Friday, July 24, 2020

ഇസ് ലാം.ബൈബിബൈബിളിലെളിലെ ദൈവ പുത്രൻ എന്താണ്

*ബൈബിബൈബിളിലെളിലെ ദൈവ പുത്രൻ എന്താണ് ദൈവ പുത്രൻ*✍🏻 പല പ്രവാചകന്മാരെക്കുറിച്ചും ദൈവപുത്രന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടതായി ബൈബിള്‍ തന്നെ സാക്ഷിയാണ്. എന്തിനേറെ, സാധാരണ മനുഷ്യര്‍ പോലും ബൈബിളിന്റെ കാഴ്ചയില്‍ ദൈവപുത്രന്മാരാണ്. യഹോവ അവരുടെ പിതാവും. ചില തെളിവുകള്‍ കാണുക: ഒന്നാമതായി പ്രഥമ മനുഷ്യന്‍ ആദാമിനെത്തന്നെയെടുക്കുക. യേശു മാതാവില്‍നിന്നു മാത്രം ജനിച്ചുവെന്ന കാരണം പറഞ്ഞാണല്ലോ അദ്ദേഹത്തെ ദൈവമാക്കുന്നത്. എന്നാല്‍ ആദം മാതാവും പിതാവുമില്ലാതെയാണല്ലോ ജനിച്ചത്. ഏതൊരു ക്രിസ്ത്യാനിയും ഇത് സമ്മതിക്കും. ആ നിലക്ക് മനുഷ്യരില്‍ ആരെയെങ്കിലും ദൈവമാക്കാമെങ്കില്‍ ഒന്നാമതായി ആദം ആണ് ആ സ്ഥാനത്തിനര്‍ഹന്‍. അദ്ദേഹം ദൈവപുത്രനാണെന്ന 'സത്യം' ബൈബിള്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ കുടുംബ പരമ്പര പറയുന്നിടത്ത് ഇങ്ങനെ കാണാം: 38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, *ആദാം ദൈവത്തിന്റെ മകൻ*. (ലൂക്കോസ് 3:38) അപ്പോള്‍, ക്രിസ്ത്യാനി സുഹൃത്തുക്കളെ, ബൈബിള്‍ മുമ്പില്‍ വെച്ച് നിങ്ങള്‍ എന്തുകൊണ്ട് ആദാമിനെ ദൈവമെന്നു വിളിക്കുന്നില്ല? ഇനി മറ്റു പ്രവാചകന്മാരെ പറ്റിയും ഇങ്ങനെ പറഞ്ഞതായി കാണാം. ശലോമോനെ (സുലൈമാന്‍ നബി) സംബന്ധിച്ച് ദാവീദിന് (ദാവൂദ് നബി) യഹോവശുഭസന്ദേശമറിയിക്കുന്നു: ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്‍പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്ക് ഒരു ആലയം പണിയും. ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന് പിതാവും *അവന്‍ എനിക്ക് പുത്രനുമായിരിക്കും* (ദിനവൃത്താന്തം 17:11-13). ഈ വിധം ധാരാളം പരാമര്‍ശങ്ങള്‍ ബൈബിളില്‍ കാണാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അടിമ, പ്രിയപ്പെട്ടവന്‍, ഇഷ്ടദാസന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ് ആ പദം പ്രയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് കാണാവുന്നതാണ്. ചുരുക്കത്തില്‍, വിശുദ്ധ ഗ്രന്ഥം പുതിയതിലും പഴയതിലുമെല്ലാം പുത്രന്‍, മകന്‍, സന്താനം എന്നൊക്കെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണെന്ന് സാമാന്യവിജ്ഞാനമുളളവര്‍ക്കെല്ലാം ഗ്രഹിക്കുമാറായി. ബൈബിള്‍ പദങ്ങളുടെ ബാഹ്യാര്‍ത്ഥം മാത്രമെടുത്ത് വിശ്വാസത്തിന് രൂപം നല്‍കുകയാണെങ്കില്‍ തന്നെ, ശലോമോന്‍, യാക്കോബ്. ദാവീദ് തുടങ്ങിയവരെ ദൈവപുത്രന്മാരായി അംഗീകരിക്കേണ്ടതല്ലേ? യഹോവയെക്കുറിച്ച് എന്റെ പിതാവ് എന്നു യേശു പറഞ്ഞിട്ടുള്ളതും ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. അബ്ബാ എന്ന ഗ്രീക്കു പദത്തിന് രക്ഷാകര്‍ത്താവ്, നാഥന്‍, നായകന്‍, എന്നും പിതാവ് എന്നും രണ്ടര്‍ത്ഥങ്ങളുണ്ട്. ഇതില്‍ രണ്ടാമത്തെ അര്‍ത്ഥം മാത്രമാണ് ബൈബിള്‍ പരിഭാഷയില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. ഉപര്യുക്ത വാചകങ്ങളില്‍നിന്നു തന്നെ ഈ യാഥാര്‍ത്ഥ്യം വ്യക്തമാകും. ശിഷ്യന്മാരോടു സംസാരിക്കെ യേശു തന്നെ യഹോവയെപ്പറ്റി നിങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ഇതിന് എത്രയും മതിയായ തെളിവത്രെ. (ഇസ്‌ലാമും ക്രിസ്ത്യാനിസവും) [7/24, 11:08 AM] Sideeq Misbah: *അദ്ഭുത പ്രവൃത്തികൾ കൊണ്ട് ഏശു ക്രിസ്തു ദൈവമാകുമോ*? ഏക സത്യദൈവത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ സ്രഷ്ടാവായ അല്ലാഹു ധാരാളം പ്രവാചകന്മാരെ നിയോഗിച്ചു. സത്യദൈവത്തിന്‍റെ ദൂതന്മാരാണെന്ന് തെളിയിക്കാന്‍ വേണ്ടി അവര്‍ അല്ലാഹുവിന്‍റെ അനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രാഈല്‍ വംശത്തിലേക്ക് നിയോഗിക്കപ്പെട്ട ഈസാ നബി(അ)യും ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പരിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈസാ നബിയോട് അല്ലാഹു പറയുന്ന സന്ദര്‍ഭം; മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും മധ്യവയസ്കനായിരിക്കെയും താങ്കള്‍ ജനങ്ങളോടു സംസാരിച്ചിരിക്കവെ പരിശുദ്ധാത്മാവ് മുഖേന ഞാന്‍ നിങ്ങള്‍ക്കു പിന്‍ബലം നല്‍കിയ സന്ദര്‍ഭം, ഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാതും ഇന്‍ജീലും താങ്കള്‍ക്കു നാം പഠിപ്പിച്ചുതന്ന സന്ദര്‍ഭം, എന്‍റെ അനുമതിയോടെ കളിമണ്ണു കൊണ്ടു താങ്കള്‍ പക്ഷിയുടെ രൂപങ്ങളുണ്ടാക്കുകയും അതില്‍ താങ്കള്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അതു പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം ജന്മനാ അന്ധനായവനെയും പാണ്ഡുരോഗിയെയും താങ്കള്‍ സുഖപ്പെടുത്തിയ സന്ദര്‍ഭം, എന്‍റെ അനുമതി പ്രകാരം മരണപ്പെട്ടവരെ താങ്കള്‍ പുനര്‍ജീവിപ്പിക്കുന്ന സന്ദര്‍ഭം, വ്യക്തമായ ദൃഷ്ടാന്തവുമായി ഇസ്രാഈല്‍ സന്തതികളുടെ അടുത്തു താങ്കള്‍ ചെന്നപ്പോള്‍ അവരിലെ അവിശ്വാസികള്‍ ഇതു വ്യക്തമായ മാരണം മാത്രമാണ് എന്നു പറഞ്ഞ് താങ്കളെ അപായപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ താങ്കളെത്തൊട്ട് അവരെ നാം തടഞ്ഞ സന്ദര്‍ഭത്തിലും താങ്കള്‍ക്കും മാതാവിനും ഞാന്‍ ചെയ്തുതന്ന അനുഗ്രഹം താങ്കള്‍ ഓര്‍ക്കുക (സൂറത്തുല്‍ മാഇദ/110). പക്ഷേ, ഖേദകരമെന്നു പറയട്ടെ, ഈസാ നബി(അ) അല്ലാഹുവിന്‍റെ അനുമതി പ്രകാരം പ്രവാചകത്വ സമര്‍ത്ഥനത്തിനായി പ്രകടിപ്പിച്ച ഇത്തരം അത്ഭുത പ്രവര്‍ത്തനങ്ങളെ ക്രൈസ്തവ സഹോദരന്മാര്‍ ഈസാ(അ)നെ ദൈവികനിരയിലേക്ക് ഉയര്‍ത്താനുള്ള തെളിവുകളായി വ്യാഖ്യാനിക്കുകയാണുണ്ടായത്. യേശുക്രിസ്തു ദൈവാനുമതി പ്രകാരം ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിള്‍ പുതിയ നിയമത്തില്‍ കാണാം. ഇതെല്ലാം അദ്ദേഹത്തിന്‍റെ ദൈവികതയുടെ അടയാളമാണെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയുകയില്ലെന്നുമൊക്കെയാണ് ക്രൈസ്തവ മിഷണറിമാരുടെ വാദം. ഫാ. അബ്ദുല്‍ മസീഹ് പറയുന്നതു നോക്കൂ: ‘വര്‍ണാതീതമായ കഴിവുകള്‍ ക്രിസ്തുവിനുണ്ടായിരുന്നു എന്ന് അവന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ഒരുവന് ബോധ്യമാകുന്നതാണ്. കാരണം, സ്വര്‍ഗീയമായ എല്ലാ അധികാരവും ശക്തിയും അതിന്‍റെ പൂര്‍ണതയില്‍ ക്രിസ്തുവിന് ഉണ്ടായിരുന്നു. ദൈവിക വേലകളെ അവന്‍ പരസ്യമായി തന്നെ ചെയ്തു. അവന്‍ ചെയ്ത പ്രവൃത്തികളെ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. തന്‍റെ നാവില്‍ നിന്നുമുള്ള ഒരു വാക്കിനാല്‍ അവന്‍ കുഷ്ഠരോഗികളെ സൗഖ്യമാക്കി. തന്‍റെ ദയയാല്‍ കുരുടന്‍റെ കണ്ണുതുറന്നു. അത്യുഗ്രമായ കൊടുങ്കാറ്റിനെ തന്‍റെ വാക്കുകളാല്‍ അവന്‍ ശാന്തമാക്കി. അശുദ്ധാത്മാക്കളെ അവന്‍ ശാസിച്ചു പുറത്താക്കി. വിശക്കുന്ന അയ്യായിരം ജനത്തെ അവന്‍ അഞ്ചപ്പവും രണ്ടു മീനും കൊണ്ട് സംതൃപ്തരാക്കി. അതിനു മുമ്പ് ഒരിക്കലും ആരും ഇതുപോലെയുള്ള കാര്യങ്ങള്‍ ചെയ്തിട്ടില്ല. ചില പ്രവാചകന്മാര്‍ വളരെ പരിമിതമായ ചില അത്ഭുതങ്ങള്‍ തങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിസ്തുവിന്‍റെ അത്ഭുതങ്ങള്‍ സ്വന്തനാമത്തിലും നിസ്തുല്യമായ അധികാരത്തിലുമാണ് ചെയ്തിട്ടുള്ളത്’ (ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?/12). യേശു ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റാര്‍ക്കും ചെയ്യുവാന്‍ കഴിയില്ലെന്നാണ് അബ്ദുല്‍ മസീഹ് പറയുന്നത്. ബൈബിള്‍ ഒരാവര്‍ത്തി വായിച്ച ഏതൊരാളും മൂക്കത്ത് വിരല്‍ വെച്ചുപോകും ഈ അവകാശവാദം കേട്ടാല്‍. യേശു ചെയ്തതിനു തുല്യമോ അതിനേക്കാള്‍ മികച്ചതോ ആയ പ്രവര്‍ത്തനങ്ങള്‍ പഴയ നിയമ പ്രവാചകരായ മോശയും ഏലിയാവും ഏലീശയും ചെയ്തതായി പ്രസ്തുത ഗ്രന്ഥം സവിസ്തരം രേഖപ്പെടുത്തിയിരിക്കെയാണ് അതെല്ലാം വിസ്മരിച്ച് ക്രൈസ്തവ പ്രബോധകര്‍ അസത്യം പ്രചരിപ്പിക്കുന്നത്. അബ്ദുല്‍ മസീഹിന്‍റെ വാദത്തിന് നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയ ക്രൈസ്തവ മിഷണറിമാരും വേദപണ്ഡിതന്മാരും മറ്റുള്ളവര്‍ ചെയ്ത അത്ഭുത പ്രവൃത്തികളും യേശു ചെയ്ത അത്ഭുത പ്രവൃത്തികളും വ്യത്യാസമുണ്ടെന്ന് വരുത്താനാണ് ശ്രമിക്കുന്നത്. ആര്‍. കൃഷ്ണന്‍കുട്ടി തിരുവട്ടാര്‍ പറയുന്നതു നോക്കൂ: ‘വളരെയേറെ അത്ഭുതങ്ങള്‍ ചെയ്യുന്നതായി അവകാശപ്പെടുന്ന പല ആളുകളും നമ്മുടെ മണ്ഡലത്തിലുണ്ട്. പലരെക്കുറിച്ചുള്ള ഐതിഹ്യങ്ങളുമുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, യെഹൂദര്‍ പ്രതീക്ഷിക്കുന്ന മിശിഹയാണ് താന്‍ എന്നു തെളിയിക്കുന്നതിനായി യേശുക്രിസ്തു ചില അത്ഭുതങ്ങള്‍ ചെയ്തിട്ടുണ്ട്(ഇവന്‍ ആര്?/20). റവ. എസി ക്ളെയ്റ്റന്‍ പറയുന്നതു കാണാം: ‘പഴയ നിയമ കാലത്തു നടന്ന അത്ഭുതങ്ങള്‍ ക്രിസ്തു ചെയ്ത അത്ഭുതങ്ങളില്‍ നിന്നു വ്യത്യാസപ്പെട്ടവയായിരുന്നു’ (ബൈബിള്‍ നിഘണ്ടു/9). യേശുക്രിസ്തു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളും പഴയ നിയമ പ്രവാചകന്മാരും അപ്പോസ്തലന്മാരും ചെയ്ത പ്രവര്‍ത്തനങ്ങളും വസ്തുനിഷ്ഠമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഇത്തരം ന്യായീകരണങ്ങളുടെ യഥാസ്ഥിതി ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. യേശുക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ പട്ടിക ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസിന്‍റെ വിശുദ്ധ സത്യവേദ പുസ്തകം 1435-ാം പേജിലും സമ്പൂര്‍ണ ജീവന്‍ പഠന സത്യവേദ പുസ്തകം 1626,1627 പേജുകളിലും കൊടുത്തതായി കാണാം. യേശു ചെയ്ത അത്ഭുത പ്രവര്‍ത്തനങ്ങളെ രോഗസൗഖ്യം ഉള്‍ക്കൊള്ളുന്ന അത്ഭുതങ്ങള്‍, പ്രകൃതിയുടെ മേല്‍ അധികാരം വെളിപ്പെടുത്തിയ അത്ഭുതങ്ങള്‍, മരിച്ചവരെ ഉയര്‍പ്പിച്ച അത്ഭുതങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി ക്രൈസ്തവര്‍ പഠിപ്പിക്കാറുണ്ട്. ഇതില്‍ മരിച്ചവരെ ഉയിര്‍പ്പിച്ച അത്ഭുതങ്ങളാണ് യേശുവിന്‍റെ ദൈവികതയുടെ അടയാളമായി മിഷണറിമാര്‍ പ്രധാനമായും ഉയര്‍ത്തിപ്പിടിക്കാറുള്ളത്. ലാസര്‍, നയീനിലെ വിധവയുടെ മകന്‍, യായീറോസിന്‍റെ മകള്‍ എന്നീ മൂന്ന് പേരെ യേശു സ്വന്തം ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചതായാണ് ക്രൈസ്തവരിലെ വലിയ വിഭാഗത്തിന്‍റെ വിശ്വാസം. നിജസ്ഥിതിയറിയാന്‍ ഓരോന്നായി പരിശോധിക്കേണ്ടതുണ്ട്. യേശു ലാസറിനെ ഉയിര്‍പ്പിക്കുന്നു ‘യേശു പിന്നെയും ഉള്ളം നൊന്തു കല്ലറെക്കല്‍ എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വെച്ചിരുന്നു. കല്ലു നീക്കുവിന്‍ എന്നു യേശു പറഞ്ഞു. മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വെച്ചു തുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു. യേശു അവളോടു: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്ത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവര്‍ കല്ലുനീക്കി. യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിനു അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ടു അവന്‍: ലാസറേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവന്‍ പുറത്തു വന്നു; അവന്‍റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍ കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ടു അഴിപ്പിന്‍; അവന്‍ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു’ (യോഹന്നാന്‍ 11/38-44). ഉദ്ധൃത ബൈബിള്‍ ഭാഗം ക്രൈസ്തവരുടെ അവകാശവാദത്തെ പിഴുതെറിയുന്നത് വ്യക്തം. കാരണം യേശു പിതാവിനോട് പ്രാര്‍ത്ഥിച്ച് പിതാവിന്‍റെ സമ്മതപ്രകാരം പിതാവ് തന്നെ അയച്ചു എന്ന് ചുറ്റും നില്‍ക്കുന്ന പുരുഷാരം വിശ്വസിക്കാന്‍ വേണ്ടിയാണ് ലാസറിനെ ഉയിര്‍പ്പിച്ചത്. അഥവാ ദൈവമാണ് യേശുവിന്‍റെ പ്രാര്‍ത്ഥന കാരണമായി ലാസറിനെ ഉയര്‍ത്തുന്നത്. ക്രൈസ്തവ സഹോദരന്മാര്‍ പറയുന്നത് പോലെ യേശു സ്വയം ചെയ്തതോ താന്‍ ദൈവമാണെന്ന് അറിയിക്കാന്‍ വേണ്ടിയോ അല്ല യേശു അപ്രകാരം ചെയ്തത്. വിധവയുടെ മകന്‍ ‘പിറ്റെന്നാള്‍ അവന്‍ നിയന്‍ എന്ന പട്ടണത്തിലേക്കു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. അവന്‍ പട്ടണത്തിന്‍റെ വാതിലോടു അടുത്തപ്പോള്‍ മരിച്ചു പോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന്‍ അമ്മെക്കു ഏകജാതനായ മകന്‍; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കര്‍ത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു. അവന്‍ അടുത്തുചെന്നു മഞ്ചം തൊട്ടു. ചുമക്കുന്നവര്‍ നിന്നു. ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു അവന്‍ പറഞ്ഞു. മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്‍പിച്ചുകൊടുത്തു. എല്ലാവര്‍ക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു’ (ലൂക്കോസ് 7/11-16). ഉദ്ധൃത സംഭവവും ക്രൈസ്തവ വാദത്തെ തകര്‍ത്തെറിയുന്നതാണ്. കാരണം, ഈ അത്ഭുതത്തിന് ദൃക്സാക്ഷികളായ നയിന്‍ പട്ടണ നിവാസികള്‍ പറഞ്ഞത്, ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു എന്നാണ്. അല്ലാതെ ദൈവം ജഡമായി നമ്മുടെ ഇടയില്‍ വന്നിരിക്കുന്നു എന്നല്ല. യായിറോസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്നു ‘പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി. കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടു കൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്‍പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു’ (മാര്‍ക്കോസ് 5/38-42). ഈ സംഭവത്തില്‍ യായിറോസിന്‍റെ മകള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ലായിരുന്നു, അത്യാസന്ന നിലയിലായിരുന്നു. അതുകൊണ്ടായിരുന്നു മകള്‍ മരിച്ചുപോയി എന്ന പള്ളി പ്രമാണിമാരുടെ വാക്കുകളെ കാര്യമാക്കാതിരുന്നതും ബഹളം വെക്കുന്നവരോട് പെണ്‍കുട്ടി മരിച്ചിട്ടില്ല ഉറങ്ങുകയായിരുന്നു എന്നു യേശു പറഞ്ഞതും. ഇത് മനസ്സിലാക്കിയത് കൊണ്ടാവാം അബ്ദുല്‍ ഫാദി എന്ന മിഷണറി പ്രവര്‍ത്തകന്‍ മശിഹായുടെ വ്യക്തിത്വം ഇഞ്ചീലിലും ഖുറാനിലും എന്ന തന്‍റെ പുസ്തകത്തില്‍ യേശുവിന് ‘മരിച്ചവരെ എഴുന്നേല്‍പ്പിക്കാനുള്ള കഴിവ്’ വിശദീകരണ ഭാഗത്ത് നയിനിലെ വിധവയുടെ മകളെ ഉയിര്‍പ്പിച്ചതും ലാസറിനെ ഉയിര്‍പ്പിച്ചതും മാത്രം ഉദ്ധരിക്കുകയും യായിറോസിന്‍റെ മകളെ ഉയിര്‍പ്പിച്ചതിനെ കുറിച്ച് പറയാതിരുന്നതും (പേ. 65). ക്രൈസ്തവര്‍ പറയുന്നത് പോലെ യേശു മാത്രമായിരുന്നോ മരിച്ചവരെ ജീവിപ്പിച്ചത്? അല്ല. പഴയനിയമ പ്രവാചകരും യേശുവിന്‍റെ ശിഷ്യന്മാരുമൊക്കെ മരിച്ചവരെ ജീവിപ്പിച്ചതായി ബൈബിള്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. ജീവിപ്പിച്ചതാരൊക്കെ? ഒരു വിധവയുടെ മരണപ്പെട്ട കുട്ടിയെ പ്രവാചകനായ ഏലിയാവ് ഉയര്‍ത്തെഴുന്നേല്‍പ്പിച്ച കഥ കാണാം: ‘അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു. അവള്‍ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്‍റെ പാപം ഓര്‍മിപ്പിക്കേണ്ടതിന്നും എന്‍റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്‍റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു. അവന്‍ അവളോടു: നിന്‍റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍ നിന്നെടുത്തു താന്‍ പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്‍റെ കട്ടിലിന്മേല്‍ കിടത്തി. അവന്‍ യഹോവയോടു: എന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നുപാര്‍ക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചു പറഞ്ഞു. പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ ഏലീയാവിന്‍റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു, അവന്‍ ജീവിച്ചു. ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍ നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്‍റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു. സ്ത്രീ ഏലീയോവോടു: നീ ദൈവപുരുഷന്‍ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു’ (1 രാജാക്കന്മാര്‍ 17/17-24). ഇവിടെ കുട്ടിയുടെ അമ്മ ഏലിയാവിനെ പ്രവാചകന്‍ എന്നല്ല വിളിച്ചത്. മറിച്ച് ‘ദൈവപുരുഷന്‍’ എന്നാണ്. അതുകൊണ്ട് തന്നെ അത്ഭുതപ്രവൃത്തികൊണ്ട് ദൈവമാകുമെങ്കില്‍ ഏലിയാവാണ് ദൈവമാകാന്‍ ഏറ്റവും അര്‍ഹന്‍. ഏലീശാ എന്ന പ്രവാചകന്‍ ശുനേം കാരിയുടെ മകനെ ഉയിര്‍പ്പിക്കുന്നത് ബൈബിള്‍ വിശദീകരിച്ചിട്ടുണ്ട്: ‘എലീശാ വീട്ടില്‍ വന്നപ്പോള്‍ തന്‍റെ കട്ടിലിന്മേല്‍ ബാലന്‍ മരിച്ചുകിടക്കുന്നതു കണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു. പിന്നെ അവന്‍ കയറി ബാലന്‍റെമേല്‍ കിടന്നു; തന്‍റെ വായ് ബാലന്‍റെ വായ്മേലും തന്‍റെ കണ്ണു അവന്‍റെ കണ്ണിന്മേലും തന്‍റെ ഉള്ളം കൈകള്‍ അവന്‍റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്‍റെ മേല്‍ കവിണ്ണുകിടന്നപ്പോള്‍ ബാലന്‍റെ ദേഹത്തിനു ചൂടുപിടിച്ചു. അവന്‍ ഇറങ്ങി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്‍റെ മേല്‍ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു’ (2 രാജാക്കന്മാര്‍ 4/32-35). ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റ സംഭവങ്ങളുമുണ്ട്. ഇത് ശ്രദ്ധിക്കുക: ‘എന്നാല്‍ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില്‍ മോബാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു. ചിലര്‍ ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്‍റെ കല്ലറയില്‍ ഇട്ടു; അവന്‍ അതില്‍ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു’ (2 രാജാക്കന്മാര്‍ 13/20,21). മരിച്ച ഏലീശായുടെ അസ്ഥികള്‍ സ്പര്‍ശിച്ചപ്പോള്‍ പോലും മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേറ്റു നടക്കുകയാണ്. യേശു ചെയ്തതിനേക്കാള്‍ വലിയ അത്ഭുതമാണ് ഏലീശാ പ്രവാചകന്‍ ചെയ്തിരിക്കുന്നത്. അപ്പോള്‍ ഇതൊക്കെ ദൈവമാകാന്‍ കാരണമാകുമെങ്കില്‍ എന്തുകൊണ്ടും ദൈവമാകാന്‍ യേശുവിനെക്കാള്‍ അര്‍ഹന്‍ ഏലീശാ പ്രവാചകനാണ്. പ്രവാചകന്മാര്‍ മാത്രമല്ല; പത്രോസിനെ പോലുള്ളവര്‍ പോലും മരിച്ചവരെ എഴുന്നേല്‍പ്പിച്ചിരുന്നുവത്രെ. രണ്ടു ഉദാഹരണങ്ങള്‍ ചേര്‍ക്കാം. ‘യോപ്പയില്‍ പേടമാന്‍ എന്നരര്‍ത്ഥമുള്ള തബീഥാ എന്നുപേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു. അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മങ്ങളും ചെയ്തുപോന്നവളായിരുന്നു. ആ കാലത്തു അവള്‍ ദീനം പിടിച്ചു മരിച്ചു. അവര്‍ അവളെ കുളിപ്പിച്ചു. ഒരു മാളികമുറിയില്‍ കിടത്തി. ലുദ്ദ യോപ്പെക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാന്‍ രണ്ടു ആളെ അവന്‍റെ അടുക്കല്‍ അയച്ചു. പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചു കൊണ്ടും അവന്‍റെ ചുറ്റും നിന്നു. പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു ശവത്തിന്‍റെ നേരെ തിരിഞ്ഞു: തബീഥയേ, എഴുന്നേല്‍ക്ക എന്നു പറഞ്ഞു; അവള്‍ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു. അവന്‍ കൈ കൊടുത്തു അവളെ എഴുന്നേല്‍പ്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി’ (അ.പ്ര 9/36-41). ‘പൗലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍ നിന്നു യൂത്തിക്കൊസ് താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു. പൗലൊസ് ഇറങ്ങിച്ചെന്നു അവന്‍റെ മേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്‍റെ പ്രാണന്‍ അവനില്‍ ഉണ്ടു എന്നു പറഞ്ഞു. പിന്നെ അവന്‍ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി. അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു’ (അ.പ്ര 20/9-12). മരിച്ചവരെ ജീവിപ്പിച്ചത് കൊണ്ട് യേശു ദൈവമാകുമെങ്കില്‍ മരിച്ചവരെ ജീവിപ്പിച്ച ഏലീയാവും ഏലീശായും പത്രോസും പൗലോസുമൊക്കെ ദൈവമാകേണ്ടിവരും. ജുനൈദ് ഖലീൽ നൂറാനി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....