Wednesday, September 16, 2020

ഇസ്ലാം.ബൈബിളിലെ 101 വ്യക്തമായ വൈരുദ്ധ്യങ്ങൾ:

 ബൈബിളിലെ 101 വ്യക്തമായ വൈരുദ്ധ്യങ്ങൾ:

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*1. യാക്കോബ്  മൽപ്പിടുത്തം നടത്തിയത് ആരുമായി?* 

'ദൈവവുമായി' - (ഉൽപത്തി 32:22–32)

'മാലാഖയുമായി' -  (ഹോശേയാ 12:4)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*2.ഇസ്രായേലിൽ എത്ര പോരാളികളെ കണ്ടെത്തി?*

എൺപതിനായിരം (2.ശമൂവേൽ 24: 9)

പതിനൊന്നുലക്ഷംപേര്‍ (1.ദിനവൃത്താന്തം 21:5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*3. യെഹൂദയിൽ എത്ര പോരാളികളെ കണ്ടെത്തി?* 

അഞ്ചുലക്ഷം (2.ശമൂവേൽ 24: 9)

നാലുലക്ഷത്തെഴുപതിനായിരം (1.ദിനവൃത്താന്തം 21:5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*4. യിസ്രായേലിന്റെ യോദ്ധാക്കളെ എണ്ണാൻ ദാവീദിന് തോന്നിച്ചത് ആര്?* 

'ദൈവം' - (2.സാമൂവേൽ 24:1)

'സാത്താൻ' - (1.ദിനവൃത്താന്തം 21:1)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*5. ദൈവം ഗാദ്പ്രവാചകനെ ദാവീദിന്റെ അടുക്കലേക്ക് അയച്ചത് എത്രവർഷത്തെ ക്ഷാമത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി ഭയപ്പെടുത്താനായിരുന്നു?* 

ഏഴ് - (2.ശമൂവേൽ 24:13)

മൂന്ന് - (1.ദിനവൃത്താന്തം 21:12)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*6. യെരൂശലേം ഭരിക്കാൻ തുടങ്ങിയപ്പോൾ അഹസ്യാവിന് എത്ര വയസ്സായിരുന്നു?* 

ഇരുപത്തിരണ്ട് (2.രാജാക്കന്മാർ 8:26)

നാൽപ്പത്തിരണ്ട് (2.ദിനവൃത്താന്തം 22: 2)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*7. യെഹോയാഖീം  രാജാവാകുമ്പോൾ അവന്നു എത്ര വയസ്സായിരുന്നു?* 

പതിനെട്ട് -  (2.രാജാക്കന്മാർ 24:8)

എട്ട് - (2.ദിനവൃത്താന്തം 36:9)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *8. യെഹോയാഖീം എത്രകാലം ജറുസലേം ഭരിച്ചു?* 

മൂന്ന് മാസം (2 രാജാക്കന്മാർ 24: 8)

മൂന്നു മാസവും പത്തു ദിവസവും (2 ദിനവൃത്താന്തം 36: 9)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *9. ദാവീദിന്റെ വീരന്മാരിൽ കീർത്തി പ്രാപിച്ച യോശേബ് എന്ന പോരാളി കുന്തം ഉയർത്തി ഒരേസമയം എത്ര പേരെ കൊന്നു?* 

എണ്ണൂറ് (2.ശമൂവേൽ 23:8)

മുന്നൂറ് (1.ദിനവൃത്താന്തം 11:11)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *10. ദാവീദ് ഉടമ്പടി പെട്ടകം യെരൂശലേമിൽ കൊണ്ടുവന്നത് എപ്പോഴാണ്? ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നതിനു മുമ്പോ ശേഷമോ?* 

ശേഷം (2.ശമൂവേൽ 5 & 6)

മുമ്പ് (1.ദിനവൃത്താന്തം 13 & 14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*11. എത്ര ജോഡി ശുദ്ധമായ മൃഗങ്ങളെ പെട്ടകത്തിൽ കയറ്റാനാണ് ദൈവം നോഹയോട് പറഞ്ഞത്?* 

രണ്ട് - (ഉല്പത്തി 6:19, 20)

ഏഴ് - (ഉല്പത്തി 7:2). 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*12. ദാവീദ് സോബ രാജാവിനെ തോൽപ്പിച്ചപ്പോൾ എത്ര കുതിരപ്പടയാളികളെ പിടികൂടി?* 

ആയിരത്തി എഴുനൂറ് (2.ശമൂവേൽ 8: 4)

ഏഴായിരം (1.ദിനവൃത്താന്തം 18: 4)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*13. ശലോമോന് എത്ര കുതിരാലയങ്ങൾ ഉണ്ടായിരുന്നു?* 

നാൽപതിനായിരം (1.രാജാക്കന്മാർ 4:26)

നാലായിരം (2 ദിനവൃത്താന്തം 9:25)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*14. ആസാ രാജാവിന്റെ ഭരണത്തിന്റെ ഏത് വർഷത്തിലാണ് ഇസ്രായേൽ രാജാവായ ബാഷ മരിച്ചത്?* 

ഇരുപത്തിയാറാം വർഷം (1.രാജാക്കന്മാർ 15:33 - 16: 8)

മുപ്പത്തിയാറാം വർഷത്തിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു ..

(2ദിനവൃത്താന്തം 16: 1)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*15. ആലയം പണിയുന്നതിനായി ശലോമോൻ എത്ര മേൽവിചാരകരെ നിയോഗിച്ചു?* 

മൂവായിരത്തി അറുനൂറ്

(2.ദിനവൃത്താന്തം 2: 2)

മൂവായിരത്തി മുന്നൂറ് 

(1.രാജാക്കന്മാർ 5:16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*16. ശലോമോൻ ഉണ്ടാക്കിയ വാർപ്പുകടലിൽ എത്ര ബാത്ത് വെള്ളം ഉൾക്കൊള്ളുമായിരുന്നു?* 

രണ്ടായിരം

(1.രാജാക്കന്മാർ 7:26)

മൂവായിരത്തിലധികം 

(2.ദിനവൃത്താന്തം 4: 5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*17. ബാബിലോണിയൻ അടിമത്തത്തിൽ നിന്ന് മോചിതരായ ഇസ്രായേല്യരിൽ, പഹ്‌റത്ത്-മോവാബിന്റെ മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 

രണ്ടായിരത്തി തൊണ്ണൂറ്റി പന്ത്രണ്ട് (എസ്ര 2: 6)

രണ്ടായിരത്തി തൊണ്ണൂറ്റി പതിനെട്ട് (നെഹെമ്യാവു 7:11)

......................................

*18. സത്തുവിന്റെ (Zattu) മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 

തൊണ്ണൂറ്റിനാല്പത്തഞ്ചു (എസ്രാ 2: 8)

എൺപത്തി നാൽപത്തിയഞ്ച് (നെഹെമ്യാവു 7:13)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*19. അസ്ഗദിന്റെ (Azgad) മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 

ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട് (എസ്ര 2:12)

രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട് (നെഹെമ്യാവു 7:17)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*20. അദിൻന്റെ (Adin) മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 

നാനൂറ്റമ്പത്തിനാല് (എസ്രാ 2:15)

അറുനൂറ്റമ്പത്തഞ്ചു (നെഹെമ്യാവു 7:20)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*21. ഹാശുമിന്റെ (Hashum) മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 

ഇരുനൂറ്റി ഇരുപത്തിമൂന്ന് (എസ്ര 2:19)

മുന്നൂറ്റി ഇരുപത്തിയെട്ട് (നെഹെമ്യാവു 7:22)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*22. ബെഥേലിന്റെയും ഐയുടെയും മക്കൾ എത്രപേർ ഉണ്ടായിരുന്നു?* 

ഇരുനൂറ്റി ഇരുപത്തിമൂന്ന് (എസ്രാ 2:28)

നൂറ്റിയിരുപത്തിമൂന്ന് (നെഹെമ്യാവു 7:32)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *23. എസ്രാ 2:64, നെഹെമ്യാവു 7:66 എന്നി വാക്യങ്ങൾ അനുസരിച്ച് സമ്മേളനത്തിലെ (Assembly യിലെ) സഭയുടെ ആകെ എണ്ണം 42,360 ആണെന്ന് പറയുന്നു. സംഖ്യകൾ‌ കൂട്ടിയാൽ ഇത് ഒട്ടും യോജിക്കുന്നുമില്ല.* ഓരോ പുസ്തകത്തിൽ നിന്നും ലഭിച്ച ആകെത്തുക ഇപ്രകാരമാണ്:

29,818 (എസ്രാ)

31,089 (നെഹെമിയ)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*24. അസംബ്ലിയിൽ എത്ര ഗായകർ ഉണ്ടായിരുന്നു?* 

ഇരുനൂറ് (എസ്രാ 2:65)

ഇരുനൂറ്റിനാല്പത്തഞ്ചു (നെഹെമ്യാവു 7:67)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*25. അബീയാ രാജാവിന്റെ മാതാവിന്റെ പേര്?* 

ഗിബെയയിലെ യൂറിയലിന്റെ മകളായ മിഖയ്യ (2.ദിനവൃത്താന്തം 13: 2)

അബ്ശാലോമിന്റെ മകളായ മച്ചാ (2.ദിനവൃത്താന്തം 11:20) 

എന്നാൽ അബ്ശാലോമിന് താമാർ എന്നു പേരുള്ള ഒരു മകളേ ഉണ്ടായിരുന്നുള്ളൂ (2.ശമൂവേൽ 14:27)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*26. യോശുവയും ഇസ്രായേല്യരും കൂടി ജറുസലേം പിടിച്ചെടുത്തുവോ?* 

അതെ (യോശുവ 10:23,40)

ഇല്ല (യോശുവ 15:63)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*27. 'മനുഷ്യന്റെ ആയുസ്സ് 120 വർഷമായിരിക്കും' (ഉൽപത്തി 6:3)*

അതിനുശേഷം ജനിച്ച പലരും അതിലും കൂടുതൽ വർഷങ്ങൾ ജീവിച്ചു. അർപ്പക്ഷാദ് 438 വർഷം ജീവിച്ചു. മകൻ ശേലഹ് 433 വർഷം ജീവിച്ചു. അദ്ദേഹത്തിന്റെ മകൻ ഏബെർ 464 വർഷം ജീവിച്ചു (ഉല്പത്തി 11:12-16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*28. വിലക്കപ്പെട്ട വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.*  (ഉൽപത്തി 2:17)

വിലക്കപ്പെട്ട കനി ആദാം ഭക്ഷിച്ചിട്ടും 930 വയസ്സ് വരെ അദ്ദേഹം ജീവിക്കുകയും ചെയ്തു (ഉൽപത്തി 5:5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*29. മിദ്യാന്യർ യോസേഫിനെ ആർക്കാണ് വിറ്റത്?* 

'ഇസ്മായേല്യർക്ക്' - (ഉല്പത്തി 37:28)

'ഫറവോന്റെ ഉദ്യോഗസ്ഥനായ പോത്തിഫർക്ക്' (ഉൽപത്തി 37:36)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*30. ആരാണ് യോസേഫിനെ ഈജിപ്തിലേക്ക് കൊണ്ടുവന്നത്?* 

'ഇസ്മായേല്യർ' - (ഉൽപത്തി 37:28)

മിദ്യാന്യർ' - (ഉൽപത്തി 37:36)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*31. ദൈവം തന്റെ മനസ്സ് മാറ്റുന്നുണ്ടോ?*

അതെ. 'യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാൽ: ഞാൻ ശൌലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു.'  - (1.ശമൂവേൽ 15:10-11)

'യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാൻ അവൻ മനുഷ്യനല്ല'- (1.ശമൂവേൽ 15:29)

അതെ. യഹോവ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.' - (1.ശമൂവേൽ 15:35). 

മുകളിലുള്ള മൂന്ന് ഉദ്ധരണികളും എല്ലാം ഒരേ പുസ്തകത്തിന്റെ ഒരേ അദ്ധ്യാത്തിൽ നിന്നും ഉള്ളതാണെന്ന് ശ്രദ്ധിക്കുക! കൂടാതെ, മറ്റു പല സന്ദർഭങ്ങളിലും ദൈവം അനുതപിച്ചുവെന്ന് ബൈബിൾ പറയുന്നു:

i. ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി' - (ഉൽപത്തി 6:6)

'മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും  ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു' -(ഉൽപത്തി 6:7)

ii. 'അപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു.' -  (പുറപ്പാട് 32:14)

......................................

*32. മോശെയും അഹ്റോനും ചെയ്ത ഓരോ അത്ഭുതങ്ങളെപ്പോലെ തന്നെയായിരുന്നു മാന്ത്രികന്മാരും തങ്ങളുടെ ജാലവിദ്യകളാൽ ചെയ്തതെന്ന് ബൈബിൾ പറയുന്നു.* 

'മോശയും അഹരോനും നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീർന്നു.' - (പുറപ്പാട് 7:20-21)

'മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു'- (പുറപ്പാടു 7:22).

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*33. ആരാണ് ഗോലിയോത്തിനെ കൊന്നത്?*

ദാവീദ് (1.ശമൂവേൽ 17:23-50)

'എൽഹാനാൻ' - (2.ശമൂവേൽ 21:19)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*34. ശൌലിനെ കൊന്നതാര്?* 

ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ  വീണു, ശൌൽ മരിച്ചു  (1.ശമൂവേൽ 31:4-6)

ഒരു അമാലേക്യൻ അവനെ കൊന്നു (2.ശമൂവേൽ 1:1-16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*35. യാക്കോബിന്റെ ഭവനത്തിലെ എത്ര അംഗങ്ങൾ ഈജിപ്തിൽ വന്നു?* 

എഴുപത്  (ഉല്പത്തി 4 & 27)

എഴുപത്തിയഞ്ച് (പ്രവൃ. 7:14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*36. മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാവ് ആരായിരുന്നു?* 

യാക്കോബ് (മത്തായി1:16)

ഹേലി (ലൂക്കോസ് 3:23)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*37. യേശുവിന്റെ വംശാവലി ദാവീദിന്റെ ഏത് പുത്രനിൽനിന്നാണ്?* 

ശലോമോൻ (മത്തായി 1: 6)

നാഥാൻ (ലൂക്കോസ് 3: 31)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*38. ശെയല്തീയേലിന്റെ പിതാവ് ആരായിരുന്നു?* 

യെഖൊന്യാ (മത്തായി 1:12)

നേരി (ലൂക്കോസ് 3:27)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*39. യേശുവിന്റെ പൂർവ്വികനായ സെരുബ്ബാബേലിന്റെ മകൻ?*

അബീഹൂദ് (മത്തായി 1:13)

രേസ (ലൂക്കോസ് 3:27)

എന്നാൽ സെരുബ്ബാബേലിന്റെ ഏഴു പുത്രന്മാർ ഇപ്രകാരമാണ്:

i മെശുല്ലാം, 

ii ഹനന്യാവു, 

iii ഹശൂബാ, 

iv ഓഹെൽ,

v ബേരെഖ്യാവു,

vi ഹസദ്യാവു, 

vii യൂശബ്-ഹേസെദ് 

(1. ദിനവൃത്താന്തം 3:19,20).

അബീഹൂദ്, രേസ എന്നീ പേരുകൾ എന്തായാലും യോജിക്കുന്നില്ല.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*40. ഉസ്സീയാവിന്റെ പിതാവ് ആരായിരുന്നു?* 

ജോറാം (മത്തായി 1:8)

അമസിയ (2.ദിനവൃത്താന്തം 26:1)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*41. യെഖോന്യാവിന്റെ പിതാവ് ആരായിരുന്നു?* 

യോശിയാവു (മത്തായി 1:11)

യെഹോയാക്കീം (1.ദിനവൃത്താന്തം 3:16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *42. ബാബിലോണിയൻ പ്രവാസം മുതൽ നിന്ന് യേശു വരെ എത്ര തലമുറകൾ ഉണ്ടായിരുന്നു?* 

പതിനാല് (മത്തായി 1:17)

എന്നാൽ തലമുറകളുടെ സൂക്ഷ്മമായ എണ്ണം പതിമൂന്ന് മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ (മത്തായി 1:12-16 കാണുക)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*43. ആരാണ് ശാലാഹിന്റെ പിതാവ്?* 

കയിനാൻ (ലൂക്കോസ് 3: 35-36)

അർപ്പക്ഷാദ് (ഉല്പത്തി 11:12)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*44. വരുവാനുള്ള ഏലിയാവു യോഹന്നാൻ സ്നാപകനാണോ?* 

അതെ (മത്തായി 11:14 & 17:10-13)

അല്ല (യോഹന്നാൻ 1:19-21)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*45. ദാവീദിന്റെ സിംഹാസനം യേശു അവകാശമാക്കുമോ?* 

അതെ, ദൂതൻ പറഞ്ഞു (ലൂക്കോസ് 1:32)

ഇല്ല, അവൻ യെഹോയാക്കീമിന്റെ പിൻഗാമിയായതിനാൽ - (മത്തായി 1: I 1 &

1.ദിനവൃത്താന്തം 3:16 കാണുക) - യെഹോയാക്കീമിനെ ദൈവം ശപിച്ചതിനാൽ ദാവീദിന്റെ സിംഹാസനത്തിൽ അവൻ ഇരിക്കുകയില്ല.

(യിരെമ്യാവു 36:30)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *46. എത്ര മൃഗങ്ങളിൽ സവാരി ചെയ്താണ് യേശു യെരൂശലേമിൽ പ്രവേശിച്ചത്?* 

ഒന്ന് - ഒരു കഴുതക്കുട്ടി (മർക്കോസ് 11:7 & ലൂക്കോസ് 19: 35). അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അതിന്മേൽ ഇരുന്നു. ”

രണ്ട് - ഒരു കഴുതയും, കുട്ടിയും (മത്തായി 21:7) "കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു. 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*47. യേശു, ക്രിസ്തുവാണെന്ന് ശിമോൻ പത്രോസ് കണ്ടെത്തിയത് എങ്ങനെ?* 

സ്വർഗത്തിൽ നിന്നുള്ള ഒരു വെളിപ്പെടുത്തലിലൂടെ (മത്തായി 16:17)

അവന്റെ സഹോദരൻ അന്ത്രെയാസ് (Andrew) അവനോടു പറഞ്ഞു (യോഹന്നാൻ 1:41)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*48. എവിടെ വെച്ചാണ് യേശു ആദ്യമായി ശിമോൻ പത്രോസിനെയും അന്ത്രെയാസ്നെയും  കണ്ടത്?* 

ഗലീലി കടലിനരികിൽ (മത്തായി 4: 18-22)

യോർദ്ദാൻ നദിയുടെ തീരത്ത് (യോഹന്നാൻ 1:42). അതിനുശേഷം, ഗലീലിയിലേക്ക് പോകാൻ യേശു തീരുമാനിച്ചു (യോഹന്നാൻ 1:43)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*49. യേശു യായീറൊസിനെ കണ്ടുമുട്ടിയപ്പോൾ യായീറൊസിന്റെ മകൾ മരിച്ചിരുന്നുവോ?* 

അതെ. മത്തായി 9:18 "എന്റെ മകൾ മരിച്ചുപോയി."

ഇല്ല. മർക്കോസ് 5:23  "എന്റെ മകൾ അത്യാസന്ന നിലയിലാണ്."

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *50. യാത്രയിൽ ഒരു വടി കൂടെ കൊണ്ടുപോകുവാൻ യേശു ശിഷ്യന്മാരെ അനുവദിച്ചുവോ?* 

അതെ (മർക്കോസ് 6:8)

ഇല്ല (മത്തായി 10:9 &  ലൂക്കോസ് 9: 3)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*51. യേശു യോഹന്നാൻ സ്നാപകനാണെന്ന് ഹെരോദാവ് കരുതിയോ?* 

അതെ (മത്തായി 14:2 & മർക്കോസ് 6:16)

ഇല്ല (ലൂക്കോസ് 9:9)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*52. യോഹന്നാൻ സ്നാപകൻ യേശുവിനെ സ്നാനത്തിനു മുമ്പ് തിരിച്ചറിഞ്ഞിരുന്നുവോ?* 

അതെ (മത്തായി 3:13-14)

ഇല്ല (യോഹന്നാൻ 1:32,33)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*53. സ്നാനത്തിനു ശേഷം യോഹന്നാൻ സ്നാപകൻ യേശുവിനെ തിരിച്ചറിഞ്ഞോ?* 

അതെ (യോഹന്നാൻ 1:32,33)

ഇല്ല (മത്തായി 11:2)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *54. യോഹന്നാന്റെ സുവിശേഷമനുസരിച്ച്, യേശു സ്വന്തം സാക്ഷ്യം വഹിക്കുന്നതിനെക്കുറിച്ച് എന്താണ് പറഞ്ഞത്?* 

"ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല." (യോഹന്നാൻ 5:31)

"ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു." (യോഹന്നാൻ 8:14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*55. യേശു യെരൂശലേമിൽ പ്രവേശിച്ചപ്പോൾ അന്നുതന്നെ ദൈവാലയം ശുദ്ധീകരിച്ചോ?* 

അതെ (മത്തായി 21:12)

ഇല്ല. അവൻ ദൈവാലയത്തിലേക്കു പോയി ചുറ്റും നോക്കി, എന്നാൽ വളരെ വൈകിപ്പോയതിനാൽ അവൻ ഒന്നും ചെയ്തില്ല. പകരം, രാത്രി ചെലവഴിക്കാൻ അവൻ ബെഥാന്യയിലേക്കു പോയി, അടുത്ത ദിവസം രാവിലെ ദൈവാലയം ശുദ്ധീകരിക്കാൻ മടങ്ങിവന്നു. (മർക്കോസ് 11:11- 17)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*56. ​​യേശു  അത്തിവൃക്ഷത്തെ ശപിച്ചപ്പോൾ ആ മരം ക്ഷണത്തിൽ  വാടിപ്പോയോ?* 

അതെ. (മത്തായി 21:19)

ഇല്ല. ഒരു രാത്രി എടുത്തു. 'രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.' (മർക്കോസ് 11:20)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*57. യൂദാസ് യേശുവിനെ ചുംബിച്ചുവോ?* 

അതെ (മത്തായി 26:48-50)

യേശുവിനെ ചുംബിക്കാൻ യഹൂദാസിനു അടുക്കാൻ കഴിഞ്ഞില്ല (യോഹന്നാൻ 18:3-12)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*58. യേശുവിനെ പത്രോസ് തള്ളിപ്പറയുന്നതിനെക്കുറിച്ച് യേശു എന്താണ് പറഞ്ഞത്?* 

“നീ മൂന്നു പ്രവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി ക്കുകുകയില്ല." (യോഹന്നാൻ 13:38)

"കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു." (മർക്കോസ് 14:30). 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*59. യേശു സ്വന്തം കുരിശു ചുമന്നുവോ?* 

അതെ (യോഹന്നാൻ 19:17)

ഇല്ല (മത്തായി 27:31-32)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*60. ആലയത്തിന്റെ തിരശ്ശീല കീറുന്നതിനുമുമ്പ് യേശു മരിച്ചുവോ?* 

അതെ (മത്തായി 27:50-5 & മാർക്കോസ് 15:37-38)

ഇല്ല. തിരശ്ശീല കീറിയശേഷം യേശു ഉറക്കെ നിലവിളിച്ചു. 'പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു' എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. (ലൂക്കോസ് 23:45-46)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*61. യേശു രഹസ്യമായി വല്ലതും സംസാരിച്ചുവോ?* 

ഇല്ല. "ഞാൻ രഹസ്യമായി ഒന്നും പറഞ്ഞിട്ടില്ല" (യോഹന്നാൻ 18:20)

അതെ. 'ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.' (മാർക്കോസ് 4:34). 

'പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു. 

അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല."  (മത്തായി 13:10-11)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*62. ക്രൂശീകരണ ദിവസം ആറാം മണിക്കൂറിൽ യേശു എവിടെയായിരുന്നു?* 

കുരിശിൽ (മർക്കോസ് 15:23)

പീലാത്തോസിന്റെ കൊട്ടാരത്തിൽ (യോഹന്നാൻ 19:14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*63. യേശുവിനോടൊപ്പം  ക്രൂശിച്ച രണ്ട് കള്ളന്മാരും യേശുവിനെ പരിഹസിച്ചുവോ?* 

അതെ (മാർക്കോസ് 15:32)

'അവരിൽ ഒരാൾ യേശുവിനെ പരിഹസിച്ചു, മറ്റൊരാൾ യേശുവിനെ ന്യായീകരിച്ചു' (ലൂക്കോസ് 23:43)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*64. കുരിശിലേറ്റപ്പെട്ട അതേ ദിവസം തന്നെ യേശു സ്വർഗത്തിലേക്ക് കയറിയോ?* 

അതെ. തന്നെ ന്യായികരിച്ച കള്ളനോട് അവൻ പറഞ്ഞു, 'ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.' (ലൂക്കോസ് 23:43)

ഇല്ല. 'നാല്‌പതു (40) ദിവസങ്ങളോളം അവർക്കു പ്രത്യക്ഷനായി' (പ്രവൃത്തികൾ1:2-3 & ലൂക്കോസ് 24:31)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*65. പൌലോസ് ദമസ്‌കസിലേക്കു പോകുന്ന വഴിയിൽ ഒരു വെളിച്ചം കാണുകയും ഒരു ശബ്ദം കേൾക്കുകയും ചെയ്തു. എന്നാൽ അവനോടൊപ്പമുണ്ടായിരുന്നവർ ശബ്ദം കേട്ടുവോ?* 

അതെ (പ്രവൃ. 9:7)

ഇല്ല (പ്രവൃ. 22:9)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*66. വെളിച്ചം കണ്ട പൌലോസ് നിലത്തു വീണു. അവന്റെ സഹയാത്രികരും നിലത്തു വീണുപോയോ?* 

അതെ (പ്രവൃ. 26:14)

ഇല്ല (പ്രവൃ. 9:7)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*67. പൌലോസിന്റെ കടമകൾ എന്തായിരിക്കണമെന്ന് ശബ്‌ദം സ്ഥലത്തുതന്നെ പറഞ്ഞോ?* 

അതെ (പ്രവൃ. 26:16-18)

ഇല്ല. ശബ്ദം പൌലോസിനോട് ദമസ്‌കസ് നഗരത്തിലേക്ക് പോകാൻ കൽപിച്ചു. (പ്രവൃ. 9:7 & 22:10)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*68. യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ അവർ മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവർ അവരോടൊപ്പം വിഗ്രഹാർപ്പിതം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. ആ മഹാപാപങ്ങളാൽ ദൈവം അവരെ ബാധിച്ചു. ആ ബാധയിൽ എത്രപേർ മരിച്ചു?* 

ഇരുപത്തിനാലായിരം (സംഖ്യാപുസ്തകം 25:1-9)

ഇരുപത്തി മൂവായിരം (1.കൊരിന്ത്യർ 10:8)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*69. യേശുവിനെ ഒറ്റിക്കൊടുത്തതിന് ലഭിച്ച രക്ത പണവുമായി യൂദാസ് എന്തു ചെയ്തു?* 

'അവൻ ആ പണംകൊണ്ട് ഒരു നിലം മേടിച്ചു.'  (പ്രവൃ. 1:18)

'അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു.' (മത്തായി 27:5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*70. യൂദാസ് ചത്തത് എങ്ങനെ?* 

'അവൻ പോയി കെട്ടി തൂങ്ങിച്ചത്തു' (മത്തായി 27: 5)

'അവൻ തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.' (പ്രവൃ. 1:18)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*71. ആ നിലത്തിനു 'രക്തനിലം' എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?* 

പരദേശികളെ കുഴിച്ചിടുവാനുള്ള സ്ഥലമാകയാൽ ആ നിലത്തിന്നു രക്തനിലം എന്നു പേർ പറയുന്നു.  (മത്തായി 27: 8)

'യൂദാസ് അവിടെ തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയതു കൊണ്ട് ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി' (പ്രവൃ. 1:19)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*72. ആര് ആർക്കാണ് മറുവിലയാകുന്നത്?* 

യേശു അനേകർക്ക് മറുവിലയായി (മർക്കോസ് 10:45).

'ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവർക്കും പകരമായ്തീരും' (സദൃശവാക്യങ്ങൾ 21:18)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*73. മോശെയുടെ ന്യായപ്രമാണം ഉപയോഗപ്രദമാണോ?* 

അതെ. 'എല്ലാ തിരുവെഴുത്തുകളും പ്രയോജനമുള്ളതാണ്.' (2.തിമോത്തി 3:16)

'ഇല്ല. ആദ്യകല്‍പന  അതിന്റെ ബലഹീനതയും നിഷ്പ്രയോജനത്വവും കൊണ്ടു അസാധുവാക്കപ്പെട്ടു.  ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ല' 

(എബ്രായർ 7:18)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*74. കുരിശിൽ എഴുതിവെച്ച കൃത്യമായ വാക്ക് എന്തായിരുന്നു?* 

'യെഹൂദന്മാരുടെ രാജാവായ യേശു' (മത്തായി 27:37)

'യെഹൂദന്മാരുടെ രാജാവു'  (മാർക്കോസ് 15:26)

'ഇവൻ യെഹൂദന്മാരുടെ രാജാവു' (ലൂക്കോസ് 23:38)

'നസറായനായ യേശു യെഹൂദന്മാരുടെ രാജാവു' (യോഹന്നാൻ 19:19)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*75. യോഹന്നാൻ സ്നാപകനെ കൊല്ലുവാൻ ഹെരോദാവ് ആഗ്രഹിച്ചിരുന്നുവോ?* 

അതെ (മത്തായി 14:5)

ഇല്ല. അവനെ കൊല്ലാൻ ആഗ്രഹിച്ചത് ഹെരോദാവിന്റെ ഭാര്യ ഹെരോദ്യയാണ്. 'യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു' (മർക്കോസ് 6:20)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*76. യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരുടെ പട്ടികയിൽ യേശുവിന്റെ പത്താമത്തെ ശിഷ്യൻ ആരായിരുന്നു?* 

തദ്ദായി (മത്തായി 10:1-4 & മർക്കോസ് 3:13 -19)

എരിവുകാരനായ ശിമോൻ (ലൂക്കോസ് 6:15)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *77. ചുങ്കം പിരിക്കുന്ന ആളുടെ ഓഫീസിൽ ഇരിക്കുന്ന ഒരാളെ യേശു കണ്ടു, തന്റെ ശിഷ്യനാകാൻ അവനെ വിളിച്ചു. അവന്റെ പേര് എന്തായിരുന്നു?* 

മത്തായി (മത്തായി 9:9)

ലേവി (മർക്കോസ് 2:14 & ലൂക്കോസ് 5:27)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *78. പെസഹാ ഭക്ഷണത്തിന് മുമ്പോ അതോ ശേഷമോ യേശുവിനെ ക്രൂശിച്ചത്?* 

ശേഷം (മർക്കോസ് 14:12-17)

മുമ്പ്. പെസഹാ പെരുന്നാളിന് മുമ്പ് (യോഹന്നാൻ 18:28 &19:14)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*79. ക്രൂശീകരണം തടയാൻ യേശു പിതാവിനോട് പ്രാർത്ഥിച്ചിട്ടുണ്ടോ?* 

അതെ. (മത്തായി 26:39; മാർക്കോസ് 14:36; ലൂക്കോസ് 22:42)

ഇല്ല (യോഹന്നാൻ 12:27)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *80. കുരിശ് ഒഴിവാക്കാൻ യേശു പ്രാർത്ഥിക്കുവാൻ  എത്ര തവണ അവൻ ശിഷ്യന്മാരിൽ നിന്ന്  വിട്ടു മാറിപ്പോയി?* 

മൂന്ന് (മത്തായി 26:36-46, മർക്കോസ് 14:32-42)

ഒന്ന്  (ലൂക്കോസ് 22: 39-46)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*81. യേശു മരിക്കുമ്പോൾ ശതാധിപൻ എന്താണ് പറഞ്ഞത്?* 

'ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു' (ലൂക്കോസ് 23:47)

'ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം' (മാർക്കോസ് 15:39)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*82. 'എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്ത് എന്ന അർത്ഥം വരുന്ന എബ്രായ ഭാഷയിൽ അദ്ദേഹം പ്രാർത്ഥിച്ച വാക്കുകൾ എന്തായിരുന്നു?* 

'എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ' - (മർക്കോസ് 15:34)

'ഏലീ, ഏലീ, ലമ്മാ ശബക്താനി' - (മത്തായി 27:46)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*83. യേശു മരിക്കുന്നതിനുമുമ്പ് അവസാനമായി പറഞ്ഞ വാക്കുകൾ എന്തായിരുന്നു?* 

'പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു' - (ലൂക്കോസ് 23:46)

'നിവൃത്തിയായി' - (യോഹന്നാൻ 19:30)

......................................

*84. യേശു കഫർന്നഹൂമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപന്റെ അടിമയെ സുഖപ്പെടുത്തി. ഇതിനായി യേശുവിനോട് അപേക്ഷിക്കാൻ ശതാധിപൻ സ്വയം വന്നുവോ?* 

അതെ (മത്തായി 8: 5)

ഇല്ല. അവൻ യഹൂദന്മാരുടെ ചില മൂപ്പന്മാരെയും സുഹൃത്തുക്കളെയും അയച്ചു (ലൂക്കോസ് 7: 3,6)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*85. യേശുവിനു പുറമെ മറ്റാരെങ്കിലും സ്വർഗ്ഗത്തിലേക്ക് കയറിയിട്ടുണ്ടോ?* 

ഇല്ല. സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല' (യോഹന്നാൻ 3:13)

അതെ. “ഏലിയാവ് ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്കു പോയി” (2.രാജാക്കന്മാർ 2:11) & 'ഹാനോക്കിനെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു." - (എബ്രായർ 11: 5)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*86. ദാവീദ്‌ ശബ്ബത്തിൽ ദൈവത്തിന്റെ ആലയത്തിൽ ചെന്ന് പുരോഹിതർമാർക്കു മാത്രം വിഹിതമായ വിശുദ്ധഅപ്പം എടുത്തു ഭക്ഷിച്ചപ്പോൾ ആരായിരുന്നു മഹാപുരോഹിതൻ?* 

അബ്യാഥാർ (മർക്കോസ് 2:26)

അബ്യാഥാറിന്റെ പിതാവായ അഹിമേലെക് - (1.ശമൂവേൽ 1:1 & 22:20)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*87. യേശുവിന്റെ ശരീരം സംസ്കരിക്കുന്നതിനു മുമ്പ് സുഗന്ധവ്യഞ്ജനങ്ങളാൽ ലേപനം ചെയ്യപ്പെട്ടുവോ?* 

അതെ, 'അവന്റെ രഹസ്യ ശിഷ്യന്മാർ അതു നിർവഹിച്ചു' - (യോഹന്നാൻ 19:39-40)

ഇല്ല. യേശുവിനെ സുഗന്ധവ്യഞ്ജനങ്ങളാൽ ലേപനം ചെയ്യുന്നതിന്നുവേണ്ടി  സ്ത്രീകൾ പോയെങ്കിലും കല്ലറ ഒഴിഞ്ഞു കിടക്കുന്നതായി കണ്ടു.' (മർക്കോസ് 16:1)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*88. സ്ത്രീകൾ എപ്പോഴാണ് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങിയത്?* 

'ശബ്ബത്ത് കഴിഞ്ഞു' - (മർക്കോസ് 16: 1)

ശബ്ബത്തിന് മുമ്പ്. സ്ത്രീകൾ സുഗന്ധവ്യഞ്ജനങ്ങളും തൈലങ്ങളും തയ്യാറാക്കി പിന്നെ, ശബ്ബത്തിൽ അവർ കല്പനപ്രകാരം വിശ്രമിച്ചു' -(ലൂക്കോസ് 23:55 മുതൽ 24:1 വരെ)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*89. എപ്പോഴാണ് സ്ത്രീകൾ കല്ലറ സന്ദർശിച്ചത്?* 

'സൂര്യൻ ഉദിച്ചപ്പോൾ' -  (മർക്കോസ് 16: 2)

'രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ' - (യോഹന്നാൻ 20:1) 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*90. സ്ത്രീകൾ കല്ലറയിലേക്ക് പോയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?* 

യേശുവിന്റെ ശരീരത്തെ സുഗന്ധവ്യഞ്ജനങ്ങളാൽ അഭിഷേകം ചെയ്യാൻ - (മർക്കോസ് 16:1; ലൂക്കോസ് 23:55 മുതൽ 24:1 വരെ)

'ശവകുടീരം കാണാൻ. സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല. (മത്തായി 28:1) 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*91. കല്ലറയുടെ കവാടത്തിൽ ഒരു വലിയൊരു കല്ല് സ്ഥാപിച്ചു. സ്ത്രീകൾ വരുമ്പോൾ ആ കല്ല് എവിടെയായിരുന്നു?* 

'അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു' - (മാർക്കോസ് 16:4; ലൂക്കോസ് 24:2; & യോഹന്നാൻ 20:1)

'സ്ത്രീകൾ അടുത്തെത്തിയപ്പോൾ ഒരു ദൂതൻ സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന് കല്ല് ഉരുട്ടി നീക്കുന്നത്  സ്ത്രീകൾ കണ്ടു. ആ ദൂതൻ സത്രീകളോട് സംസാരിച്ചു. ദൂതൻ കല്ല് ഉരുട്ടിമാറ്റുന്നതിന് സ്ത്രീകൾ സാക്ഷിയായി എന്ന് (മത്തായി 28:1-6)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*92. യേശുവിന്റെ ശരീരത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തെക്കുറിച്ച് ആരെങ്കിലും സ്ത്രീകളോട് പറഞ്ഞിട്ടുണ്ടോ?* 

അതെ. 'വെളുത്ത അങ്കി ധരിച്ച ഒരു ചെറുപ്പക്കാരൻ' - (മർക്കോസ് 16:5).

'രണ്ടുപേർ, മിന്നുന്ന വസ്ത്രത്തിൽ' പിന്നീട് മാലാഖമാർ എന്ന് വിശേഷിപ്പിച്ചു -  (ലൂക്കോസ് 24:4 & 24:23) -- ഒരു ദൂതൻ, കല്ല് ഉരുട്ടിയയാൾ (മത്തായി 16:2) -- യേശു  മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റതായി സ്ത്രീകളോട് പറയുന്നു' - (മത്തായി 28:7; മർക്കോസ് 16:6; ലൂക്കോസ് 24:5 അടിക്കുറിപ്പ്)

ഇല്ല. 'അവൾ (മറിയ) ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽ നിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു; 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 *93. കുരിശു സംഭവത്തിനുശേഷം യേശുവിനെ മഗ്ദലന മറിയ ആദ്യമായി കണ്ടത് എപ്പോഴാണ്? അവൾ എങ്ങനെ പ്രതികരിച്ചു?* 

'നിങ്ങൾക്കു വന്ദനം' എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. - (മത്തായി 28:9)

എന്നാൽ മറിയ  യേശുവിനെ കണ്ടപ്പോൾ അവൾ അവനെ തിരിച്ചറിഞ്ഞില്ല. അവൾ അവനെ തോട്ടക്കാരനാണെന്ന് തെറ്റിദ്ധരിച്ചു. യേശുവിന്റെ ശരീരം അവൾ ചോദിക്കുന്നു,  എന്നാൽ യേശു അവളുടെ പേര് പറഞ്ഞപ്പോൾ അവൾ അവനെ തിരിച്ചറിഞ്ഞു അവനെ 'ഗുരു' എന്നു അർത്ഥം വരുന്ന റബ്ബൂനി എന്നു വിളിച്ചു.(യോഹന്നാൻ 20:11-16)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*94. മഗ്ദലന മറിയയോട് യേശു തന്റെ ശിഷ്യന്മാർക്ക് നൽകിയ സന്ദേശം എന്തായിരുന്നു?* 

'എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും' - (മത്തായി 28:10)

'എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക' - (യോഹന്നാൻ 20:17)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*95. ശിഷ്യന്മാർ എപ്പോഴാണ് ഗലീലിയിലേക്ക് പോയത്?* 

ഉടനെ, കാരണം അവർ യേശുവിനെ ഗലീലിയിൽ കണ്ടപ്പോൾ 'ചിലരോ സംശയിച്ചു' - (മത്തായി 28:17). 

കുറഞ്ഞത് 40 ദിവസത്തിന് ശേഷം.  

യേശു യെരൂശലേമിൽ അവർക്കു പ്രത്യക്ഷപ്പെട്ടു അവരോടു പറഞ്ഞു, “നിങ്ങൾ ഉയരത്തിൽ നിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തിൽ തുടരുക' (ലൂക്കോസ് 24:49) - 'അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ 

പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.' - (പ്രവൃത്തികൾ 1:2-3), 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

*96. ഓരോ മനുഷ്യനും പാപം ചെയ്യുന്നുണ്ടോ?* 

അതെ. 'പാപം ചെയ്യാത്ത ഒരു മനുഷ്യനുമില്ല' - (1.രാജാക്കന്മാർ 8:46; 2 ദിനവൃത്താന്തം 6:36; സദൃശവാക്യങ്ങൾ 20: 9; സഭാപ്രസംഗി 7:20)

ഇല്ല. യഥാർത്ഥ വിശ്വാസികൾക്ക് പാപം ചെയ്യാൻ കഴിയില്ല, കാരണം അവർ ദൈവമക്കളാണ്. 'യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു.' - (1.യോഹന്നാൻ 5:1). 

കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു.' - (1.യോഹന്നാൻ 3:1). “സ്നേഹിക്കുന്നവൻ ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു” (1 യോഹന്നാൻ 4: 7). “ദൈവത്തിൽനിന്നു ജനിച്ച ആരും പാപം ചെയ്യുന്നില്ല; ദൈവത്തിന്റെ സ്വഭാവം അവനിൽ വസിക്കുന്നു, അവൻ ദൈവത്തിൽനിന്നു ജനിച്ചതിനാൽ പാപം ചെയ്യാൻ കഴിയില്ല ”(1 യോഹന്നാൻ 3: 9). പക്ഷേ, വീണ്ടും, അതെ! “നമുക്ക് പാപമില്ലെന്ന് പറഞ്ഞാൽ നാം നമ്മെത്തന്നെ വഞ്ചിക്കുന്നു, സത്യം നമ്മിൽ ഇല്ല” (1 യോഹന്നാൻ 1: 8)

......................................

*97. ഭാരം വഹിക്കേണ്ടത് എങ്ങിനെ?* 

'തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.' (ഗലാത്യർ 6:2)

'ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കും' (ഗലാത്യർ 6:5)

......................................

*98. പുനരുത്ഥാനത്തിനു ശേഷം യേശു എത്ര ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു?* 

പന്ത്രണ്ട് (1.കൊരിന്ത്യർ 15:5)

പതിനൊന്ന് (മത്തായി 27:3-5 & പ്രവൃത്തികൾ 1:9-216, മത്തായി 28:16; മാർക്കോസ് 16:14 അടിക്കുറിപ്പ്; ലൂക്കോസ് 24:9; ലൂക്കോസ് 24:33)

......................................

*99. സ്നാനത്തിനു ശേഷം മൂന്നു ദിവസം യേശു എവിടെയായിരുന്നു?* 

അവന്റെ സ്നാനത്തിനുശേഷം, 'ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു. അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു.' (മാർക്കോസ് 1:12-13)

സ്നാനത്തിനുശേഷം അടുത്ത ദിവസം യേശു രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുത്തു. രണ്ടാം ദിവസം: യേശു ഗലീലിയിലേക്കു പോയി - രണ്ടു ശിഷ്യന്മാർ കൂടി. മൂന്നാം ദിവസം: യേശു ഗലീലിയിലെ കാനയിൽ ഒരു വിവാഹ വിരുന്നിലായിരുന്നു' (യോഹന്നാൻ 1:35; 1:43; 2: 1-11 കാണുക)

......................................

*100. യെരൂശലേമിൽ ഉണ്ണിയേശുവിന്റെ ജീവൻ അപകടത്തിലായിരുന്നുവോ?* 

അതെ, 'അതിനാൽ യോസേഫ് അവനോടൊപ്പം ഈജിപ്തിലേക്ക് ഓടിപ്പോയി, ഹെരോദാവ് മരിക്കുന്നതുവരെ അവിടെ താമസിച്ചു.' (മത്തായി 2:13 23)

ഇല്ല. കുടുംബം ഒരിടത്തേക്കും ഓടിപ്പോയില്ല. പകരം ശാന്തരായി യഹൂദ ആചാരങ്ങൾ അനുസരിച്ച് അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാകൂഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.  കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചുരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം അവർ ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി.' (ലൂക്കോസ് 2: 21-40)

......................................

*101. യേശു വെള്ളത്തിന്മേൽ നടന്നപ്പോൾ ശിഷ്യന്മാർ എങ്ങനെ പ്രതികരിച്ചു?* 

'നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.' - (മത്തായി 14:33)

'എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു..' (മർക്കോസ് 6:51)

↩️↪️

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...