Friday, July 24, 2020

ഇസ് ലാം യേശു ദൈവ പുത്രനോ?

*ബൈബിളിലെ ദൈവ പുത്രൻ എങ്ങനെ ദൈവമാകും ? എന്താണ് ദൈവ പുത്രൻ*✍🏻

പല പ്രവാചകന്മാരെക്കുറിച്ചും ദൈവപുത്രന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടതായി  ബൈബിള്‍ തന്നെ സാക്ഷിയാണ്. എന്തിനേറെ, സാധാരണ മനുഷ്യര്‍ പോലും ബൈബിളിന്റെ കാഴ്ചയില്‍ ദൈവപുത്രന്മാരാണ്. യഹോവ അവരുടെ പിതാവും. ചില തെളിവുകള്‍ കാണുക: 

ഒന്നാമതായി പ്രഥമ മനുഷ്യന്‍ ആദാമിനെത്തന്നെയെടുക്കുക. യേശു മാതാവില്‍നിന്നു മാത്രം ജനിച്ചുവെന്ന കാരണം പറഞ്ഞാണല്ലോ അദ്ദേഹത്തെ ദൈവമാക്കുന്നത്. എന്നാല്‍ ആദം മാതാവും പിതാവുമില്ലാതെയാണല്ലോ ജനിച്ചത്. ഏതൊരു ക്രിസ്ത്യാനിയും ഇത് സമ്മതിക്കും. ആ നിലക്ക് മനുഷ്യരില്‍ ആരെയെങ്കിലും ദൈവമാക്കാമെങ്കില്‍ ഒന്നാമതായി ആദം ആണ് ആ സ്ഥാനത്തിനര്‍ഹന്‍. അദ്ദേഹം ദൈവപുത്രനാണെന്ന 'സത്യം' ബൈബിള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ കുടുംബ പരമ്പര പറയുന്നിടത്ത് ഇങ്ങനെ കാണാം: 

38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, *ആദാം ദൈവത്തിന്റെ മകൻ*. (ലൂക്കോസ് 3:38)

അപ്പോള്‍, ക്രിസ്ത്യാനി സുഹൃത്തുക്കളെ, ബൈബിള്‍ മുമ്പില്‍ വെച്ച് നിങ്ങള്‍ എന്തുകൊണ്ട് ആദാമിനെ ദൈവമെന്നു വിളിക്കുന്നില്ല? 

ഇനി മറ്റു പ്രവാചകന്മാരെ പറ്റിയും ഇങ്ങനെ പറഞ്ഞതായി കാണാം. ശലോമോനെ (സുലൈമാന്‍ നബി) സംബന്ധിച്ച് ദാവീദിന് (ദാവൂദ് നബി)

യഹോവശുഭസന്ദേശമറിയിക്കുന്നു: ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്‍പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്ക് ഒരു ആലയം പണിയും. ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന് പിതാവും *അവന്‍ എനിക്ക് പുത്രനുമായിരിക്കും* (ദിനവൃത്താന്തം 17:11-13). 

ഈ വിധം ധാരാളം പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അടിമ, പ്രിയപ്പെട്ടവന്‍, ഇഷ്ടദാസന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ് ആ പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാവുന്നതാണ്.

ചുരുക്കത്തില്‍, വിശുദ്ധ ഗ്രന്ഥം പുതിയതിലും പഴയതിലുമെല്ലാം പുത്രന്‍, മകന്‍, സന്താനം എന്നൊക്കെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിജ്ഞാനമുളളവര്‍ക്കെല്ലാം ഗ്രഹിക്കുമാറായി. ബൈബിള്‍ പദങ്ങളുടെ ബാഹ്യാര്‍ത്ഥം മാത്രമെടുത്ത് വിശ്വാസത്തിന് രൂപം നല്‍കുകയാണെങ്കില്‍ തന്നെ, ശലോമോന്‍, യാക്കോബ്. ദാവീദ് തുടങ്ങിയവരെ ദൈവപുത്രന്മാരായി അംഗീകരിക്കേണ്ടതല്ലേ? യഹോവയെക്കുറിച്ച് എന്റെ പിതാവ് എന്നു യേശു പറഞ്ഞിട്ടുള്ളതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. അബ്ബാ എന്ന ഗ്രീക്കു പദത്തിന് രക്ഷാകര്‍ത്താവ്, നാഥന്‍, നായകന്‍, എന്നും പിതാവ് എന്നും രണ്ടര്‍ത്ഥങ്ങളുണ്ട്. ഇതില്‍ രണ്ടാമത്തെ അര്‍ത്ഥം മാത്രമാണ് ബൈബിള്‍ പരിഭാഷയില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഉപര്യുക്ത വാചകങ്ങളില്‍നിന്നു തന്നെ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. ശിഷ്യന്മാരോടു സംസാരിക്കെ യേശു തന്നെ യഹോവയെപ്പറ്റി നിങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ഇതിന് എത്രയും മതിയായ തെളിവത്രെ. (ഇസ്‌ലാമും ക്രിസ്ത്യാനിസവും)*ബൈബിളിലെ ദൈവ പുത്രൻ എങ്ങനെ ദൈവമാകും ? എന്താണ് ദൈവ പുത്രൻ*✍🏻

പല പ്രവാചകന്മാരെക്കുറിച്ചും ദൈവപുത്രന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടതായി  ബൈബിള്‍ തന്നെ സാക്ഷിയാണ്. എന്തിനേറെ, സാധാരണ മനുഷ്യര്‍ പോലും ബൈബിളിന്റെ കാഴ്ചയില്‍ ദൈവപുത്രന്മാരാണ്. യഹോവ അവരുടെ പിതാവും. ചില തെളിവുകള്‍ കാണുക: 

ഒന്നാമതായി പ്രഥമ മനുഷ്യന്‍ ആദാമിനെത്തന്നെയെടുക്കുക. യേശു മാതാവില്‍നിന്നു മാത്രം ജനിച്ചുവെന്ന കാരണം പറഞ്ഞാണല്ലോ അദ്ദേഹത്തെ ദൈവമാക്കുന്നത്. എന്നാല്‍ ആദം മാതാവും പിതാവുമില്ലാതെയാണല്ലോ ജനിച്ചത്. ഏതൊരു ക്രിസ്ത്യാനിയും ഇത് സമ്മതിക്കും. ആ നിലക്ക് മനുഷ്യരില്‍ ആരെയെങ്കിലും ദൈവമാക്കാമെങ്കില്‍ ഒന്നാമതായി ആദം ആണ് ആ സ്ഥാനത്തിനര്‍ഹന്‍. അദ്ദേഹം ദൈവപുത്രനാണെന്ന 'സത്യം' ബൈബിള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ കുടുംബ പരമ്പര പറയുന്നിടത്ത് ഇങ്ങനെ കാണാം: 

38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, *ആദാം ദൈവത്തിന്റെ മകൻ*. (ലൂക്കോസ് 3:38)

അപ്പോള്‍, ക്രിസ്ത്യാനി സുഹൃത്തുക്കളെ, ബൈബിള്‍ മുമ്പില്‍ വെച്ച് നിങ്ങള്‍ എന്തുകൊണ്ട് ആദാമിനെ ദൈവമെന്നു വിളിക്കുന്നില്ല? 

ഇനി മറ്റു പ്രവാചകന്മാരെ പറ്റിയും ഇങ്ങനെ പറഞ്ഞതായി കാണാം. ശലോമോനെ (സുലൈമാന്‍ നബി) സംബന്ധിച്ച് ദാവീദിന് (ദാവൂദ് നബി)

യഹോവശുഭസന്ദേശമറിയിക്കുന്നു: ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്‍പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്ക് ഒരു ആലയം പണിയും. ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന് പിതാവും *അവന്‍ എനിക്ക് പുത്രനുമായിരിക്കും* (ദിനവൃത്താന്തം 17:11-13). 

ഈ വിധം ധാരാളം പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അടിമ, പ്രിയപ്പെട്ടവന്‍, ഇഷ്ടദാസന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ് ആ പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാവുന്നതാണ്.

ചുരുക്കത്തില്‍, വിശുദ്ധ ഗ്രന്ഥം പുതിയതിലും പഴയതിലുമെല്ലാം പുത്രന്‍, മകന്‍, സന്താനം എന്നൊക്കെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിജ്ഞാനമുളളവര്‍ക്കെല്ലാം ഗ്രഹിക്കുമാറായി. ബൈബിള്‍ പദങ്ങളുടെ ബാഹ്യാര്‍ത്ഥം മാത്രമെടുത്ത് വിശ്വാസത്തിന് രൂപം നല്‍കുകയാണെങ്കില്‍ തന്നെ, ശലോമോന്‍, യാക്കോബ്. ദാവീദ് തുടങ്ങിയവരെ ദൈവപുത്രന്മാരായി അംഗീകരിക്കേണ്ടതല്ലേ? യഹോവയെക്കുറിച്ച് എന്റെ പിതാവ് എന്നു യേശു പറഞ്ഞിട്ടുള്ളതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. അബ്ബാ എന്ന ഗ്രീക്കു പദത്തിന് രക്ഷാകര്‍ത്താവ്, നാഥന്‍, നായകന്‍, എന്നും പിതാവ് എന്നും രണ്ടര്‍ത്ഥങ്ങളുണ്ട്. ഇതില്‍ രണ്ടാമത്തെ അര്‍ത്ഥം മാത്രമാണ് ബൈബിള്‍ പരിഭാഷയില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഉപര്യുക്ത വാചകങ്ങളില്‍നിന്നു തന്നെ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. ശിഷ്യന്മാരോടു സംസാരിക്കെ യേശു തന്നെ യഹോവയെപ്പറ്റി നിങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ഇതിന് എത്രയും മതിയായ തെളിവത്രെ. (ഇസ്‌ലാമും ക്രിസ്ത്യാനിസവും)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....