Wednesday, March 20, 2019

അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


മുജാഹിദിന് തിരഞ്ഞെടുത്ത  വൈരുദ്ധ്യങ്ങൾ

വൈരുദ്ധ്യം: no 4


*അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*


 അൽമനാർ എഴുതുന്നു :

 “ ഏതൊരുവൻ അല്ലാഹു അർശി ന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ നിന്നും അകന്നാണെന്നും അംഗീ കരിക്കുന്നില്ലയോ അവൻ കാഫിറാണ് . പശ്ചാതപിക്കണം . അല്ലെങ്കിൽ അവന്റെ പിരടി വെട്ടിപ്പെടണം . ദീമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴു ക്കിലേക്ക് എറിയപ്പെടണം . " ( അൽമനാർ 2009 ജൂൺ പേ . 50 )

 *അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം* -

അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും'  പറഞത് വ്യാഖ്യാനിക്കാതെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ .

 ഇതനുസരിച്ചാണ് അല്ലാഹു ദൂരെയാണെന്ന് വിശ്വസിച്ചില്ലെങ്കിൽ കാഫിറാകുമെന്ന് അവര്ക്ക് പഠിപ്പിക്കേണ്ടി വന്നത് .

എന്നാൽ ഈ പുതിയ ആശയ പ്രകാരം ( അഥവാ ബാഹ്യാർഥം തന്നെ വിശ്വസിക്കണം ) അല്ലാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയണ്ടിവന്നു .


 - “ അല്ലാഹു പറയുന്നു : നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു ( എന്നു പറയുക ) .

 " ( അൽമനാർ 2001 നവംബർ , പേജ് 11 )

എം . എം . അക്ബർ മൗലവി

 രചിച്ച ഖുർആനിലേക്ക് സുന്നത്തിലെക്ക് എന്ന പുസ്തകം
കാണുക :

 " “ മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കണ്ഠനാഡിയെക്കാൾ അടുത്തവനാണ് എന്നും ഖുർആൻ പറയുന്നുണ്ട് .നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ( അവർക്ക് ഏറ്റവും ) അടുത്തുള്ളവനാകുന്നു എന്നു പറയുക ) ( ഖുർആൻ 2 : 186 )
 ( തൗഹീദിലേക്ക് സുന്നത്തിലേക്ക് , പേജ് 37 . ഐ എസ് . എം . കേരള )


ചോദ്യം ;

1'അല്ലാഹു ഏഴാ കാശത്തിന് മുകളിൽ അർശിൽ ഇരിക്കുകയാണെന്നും അല്ലാഹു സൃഷ്ടികളിൽ നിന്ന് അകന്നവനാണെന്നും ഒരേസമയം വിശ്വസിക്കലെങ്ങനെ ?
അർശും ആകാശവും സൃഷ്ടിയല്ലെ ?

 2'അല്ലാഹു സൃഷ്ടികളിൽ നിന്ന് അകനനാണെന്ന് വിശ്വസിക്കാത്തവൻ പിരടി വെട്ടി ഒഴുക്കുചാലിൽ തള്ളണമെന്നും ഇതേ കുറിപ്പിൽ കാണുന്നു . അപ്പോൾ ആദ്യം പിരടി വെട്ടി ചാലിൽ എറിയേണ്ടത് മൗലവിമാരെ തന്നെയല്ലേ ! ?


അവർ തന്നെയല്ലേ ? അടു ത്താണെന്നും സ്ർഷ്ടിയായ - അർശിൽ ഇരിക്കുന്നുവെന്നും പഠിപ്പിച്ചത് .


അസ് ലം, സഖാഫി
٢

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...