്നു


സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ. 

സങ്കീർത്തനം 96:4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; *അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.*

പുറപ്പാട് 15: 11 *യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ?* വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ

ന്യായാധിപന്മാർ 2: 11



_*പാസ്റ്റർ ചാക്കോ

കളവ്* . (8 )


ഖുർആൻ 23:14-ൽ പറയുന്നു.


മലയാളത്തിൽ ഇങ്ങനെ: "സൃഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ അല്ലാഹു അനുഗ്രഹ പൂർണ്ണനായിരിക്കുന്നു". 

.

(മറുപടി)


ഇവിടെ മനസ്സിലാക്കേണ്ടത്


 സ്രഷ്ടിക്കുക  എന്ന ആശയത്തിന് ഉപയോഗിച്ച പദം

خلق

എന്നതാണ് 


ആ പദത്തിനും സ്രഷ്ടിക്കുക എന്ന മലയാള പദത്തിനും

.creat എന്ന ഇംഗ്ലീഷ് പദത്തിനും

. . . ഇല്ലായ്മയിൽ നിന്നും  ഉണ്ടാക്കുന്നതിനും ഉള്ള വസ്തുവിനെ വിവിധ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്ന തിന്നും ഉപയോഗിച്ച് വരാറുണ്ട്.


ലോകരക്ഷിതാവായ ദൈവത്തെ പറ്റിമാത്രമായി പറയുമ്പോൾ ഇല്ലായ്മയിൽ നിന്നും  ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചുവരുന്നത്.


 മറ്റുള്ളവർ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ  ദൈവം ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ച വസ്തുവിനെ  വിവിധ രൂപങ്ങളിലേക്ക് രൂപം ആക്കി മാറ്റുന്നതിന് ഉപയോഗിച്ചുവരുന്നു 

.

The noun creator is from the Latin word creare, which means "to make" When it is spelled with an upper-case c, Creator refers to God, 

and when spelled with a lowercase c, it is anyone who invents or makes something


അപ്പോൾ ഖുർആനിൽ എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവൻ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞത്  ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചവൻ എന്ന അർത്ഥത്തിലാണ് .


 എന്നാൽ 


സൃഷ്ടാക്കളിൽ വെച്ച് ഏറ്റവും നല്ലവൻ . 


എന്ന് ഇവർ അർഥംപറഞ്ഞാ വാചകത്തിന്റെ  ഉദ്ദേശം 


ഉള്ള വസ്തുവിനെ വിവിധ രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നവനിൽ 

വെച്ച് ഏറ്റവും നല്ലവൻ എന്നുമാണ് 


മലയാള ഭാഷയോ അറബി ഭാഷയോ ഇംഗ്ലീഷ് ഭാഷയോ പോലുമറിയാത്ത  പാസ്റ്റർമാർ ഖുർആൻ വിമർശിക്കാൻ ഇറങ്ങിയപ്പോൾ പറ്റിയ അമളി എത്ര ഭയാനകം



_*പാസ്റ്റർ ചാക്കോ

കളവ്* . (9)


സൃഷ്ടി നടത്താനും , വിളിക്കു ഉത്തരം നൽകാനും ദജ്ജാലിനു കഴിയുമെന്നു മുഹമ്മദ് പറയുന്നു.



"നവ്വാ സുബ്നു സംആ നിൽനിന്ന് :നബി ദജ്ജാലിനെ സംബന്ധിച്ച് പറഞ്ഞു...... അവൻ ചില ആളുകളുടെ അടുക്കൽ ചെന്ന് ക്ഷണിക്കും. അവർ അവനിൽ വിശ്വസിക്കുക യും വിളിക്ക് ഉത്തരം നൽകുകയും ചെയ്യും. ഉടനെ അവൻ ആകാശത്തോട് മഴ വർഷിക്കാനും ഭൂമിയോട് സ സ്യങ്ങളെ മുളപ്പിക്കാനും കൽപ്പിക്കും. അവ അപ്രകാരം നിർവ്വഹിക്കും" . [സ്വഹീഹു മുസ്ളീം , ഹദീസ് 2048]. 


(മറുപടി)


ദജ്ജാലിന് ചില കഴിവുകൾ  അള്ളാഹു കൊടുത്തെങ്കിൽ  അതു കൊണ്ട്  അയാൾ ദൈവം ആണെന്നോ ഇല്ലായ്മയിൽ നിന്നും സൃഷ്ടിച്ചു തരുന്നവൻ ആണെന്നോ  ഒരിടത്തും പറഞ്ഞിട്ടില്ല 

എങ്ങനെയൊക്കെ ചില പ്രകടനങ്ങൾ അവൻ പ്രകടിപ്പിക്കുമ്പോൾ . അവൻ ദൈവമാണെന്ന് വാദിച്ചാലും  അവനെ ആരും ദൈവമാണെന്ന് വിശ്വസിക്കരുത് എന്നാണ്  പ്രവാചകൻ പഠിപ്പിച്ചത്

 എന്ന് പാസ്റ്റർ മനസ്സിലാക്കുക.



Aslam  parapanangadi


_*പാസ്റ്റർ ചാക്കോ

കളവ്* . 10

*


 ഈ അള്ളായെ എട്ട് പേർ ചുമന്ന് കൊണ്ട് നടക്കുന്നതായി ഖുർആൻ - 69:17 -ൽ പറയുന്നു. 


"

"മലക്കുകൾ അതിന്റെ നാനാഭാഗങ്ങളിലും ഉണ്ടായിരിക്കും. നിന്റെ നാഥന്റെ സിംഹാസനം എട്ട് പേർ തങ്ങൾക്ക് മുകളിലായി ചുമക്കും".


മറുപടി


അല്ലാഹുവിൻറെ അർശ് എന്ന് പറഞ്ഞാൽ  അവൻ ഇരിക്കുന്ന സിംഹാസനം എന്ന അർത്ഥത്തിലല്ല . അർശിനെയും  സർവ്വചരാചരങ്ങളേയും സൃഷ്ടിച്ചത് അല്ലാഹുവാണ് .


അർശും സർവ്വചരാചരങ്ങളും സൃഷ്ടിക്കുന്നതിനുമുമ്പ് അള്ളാഹു ഉണ്ട് .

സൃഷ്ടിക്കുന്നതിനുമുമ്പ് അള്ളാഹു എങ്ങനെ നില നിൽക്കുന്നുവോ അങ്ങനെ തന്നെ അതിനുശേഷവും  നിലനിൽക്കുന്നു.


അവൻ സൃഷ്ടികളെ സൃഷ്ടിച്ചു അതിനുശേഷംഅവൻറെ

സൃഷ്ടികളിലേക്ക് ആവശ്യമാകുന്നവനല്ല  മറ്റൊന്നിലേക്ക് (സൃഷ്ടികളിലേക്ക് ]

 ആവശ്യമായവൻ അശക്തനാണ്.കാരണം ദൈവം സ്വയം കഴിവുള്ളവനാകണം

അങ്ങനെയുള്ളവൻ മാത്രമേ

 ദൈവമാകുകയുള്ളു - 


അല്ലാഹു അർശിന്മേൽ ആധിപത്യം സ്ഥാപിച്ചു എന്ന ആശയം അറിയിക്കുന്ന ഒരു വചനം വിശുദ്ധ ഖുർആനിൽ കാണാം . ചിലർ തെറ്റിദ്ധരിച്ചു

കൊണ്ട് മേൽ വചനത്തിന്

   അല്ലാഹു അർശിന്മേൽ

ഇരിക്കുന്നു

 എന്ന് അർത്ഥം നൽകിയിട്ടുണ്ട്. അത് തെറ്റായ അർത്ഥമാണ്.


ചുരുക്കത്തിൽ അർശ് എന്നത്അല്ലാഹു സൃഷ്ടിച്ച ഒരു സൃഷ്ടിയാണ് അവൻ ഇരിക്കുന്ന സിംഹാസനമല്ലഅവൻ ഇരിക്കുന്ന സിംഹാസനം എന്ന അർത്ഥം കല്പന നൽകുന്നത് തെറ്റായ അർത്ഥമാണ്.


 _*പാസ്റ്റർ ചാക്കോ

കളവ്* . 11


.അള്ളാഹു വിന്റെ സിംഹാസത്തെ മൂസ പിടിച്ചു കൊണ്ടു നിൽക്കുന്നു.


" അബൂഹുറയ്റയിൽ നിന്ന്...... കാഹളത്തിൽ ഊതപ്പെടുമ്പോൾ അല്ലാഹു ഉദ്ദേശിച്ചവരൊഴികെ വാനഭൂവനങ്ങളിലുള്ളവരെല്ലാം മരിച്ചു വീഴും. വീണ്ടും അതിൽ ഊതപ്പെടുമ്പോൾ ഒന്നാമതായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക ഞാനായിരിക്കും. അപ്പോൾ മൂസ ദൈവ സിംഹാസനം പിടിച്ചു നിൽക്കുന്നുണ്ടാവും ". [സ്വഹീഹു മുസ്ലിം , ഹദീസ് 1612 ] .


മറുപടി 


ഇവിടെയും  അർശ് എന്ന് പറഞ്ഞാൽ അല്ലാഹു ഇരിക്കുന്ന സിംഹാസനം എന്ന് അർത്ഥമില്ല . കാരണം അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളിലേക് അവൻ ആവശ്യമായവനല്ല .അങ്ങനെ ആവശ്യമായ വൻ ഒരിക്കലും ദൈവം ആവാൻ പറ്റില്ല. മറ്റൊന്നിലേക്ക് ആവശ്യമായ വൻ അശക്തനാണല്ലോ.


 അതുകൊണ്ട് അർശ് എന്നുപറഞ്ഞാൽ ഉദ്ദേശം അല്ലാഹുവിൻറെ അത്ഭുതമായ ഒരു സൃഷ്ടിയാണ് അതിൻറെ അരികിൽ മൂസ നബി വരുമെന്ന് പറയുന്നത് ബുദ്ധി നിശേധിക്കേണ്ട .കാര്യമില്ല


 _*പാസ്റ്റർ ചാക്കോ

കളവ്* . 11



അള്ളാഹുവിന്റെ സിംഹാസനം വിറയ്ക്കുന്നു.


മറുപടി


'ഇവിടെയും  അർശ് എന്ന് പറഞ്ഞാൽ അല്ലാഹു ഇരിക്കുന്ന സിംഹാസനം എന്ന് അർത്ഥമില്ല . കാരണം അല്ലാഹു സൃഷ്ടിച്ച സൃഷ്ടികളിലേക് അവൻ ആവശ്യമായവനല്ല .അങ്ങനെ ആവശ്യമായ വൻ ഒരിക്കലും ദൈവം ആവാൻ പറ്റില്ല. മറ്റൊന്നിലേക്ക് ആവശ്യമായ വൻ അശക്തനാണല്ലോ.


അല്ലാഹു സൃഷ്ടിച്ച ഒരു സൃഷ്ടി ആയ അർശ് വിറച്ചിട്ടുണ്ടങ്കിൽ അതിന് യാതൊരു കുഴപ്പവുമില്ല

.

 _*പാസ്റ്റർ ചാക്കോ

കളവ്* . 12.



..അള്ളാഹുവിന്റെ ശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു.



"ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനിയുടെ പിന്നിൽ നിന്നു നമസ്ക്കരിക്കുമ്പോൾ " അല്ലാഹുവിനു ശാന്തി ലഭിക്കട്ടെ, ജിബ്രീലിനും മീക്കായി ലിനും ശാന്തി ലഭിക്കട്ടെ, ഇന്നിന്നവർക്കും ശാന്തി ലഭിക്കട്ടെ" എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു" [സഹീഹുൽ ബുഖാരി, ഹദീസ് 452] .


മറുപടി


ഈ റിപ്പോർട്ടിലെ ബാക്കി ഭാഗം കട്ടു വെച്ചാണ് ചാക്കാ ഉദ്ധരിച്ചിരിക്കുന്നത്


അതിന്റെ  പൂർണ രൂപം

ഇങ്ങനെയാണ്


عن ابن مسعود  قال: "كنا إذا كنا مع النبي ﷺ، وسلم في الصلاة قلنا: السلام على الله من عباده، السلام على فلان وفلان، فقال النبي ﷺ: لا تقولوا: السلام على الله، فإن الله هو السلام.



ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനിയുടെ പിന്നിൽ നിന്നു നമസ്ക്കരിക്കുമ്പോൾ " അല്ലാഹുവിനു ശാന്തി ലഭിക്കട്ടെ, ജിബ്രീലിനും മീക്കായി ലിനും ശാന്തി ലഭിക്കട്ടെ, ഇന്നിന്നവർക്കും ശാന്തി ലഭിക്കട്ടെ" എന്ന് ഞങ്ങൾ പ്രാർത്ഥിക്കാറുണ്ടായിരുന്നു

അപ്പോൾ ഞങ്ങളോട് പ്രവാചകൻ പറഞ്ഞു. നിങ്ങൾ 

അല്ലാഹുവിനു ശാന്തി ലഭിക്കട്ടെ, . എന്ന് പറയരുത് 

കാരണം അല്ലാഹു ആണ് ശാന്തി നൽകുന്നവൻ എല്ലാ തിരുമുൽ കാഴ്ച്ചകളും അല്ലാഹുവിന്നാണ് എന്നും സച്ചതിര രുടെ മേൽ ശന്തിയുണ്ടാവട്ടെ എന്നും പറയുക ( സ്വഹീഹുൽ ബുഖാരി )


*ഇതിലെ ആദ്യ ഭാഗം മാത്രമുദ്ധരിച്ചു ബാക്കി ഭാഗം കട്ടു വെച്ചിരിക്കുകയാണ് ക്രസ്ത്യൻ പുരോഹിതൻ

കള്ളത്തരം പ്രചരിപ്പിച്ചു കൊണ്ടാണോ സുവിശേഷം പ്രജരിപ്പിക്കൽ*


 _*പാസ്റ്റർ ചാക്കോ

കളവ്* . 12/


. ഈ അള്ളാഹു മുഹമ്മദിന് വേണ്ടി പ്രാർത്ഥിക്കുന്നതായി ഖുർആൻ 33 :56-ൽ പറയുന്നു.


മറുപടി


ഇല്ല അങ്ങനെ  ഖുർആനിൽ ഇല്ല .ഖുർആനിൽ

 പറയുന്നത് ഇങ്ങനെയാണ്


അഹ്സാബ്  - 33:56


നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ 'സ്വലാത്ത്' [അനുഗ്രഹം] നേരുന്നു.



ഇതിൽ എവിടെയാണ് അല്ലാഹു പ്രാർഥിക്കുന്നു എന്ന്

സ്വല്ല എന്ന പതം അനുഗ്രഹം ചെയ്യൂന്നു എന്നും പ്രാർഥിക്കുന്നു എന്നും അർത്ഥമുണ്ട്

ഇവിടെ അർഥം അനുഗ്രഹം ചെയ്യുന്നു എന്നാണ് എല്ലാ മുസ്ലിം പണ്ഡിതൻമാരും മനസ്സിലാക്കിയത് 

അപ്പോൾ അല്ലാഹു നബിയുടെ മേൽ അനുഗ്രഹം ചൊരിയുന്നു എന്നാണ് ഖുർആൻ പറയുന്നത്


സ്വന്തം മത ക്രന്തങ്ങളിൽ തിരുമറി നടത്തിയ ക്രൈസ്തവ പുരോഹിതർ ഖുർആനിനേയും തിരിമറി നടത്താൻ വന്നാൽ പിടികൂടുക തന്നെ ചെയ്യും



 _*പാസ്റ്റർ ചാക്കോ

കളവ്* . 13


. ഈ അള്ളാഹു നിർജ്ജീവ വസ്തുക്കളെ പിടിച്ച് ആണയിടുന്നതായി ഖുർആൻ 95:1-3 ൽ പറയുന്നു.


ചോദ്യം :അത്തിമരവും, ഒലിവു വൃക്ഷവും, പിന്നെ സീനായി മലയും, പിന്നെ ഏതോ പട്ടണവും. ഇവയെ ഒക്കെ പിടിച്ചു അള്ളാഹു ആണയിടുമ്പോൾ ഇവയാണോ അള്ളാഹുവിന്റെ മുകളിലുള്ള ദൈവങ്ങൾ ?


മറുപടി


ദൈവത്തെ കൊണ്ട് ആണയിട്ടാൽ മാത്രമെ ആണയിടലാവു എന്ന് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാ പാസ്റ്റർ പറയുന്നത്


ആണയിടപെടുന്നവരല്ലാം ദൈവമാവണമെന്ന് ഏതടിസ്ഥാനത്തിലാണ് ഇവർ പറയുന്നത്.


 _*പാസ്റ്റർ ചാക്കോ

കളവ്* . 14


. ഈ അള്ളാഹുവിന് മൂന്ന് പെൺ മക്കൾ ഉള്ളതായിട്ടു ഖുർആൻ 53:19-20 ൽ പറയുന്നു.


മറുപടി


പച്ചക്കളവ് പറയുന്നതിന്നും വേണം ഒരതിര്


അല്ലാഹു ജനിപ്പിച്ചവനോ ജനിക്കപെട്ടവനോ അല്ല എന്ന് ഖുർആൻ 112 ൽ വെക്തമായി പറഞ്ഞതാണ്

ലാത്തയും ഉസ്സയും അല്ലാഹുവിന്റ പെൺമക്കളാ ണന്ന് പറഞ്ഞു 

ലാത്തയേയും ഉസ്സയേയും മറ്റു ഇതര വസ്തുക്കളേയും  ആരാധിച്ച ബഹുദൈവ വിശ്വാസികളോട്  ജനിക്കുകയോ  ജനിപ്പിക്കുകയോ ചെയ്യാത്ത ലോക സ്രഷ്ടാവായ ഏക ദൈവത്തെ ആരാധിക്കണം -  മുഹമ്മദ് എന്ന് പറഞ്ഞപ്പോൾ

നിന്റെ രക്ഷിതാവ് എങ്ങനെയുള്ളവനാണന്ന് 

 ബഹുദൈവ വിശ്വാസികൾ ചോദിച്ചപ്പോഴാണ് 112 സൂക്തം അവദരിപ്പിച്ചത്


ലാത്തയും ഉസ്സയും അല്ലാഹുവിന്റെ പെൺ മക്കളാണന്ന് പറഞ്ഞു ബഹുദൈവ വിശ്വാസികൾ അവയെ ആരാധിച്ചപ്പോൾ അല്ലാഹുവിന്ന് നിങ്ങൾ പെൺ മക്കളെ സ്ഥാപിക്കുകയാണോ എന്ന് അവരോട് ഖുർആൻ ചേദിക്കുകയാണ് . അല്ലാതെ ഈ പുരോഹിതൻ പറയുന്നത് പോലെ അല്ലാഹു വിന്ന് പെൺ മക്കളുണ്ട് എന്ന് പറയുകയല്ല

ഖുർആനിൽ ഏതങ്കിലും ഒരായത്തിൽ അങ്ങനെ കാണിക്കാൻ ഇവർക്ക് സാധ്യമാണോ?



 _*പാസ്റ്റർ ചാക്കോ

കളവ്* . 15



അള്ളാഹു ഇരിക്കുന്നതു വെള്ളിത്തിൽ എന്നു ഖുർആൻ 11:7 ൽ പറയുന്നു.



"ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ സിംഹാസനം വെള്ളത്തിൻമേലായിരുന്നു ".  


മറുപടി


ആകാശ ഭൂമി സൃഷ്ടിക്കുന്നതിന്ന് മുമ്പ് അല്ലാഹുവിന്റെ അതികാരം വെള്ളത്തിന്മേൽ ആയിരുന്നു എന്നാണ് മേൽ വചനത്തിൽ പറയുന്നത് 


ഇവിട അർശ് എന്നാൽ അതികാരം എന്ന അർഥത്തിലാണ്

അല്ലാതെ അവൻ ഇരിക്കുന്ന ഇരിപ്പിടം  എന്ന അർഥത്തിലല്ല.


 _*പാസ്റ്റർ ചാക്കോ

കളവ്* . 15


അവസാനമായി ഈ അള്ളാഹു മനുഷ്യരെയെല്ലാം നരകത്തിൽ തള്ളുന്നു എന്ന് ഖുർആൻ 19:71-ൽ പറയുന്നു.


"


"ആ നരകത്തിൽ നിങ്ങളിൽ ആരും തന്നെ പ്രവേശിക്കാതിരിക്കില്ല. അത് താങ്കളുടെ രക്ഷിതാവിന്റെ തീരുമാനിക്കപ്പെട്ട ബാദ്ധ്യതയാകുന്നു



മറുപടി


സത്യ  വിശ്വാസികൾ ഒഴികെ എന്ന് ശേഷം പറയുന്നത് ഇയാൾ മറച്ചുവെച്ചിരിക്കുകയാണ്



 _*പാസ്റ്റർ ചാക്കോ

കളവ്* . 16


 സകലരും നരകത്തിൽ പോകുമെന്ന് മുഹമ്മദും പറയുന്നു.



"അബൂഹുറയ്റയിൽ നിന്ന്: നബി അരുളി....... നരകത്തിൽ നിന്ന് അകലൂ, നരകത്തിൽ നിന്ന് അകലൂ എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ അരക്കെട്ട് പിടിച്ച് നരകത്തിൽ നിന്ന് അകറ്റി നിർത്താൻ ഞാൻ ശ്രമിക്കും. നിങ്ങളാകട്ടെ എന്നെ അതിജയിച്ച് നരകത്തിലേക്ക് ചാടി വീഴുകയാണ്". [സ്വഹീഹു മുസ്ലീം, ഹദീസ് 1544].



മറുപടി



ഭൗതിക ലോകത്ത് ജീവിക്കുന്ന നിങ്ങൾ തിന്മ ചെയ്ത് കൊണ്ട് തീയിലേക്ക് ഇയാം പാറ്റകൾ ചാടുന്നത് പോലെ 

നരകത്തിലേക്ക് ചാടി വീഴുകയാണ്". 

ഞാൻ നിങ്ങളെ നരകത്തിൽ നിന്ന് അകലൂ, നരകത്തിൽ നിന്ന് അകലൂ എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ അരക്കെട്ട് പിടിച്ച് നരകത്തിൽ നിന്ന് അകറ്റി നിർത്താൻ ഞാൻ ശ്രമിക്കും. 

സ്വഹീഹു മുസ്ലീം, ഹദീസ് 1544].


ഈ ഹദീസിനെ ദുർവ്യാഖ്യാനം ചെയ്ത് കൊണ്ട് പുരോഹിതൻ പച്ചക്കളവ് തട്ടി വിടുകയാണ്




ബുദ്ധിജീവികളും മറ്റും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും മറ്റും ഇസ്ലാമിനെ  പഠിച്ചു ഇസ്ലാമിലേക്ക് ഒഴികി കൊണ്ടിരിക്കുമ്പോൾ

 ക്രിസ്തുമതത്തിൽ പോലും തീരുമാനമാവാതെ പരസ്പരം കലഹിച്ചു കൊണ്ടിരിക്കുന്ന ത്രിയേകത്വമെന്ന ബുദ്ധി ശൂന്യമയ ആശയം കൈവെടിയുമ്പോൾ കള്ളത്തരങ്ങൾ വെച്ചുകെട്ടിയും കളവുകൾ പ്രജരിപിച്ചും പിടിച്ചു നിൽക്കാനുള്ള ശ്രമമാണ് കസ്ത്യൻ പുരോഹിത വർഗം ചെയ്തു കൊണ്ടിരിക്കുന്നത്.


പുരോഹിത വർഗം പടച്ചുവിടുന്ന കളവുകൾ വായിച്ചു കൊണ്ടല്ല ഇസ്ലാമിനെ പഠിക്കേണ്ടത്  .മറിച്ചു 

യഥാർത്ത സ്രോതസ്സിൽ നിന്നു ഇസ്ലാമിനെ  പഠിച്ചു പരലോക ജീവിതം ക്ഷപെടുത്തണമെന്ന് ഓർമപെടുത്തുന്നു.


*പുരോഹിതന്മാർ മറുപടി പറയുമോ ?*


*യേശു ഞാൻ യഹോവയായ ദൈവമാണന്ന് യേശുവിന്റെ 33 വർഷത്തെ ജീവിതത്തിൽ ഒരിക്കലങ്കിലും പറഞ്ഞിട്ടുണ്ടോ* ?،


അസ് ലം 

പരപ്പനങ്ങാടി


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....