Wednesday, September 16, 2020

ഇസ്ലാം.അല്ലാഹു:* അതാണ് യേശുവിന്റെയും നമ്മുടെയും ആരാധ്യനായവന്റെ തിരുനാമം: ======================= യേശു പ്രഘോഷണം ചെയ്ത അറാമിക് വാക്യങ്ങൾ തന്നെ നമ്മുക്കു അവലംബമാക്കാം:

 *അല്ലാഹു:* അതാണ് യേശുവിന്റെയും നമ്മുടെയും ആരാധ്യനായവന്റെ തിരുനാമം

=====================

യേശു പ്രഘോഷണം ചെയ്ത അറാമിക്  വാക്യങ്ങൾ തന്നെ നമ്മുക്കു അവലംബമാക്കാം:


മാർക്കോസ് 12 :29  അറാമിക് വേർഷൻ: 


"അമർ ലെഹ് ഈശ്വാ മദ്മെൻ മിൻ കുല്ല്ഹുൻ പുഖ്ദനെ ഇഷ്മ ഇസ്രാഈൽ മർയ *അല്ലാഹൻ* മർയ ഹദ് ഹു" - (അറാമിക് ബൈബിൾ, മർഖൂസ് 12:29 )


അതായത്, "യേശു അവരോടു പറഞ്ഞു കൽപ്പനകളിൽ വെച്ച് ഏറ്റവും മുഖ്യമായത് ഇതാകുന്നു, "ഇസ്രയേലേ കേൾക്ക, നമ്മുടെ രക്ഷിതാവായ *അല്ലാഹു* ഏക രക്ഷിതാവ്."

----------------------------------------

ഇനി മത്തായി 19:17ന്റെ അറാമിക് വേർഴൺ നോക്കുക:


"മനാ ക്വറാ അൻതലീ താബ? ലൈത്ത് താബ ഇല്ലാ എൻ ഹദ് *അല്ലാഹ."* - (അറാമിക് ബൈബിൾ, മത്തായി 19:17)


"നീ എന്നെ നല്ലവൻ എന്നു എന്തിനു വിളിക്കുന്നു? *അല്ലാഹു* ഒരുവൻ അല്ലാതെ നല്ലവൻ ഇല്ല തന്നെ." - (മത്തായി 19:17)

----------------------------------------

ഇനി യേശുവിനെ പരീക്ഷിക്കാൻ വന്ന സാത്താനോട് യേശു പറയുന്നതായി മത്തായി 4:10 ന്റെ അറാമിക് വാക്യം നോക്കാം:


"കതീബ് ഗയ്ർ ദാൽ മർയ *അല്ലാഹ* ക്ക്‌ തസ്ജൂദ് വ ലെഹ് ബൽഹുദാവീ തിഫ്ലൂഹ്." - (അറാമിക് ബൈബിൾ, മത്തായി 4:10)


"ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു നിന്റെ രക്ഷിതാവായ *അല്ലാഹുവിനെ*  നമസ്ക്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ."

----------------------------------------

ഇനി മറ്റൊരു ഉദാഹരണം കൂടി നോക്കുക:


യോഹന്നാൻ 4:24 യേശു പറയുന്നു:


"റൂഹാ ഹവ് ഗയ്ർ *അല്ലാഹ* വ ലയീൻ ദ സജിദീൻ ലെഹ് ബിറൂഹാ വ ബഷ്റാറ വ ലെ നസ്ജെദൂൻ" - (അറാമിക് ബൈബിൾ, യൂഹന്നാ 4:24)


*"അല്ലാഹു* ആത്മാവാകുന്നു, അവനെ ആരാധിക്കുന്നവൻ ആത്മാവിലും സത്യത്തിലും അവനെ ആരാധിക്കണം." - (യോഹന്നാൻ 4:24 )

----------------------------------------

ചുരുക്കിപ്പറഞ്ഞാൽ മഹാനായ യേശു അദ്ദേഹത്തിന്റെ ജനതയോടു സർവ്വശക്തനായ ഏക ദൈവത്തെ *അല്ലാഹ* എന്നാണ് പ്രഖ്യാപനം ചെയ്തത് എന്നു മേൽ കൊടുത്ത ഉദാഹരണങ്ങളിൽ നിന്ന് സുതരാം വ്യക്തമാകുന്നു. അതു കൊണ്ടാണ് വിശുദ്ധ ഖുർആനിൽ  മഹാനായ ഈസാനബി(അ) തന്റെ ജനതയോടു ഇപ്രകാരം  കൽപ്പിച്ചതായി കാണുന്നത്:


"ഇന്ന *അല്ലാഹ* റബ്ബീ വ റബ്ബുക്കും ഫഉബുദൂഹു ഹാദാ സിറാത്തുൻ മുസ്ത്വഖീം." - (ഖുർആൻ 3 :51)


''തീർച്ചയായും *അല്ലാഹുവാണ്* എന്റെയും നിങ്ങളുടെയും രക്ഷിതാവ് അത് കൊണ്ട് അവനെ നിങ്ങൾ ആരാധിക്കുക, ഇതാകുന്നു നേരായ മാർഗ്ഗം." - (ഖുർആൻ 3:51 ).

No comments:

Post a Comment

അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله

 അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله ....................... ......