https://chat.whatsapp.com/DHise5t7BW63aayUZFgeZ7
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
*പ്രവാചകൻ ബുദ്ധിജീവികളുടെ വീക്ഷണത്തിൽ*
വിശ്വപ്രസിദ്ധ ചരിത്രകാരൻമാരും ശാസ്ത്രജ്ഞന്മാരും നബി സ്വ യെ ക്കുറിച്ചു നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് . ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ചരിത്ര വകുപ്പ് തലവനായിരുന്ന തോമസ് നിക്കൾ ' പറയുന്നു . ' മുഹമ്മദു നബി ലോകത്തിനു വേണ്ടി ലോകത്തെ നേഹിച്ചതല്ല . ലോകത്തിനുവേണ്ടി ദൈവത്തെ സ്നേഹിച്ചതല്ല . ലോകത്തിനുവേണ്ടി ജനങ്ങളെ സ്നേഹിച്ചതല്ല . മറിച്ചു ദൈവ ത്തിനു വേണ്ടി ലോകത്തെ സ്നേഹിച്ചു . അദ്ദേഹം യഥാർത്ഥ പ്രവാചകനായി രുന്നു . ലോകത്തിനു എമ്പാടും പാഠങ്ങൾ അദ്ദേഹത്തിൽ നിന്നു പകർത്താനുണ്ട് . '
- *പ്രശസ്ത ചിന്തകനായിരുന്ന ബർണാഡ്ഷാ പറയുന്നു* : ' മുഹമ്മ ദിന്റെ മതത്തിന് ഞാൻ എപ്പോഴും ഉന്നതസ്ഥാനം നൽകിയിട്ടുണ്ട് . അതിന്റെ അത്ഭുതകരമായ ഊർജ്ജസ്വലതയാണു കാരണം . പരിതസ്ഥിതികളിലെ മാറ്റങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് അതിനുമാത്രമാണ് ള്ളത് ഓരോ യുഗത്തിനോടും അതിനു ആഹ്വാനം ചെയ്യാം . ആ മതത്തെ പറ്റി ഞാൻ പഠിച്ചിട്ടുണ്ട് . അത് ഇന്നത്തെയും നാളത്തേയും യൂറോപ്പിനു അംഗീകാരിക്കാം . മധ്യകാല പുരോഹിത വർഗ്ഗം അജ്ഞതകൊണ്ടോ അഹങ്കാരം കൊണ്ടോ ഇസ്ലാം ഇരുണ്ടതായി ചിത്രികരിച്ചു . ആധുനിക ലോകത്തിന്റെ ആധിപത്യം മുഹമ്മദ് നബിയെപ്പോലെയുള്ളവരുടെ കയ്യിലാണെങ്കിൽ ഇന്നത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കഴിയും . ലോകത്തു ശാന്തിയും സമാധാനവും നില നിൽക്കും , യൂറോപ്പ് ആ മതം കൊണ്ടു നന്നാകാൻ തുടങ്ങുന്നു . കടുത്ത പ്രശനങ്ങൾക്കു പരിഹാരം കാണാൻ അവർ കൂടുതലായി ആ മതത്തെ ആശ്രയിക്കും
. ' *അമേരിക്കൻ ശാസ്ത്രജ്ഞനായ മെക്കൽ ' ദി ഗ്രെയിറ്റസ്റ്റ് ഹൺട്രഡ് ഇൻ ഹിസ്റ്ററി ' എന്ന ഗ്രന്ഥത്തിൽ* ലോക ചരിത്രത്തിൽ ഏറ്റ വുമധികം ഉയർന്ന നൂറു പേരെ തിരഞ്ഞെടുത്ത് അവരുടെ ചരിത്രം രേഖപ്പെടുത്തി മുഹമ്മദ് നബി സ്വ യെ ഈ 100 പേരിൽ ഏറ്റവും ഉത്തമനും ഒന്നാമനും ആയിട്ടാണ് മൈക്കൽ രേഖപ്പെടുത്തിയിട്ടുള്ളത്
തൻറെ മതത്തിൻറെ പ്രവാചകനായ യേശുവിനു അദ്ദേഹം മൂന്നാം സ്ഥാനമേ നൽകിയിട്ടുള്ളൂ
*ഫ്രഞ്ച് പണ്ഡിതനായ ലാമാർട്ടിൻ ലോകത്തോട് ഒരു വെല്ലുവിളി നടത്തി
അതിപ്രകാരമാണ്* '' മഹത്തായ ലക്ഷ്യം ലളിതമായ മാർഗം അത്ഭുതം നിറഞ്ഞ ഫലങ്ങൾ ഇവയാണ് മനുഷ്യ പ്രതിഭയുടെ മാനദണ്ഡമെങ്കിൽ ഞാൻ ചോദിക്കുന്നു 'ഇതിൽ ആധുനികയുഗത്തിൽ ആരെയെങ്കിലും മുഹമ്മദിനോട് താരതമ്യപ്പെടുത്താൻ ആർക്കെങ്കിലും ധൈര്യമുണ്ടോ?
തത്വജ്ഞാനി, വാഗ്മി' പ്രവാചകൻ, ഭരണാധികാരി ' ആദർശങ്ങൾ അതിജയിച്ചവൻ ബിംബങ്ങൾ ഇല്ലാത്ത വിശ്വാസത്തിൻറെ യുക്തിചിന്തകളെ വീണ്ടടുത്തവൻ
20 ഭൗതിക സാമ്രാജ്യങ്ങളുടെ ഒരൊറ്റ ആത്മീയസാമ്രാജ്യത്വത്തിനും സ്ഥാപകൻ'
ആ മനുഷ്യനാണ് മുഹമ്മദ് '
മനുഷ്യൻറെ മഹത്വം ഏതെല്ലാം തരത്തിൽ അളന്നാലും നമുക്ക് ധൈര്യമായി ചോദിക്കാം അദ്ദേഹത്തെക്കാൾ മഹാനായ ഒരു മനുഷ്യനുണ്ടോ '?
*റിച്ചാൾഡ് പറയുന്നു*: ചരിത്രത്തിലെ മഹാന്മാരെ കുറിച്ച് വർഷങ്ങളോളം ഞാൻ പഠനം നടത്തിയിട്ടുണ്ട് എന്നാൽ മുഹമ്മദിനെ രണ്ടാംസ്ഥാനത്താക്കാ എനിക്ക് കഴിഞ്ഞിട്ടില്ല '
*സർവീല്യം മൂർ :പറയുന്നു* ആദർശ തത്വങ്ങളുടെ പ്രായോഗിക കൊണ്ടും മുഹമ്മദ് മനുഷ്യബുദ്ധിയെ വിസ്മയിപ്പിക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം പൂർത്തിയാക്കി 'മുഹമ്മദ് നബിയെ പോലെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് മനുഷ്യാത്മാക്കളെ സമുദ്ധരിക്കുക യും
സദാചാരമൂല്യങ്ങൾ സ്ഥാപിക്കുകയും സത്ഗുണങ്ങളുടെ മഹത്യത്തെ പൊക്കി പിടിക്കുകയും ചെയ്ത മറ്റൊരു പരിഷ്കർത്താവ് ചരിത്രം കണ്ടിട്ടില്ല '
*പ്രൊഫസർ ഹർഗോജ്ഞ പറയുന്നു* ': ഇസ്ലാമിക് റ പ്രവാചകൻ സംസ്ഥാപിച്ച സർവ്വ രാജ്യസഭ ഇതരരാഷ്ട്രങ്ങൾ കൂടി വെളിച്ചം കാണിക്കത്തക്കവിധമാണ്
അഖിലലോക ഐക്യത്തിന്റെയും
മനുഷ്യ സഹോദര്യത്തിന്റെയും സന്ദേശങ്ങളുടെ അന്താരാഷ്ട്ര അടിസ്ഥാനത്തിൽ നടന്ന
പ്രയോഗ വൽക്കരണത്തിന് ഇസ്‌ലാം നൽകിയ
സംഭാവനകൾക്ക് തുല്യമായ മറ്റൊന്ന് ലോകത്തിലെ ഒരു ജനതക്കും കാണിക്കാനാവില്ല ന്നതാണ് യാഥാർത്ഥ്യം.
. .
*ഡോ ജോർജ് ബർണാഡ് ഷാ വീണ്ടും പറയുന്നു* മുഹമ്മദ് നബി ഒരു പ്രവാചകൻ മാത്രമായിരുന്നില്ല' പ്രത്യുത അദ്ധേഹം ഒരു ഡോക്ടർ കൂടിയായിരുന്നു 'മുഹമ്മദ് അനുയായികൾക്ക് പലരോഗങ്ങൾക്കും പ്രതിരോധ മാർഗ്ഗം കാണിച്ചു കൊടുത്തിരുന്നു '
*ജോർജ് ഹഡ്സൺ*,
കേവലം ഇരുപത്തിമൂന്ന് വർഷം കൊണ്ട് അന്ധകാരത്തിലും മനുഷ്യത്വരഹിത പ്രവർത്തനത്തിലും മുഴുകിയിരുന്ന അറബി കാട്ടാളന്മാരുടെ സമ്പന്നരും ആദർശ ബോധം ഉളവരുമാക്കി തീർക്കുക എന്നത് തന്നെ മുഹമ്മദിന്റെ അമാനുഷികതക്ക് തെളിവാണ്.
*ഗിബ്ബൻ*:
ദൈവ സന്ദേശവാഹകൻ ഡോക്ടർ സാഹിത്യകാരൻ പ്രാസംഗികൻ പുരോഗമന പ്രവർത്തകൻ എന്നിവ മുഹമ്മദിന് ഒത്തു കൂടിയിരിക്കുന്നു
*എച്ച് ജി , വെൽസ്* ,:മുഹമ്മദിന്റെ ഉപദേശം തൻറെ അനുയായികളിൽ നിന്നും
രക്തച്ചൊരിച്ചിലും കൊള്ളയും തുടച്ചുമാറ്റി അവരുടെ ഇടയിൽ അന്തസ്സും അഭിമാനവും ഉള്ള പെരുമാറ്റവും ഔദാര്യ ശീലവും മാനുഷികമൂല്യവും നടപ്പാക്കി'
അക്രമവും ക്രൂരതയും ഇല്ലാത്ത അന്നോളം ലോകം ദർശിച്ചിട്ടില്ലാത്ത ഒരുത്തമ സമൂഹത്തെ വാർത്തെടുക്കാൻ അദ്ദേഹത്തിനു സാധിച്ചു.
*ജവഹർലാൽ നെഹ്റു*:
തമോ യുഗത്തിലെ അറബികളെ സംസ്കാര സമ്പന്നരും ലോകത്തിൻറെ നേതാക്കളും ജേതാക്കളും ആക്കിമാറ്റിയത് മുഹമ്മദ് നബിയുടെ ഇസ്ലാമിക പ്രബോധനം കൊണ്ടുമാത്രമാണ്:
*മൗല ബക് പറയുന്നു*:
കയ്യിലുള്ളതന്തും നിർലോഭം ധർമ്മം ചെയ്യുന്ന അത്യുദാരയിരുന്നു
നബി കരീം'
മരിക്കുമ്പോൾ അദ്ദേഹത്തിന്റെ അങ്കി വിശപ്പകറ്റാൻ ഒരു ജൂതനു കുറച്ച് ഗോതമ്പിനു പണയത്തിലായിരുന്നു '
ജസീറത്തുൽ അറബും അവിടത്തെ അതെ ഖജാനകളും അദ്ദേഹം അടക്കി ഭരിക്കുകയായിരുന്നു'
അപ്പോഴാണ് അപ്പോഴാണ് ഇതെന്നോർക്കണം'
ഭൂപ്രദേശങ്ങളും ഭൗതിക വിഭവങ്ങളും കൈയ്യിലൊതിങ്ങിയിടും അദ്ദേഹം സ്വന്തമായി ഒരു ഒരു വലിയ തുട്ടു പോലും സമ്പാദിച്ചിരുന്നില്ല '
പരുക്കൻ ഭക്ഷണവും വസ്ത്രവും കൊണ്ട് തൃപ്തിപ്പെട്ടു '
ആയിരുന്നു അനുയായികളെ പരിഹരിക്കുന്നതിൽ ആയിരുന്നു അദ്ദേഹത്തിൻറെ തൃപ്തി '
വീട്ടിലെ ജോലി ചെയ്തു തീർക്കാൻ ഒരു വേലക്കാരിയെ വേണമെന്ന് പുത്രി ഫാത്വിമത്തു സുഹ്റാ റ അടിക്കടി
ആവശ്യപ്പെട്ടപ്പോൾ
ക്ഷമിക്കാനാണ് നബി സ്വ
ഉപദേശിച്ചത് '
ഉപജീവനം നേടാൻ കഴിയാത്ത വിധം അല്ലാഹുവിൻറെ മാർഗത്തിൽ ജീവിതം ഉഴിഞ്ഞുവച്ച അഹ്ലു സുഫത്തുകാർ പിടയുമ്പോൾ തൻറെ
ആവശ്യം നിറവേറ്റുവാൻ നിവൃത്തിയില്ലെന്നു മകളോടദ്ദേഹം തീർത്തുപറഞ്ഞു.
' *സുലൈമാൻ നദ് വി തന്റെ പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു* .
' മൂസ്ലിംകൾ നബി ( സ ) യുടെ ചരിത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് . അതുപോലെ തന്നെ ഇന്ത്യയിലെ ഹിന്ദുക്കളും സിക്കു കാരും കസ്തവരും ബ്രഹ്മസമാജക്കാരുമായ പലരും നബി തിരു മേനിയുടെ ജീവചരിത്രം രചിച്ചിട്ടുണ്ട് . അവിടത്തെ മത പ്രബോധനങ്ങ ളുടെ നേരെ ജിജ്ഞാസയോടും അതീവ കൗതുകത്തോടും കൂടി വീക്ഷി ക്കുന്ന പാശ്ചാത്യ പണ്ഡിതൻമാരും സാഹിത്യപരമമോ മതപ്രചരണ പരമോ ആയ കാര്യങ്ങളെ അവലംബമാക്കി തിരുനബിയുടെ ചരിത്ര ങ്ങളെ പരാമർശിക്കുന്ന ഒട്ടധികം ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട് .
പതിനാറു പതിനേഴുവർഷങ്ങൾക്കു മുമ്പു ദിമി ശ്ഖില ' അൽമുഖ് ബസ് എന്ന മാസികയിൽ നബി തിരുമേനിയുടെ ചരിത്രത്തെ സംബന്ധിച്ചുയൂറോപ്പിൽ മാത്രം ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളുടെ ഒരു പട്ടിക ചേർത്തിയിരിക്കുന്നു ..
അതനുസരിച്ചു അന്നുവരെ ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളുടെ എണ്ണം ആയിരത്തിമൂന്നുറ് ആയിരുന്നു .
അനന്തരകാലത്തുണ്ടായ പ്രസിദ്ധീകരണങ്ങൾ പ്രസ്തുത എണ്ണത്തെ ക്രാമാതീതമാം വിധം വർദ്ധിപ്പിച്ചിരിക്കുന്നു .
ആകയാൽ ഇത്രമാത്രം ചരിത്രം രേഖപ്പെടുത്തപ്പെട്ട മറ്റൊരു ചരിത്രപുരുഷനെ ലോകത്തു കാണാൻ സാദ്ധ്യമല്ല
. ' - *എ . ഡി . 1905 മി . ജാൺഡവൻപോർട്ട് :
തിരുനബി ( സ ) യെ സംബന്ധിച്ച ഏറ്റവും അനുഭാവപൂർണ്ണമായ ഒരു ചരിത്രം രചിച്ചിട്ടുണ്ട് .
' An Apology ForMuhamed ' എന്ന പേരിൽ ഇംഗ്ലീഷിൽ എതിയ കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു* . '
മുഹമ്മദു നബിയുടെ ജീവിതത്തിലെ സംഭവങ്ങൾ പോലെ അത്ര യാഥാർത്ഥ്യമായിട്ടോ അത്രമാത്രം സവിസ്താരമായിട്ടോ ജീവചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടതായി നിയമ സ്ഥാപകരുടേയോ ജതാക്കളുടേയോ കൂട്ടത്തിൽ യാതൊരാളും തന്നെയില്ല
നെല്ലിക്കുത്ത് ഇസ്മാഈൽ ഉസ്താദ് ന്റെ
മതങ്ങളിലൂടെ ഒരു പഠന പര്യടനം
എന്ന പുസ്തകത്തിൽ നിന്നും
പകർത്തിയത്
അസ് ലം സഖാഫി പരപ്പനങ്ങാടി
- - - - - - -
No comments:
Post a Comment