Tuesday, March 31, 2020

ഇസ്ലാം :പ്രവാചകരും പ്രവചനങ്ങളും* - -

https://chat.whatsapp.com/DHise5t7BW63aayUZFgeZ7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


https://t.me/joinchat/AAAAAEaZtjmWYbWEa-1VPA


*പ്രവാചകരും പ്രവചനങ്ങളും*
 - -

 അനസ് ( റ ) പറയുന്നു . ' നബി ( സ ) യും അബൂബക്കർ ( റ ) ഉമർ ( റ) ഉസ്മാൻ ( റ ) എന്നിവരും ഒരിക്കൽ ഉഹദ് മലയുടെ മുകളിൽ കയറി . എന്നിട്ടു നബി ( സ ) പറഞ്ഞു " ഓ ഉഹദ് പർവ്വതാ , നിന്റെ മുകളിൽ പവാചകനും ഒരു സത്യസന്ധനും ( സിദ്ധീഖ് ) രണ്ട് രക്തസാക്ഷി കളുമാണ് നിൽക്കുന്നത് ( ബുഖാരി ) .


 *ഈ ഹദീസിൽ ഉമർ , ഉസ്മാൻ ( റ ) എന്നിവർ ഭാവിയിൽ  രക്ത സാക്ഷികളാകുന്ന പ്രവനം ഉൾക്കൊള്ളുന്നു പിന്നീടാ പ്രവചനം സത്യമായി പുലരുകയും ചെയ്തു* .


നബി ( സ ) യുടെ
ശത്രുക്കൾക്കുപോലും വിശ്വാസമുണ്ടായിരുന്നു'



സഅദ് ബുനു് മുആദ് ( റ ) ഒരിക്കൽ ഉമയ്യത്ത് ബിൻ ഖലഫിനോടു ( നബി ( സ ) യുടെ ശത്രു') പറഞ്ഞു.








 പറഞ്ഞു . ' നിന്നെ കൊല്ലുകതന്നെ ചെയ്യുമെന്നു നബി ( സ ) അരുളുന്നത് ഞാൻ കേട്ടിട്ടുണ്ട് . അവൻ ചോദിച്ചു . ' എന്നെയോ ? ' സഅദ് പറഞ്ഞു . ' അതെ ' അപ്പോഴവൻ പറഞ്ഞു ' അല്ലാഹുവാണ് മുഹമ്മദ് (അ ) സംസാരത്തിൽ കള്ളം പറയുകയില്ല . ഒടുവിൽ ബദ്റിൽ വെച്ച് അല്ലാഹു അവനെ കൊന്നുകളഞ്ഞു . ( ബുഖാരി )



ഖബ്ബാബ് ( റ ) പറയുന്നു . കഅബയുടെ തണലിൽ തന്റെ ഒരു പുതപ്പിൽ നബി ( സ ) ചാരിയിരിക്കുമ്പോൾ ഞങ്ങളിങ്ങനെ അപേക്ഷിച്ചു . " അവിടുന്നു ഞങ്ങൾക്കു സഹായത്തിന്നുവേണ്ടി അല്ലാഹുവിനോടു പാർത്ഥിക്കുന്നില്ലേ ? '

 നബി ( സ ) അരുളി ' നിങ്ങൾക്കു മുൻപ് കഴിഞ്ഞ ജനതയിലെ ചില ആളുകളെ കുഴി കുഴിച്ചു ആ കുഴിയിലിറക്കി നിർത്തും . ഈർച്ചവാൾ കൊണ്ടു വന്നു അയാളുടെ തലയിൽവെച്ച് ഈർന്നു രണ്ടായിക്കീറും . പക്ഷേ , അതൊന്നും അയാളെ സത്യമതത്തിൽ നിന്നു വ്യതിചലിപ്പിക്കുകയില്ല . പിന്നെ ഇരുമ്പിന്റെ ചീർപ്പുകൾ കൊണ്ട് അവന്റെ മാംസവും ഞരമ്പുമെല്ലാം വാർന്നെടുക്കും . ആ പീഡനവും ദീനിൽ നിന്നും അയാളെ അകറ്റുകയില്ല . അല്ലാഹുവാണ് ഈ മതം പൂർത്തിയാവുക തന്നെ ചെയ്യും . *അന്ന് ഒരു വാഹനക്കാരൻ യമനിലെ " സൻആഇൽ നിന്നു ' ഹളറമൗത്ത് വരെ സഞ്ചരിക്കും . അവന് അല്ലാ ഹുവിനെയല്ലാതെ മറ്റാരേയും ഭയപ്പെടേണ്ടി വരികയില്ല . തന്റെ ആടുകളുടെ കാര്യത്തിൽ ചെന്നായ്ക്കളെയും അവന് ഭയപ്പെടേണ്ടി വരികയില്ല . പക്ഷേ നിങ്ങൾ ധ്യതി കാണിക്കുകയാണ് ' ( ബുഖാരി )




 - നബി ( സ ) യുടെ നിശാ പ്രയാണത്തിന്റെ ( ഇസ്റാഅ് ) വിവരം  ഖുറൈശികളായ ശത്രുക്കൾ അറിഞ്ഞപ്പോൾ അവരത് നിഷേധിച്ചു . ബൈത്തുൽ മുഖദ്ദസിലെ ജനലുകളെക്കുറിച്ചും വാതിലുകളെക്കുറിച്ചും നബി ( സ ) യോടവർ അന്വേഷിച്ചു . ആ സമയത്തു നബി ( സ ) മക്കയി ലായിരിക്കെ തന്നെ അല്ലാഹു അവർക്കു ബൈത്തുൽ മുഖദ്ദസിനെ കാണിച്ചുകൊടുത്തു . അങ്ങനെ മക്കയിൽ നിന്നു ബൈത്തുൽ മുഖദ്ധിസിലേക്ക് നോക്കികൊണ്ട് അതിന്റെ ഓരോ ചിഹ്നങ്ങളും ഖുറൈശി കൾക്കു പറഞ്ഞുകൊടുത്തു . ( ബുഖാരി )


ശാമിൽപെട്ട മൂന്നുത്തത്തിൽ വെച്ചു ശത്രുസൈന്യവുമായി സമരം - നടന്നുകൊണ്ടിരിക്കുന്നു . മുസ്ലിം സൈന്യനായകന്മാരിൽ സൈദു ബ്നുൽ ഹാരിസ് ,റ അബ്ദുല്ലാഹിബ്നു റവാഹത്ത് ,റ ജഅസ്ഥർബനു അബിഥാലിബ് റ എന്നിവർ ശഹീദായി . അങ്ങകലെ മുഅത്തത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവം നബി ( സ ) മദീനയിലലുള്ള സഹാബ

 ത്തിന് അപ്പപ്പോൾ വിവരിച്ചുകൊടുക്കുന്നു . ( ബുഖാരി )


  ഒരു യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾ മുസ്ലിം സൈന്യത്തിൽ പെട്ട ഒരാളെക്കുറിച്ചു സഹാബികളിൽ പലരും നല്ല അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു . ഇത് കേട്ട് നബി ( സ ) അദ്ദേഹം നരകാവകാശിയാണെന്നു പറഞ്ഞു . ഇതുകേട്ട സഹാബാക്കൾ അൽഭുത സ്ഥംബിധരായി ' മുസ്ലിം പക്ഷത്ത് യുദ്ധത്തിൽ പങ്കെടുത്ത ഒരാളെ ക്കുറിച്ചന്നല്ലോ നബി ( സ ) ഇപ്രകാരം പറഞ്ഞതെന്നവർ ചിന്തിച്ചു ' ഈപ്രവചനം കേട്ട ഒരു സഹാബി അന്നു രാത്രി തന്ന ആ മനുഷ്യൻ എന്തു ചെയ്യുന്നുവെന്നു വീക്ഷിച്ചു . യുദ്ധത്തിൽ മുറിവേറ്റ അദ്ദേഹത്തിനു വേദ കൂടുതലായപ്പോൾ സ്വന്തം ആയുധംകൊണ്ടു സ്വശരീരത്ത കൂത്തുകയും തന്റെ വാൾ മലർത്തിവെച്ച് അതിൽ ശക്തിയായി അമർന്നു കിടന്നു ആത്മഹത്യ ചെയ്യുന്നതും ആ സ്വഹാബിക്ക് കാണാൻ കഴിഞ്ഞു . ഈ സംഭവം നേരിൽ കണ്ട സ്വഹാബി വിവരം റസൂലിനോട് പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞു . ' അങ്ങ യുടെ വാർത്തയെ  ( പ്രവചനത്തെ ) അല്ലാഹു ശരിവച്ചിരിക്കുന്നു . ' ( ബുഖാരി )


ഈ പ്രപഞ്ചത്തിലെ കോടിക്കണക്കിലുള്ള സൃഷ്ടികളുടെ ഗതിവിഗതികൾ വെറും യാദൃശ്ചികമല്ല . അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള പ്ലാൻ അനുസരിച്ച് നടക്കുന്നതാണ് . അതായതു പ്രപഞ്ചത്തിൽ സംഭവിക്കാൻ പോവുന്ന കാര്യങ്ങളെല്ലാം പ്ലാൻ ചെയ്യപ്പെട്ടവയാണ് . അതനുസരിച്ചു കൊണ്ട് കാര്യങ്ങൾ നടക്കുകയുള്ളൂ . ആ പ്ലാനും അല്ലാഹു അവന്റെ ഇഷ്ടദാസൻമാർക്ക് അറിയിച്ചുകൊടുക്കുകയും ചെയ്യുന്നു . അവരുടെ പ്രവചനം സത്യമായിരിക്കുമ്പോൾ അഥവാ അങ്ങനെ ഒരു പ്ലാൻ പ്രവർത്തിക്കുന്നുണ്ട് എന്നു ബോധ്യപ്പെടുമ്പോൾ പ്രപഞ്ചം അല്ലാഹു വിന്റെ വ്യവസ്ഥക്ക് വിധേയമാണന്നു ജനങ്ങൾക്കു ബോധ്യപ്പെടുന്നു


നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ് ന്റെ


മതങ്ങളിലൂടെ ഒരു പഠന പര്യടനം

എന്ന പുസ്തകത്തിൽ നിന്നും

പകർത്തിയത്
അസ് ലം സഖാഫി പരപ്പനങ്ങാടി


 - - - - - - -



. - -

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....