Wednesday, January 7, 2026

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 2

 


*സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം*

التَّحْذِيرُ عَنِ الْمُبْتَدِعَةِ

ഭാഗം : 2


Aslam Kamil saquafi parappanangadi

______________________


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

______________________

ഒഹാബീ മൗദൂദി തുടങ്ങി സുന്നി അല്ലാത്ത പുത്തൻ വാദികളുമായി നിസ്സഹകരണ സമീപനത്തിൽ ധാരാളം പ്രമാണങ്ങൾ കാണുന്നതാണ്



പുത്തൻ വാദികളായ വഹാബി പുരോഹിതന്മാർ അഹല് സുന്നത്തി വൽ ജമാഅത്തിന്റെ പണ്ഡിതന്മാരെയും പ്രവർത്തകരെയും കാഫിറും ആയി മുദ്രകുത്തുന്നത് നാം ധാരാളം കേട്ടതാണ്

എന്നാൽ മുൻഗാമികളായ മഹാപണ്ഡിതന്മാർ

ഇബ്നു അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ വഹാബി പ്രസ്ഥാനം നജിദിൽ പ്രത്യക്ഷമായ ആ കാലഘട്ടത്തിൽ തന്നെ ലോക മുസ്ലിമീങ്ങളെ കാഫിറാക്കിയ ഇബ്നു അബ്ദുൽ വഹാബിനെയും അനുയായികളെയും അവർ പുത്തൻ വാദികളും വഴിപിഴച്ച വിഭാഗവുമാണെന്ന്  വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്


സത്യവിശ്വാസിയെ കാഫിർ എന്ന് വിളിക്കുന്നതിന്റെ വിധി


നബി (സ) അരുളി:

> "

തിരുനബി അരുൾ ചെയ്ത തിരുവചനം

ഒരാൾ തന്റെ സഹോദരനെ 'ഓ, കാഫിറേ' എന്ന് വിളിച്ചാൽ, അത് (ആ കുഫ്ര്) അവരിൽ ഒരാളിലേക്ക് മടങ്ങുന്നതാണ്." (ബുഖാരി 2/901).


 ഹനഫി മദ്ഹബിലെ പ്രശസ്ത ഗ്രന്ഥമായ റദ്ധുൽ മുഹ്താറിന്റെ ഹാശിയയിൽ

ഇബ്നു ആബിദീൻ (റ)തന്റെ ഗ്രന്ഥമായ 'ഹാശിയത്തു റദ്ദിൽ മുഖ്താറിൽ' (3/428),

ബഗ്‌യാത്തുകളെ' (ലഹളക്കാർ) വിവരിക്കുന്ന ഭാഗത്ത്

>

 ' ഇപ്രകാരം രേഖപ്പെടുത്തുന്നു:


> "നമ്മുടെ കാലഘട്ടത്തിൽ നജ്ദിൽ നിന്ന് പുറപ്പെടുകയും പുണ്യനഗരങ്ങളായ ഹറമൈനുകളിൽ (മക്ക, മദീന) അധികാരം സ്ഥാപിക്കുകയും ചെയ്ത ഇബ്നു അബ്ദുൽ വഹാബിന്റെ അനുയായികളുടെ കാര്യത്തിൽ സംഭവിച്ചത് ഇതിന് ഉദാഹരണമാണ്. അവർ ഹനബലി മദ്ഹബുകാരെപ്പോലെ ചമഞ്ഞിരുന്നു. എങ്കിലും, തങ്ങൾ മാത്രമാണ് മുസ്‌ലിംകളെന്നും തങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായവർ മുശ്രിക്കുകളാണെന്നും അവർ വിശ്വസിച്ചു. ഇതുമൂലം അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വധവും അവരുടെ പണ്ഡിതന്മാരുടെ വധവും അവർ അനുവദനീയമാക്കി (ഹലാലാക്കി). പിന്നീട് അല്ലാഹു തആല അവരുടെ ശക്തിയെ തകർക്കുകയുണ്ടായി."

وقال إِذَا قَالَ الرَّجُلُ لِأَخِيهِ يَا كَافِرُ فَقَدْ بَاءَ بِهِ أَحَدُهُمَا (بخاري ۹۰۱/۲) قال ابن عابدين في حاشية رد المحتار على الدر المختار في بيان البغاة بعد ما قال عن الخوارج ما نصه كما وقع في زماننا في اتباع ابن عبد الوهاب الذين خرجوا من نجد وتغلبوا على الحرمين وكانوا ينتحلون مذهب الحنابلة لكنهم اعتقدوا انهم هم المسلمون وان من خالف اعتقادهم مشركون واستباحوا بذلك قتل اهل السنة وقتل علمائهم حتى كثر الله تعالى شوكتهم حاشية رد المحتار على الدر المختار (٤٢٨/٣)


ഇത്തരം സുന്നികൾ അല്ലാത്ത പുത്തൻ വാദികളെ പറ്റി പുത്തനാശയക്കാരെ പറ്റി വിശുദ്ധ ഖുർആനും പണ്ഡിതന്മാരും എന്തു പഠിപ്പിച്ചു എന്നു പരിശോധിക്കാം.


ആയത്ത് :3


. സൂറത്തുൽ അൻആമിലെ 153-ാം ആയത്ത്

അല്ലാഹു തആല പറയുന്നു:


 وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا النُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَطَيكُمْ بِهِ لَعَلَّكُمْ تَتَّقُونَ (الأنعام .(١٥٣


وفي القرطبي : هذه 

> "ഇതാകുന്നു എന്റെ നേരായ പാത. അതിനാൽ നിങ്ങൾ അത് പിന്തുടരുക. മറ്റ് പാതകളെ നിങ്ങൾ പിന്തുടരരുത്; അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) പാതയിൽ നിന്ന് നിങ്ങളെ ഭിന്നപ്പിച്ചു കളയും. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങളോട് ഉപദേശിച്ച കാര്യമാണിത്."


ഇമാം ഖുർത്വുബിയുടെ വിശദീകരണം:


السبل تعم اليهودية والنصرانية والمجوسية وسائر أهل الملل وأهل البدع والضلالات من أهل الأهواء قاله ابن عطية وهو الصحيح. وقال مجاهد في قوله "ولا تتبعوا السبل قال : البدع :

قرطبي ۱۳۸/۷ 

 * 'മറ്റു പാതകൾ' (അസ്സുബുൽ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യഹൂദിയ്യത്ത്, നസ്രാനിയ്യത്ത്, മജൂസിയ്യത്ത് എന്നിവയും, അതുപോലെ ഇച്ഛാനുസൃതമായി ജീവിക്കുന്ന പുത്തൻ ആശയക്കാരും (അഹ്‌ലുൽ അഹ്‌വാഅ്), വഴിപിഴച്ചവരുമായ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. ഇതാണ് ശരിയായ അഭിപ്രായം.


 * മുജാഹിദ് (റ) പറയുന്നു: "ഈ പാതകൾ എന്നാൽ പുത്തനാശയങ്ങൾ എന്നാണ് അർത്ഥം."

തഫ്സീറുൽ ഖുർത്വുബി 138 / 7


സുന്നികളല്ലാത്തപുത്തൻ വാദികളുടെ കൂടെ  ഇരിക്കുന്നതിന്റെ ശിക്ഷ

ഇമാം ഖുർത്വുബി തുടരുന്നു:


> "സുന്നികൾ അല്ലാത്ത പുത്തനാശയക്കാരുടെയും തന്നിഷ്ടക്കാരുടെയും കൂടെ ഇരിക്കുന്നത് വിലക്കിക്കൊണ്ടും, അങ്ങനെ ഇരിക്കുന്നവരുടെ വിധി അവരുടേതിന് തുല്യമാണെന്നും സൂറത്തുന്നിസാഇലും സൂറത്തുൽ അൻആമിലും മുമ്പ് പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ കൽപ്പന ലംഘിച്ച് അവരോടൊപ്പം ഇരിക്കുന്നവരുടെ ശിക്ഷയെക്കുറിച്ച് ഖുർആൻ മുന്നറിയിപ്പ് നൽകുന്നു."

ഇമാമുകളുടെ നിലപാട്:


ഇമാം അഹ്‌മദ് ബിൻ ഹൻബൽ, ഇമാം ഔസാഈ, ഇബ്നുൽ മുബാറക് തുടങ്ങിയ മഹത്തുക്കളായ പണ്ഡിതന്മാർ സുന്നികൾ അല്ലാത്തവരുമായി  സഹവസിക്കുന്നവരെക്കുറിച്ച് ഇപ്രകാരം വിധിച്ചു:

> "ഒരാൾ പുത്തൻ വാദികളുടെ കൂടെ സ്ഥിരമായി ഇരിക്കുന്നവനാണെങ്കിൽ അവനെ അത് വിലക്കണം. അവൻ അത് അവസാനിപ്പിക്കുന്നില്ലെങ്കിൽ അവനെയും ആ ബിദഅത്തുകാരുടെ കൂട്ടത്തിൽ തന്നെ (വിധിയിൽ) ഉൾപ്പെടുത്തണം." (ഖുർത്വുബി 7/142).

ومضى في "النساء" وهذه السورة النهي عن مجالسة أهل البدع والأهواء وان من جالسهم حكمه حكمهم فقال: وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا "الآية ثم بين في سورة النساء وهي مدنية عقوبة من فعل ذلك وخالف ما امر الله به فقال "وقد نزل عليكم في الكتاب " الآية فألحق من جالسهم بهم وقد ذهب الى هذا جماعة من أئمة هذه الأمة وحكم بموجب هذه الآيات في مجالس أهل البدع على المعاشرة والمخالطة منهم أحمد بن حنبل والأوزاعي وابن المبارك فإنهم قالوا في رجل شأنه مجالسة أهل البدع قالوا : ينهى عن مجالستهم فان انتهى والا الحق بهم يعنون في الحكم (قرطبي ١٤٢/٧).


ആയത്ത് 4

...............


 സൂറത്ത് ഹൂദിലെ 113-ാം ആയത്ത്

അല്ലാഹു തആല പറയുന്നു:


> "അക്രമം പ്രവർത്തിച്ചവരിലേക്ക് നിങ്ങൾ ചായരുത് (അവരോട് ബന്ധം പുലർത്തരുത്). എങ്കിൽ നരകം നിങ്ങളെ സ്പർശിക്കും. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സഹായികളായി ആരുമില്ല. പിന്നീട് നിങ്ങൾക്ക് സഹായം ലഭിക്കുകയുമില്ല."


> قال الله تعالى : وَلَا تَرْكَنُوا إِلَى الَّذِينَ ظَلَمُوا فَتَمَتَكُمُ النَّارُ وَمَالَكُمْ مِنْ دُونِ اللَّهِ أَوْلِيَاءَ ثُمَّ لَا تُنْصَرُونَ (هود (۱۱۳).


ഇമാം ഖുർത്വുബിയുടെ വിശദീകരണം:

 * 'അക്രമം ചെയ്തവർ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുശ്രിക്കുകളാണെന്നും അതല്ല എല്ലാ തെറ്റുകാരും ഉൾപ്പെടുമെന്നും അഭിപ്രായമുണ്ട്. ഇതിൽ ശരിയായ അഭിപ്രായം ഇതാണ്:

 * "സത്യനിഷേധത്തെയും സർവ്വ തെറ്റുകളെയും വെടിയണമെന്നാണ് ഈ ആയത്ത് അർത്ഥമാക്കുന്നത്.

സുന്നികൾ അല്ലാത്ത പുത്തനാശയക്കാരുമായും

  തെറ്റുകാരുമായും സുന്നി അല്ലാത്തവരോടും അടുപ്പം പുലർത്തുന്നതിനെ ഇത് വിലക്കുന്നു." 

 "സുന്നികൾ അല്ലാത്ത പുത്തൻ വാദികളോടുള്ള സഹവാസം സത്യനിഷേധമോ അല്ലാഹുവിനോടുള്ള അനുസരണക്കേടോ ആയി മാറും. കാരണം, സ്നേഹമില്ലാതെ ഒരാളുമായി സൗഹൃദം ഉണ്ടാവുകയില്ല. ഒരു കവി പറഞ്ഞതുപോലെ:

> 'ഒരാളെക്കുറിച്ച് നീ ചോദിക്കേണ്ടതില്ല, പകരം അയാളുടെ കൂട്ടുകാരൻ ആരെന്നു നോക്കുക. കാരണം, ഓരോ കൂട്ടുകാരനും തന്റെ സുഹൃത്തിനെയാണ് പിന്തുടരുക.'" (ഖുർത്വുബി 9/108).


الى الذين ظلموا قيل أهل الشرك قيل عامة فيهم وفي العصاة على نحو قوله تعالى وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ في آياتنا (الآية) وهذا هو الصحيح في معنى الآية وانها دالة على هجران الكفر والمعاصي من أهل البدع وغيرهم فإن صحبتهم كفراومعصية اذ الصحبة لا تكون الا عن مودة وقد قال حكيم

عَنِ الْمَرْءِ لَا تَسْتَلْ وَسَلْ عَنْ قَرِينِهِ فَكُلُّ قَرِينٍ بِالْمُقَارِنِ يَقْتَدِي

(تفسير قرطبي (۱۰۸/۹)



ആയത്ത് : 4


അല്ലാഹു തആല പറയുന്നു:

> "നമ്മുടെ ദൃഷ്ടാന്തങ്ങളെ പരിഹസിക്കുന്നവരിൽ (അനാവശ്യമായി ചർച്ച ചെയ്യുന്നവരിൽ) നീ ഏർപ്പെട്ടതായി കണ്ടാൽ, അവർ അത് മാറ്റി മറ്റേതെങ്കിലും സംസാരത്തിൽ ഏർപ്പെടുന്നത് വരെ നീ അവരിൽ നിന്ന് തിരിഞ്ഞു കളയുക. ഇനി പിശാച് നിന്നെ ഇത് മറപ്പിച്ചു കളഞ്ഞാൽ, ഓർമ്മ വന്നതിനുശേഷം അക്രമികളായ ആ ജനതയോടൊപ്പം നീ ഇരിക്കരുത്." (സൂറത്തുൽ അൻആം: 68).

ഇമാം ഖുർത്വുബി വിശദീകരിക്കുന്നു:

 * "പ്രാമാണികളായ ഇമാമുമാർക്കും അവരുടെ അനുയായികൾക്കും  തെമ്മാടികളുമായി  അവരുടെ തെറ്റായ അഭിപ്രായങ്ങൾ അംഗീകരിച്ചുകൊണ്ട് ഇടകലരുന്നത് 'തഖിയ്യത്തിന്റെ' (സ്വയം രക്ഷാമാർഗ്ഗം) ഭാഗമാണെന്ന് വാദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ആയത്ത്." (ഖുർത്വുബി 7/12).


സലഫുസ്സാലിഹീങ്ങളുടെ നിലപാടുകൾ


ഇമാം ഖുർത്വുബി റ തഫ്സീറിൽ പറയുന്നു.


 * ഒരു ബിദഅത്തുകാരൻ അബൂ ഇംറാൻ അൽ-നഖഈയോട് "സുന്നി അല്ലാത്ത ഒരു പുത്തൻ വാദി ഞാൻ നിന്നോട് ഒരു വാക്ക് പറയട്ടെ" എന്ന് ചോദിച്ചപ്പോൾ അദ്ദേഹം അത് കേൾക്കാൻ തയ്യാറാകാതെ മുഖം തിരിച്ചു. "അരവാക്ക് പോലും കേൾക്കാൻ എനിക്ക് താല്പര്യമില്ല" എന്നാണ് അദ്ദേഹം മറുപടി നൽകിയത്.


 ഇമാം അയ്യൂബ് അൽ-സഖ്തിയാനിയും ഇതേപോലെ പ്രവർത്തിച്ചിട്ടുണ്ട്.


 * ഫുളൈൽ ബിൻ ഇയ്യാള് (റ) പറഞ്ഞു: "ആരെങ്കിലും  സുന്നി അല്ലാത്ത ഒരു പുത്തനാശയക്കാരനെ  സ്നേഹിച്ചാൽ അല്ലാഹു അവന്റെ കർമ്മങ്ങളെ നിഷ്ഫലമാക്കുകയും അവന്റെ ഹൃദയത്തിൽ നിന്ന് ഇസ്‌ലാമിന്റെ പ്രകാശം പുറത്തെടുക്കുകയും ചെയ്യും. തന്റെ പ്രിയപ്പെട്ട മകളെ ഒരു സുന്നി അല്ലാത്ത ഒരാൾക്ക് വിവാഹം ചെയ്തു കൊടുക്കുന്നവൻ ആ മകളുമായുള്ള കുടുംബബന്ധം മുറിച്ചവനാണ്. സുന്നി അല്ലാത്ത പുത്തൻ വാദിക്കൊപ്പം ഇരിക്കുന്നവന് ജ്ഞാനം (ഹിക്മത്ത്) നൽകപ്പെടുകയില്ല."

 * നബി (സ) പറഞ്ഞു: "ആരെങ്കിലും ഒരു സുന്നി അല്ലാത്ത ഒരു പുത്തൻ വാദിയെ ആദരിച്ചാൽ അവൻ ഇസ്‌ലാമിനെ തകർക്കാൻ സഹായിച്ചവനായി." (ബൈഹഖി, ഹാകിം).

ഇവയെല്ലാം വ്യക്തമാക്കുന്നത്, ബിദഅത്തുകാരുടെ സംസാരം കേൾക്കില്ലെന്ന നിബന്ധനയിൽ അവരോടൊപ്പം ഇരിക്കാമെന്ന വാദം തെറ്റാണെന്നാണ്.


*ഹദീസുകളിലെ മുന്നറിയിപ്പ്.*


ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസ്:

> "അന്ത്യകാലത്ത് വലിയ കള്ളന്മാരായ 'ദജ്ജാലുകൾ' (വഞ്ചകർ) ഉണ്ടാകും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത വർത്തമാനങ്ങളുമായി (പുത്തൻ ആശയങ്ങളുമായി) അവർ നിങ്ങളുടെ അടുക്കൽ വരും. അതിനാൽ നിങ്ങൾ അവരെ സൂക്ഷിക്കുക. അവർ നിങ്ങളെ വഴിപിഴപ്പിക്കാനോ ഫിത്‌നയിൽ (കുഴപ്പത്തിൽ) അകപ്പെടുത്താനോ ഇടയാകരുത്." (സ്വഹീഹ് മുസ്‌ലിം 1/10).

* ഇബ്നു ഉമർ (റ) ന്റെ നിലപാട്:*


ഖദരിയ്യാക്കളെ (വിധിയിൽ വിശ്വസിക്കാത്തവർ) കുറിച്ച് പരാമർശിക്കുന്ന സുദീർഘമായ ഹദീസിൽ ഇബ്നു ഉമർ (റ) പറയുന്നു:

> "നീ അവരെ കണ്ടുമുട്ടിയാൽ അവരോട് പറയുക: ഞാൻ അവരിൽ നിന്ന് മുക്തനാണ്, അവർ എന്നിൽ നിന്നും മുക്തരാണ്.

ഇബ്നു ഉമർ (റ) സത്യം ചെയ്ത് ഇപ്രകാരം പറഞ്ഞു:

> "അവരിൽ ഒരാൾ ഉഹുദ് മലയോളം സ്വർണം അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിച്ചാൽ പോലും, വിധിയിൽ (ഖദ്ർ) വിശ്വസിക്കുന്നത് വരെ അല്ലാഹു അത് അവനിൽ നിന്ന് സ്വീകരിക്കുകയില്ല." (സ്വഹീഹ് മുസ്‌ലിം 1/27).


*ബിദഅത്തുകാരെ വെറുക്കൽ*

- - - - - - - - - - - - - - -


(ഇബ്നു അബ്ബാസ് - റ)

നജ്ദത്ത് എന്ന വ്യക്തി ഇബ്നു അബ്ബാസ് (റ) വിന് അഞ്ച് കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു:

> "വിദ്യ ഒളിച്ചുവെക്കരുത് എന്ന കൽപ്പന ഇല്ലായിരുന്നെങ്കിൽ ഞാൻ അയാൾക്ക് മറുപടി എഴുതുമായിരുന്നില്ല."

> ഇതിനെക്കുറിച്ച് ഇമാം നവവി (റ) വിശദീകരിക്കുന്നു: "നജ്ദത്ത് ഒരു ഖവാരിജ് (ബിദഅത്തുകാരൻ) ആയതുകൊണ്ടാണ് അദ്ദേഹത്തോട് ഇബ്നു അബ്ബാസ് (റ) വിരക്തി കാണിച്ചത്." (ശർഹു മുസ്‌ലിം 2/116).

وقال تعالى: وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ وَإِمَّا يُنْسِيَنَكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِكْرَى مَعَ القَوْمِ الظالمين (الأنعام (٦٨) قال القرطبي في هذه الآية رد من كتاب الله عز وجل على من زعم أن الأئمة الذين هم حجج واتباعهم لهم ان يخالطوا الفاسقين ويصوّبوا آرائهم تقية (قرطبي (۱۲/۷) وفيه أيضا : وقد قال بعض أهل البدع لأبي عمران النخعي: اسمع منى كلمة فأعرض عنه وقال ولا نصف كلمة ومثله عن أيوب السختياني وقال الفضيل بن عياض من أحب صاحب بدعة أحبط الله عمله وأخرج نور الإسلام من قلبه ومن زوج كريمته من مبتدع فقد قطع رحمها ومن جلس مع صاحب بدعة لم يعط الحكمة واذا علم الله عز وجل من رجل انه مبغض لصاحب بدعة رجوت ان يغفر الله له وروي ابو عبد الله الحاكم عن عائشة رضي الله عنها قالت قال رسول الله مَنْ وَقَرَ صَاحِبَ بِدْعَةٍ فَقَدْ أَعَانَ عَلَى هَدْم الإسلام فبطل هذا كله قول من زعم ان مجالستهم جائزة اذا صانوا اسماعهم (قرطبي (۱۳/۷).


وقال النبي صلى الله عليه وسلم يكون في آخِرِ الزَّمانِ دَجَالُونَ كَذا بُونَ يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَانُكُمْ فَإِيَّاكُمْ وَإِيَّاهُمْ لَا يُضِلُّونَكُمْ وَلَا يَفْتِنُونَكُمْ (مسلم) ۱۰/۱) باب النهي عن الرواية عن الضعفاء).


روي مسلم في صحيحه عن يحي بن يعمر في حديث طويل عن القدرية قَالَ ابْنُ عُمَرَ فَإِذَا لَقِيتَ أُولَئِكَ فَأَخْبَرْهُمْ أَبِي بَرَبِي مِنْهُمْ وَأَنَّهُمْ بُرَاءُ



مني وَالَّذِي يَحْلِفُ بِهِ عَبْدُ اللَّهِ بْنُ عُمَرَ لَوْ أَنَّ لِأَحَدِهِمْ مِثْلَ أَحْدٍ ذَهَبًا فَأَنْفَقَهُ مَا قَبْلَ اللَّهُ مِنْهُ حَتَّى يُؤْمِنَ بِالْقَدَرِ (مسلم) ۲۷/۱ كتاب الإيمان.


وفيه أيضا: ان نجدة كتب إلى ابن عباس يسئله عن خمس خلال فقال ابن عباس لَوْلَا أَنْ أَكْتُمَ عِلْمًا مَا كَتَبْتُ إِلَيْهِ الخ (مسلم ١١٦/٢ باب النساء الغازيات يرضخ لهن. قال النووي رح: معناه ان ابن عباس يكره نجدة لبدعته وهي كونه من الخوارج (شرح مسلم للنووي ١١٦/٢). 



അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


ഭാഗം 3 തുടരും

..........

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

Tuesday, January 6, 2026

അഭിപ്രായാന്തരങ്ങൾ #അതിർവരമ്പുകളാകരുത്!

 📚

#അഭിപ്രായാന്തരങ്ങൾ #അതിർവരമ്പുകളാകരുത്!


✍️

അഷ്റഫ് സഖാഫി പളളിപ്പുറം . 

_________________________


ഇമാമുകൾക്കിടയിലെ വീക്ഷണ വ്യത്യാസങ്ങളെക്കുറിച്ച് നമ്മൾ മുമ്പ് എഴുതിയിരുന്നു, വായിച്ചിരിക്കുമല്ലോ. ഫിഖ്ഹിലെ ഇത്തരം സമീപന രീതികളിലെ വ്യത്യാസങ്ങൾ പരസ്പര ബഹുമാന - ആദരവുകൾക്കൊന്നും കുറച്ചിൽ വരുത്താറില്ല. ഒരു സംഭവം നോക്കൂ:


യൂനുസ് ഇബ്നു അബ്ദിൽ അഅ്ലാ അസ്സ്വദഫീ(റ) പറയുന്നു: ഇമാം ശാഫിഈ(റ)നേക്കാൾ ബുദ്ധിമാനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരു ദിവസം മഹാനുമായി ഒരു മസ്അലഃയിൽ ഞാൻ മുനാളറഃ നടത്തി. (പണ്ഡിതർക്കിടയിൽ നടക്കാറുണ്ടായിരുന്ന ചർച്ചയാണിത്. പരസ്പര ബഹുമാനത്തോടെ നടത്തുന്ന ചർച്ച. ഞാൻ ജയിക്കണം എന്ന ചിന്തക്കു പകരം, യാഥാർത്ഥ്യം ബോധ്യമാകണം - അത് ഏത് കക്ഷിയിൽ നിന്നായാലും - എന്ന ലക്ഷ്യമേ ഉണ്ടാകൂ.) ചർച്ച കഴിഞ്ഞ് മഹാനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്റെ കൈ പിടിച്ച് പറഞ്ഞു:


يا أبا موسى، ألا يستقيم أن نكون إخوانا، وإن لم نتفق في مسألة.اهـ

(سير أعلام النبلاء: ١٠/١٦)


അബൂമൂസാ, നമുക്ക് സഹോദരങ്ങളായി നടക്കാം. മസ്അലഃയിൽ നമുക്കിടയിൽ യോജിപ്പില്ലെങ്കിലും ...! 


മറ്റൊരു ചരിത്രം:


ഇമാം ശാഫിഈ(റ)വിന് തിരുനബി(സ്വ) തങ്ങളെ സ്വപ്ന ദർശനമുണ്ടായി. ഇമാം അഹ്‌മദ് ഇബ്നു ഹമ്പൽ(റ)വിന് എന്റെ സലാം അറിയിക്കുക. അദ്ദേഹത്തിന് ഒരു പരീക്ഷണം വരാനിരിക്കുന്നു. ക്ഷമ വിടാതെ സൂക്ഷിക്കണമെന്നും ആഖിറതിൽ മുന്തിയ പ്രതിഫലം ലഭിക്കുമെന്നും അവരെ സന്തോഷ വാർത്തയായി അറിയിക്കണമെന്നുമാണ് നിർദ്ദേശം.


ഇമാം കത്തെഴുതി, ശിഷ്യനായ ഇമാം റബീഅ്(റ)വിന്റെ കയ്യിൽ കൊടുത്തയച്ചു. കത്ത് വായിച്ച ഇമാം അഹ്‌മദ്(റ) കരഞ്ഞു. പരീക്ഷണവേളയിൽ ക്ഷമിക്കാൻ കഴിയുമോ എന്ന ആവലാതിയായിരുന്നു മഹാനെ കരയിപ്പിച്ചത്. ഇഹലോകത്തെ കഷ്ടപ്പാടുകളിൽ ക്ഷമിക്കുന്നവർക്ക് പരലോകത്ത് പ്രതിഫലമുണ്ട്. ഈ പരീക്ഷണം അതിനുള്ള ഒരു അവസരമായതിനാൽ സന്തോഷവുമുണ്ട്. സന്തോഷ വാർത്ത അറിയിച്ചു തന്നവർക്ക് പാരിതോഷികം കൊടുക്കുന്നത് പുണ്യമുള്ള കാര്യമാണല്ലോ. തദടിസ്ഥാനത്തിൽ ഇമാം തങ്ങളുടെ ശരീരത്തോട് ഒട്ടി നിന്നിരുന്ന ഖമീസ്വ് ഇമാം റബീഅ്(റ)വിന് നൽകി.


തിരിച്ചെത്തിയപ്പോൾ ഇമാം ശാഫിഈ(റ) വിവരങ്ങളന്വേഷിച്ചു. പാരിതോഷികമായി ഖമീസ്വ് കിട്ടിയതറിഞ്ഞ ഇമാം പ്രതിവചിച്ചു:


إني لا أجهدك اليوم، ولا أقول أن تسمح لي بقميصه. ولكن أرجو منك أن تبله في الماء، ثم تعصره، فتعطيني عصارته.


റബീഅ് എന്നവരേ .., ആ ഖമീസ്വ് ഞാൻ ആവശ്യപ്പെട്ട് താങ്കളെ പ്രയാസപ്പെടുത്തുന്നില്ല. എങ്കിലും അത് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് കിട്ടുന്ന വെള്ളം എനിക്ക് തന്നൂടെ ...?


ചിന്തിച്ചു നോക്കൂ, ഇവർ തമ്മിലുള്ള ബന്ധം ! ഇമാം ശാഫിഈ(റ)ന്റെ ബാഗ്ദാദി കാലത്തെ ശിഷ്യനാണ് ഹമ്പലീ ഇമാം(റ). എന്നിട്ടും ശരീരത്തോട് ചേർന്ന് നിന്ന ആ ഖമീസ്വ് കിട്ടാൻ ആഗ്രഹിക്കുകയാണ്. ശേഷം അത് മുക്കിയ വെള്ളത്തിൽ നിന്ന് അൽപം ഇമാം കുടിക്കുകയും ശരീരത്തിൽ തടവുകയും ചെയ്തുവെന്നാണ് ചരിത്രം. (ഇമാം സുബ്കി(റ)ന്റെ ത്വബഖാതുശ്ശാഫിഈ നോക്കുക. പേ: 2/36 ) ശിഷ്യനായിരുന്നെങ്കിലും ഇവർക്കിടയിൽ വീക്ഷണ വ്യത്യാസങ്ങളുണ്ട്. ഇരുവരും രണ്ട് വ്യത്യസത മദ്ഹബിന്റെ വാഹകരാണ്. എന്നിട്ടും ഈ ആദരവുണ്ടായി എന്നതാണ് നമ്മുടെ കുറിപ്പിലെ വിഷയം. ഈ പരസ്പര സ്നേഹവും ബഹുമാനവുമാണ് നമ്മുടെ ഇമാമുമാരുടെ ശൈലി എന്ന് പ്രസ്തുത ചരിത്രത്തിന്റെ പാഠമായി ബഹു: അൻവർ ശാഹ് കശ്മീരി(റഹിമഹുല്ലാഹ്) പറയുന്നു (ഫൈളുൽ ബാരി: 5/155).


അഭിപ്രായാന്തരങ്ങളുടെ പേരിൽ അകന്നു നിൽക്കേണ്ടവരല്ല നാം. വിശുദ്ധ ഖുർആനിലെ ഈ പ്രാർത്ഥനാ വചനം മറക്കരുത്.


{ وَٱلَّذِینَ جَاۤءُو مِنۢ بَعۡدِهِمۡ یَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ ٰ⁠نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟ رَبَّنَاۤ إِنَّكَ رَءُوفࣱ رَّحِیمٌ }

[سورة الحشر- ١٠]


എങ്കിലും, അകന്നു നിന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദീനിന്റെ പേരിലുള്ള അകൽച്ചയാണത്. തബൂക് യുദ്ധവുമായി ബന്ധപ്പെട്ട് കഅ്ബ്(റ) വിനോട് നാൽപതു ദിവസത്തോളം പിണങ്ങി നിന്ന ചരിത്രമുണ്ട്. ഫത്‌വാ നൽകിയത് ഇജ്മാഇന് എതിരായതിന്റെ പേരിൽ, ഗുരുനാഥനായിട്ട് പോലും വെടിഞ്ഞു നിന്ന രംഗവും ഇമാമുകൾക്കിടയിൽ അരങ്ങേറിയിട്ടുണ്ട്. അത് ഇതിനോടെതിരില്ല. ദീർഘിച്ചു പോകുമെന്ന് തോന്നുന്നു. അതു വിശദീകരിച്ചു കൊണ്ട് അടുത്ത കുറിപ്പിലെഴുതാം. إن شاء الله.


അല്ലാഹ്, മറ്റുള്ളവരോട് വിദ്വേഷമില്ലാത്ത സലീമായ ഖൽബിനുടമകളാക്കണേ... നല്ലവരോടു കൂടെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കണേ. ആമീൻ.


💫

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 1

 



*സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം*

التَّحْذِيرُ عَنِ الْمُبْتَدِعَةِ

ഭാഗം : 1


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0



Aslam Kamil saquafi parappanangadi

______________________

ഒഹാബീ മൗദൂദി തുടങ്ങി സുന്നി അല്ലാത്ത പുത്തൻ വാദികളുമായി നിസ്സഹകരണ സമീപനത്തിൽ ധാരാളം പ്രമാണങ്ങൾ കാണുന്നതാണ്



വഹാബികൾ പുത്തൻ വാദികൾ തന്നെ

ഇബ്നു തൈമിയയും അയാളെ പിൻപറ്റിയവരും പിഴച്ച കക്ഷികൾ തന്നെ


മുൻഗാമികളായ പണ്ഡിതന്മാർ വിവരിക്കുന്നത് കാണുക


 ഷാഫി മദ്ഹബിലെ ആധികാരിക പണ്ഡിതരും

ഫത്ഹുൽ മുഈനിന്റെ രചയിതാവ് ഇമാം സൈനുദ്ദീൻ അൽ മഖ്ദൂമി റ എന്നിവരുടെ ഉസ്താദും മക്കയിലെ മുഫ്തിയും മുദരിസും ആയിരുന്ന ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫതുൽ മുഹ്താജിന്റെ രചയിതാവ്

 ഹിജ്റ 909 ൽ ജനിച്ച മഹാപണ്ഡിതർ

ഹജറ് അൽ ഹൈതമി رحمه اللهപറയുന്നു.


തിരുനബി صلى الله عليه وسلم

യുടെ ഖബർ സന്ദർശിക്കൽ (അതിനുവേണ്ടി യാത്ര പുറപ്പെടൽ ) സുന്നത്താണ് നിർബന്ധമാണെന്നും പറഞ്ഞവരുണ്ട്.

അതിൻറെ പുണ്യത്തിൽ 

  തർക്കിക്കുന്നവൻ പിഴച്ചവനും പിഴപ്പിക്കുന്നവനും ആണ് (തുഹ്ഫ)


ഇമാം ശർവാനി തുഹ്ഫ യുടെ മേൽ വാക്കിനെ വിവരിച്ചു പറയുന്നു.


ഇവിടെ ഇമാം ഇബ്നുഹജർ അൽ ഹൈതമി റ 

അതിൻറെ പുണ്യത്തിൽ 

തർക്കിച്ചവൻ എന്നതിനാൽ ഉദ്ദേശിക്കുന്നത്.


ഇബ്നു തൈമിയ്യയും അയാളെ പിൻപറ്റിയ വഴി പിഴച്ച കക്ഷികളുമാണ് -

നമ്മുടെ കാലത്ത് വഹാബിയ എന്ന പേരിൽ പ്രശസ്തരായവരാണ് അവർ അല്ലാഹു അവരെ നിന്ദ്യമാക്കി കളയട്ടെ

ശർവാനി 4/144


ويسن بل قيل يجب وانتصر له والمنازع في طلبها ضال مضل زياره قبر النبي صلى الله عليه وسلم لكل احد تحفه المحتاج4/144

قوله والمنازع وهو ابن تيميه ومن تبعه من الفرقه الضاله المشهوره في زماننا بالوهابيه خذ لهم الله تعالى شرواني 4/144


ആയത്ത് 1:

അല്ലാഹു തആല ഖുർആനിൽ പറയുന്നു:



قال الله تعالى لا تَجِدُ قَوْمًا يُؤْمِنُونَ بِاللهِ وَاليَوْمِ الْآخِرِ يُوَادُّونَ مَنْ حَادَ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَانَهُمْ أَوْ أَبْنَالَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَهُمْ أُولَئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُمْ بِرُوجٍ مِنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا رَضِيَ اللهُ عَنْهُمْ وَرَضُوا عَنْهُ أُولَئِكَ حِزْبُ اللَّهِ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ (المجادلة (٢٢).


> "അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത, അല്ലാഹുവോടും അവന്റെ റസൂലിനോടും എതിർത്തുനിൽക്കുന്നവരുമായി സ്നേഹബന്ധം പുലർത്തുന്നത് നീ കാണുകയില്ല; അവർ (എതിർത്തുനിൽക്കുന്നവർ) അവരുടെ പിതാക്കളോ, മക്കളോ, സഹോദരങ്ങളോ, കുടുംബക്കാരോ ആയിരുന്നാൽ പോലും. അങ്ങനെയുള്ളവരുടെ ഹൃദയങ്ങളിൽ അല്ലാഹു ഈമാൻ (വിശ്വാസം) രേഖപ്പെടുത്തുകയും തന്റെ പക്കൽ നിന്നുള്ള ആത്മീയബലം നൽകി അവരെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവർ അവിടെ നിത്യവാസികളായിരിക്കും. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെട്ടിരിക്കുന്നു, അവർ അല്ലാഹുവെക്കുറിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു. അവരാണ് അല്ലാഹുവിന്റെ കക്ഷി. അറിയുക, അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയികൾ." (സൂറത്തുൽ മുജാദില: 22)

1 *ഇമാം റാസിയുടെ വിശദീകരണം:*


ഇമാം റാസി തന്റെ തഫ്സീറിൽ (തഫ്സീറുൽ കബീർ) ഇപ്രകാരം പറയുന്നു:


قال الرازي: المعنى انه لا يجتمع الإيمان مع وداد أعداء الله وذلك لأن من أحب أحدا امتنع أن يحب مع ذلك عدوه (تفسير الكبير

.(٢٧٦/٢٩

> "അല്ലാഹുവിന്റെ ശത്രുക്കളോടുള്ള സ്നേഹവും സത്യവിശ്വാസവും ഒരേസമയം ഒത്തുപോവുകയില്ല എന്നാണ് ഇതിന്റെ അർത്ഥം. കാരണം, ഒരാൾ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ, ഒപ്പം തന്നെ അയാളുടെ ശത്രുവിനെയും സ്നേഹിക്കുക എന്നത് അസാധ്യമായ കാര്യമാണ്."

2. തഫ്സീർ മദാരികുത്തൻസീൽ (ഇമാം നസഫി):

ഈ ആയത്തിന്റെ വിശദീകരണത്തിൽ 

രേഖപ്പെടുത്തിയിരിക്കുന്നു:


قال مدارك التنزيل في تفسير هذه الآية قال سهل رضي الله عنه من صحح إيمانه وأخلص توحيده فانه لا يأنس بمبتدع ولا يجالسه ويظهر من نفسه العداوة ومن داهن مبتدعا سلبه الله حلاوة السنن ومن أجاب مبتدعا لطلب عز الدنيا أو غناها أذله الله بذلك العز وأفقره بذلك الغني ومن ضحك إلى مبتدع نزع الله نور الإيمان من قلبه ومن لم يصدق فليجرب (مدارك التنزيل لعبد الله بن أحمد ابي البركات النسفى الحنفي المتوفى ۷۱٠: ٢٣٧/٤)


ഇമാം സഹ്ല് (റ) പ്രസ്താവിച്ചതായി ഇപ്രകാരം

 രേഖപ്പെടുത്തിയിരിക്കുന്നു:


 * ആരാണോ തന്റെ ഈമാൻ (വിശ്വാസം) ശരിപ്പെടുത്തുകയും തൗഹീദ് നിഷ്കളങ്കമാക്കുകയും ചെയ്തത്, അവൻ ഒരിക്കലും ഒരു സുന്നി അല്ലാത്ത ബിദഅത്തുകാരനുമായി അടുപ്പമുണ്ടാക്കുകയോ അവരുടെ കൂടെ ഇരിക്കുകയോ ചെയ്യില്ല. മറിച്ച്, തന്റെ ഉള്ളിലുള്ള വിരോധം അവൻ പ്രകടിപ്പിക്കുക തന്നെ ചെയ്യും.

 * ആരാണോ ഒരു സുന്നി അല്ലാത്ത പുത്തൻ വാദിയോട്  വിട്ടുവീഴ്ചാ മനോഭാവം (ദാഹനത്ത്) കാണിക്കുന്നത്, അല്ലാഹു അവനിൽ നിന്ന് സുന്നത്തിന്റെ മാധുര്യം എടുത്തുമാറ്റുന്നതാണ്.

 * ഭൗതികമായ പ്രതാപത്തിനോ ഐശ്വര്യത്തിനോ വേണ്ടി ആരെങ്കിലും ഒരു

സുന്നി അല്ലാത്ത പുത്തൻ വാദിക്ക്

  ഉത്തരം നൽകിയാൽ (അനുസരിച്ചാൽ), ആ പ്രതാപം വഴി അല്ലാഹു അവനെ നിന്ദ്യനാക്കുകയും ആ ഐശ്വര്യം വഴി അവനെ ദരിദ്രനാക്കുകയും ചെയ്യും.

 * ആരെങ്കിലും ഒരു  

സുന്നി അല്ലാത്ത പുത്തൻ വാദിയെ

നോക്കി ചിരിച്ചാൽ (സൗഹൃദം കാട്ടിയാൽ), അല്ലാഹു അവന്റെ ഹൃദയത്തിൽ നിന്ന് ഈമാനിന്റെ പ്രകാശം നീക്കം ചെയ്യുന്നതാണ്.

 * ഇത് വിശ്വസിക്കാത്തവർക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് (അതായത്, ഇതിന്റെ ദുരന്തഫലങ്ങൾ അവർക്ക് അനുഭവപ്പെടും).


തഫ്സീർ മദാരികുത്തൻസീൽ (ഇമാം നസഫി 4/237 ): തഫ്സീറ് റൂഹുൽ ബയാനിലും ഇപ്രകാരം കാണാം 9 /426


. وكذا ايضا في تفسير روح البيان للشيخ اسمعيل حقى البروسوي : ٤٢٦/٩ 



3. അൽ-ജാമിഅ് ലി അഹ്കാമിൽ ഖുർആൻ (ഇമാം ഖുർത്വുബി)

ഈ ഗ്രന്ഥത്തിൽ ഇമാം മാലിക് (റ) ഈ ആയത്തിനെ ആസ്പദമാക്കി ഇപ്രകാരം വിശദീകരിക്കുന്നു:

 * ഖദരിയ്യാക്കൾ (വിധിയിൽ വിശ്വസിക്കാത്ത പുത്തൻ ആശയക്കാർ) തുടങ്ങിയവരോട് വിരോധം കാണിക്കാനും അവരോടൊപ്പം ഇരിക്കുന്നത് ഒഴിവാക്കാനും ഇമാം മാലിക് (റ) ഈ ആയത്ത് തെളിവായി സ്വീകരിച്ചു.


 * അശ്ഹബ് (റ) ഇമാം മാലിക്കിൽ നിന്ന് നിവേദനം ചെയ്യുന്നു: "നീ ഖദരിയ്യാക്കളോടൊപ്പം ഇരിക്കരുത്, അല്ലാഹുവിനുവേണ്ടി അവരോട് വിരോധം പുലർത്തുക."

 * ഇമാം ഖുർത്വുബി തുടരുന്നു: "ഖദരിയ്യാക്കളുടെ അതേ വിധി തന്നെയാണ് അക്രമം കാണിക്കുന്നവർക്കും അതിക്രമികൾക്കും (അഹ്ലുൽ ളുൽമ് വൽ ഉദ്‌വാൻ) ഉള്ളത്."

وفي الجامع: استدل مالك رحمه الله من هذه الآية على معادات القدرية وترك مجالستهم 


قال اشهب عن مالك لا تجالس القدرية وعادهم في الله لقوله تعالى "لا تَجِدُ قَوْمًا يُؤْمِنُونَ بِاللهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادٌ الله وَرَسُولَهُ قلت : وفي معنى أهل القدر جميع أهل الظلم والعدوان

(الجامع لأحكام القرآن للقرطبي (۳۰۸/۱۷)


ആയത്ത് 2


 സൂറത്തുൽ അൻആമിലെ 159-ാം ആയത്തിന്റെ തഫ്സീർ

അല്ലാഹു തആല പറയുന്നു:

> "തങ്ങളുടെ മതത്തിൽ ഭിന്നതയുണ്ടാക്കുകയും കക്ഷികളായി പിരിയുകയും ചെയ്തവർ ആരോ, അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല. അവരുടെ കാര്യം അല്ലാഹുവിങ്കലേക്കാണ്. അവർ ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ച് പിന്നീട് അവൻ അവർക്ക് വിവരിച്ചുകൊടുക്കുന്നതാണ്." (സൂറത്തുൽ അൻആം: 159)

وقال الله تعالى : إِنَّ الَّذِينَ فَزَقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ إِنَّمَا أَمْرُهُمْ إِلَى اللَّهِ ثُمَّ يُنبِّئُهُمْ بِمَا كَانُوا يَفْعَلُونَ (الأنعام : ١٥٩).


1. തഫ്സീർ ത്വബരി (ഇമാം ത്വബരി)

ഈ ആയത്തിന്റെ വിശദീകരണത്തിൽ അബൂഹുറൈറ (റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇപ്രകാരം കാണാം:

 * നബി (സ) പറഞ്ഞു: "തങ്ങളുടെ മതത്തെ ഭിന്നപ്പിക്കുകയും കക്ഷികളായി പിരിയുകയും ചെയ്തവർ, ഈ ഉമ്മത്തിലെ ബിദഅത്തുകാരും (പുത്തൻ ആശയക്കാർ), സംശയങ്ങൾ കുത്തിവെക്കുന്നവരും (അഹ്ലു ശുബ്ഹാത്ത്), സന്മാർഗത്തിൽ നിന്ന് തെറ്റിപ്പോയവരുമാണ്."



ഇമാം ത്വബരിയുടെ നിഗമനം:

സത്യമതത്തിൽ നിന്ന് അകന്നുപോവുകയും അതിൽ ഭിന്നതയുണ്ടാക്കി ഗ്രൂപ്പുകളായി തിരിയുകയും ചെയ്തവരിൽ നിന്ന് താൻ മുക്തനാണെന്ന് (ബന്ധമില്ലാത്തവനാണെന്ന്) അല്ലാഹു തന്റെ പ്രവാചകനെ അറിയിച്ചിരിക്കുന്നു. കാരണം അല്ലാഹു തന്റെ പ്രവാചകനെ നിയോഗിച്ചത് ഇബ്രാഹീം നബി(അ)യുടെ നേരായ പാതയായ ഇസ്‌ലാമിലേക്കാണ്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ—അവർ മുശ്രിക്കുകളോ, ജൂതരോ, ക്രൈസ്തവരോ ആകട്ടെ, അതല്ലെങ്കിൽ നേരായ പാതയിൽ നിന്ന് തെറ്റിപ്പോയ പുത്തൻ ആശയക്കാരോ (ബിദഅത്തുകാർ) ആകട്ടെ—അവർക്കും മുഹമ്മദ് നബി (സ)ക്കും തമ്മിൽ യാതൊരു ബന്ധവുമില്ല.

وفي الطبرى في تفسير هذه الآية عن أبي هريرة له انه قال قال رسول الله . في هذه الآية إِنَّ الَّذِينَ فَزَقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْءٍ وليسوا منك هم أهل البدع وأهل الشبهات وأهل الضلالة من هذه الأمة 


والصواب من القول في ذلك عندي أن يقال ان الله اخبر نبيه و انه بريء ممن فارق دينه الحق وفرقه وكانوا فرقا فيه وأحزابا شيعا وانه ليس منهم ولا هم منه لأن دينه الذي بعثه الله به هو الإسلام دين إبراهيم الحنيفية كما قال له ربه وامره ان يقول قُلْ إِنَّنِي هَدَانِي رَبِّي إِلَى صِرَاطٍ مُسْتَقِيمٍ دِينًا قَيْما مِلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِين فكان من فارق دينه الذي بعث به صلى الله عليه وسلم من مشرك ووثني ويهودي ونصراني ومتحنف مبتدع قد ابتدع في الدين ما ضل به عن الصراط المستقيم والدين القيم ملة إبراهيم المسلم فهو بريء من محمد صلى الله عليه وسلم ومحمد منه برئ وهو داخل في عموم قوله إنَّ الَّذِينَ فَزَقُوا دِينَهُمْ وَكَانُوا شِيَعًا لَسْتَ مِنْهُمْ فِي شَيْء (طبري (۷۸/۸)


2. തഫ്സീർ ത്വബരി (ഇമാം ത്വബരി)

സൂറത്തുൽ അൻആമിലെ 159-ാം ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ത്വബരി തുടരുന്നു:


> "സത്യമതത്തിൽ നിന്ന് പുറത്തുപോയവൻ ആരോ അവൻ പ്രവാചകനുമായി യാതൊരു ബന്ധവുമില്ലാത്തവനാണ്. 'തങ്ങളുടെ മതത്തിൽ ഭിന്നതയുണ്ടാക്കുകയും കക്ഷികളായി പിരിയുകയും ചെയ്തവർ ആരോ, അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല' എന്ന പൊതുവായ ഖുർആൻ വചനത്തിൽ അങ്ങനെയുള്ളവരും ഉൾപ്പെടുന്നു." (തഫ്സീർ ത്വബരി 8/78).

2. തഫ്സീർ ഖുർത്വുബി (ഇമാം ഖുർത്വുബി)

ഈ ആയത്തിനെക്കുറിച്ച് ഇമാം ഖുർത്വുബി പറയുന്നു:


وفي القرطبي: هذه الآية عامة في جميع الكفار وكل من ابتدع وجاء بما لم يؤمر الله عز وجل به فقد فرق دينه (القرطبي ١٤٩/٧)

> "ഈ ആയത്ത് എല്ലാ സത്യനിഷേധികൾക്കും (കാഫിറുകൾക്കും) സുന്നി കളല്ലാത്ത പുത്തൻ വദികൾക്കും  പൊതുവായുള്ളതാണ്. അല്ലാഹു കൽപ്പിക്കാത്ത കാര്യങ്ങൾ മതത്തിൽ പുതുതായി കൊണ്ടുവരുന്നവൻ ആരോ അവൻ തന്റെ മതത്തെ ഭിന്നപ്പിച്ചിരിക്കുന്നു." (ഖുർത്വുബി 7/149).


ഭാഗം 2 തുടരും


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

..........

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama

ഇമാം അശ്‌അരിയുടെ 'അൽ-ഇബാന': തിരുത്തലുകളെക്കുറിച്ചുള്ള തെളിവുകൾ

 :

ഇമാം അശ്‌അരിയുടെ 'അൽ-ഇബാന': തിരുത്തലുകളെക്കുറിച്ചുള്ള തെളിവുകൾ

ഇമാം അബുൽ ഹസൻ അശ്‌അരി (റ) രചിച്ച 'അൽ-ഇബാന' എന്ന ഗ്രന്ഥം ഇന്ന് കാണുന്ന രൂപത്തിലല്ല അദ്ദേഹം രചിച്ചതെന്നും, പിൽക്കാലത്ത് മുജസ്സിമുകൾ (ദൈവത്തിന് ശരീരം കൽപ്പിക്കുന്നവർ) അതിൽ വലിയ രീതിയിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും ഈ ലേഖനം സമർത്ഥിക്കുന്നു. ഇതിനായുള്ള പ്രധാന തെളിവുകൾ താഴെ പറയുന്നവയാണ്:

1. ഇമാം കൗസരിയുടെ നിരീക്ഷണം

ഇമാം കൗസരി 'തബീനു കദിബിൽ മുഫ്തരി' എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: "ഇന്ത്യയിൽ അച്ചടിച്ച ഇബാനയുടെ പതിപ്പ് കുറ്റകരമായ രീതിയിൽ മാറ്റം വരുത്തപ്പെട്ടതാണ്. വിശ്വസനീയമായ ഒരു മൂലഗ്രന്ഥത്തിൽ നിന്ന് അത് പുനഃപ്രസിദ്ധീകരിക്കേണ്ടത് അനിവാര്യമാണ്."

2. ഹാഫിള് ഇബ്നു അസാക്കിറിന്റെ സാക്ഷ്യം

ഇമാം അശ്‌അരിയെ പ്രതിരോധിക്കാൻ രചിക്കപ്പെട്ട 'തബീനു കദിബിൽ മുഫ്തരി'യിൽ ഇബ്നു അസാക്കിർ (റ) അക്കാലത്തെ ഇബാനയിൽ നിന്ന് രണ്ട് അധ്യായങ്ങൾ പകർത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളെ ഇന്നത്തെ അച്ചടിച്ച പതിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസങ്ങൾ കാണാം:

 * ദൈവത്തിന്റെ കണ്ണ്: ഇന്നത്തെ പതിപ്പിൽ "അല്ലാഹുവിന് രണ്ട് കണ്ണുകൾ ഉണ്ടെന്ന് അവർ നിഷേധിച്ചു" എന്ന് കാണുമ്പോൾ, ഇബ്നു അസാക്കിർ ഉദ്ധരിച്ച മൂലഗ്രന്ഥത്തിൽ "അല്ലാഹുവിന് കണ്ണുണ്ടെന്ന് (ഏകവചനം) അവർ നിഷേധിച്ചു" എന്നാണ് ഉള്ളത്.

 * അല്ലാഹുവിന്റെ ഇസ്തിവാഅ് (അർശിലുളള സ്ഥിതി): ഡോ. ഫൗഖിയ്യയുടെ പതിപ്പിൽ "അല്ലാഹു അർശിന്മേൽ ഇരുന്നു (ഇസ്തിവാഅ്), അത് അവന് അനുയോജ്യമായ രീതിയിലാണ്, അവിടെ കുടികൊള്ളുകയോ സ്ഥിരമായി ഇരിക്കുകയോ ചെയ്യുന്ന രീതിയിലല്ല" എന്ന് വ്യക്തമാക്കുന്നു. എന്നാൽ സാധാരണ പ്രചാരത്തിലുള്ള പതിപ്പുകളിൽ നിന്ന് "കുടികൊള്ളുകയോ സ്ഥിരമായി ഇരിക്കുകയോ ചെയ്യുന്ന രീതിയിലല്ല" എന്ന ഭാഗം ഒഴിവാക്കപ്പെട്ടിരിക്കുന്നു.

 * നിരാകരണം: അല്ലാഹു അർശിന്മേൽ ഇരിക്കുന്നത് "حلول" (ലിയിച്ചു ചേരൽ), "اتحاد" (ഐക്യപ്പെടൽ) എന്നിവയിൽ നിന്ന് മുക്തമാണെന്ന ഭാഗവും പുതിയ പതിപ്പുകളിൽ നിന്ന് വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്.

3. ഇമാം അബൂഹനീഫ (റ) വിനെതിരെയുള്ള പരാമർശങ്ങൾ

ഇന്നത്തെ ഇബാനയുടെ പതിപ്പിൽ ഇമാം അബൂഹനീഫ ഖുർആൻ സൃഷ്ടിയാണെന്ന് വിശ്വസിച്ചിരുന്നു എന്ന തരത്തിലുള്ള തെറ്റായ ആരോപണങ്ങൾ കാണാം. എന്നാൽ ഇമാം ബൈഹഖിയുടെ 'അൽ-ഇഅ്തിഖാദ്' പോലുള്ള വിശ്വസനീയ ഗ്രന്ഥങ്ങളിൽ ഇമാം അബൂഹനീഫ അത്തരം വിശ്വാസങ്ങളിൽ നിന്ന് മുക്തനായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

4. 'ഇബാന' അവസാന കാലത്തെ രചനയാണോ?

ഇമാം അശ്‌അരി തന്റെ അവസാന കാലത്ത് വിശ്വാസ രീതി മാറ്റിയെന്നും അതിന്റെ തെളിവാണ് ഇബാനയെന്നും സലഫികൾ അവകാശപ്പെടാറുണ്ട്. എന്നാൽ ഈ വാദം തെറ്റാണെന്ന് ലേഖനം പറയുന്നു:

 * ഇബാന അദ്ദേഹം ബഗ്ദാദിൽ പ്രവേശിച്ച കാലഘട്ടത്തിലെ ആദ്യകാല രചനകളിൽ ഒന്നാണ്.

 * അദ്ദേഹത്തിന്റെ ശിഷ്യന്മാരോ അവരുടെ ശിഷ്യന്മാരോ അദ്ദേഹം മദ്‌ഹബ് മാറിയതായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.

ചുരുക്കം:

മുജസ്സിമുകൾ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാനായി ഇമാം അശ്‌അരിയുടെ പേരിൽ പുസ്തകങ്ങൾ തിരുത്തുകയും ഭാഗങ്ങൾ വെട്ടിമാറ്റുകയും ചെയ്തിട്ടുണ്ട്. അതിനാൽ ശരിയായ അശ്‌അരി വിശ്വാസം മനസ്സിലാക്കാൻ വിശ്വസനീയമായ പതിപ്പുകളെ മാത്രമേ ആശ്രയിക്കാവൂ.

Monday, January 5, 2026

*മിഅറാജ് നടന്നത് റജബിൽ* _____________________________ മുത്ത് നബി صلى الله عليه وسلم യുടെ മിഅറാജ് നടന്നത് റജബിലാണ് എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഹാഫിള് ഇബ്നു ഹജർ സ്വഹീഹുൽ ബുഖാരിയുടെ ശറഹ്ഫത്ഹുൽ ബാരി യിൽ പറയുന്നു. ഇമാം നവവി റ റൗള എന്ന കിതാബിൽ ഉറപ്പിച്ചു പറഞ്ഞതും ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചതുമായ അഭിപ്രായം മിഅറാജ് റജബിലാണ് എന്നതാണ് ഇബ്ൻ ഹസമും റജബിലാണന്ന് ഉദ്ധരിച്ചിരിക്കുന്നു.ഫത്ഹുൽ ബാരി 9/67 قبل الهجرة بسنة قاله ابن سعد وغيره وبه جزم النووي وحكى ابن حزم مقتضى الذي قبله لأنه قال : كان في رجب كان في رجب حكاه ابن عبد البر وجزم به النووي في الروضة  فتح الباري ٩ ٦٧ ഈ അടിസ്ഥാനത്തിലാണ് മിഅറാജ് റജബിലാണന്ന് നാം പറയുനനത് ' സൈനുദ്ധീൻ മഖ്ദൂം  റ പറയുന്നു ، وفرضت ليلة الاسراء بعد النبوة بعشر سنين وثلاثة أشهر، ليلة سبع وعشرين من رجب) فتح المعين ) റജബ് ഇരുപത്തി ഏഴ് ന്റെ രാത്രി ഇസ്റാ ഉ രാത്രിയാണ് ( ഫത്ഹുൽ മുഈൻ 7 ) ഇമാം റംലി റ പറയുന്നു. റജബ് ഇരുപത്തി ഏഴ് ന്റെ രാത്രി ഇസ്റാഉ രാത്രിയാണ് എന്ന് ഹാഫിള് അബ്ദുൽ ഗനിയ്യ് ൽ മഖ്ദസി റ പ്രഭല പെടുത്തി ( നിഹായ 1 /354) وكانت ليلة الإسراء التي فرض فيها الخمس قبل الهجرة بسنة كما قاله البندنيجي ،  سابع عشري رجب ، واختاره الحافظ عبد الغني بن سرور المقدسي . نهاية 1/354 Aslam Kamil saquafi Parappanangadi

 *മിഅറാജ് നടന്നത് റജബിൽ*

_____________________________


മുത്ത് നബി صلى الله عليه وسلم

യുടെ മിഅറാജ് നടന്നത് റജബിലാണ് എന്ന് ധാരാളം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.



ഹാഫിള് ഇബ്നു ഹജർ സ്വഹീഹുൽ ബുഖാരിയുടെ ശറഹ്ഫത്ഹുൽ ബാരി യിൽ പറയുന്നു.

ഇമാം നവവി റ റൗള എന്ന കിതാബിൽ ഉറപ്പിച്ചു പറഞ്ഞതും ഇബ്നു അബ്ദുൽ ബറ് ഉദ്ധരിച്ചതുമായ അഭിപ്രായം മിഅറാജ് റജബിലാണ് എന്നതാണ്


ഇബ്ൻ ഹസമും റജബിലാണന്ന് ഉദ്ധരിച്ചിരിക്കുന്നു.ഫത്ഹുൽ ബാരി 9/67

قبل الهجرة بسنة قاله ابن سعد وغيره وبه جزم النووي


وحكى ابن حزم مقتضى الذي قبله لأنه قال : كان في رجب


كان في رجب حكاه ابن عبد البر وجزم به النووي في الروضة  فتح الباري ٩ ٦٧



ഈ അടിസ്ഥാനത്തിലാണ്

മിഅറാജ് റജബിലാണന്ന് നാം പറയുനനത് '



സൈനുദ്ധീൻ മഖ്ദൂം  റ പറയുന്നു

، وفرضت ليلة الاسراء بعد النبوة بعشر سنين وثلاثة أشهر، ليلة سبع وعشرين من رجب) فتح المعين )


റജബ് ഇരുപത്തി ഏഴ് ന്റെ രാത്രി ഇസ്റാ ഉ രാത്രിയാണ് ( ഫത്ഹുൽ മുഈൻ 7 )



ഇമാം റംലി റ പറയുന്നു. റജബ് ഇരുപത്തി ഏഴ് ന്റെ രാത്രി ഇസ്റാഉ രാത്രിയാണ് എന്ന് ഹാഫിള് അബ്ദുൽ ഗനിയ്യ് ൽ മഖ്ദസി റ പ്രഭല പെടുത്തി ( നിഹായ 1 /354)


وكانت ليلة الإسراء التي فرض فيها الخمس قبل الهجرة بسنة كما قاله البندنيجي ،  سابع عشري رجب ، واختاره الحافظ عبد الغني بن سرور المقدسي . 

نهاية 1/354


Aslam Kamil saquafi

Parappanangadi

Friday, January 2, 2026

അല്ലാഹു സ്ഥലകാല അതിൽ

 വഹാബികൾക്കെതിരെ ആയുധം തിരിച്ചുവെക്കുന്നു

"വഹാബികൾക്ക് ഇസ്‌ലാമിക ഗ്രൂപ്പുകളുടെ (فرق) ആശയങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം, ജഹ്‌മിയ്യ വിഭാഗത്തെ എതിർക്കാൻ പണ്ഡിതന്മാർ പറഞ്ഞ വചനങ്ങളെ അവർ അശ്അരികൾക്കെതിരെ തെറ്റായി ഉപയോഗിക്കുന്നു. 'അല്ലാഹു എല്ലാ വസ്തുക്കളിലും ലയിച്ചു ചേർന്നിരിക്കുന്നു' (ഹുലൂൽ) എന്ന ജഹ്‌മിയ്യ വാദത്തെ തകർക്കാനാണ് പണ്ഡിതന്മാർ 'ഫൗഖിയ്യ' (മുകളിൽ ആയിരിക്കുക) എന്ന പദം ഉപയോഗിച്ച് അല്ലാഹു സൃഷ്ടികളിൽ നിന്ന് ഭിന്നനാണെന്ന് (ബയ്നൂന) തെളിയിച്ചത്. എന്നാൽ ഈ പദപ്രയോഗങ്ങളുടെ യഥാർത്ഥ ലക്ഷ്യം വഹാബികൾ മനസ്സിലാക്കുന്നില്ല.

ഇവിടെ ശ്രദ്ധേയമായ വൈരുദ്ധ്യം (Paradox) ഇതാണ്: അശ്അരി പണ്ഡിതന്മാർ അല്ലാഹുവിന്റെ ഉന്നതിയെയും ഫൗഖിയ്യത്തിനെയും അംഗീകരിക്കുന്നു. ഒപ്പം തന്നെ, അല്ലാഹു ഒരു സ്ഥലത്തോ ദിക്കിലോ ആണെന്ന വാദത്തെ അവർ പൂർണ്ണമായും നിരാകരിക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാടത്തും ലയിച്ചു ചേരുന്നു എന്ന വാദത്തെയും (മൊത്തത്തിലുള്ള ഹുലൂൽ), ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രം ലയിക്കുന്നു എന്ന വാദത്തെയും (ഭാഗികമായ ഹുലൂൽ) അവർ ഒരുപോലെ തള്ളിക്കളയുന്നു.

എന്നാൽ വഹാബികളായ നിങ്ങൾ, അല്ലാഹു എല്ലാ വസ്തുക്കളിലും ലയിക്കുന്നു എന്ന വാദത്തെ എതിർക്കുന്നുണ്ടെങ്കിലും, അവൻ ലോകത്തിന്റെ ഉള്ളിലേക്ക് (ആകാശത്തേക്ക്) ഇറങ്ങിവരുന്നു എന്ന് പറയുന്നതിലൂടെ 'ഭാഗികമായ ഹുലൂൽ' (ഒരു പ്രത്യേക സ്ഥലത്ത് വരിക) എന്ന തെറ്റായ ആശയമാണ് സ്ഥാപിക്കുന്നത്. അതായത്, അല്ലാഹു എല്ലാടത്തും ഉണ്ടെന്ന വാദത്തെ നിങ്ങൾ നിഷേധിച്ചു, എന്നാൽ അല്ലാഹു ഒരു പ്രത്യേക സ്ഥലത്തുണ്ട് (സ്ഥലപരിമിതിയുള്ളവൻ) എന്ന് നിങ്ങൾ സ്ഥാപിച്ചു.

യഥാർത്ഥത്തിൽ, അല്ലാഹുവിന്റെ ഉന്നതിയെക്കുറിച്ചുള്ള സലഫുകളുടെ വചനങ്ങൾ ഏതൊരു തരത്തിലുള്ള സ്ഥലപരിമിതിയേയും (ഹുലൂൽ) നിഷേധിക്കുന്നതാണ്. അതുകൊണ്ട് തന്നെ, ആ വചനങ്ങൾ അല്ലാഹു എല്ലാടത്തും ഉണ്ടെന്ന് പറയുന്ന ജഹ്‌മിയ്യത്തുകൾക്ക് എതിരാകുന്നത് പോലെ തന്നെ, അല്ലാഹു ഒരു പ്രത്യേക സ്ഥലത്താണെന്ന് പറയുന്ന നിങ്ങൾക്കും (വഹാബികൾക്കും) എതിരാണ്.

നിങ്ങളുടെ അവസ്ഥ 'അവൾ അവളുടെ രോഗം എന്റെ മേൽ ചാർത്തി രക്ഷപ്പെട്ടു' (റമത്‌നീ ബിദാഇഹാ വൻസല്ലത്ത്) എന്ന പഴഞ്ചൊല്ല് പോലെയാണ് (അതായത് സ്വന്തം പക്കലുള്ള തകരാറുകൾ അശ്അരികളുടെ മേൽ നിങ്ങൾ ആരോപിക്കുന്നു). സത്യത്തിന് ശേഷം പിഴച്ചതല്ലാതെ മറ്റൊന്നുമില്ല."

പ്രധാന പോയിന്റുകൾ:

 * ബയ്നൂന (Separateness): അല്ലാഹു സൃഷ്ടികളിൽ നിന്ന് ഭിന്നനാണെന്ന സലഫുകളുടെ വാദത്തെ വഹാബികൾ 'സ്ഥലപരമായി' തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന് അദ്ദേഹം വാദിക്കുന്നു.

 * അശ്അരി നിലപാട്: അല്ലാഹു സ്ഥലത്തിനും കാലത്തിനും അതീതനാണെന്നും, ഖുർആനിൽ പറഞ്ഞ 'ഫൗഖിയ്യ' (മുകളിൽ) എന്നത് സ്ഥാനത്തെയും പവിത്രതയെയുമാണ് സൂചിപ്പിക്കുന്നതെന്നുമാണ് അശ്അരികളുടെ പക്ഷം.

 * വിമർശനം: അല്ലാഹു ആകാശത്തേക്ക് ഇറങ്ങുന്നു എന്നതിനെ ഭൗതികമായ ചലനമായി വഹാബികൾ കാണുന്നത് അല്ലാഹുവിന് ഒരു സ്ഥലം കൽപ്പിക്കുന്നതിന് തുല്യമാണെന്ന് കുറിപ്പ് കുറ്റപ്പെടുത്തുന്നു.

ഈ വിഷയത്തിൽ

Tuesday, December 30, 2025

മുജാഹിദ്മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത് ശംസുൽ ഉലമാ

 📚📚_______________📚📚


🕳----------------------------------🕳


സയ്യിദ് മുഹമ്മദ് കോയ തങ്ങൾ 

ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്ക് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ 


ഹള്റത്തിലേക്ക്, 


താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു. 


1, അടുത്ത കാലത്തായി ഉടലെടുത്ത മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്? 


2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ? 


3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്?


അൽജവാബ്-


1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധേനയും വർജ്ജിക്കേണ്ടതാണെന്നുള്ള ഹുക്മ് പ്രസിദ്ധവുമാണ്. 


ഇമാം നവവി(റ) പറയുന്നു: പുത്തൻവാദിക്ക് സലാം പറയരുത്. അവരുടെ സലാം മടക്കരുത്. ഇങ്ങനെയാണ് ഇമാം ബുഖാരിയും മറ്റും പറഞ്ഞിട്ടുള്ളത് 

(അദ്കാർ 206)


2, അവർ മരിച്ചാൽ അവരുടെ മേൽ #മയ്യിത്ത് #നമസ്കരിക്കാനോ ജനാസയിൽ പങ്ക്‌ചേരുവാനോ #പാടുള്ളതല്ല. ബഹു.ശൈഖ് ജീലാനി(റ) പറയുന്നു: സത്യവിശ്വാസി സുന്നത്ത് ജമാഅത്തിന്റെ പാതയാണ് അനുകരിക്കേണ്ടത്. പുത്തനാശയക്കാർക്ക് പെരുപ്പം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. അവരോട് സ്‌നേഹത്തിൽ പെരുമാറരുത്. അവരോട് സലാം പറയരുത്. അവരോടൊന്നിച്ച് സന്തോഷ പ്രകടനത്തോടെ ഇരിക്കരുത്. സന്തോഷ ദിനങ്ങളിലും സമയങ്ങളിലും അവർക്ക് അഭിനന്ദന സന്ദേശങ്ങൾ നൽകരുത്. അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത്. അവർക്ക് ഗുണത്തിനായി പ്രാർത്ഥിക്കരുത്. അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ഈർഷ്യതയും വെറുപ്പും പ്രകടിപ്പിക്കണം. അവരുടെ പാത പിഴച്ചതാണെന്ന് വിശ്വസിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത് 

(ഗുൻയത്ത് 89-90/1)


3, മേൽ ചേർത്ത ഒന്നും രണ്ടും സുആലുകളുടെ ജവാബുകളിൽ നിന്ന് മൂന്നാം സുആലിൽ പറയപ്പെട്ട മുദരിസ് പോലോത്തവനെ പിരിച്ചവിടേണ്ടതാണെന്നും അവർ പിഴച്ച ള്വാല്ലും മുള്വില്ലും ആണെന്ന് വ്യക്തമാകുന്നതാണ്. 


എന്ന് ഇ.കെ അബൂബക്കർ മുസ്‌ലിയാർ. 

ഒപ്പ്


📚📚_______________📚📚


🕳----------------------------------🕳

Saturday, December 27, 2025

ഖസ്റായി നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ?

 ചോദ്യം: ഖസ്റായി നിസ്കരിക്കുന്നതിനുള്ള നിബന്ധനകൾ?


ഉത്തരം: ഖസ്റിന് എട്ടു ശർതുകളുണ്ട്.

1. ദീർഘ യാത്രയായിരിക്കുക.

2. യാത്ര ദീർഘ യാത്രയാണെന്ന് യാത്രയുടെ തുടക്കത്തിൽ തന്നെ അറിവുണ്ടായിരിക്കുക.

3. അനുവദനീയ യാത്രയായിരിക്കുക.

4. പൂർണ്ണമായി നിസ്കരിക്കുന്നവനോട് തുടരാതിരിക്കുക.

5. തക്ബീറത്തുൽ ഇഹ്റാമിനോടൊപ്പം ഖസ്റിനെ നിയ്യത്ത് ചെയ്യുക.

6. നിസ്കാരം പൂർത്തിയാകുന്നത് വരെ ഖസ്റിന്റെ നിയ്യത്തിന് വിരുദ്ധമായ കാര്യങ്ങൾ സൂക്ഷിക്കുക.

7. നിസ്കാരം പൂർത്തിയാകുന്നത് വരെ യാത്രക്കാരനായിരിക്കുക.

8. ഖസ്റ് അനുവദനീയമാണെന്ന് അറിയുക.


ഫതാവ നമ്പർ (600)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക

 ചോദ്യം: ദീർഘ യാത്ര ചെയ്യുന്നവർക്ക് എവിടെ മുതലാണ് ജംഉം ഖസ്‌റും അനുവദനീയമാവുക? വീട്ടിൽ നിന്നിറങ്ങിയാൽ സ്വന്തം നാട്ടിൽ വെച്ച് തന്നെ അവ അനുവദനീയമാണോ? ഇല്ലെങ്കിൽ എത്ര കിലോ മീറ്റർ യാത്ര ചെയ്തതിനു ശേഷമാണ് അനുവദനീയമാവുക? യാത്ര ചെയ്യുന്നവൻ്റെ പഞ്ചായത്ത്/ജില്ല വിട്ട് പുറത്ത് പ്രവേശിക്കണമെന്നുണ്ടോ ?


ഉത്തരം: സ്വന്തം നാട്ടിൽ വെച്ച് ജംഉം ഖസ്റും അനുവദനീയമല്ല. ദീർഘയാത്ര പുറപ്പെടുന്നവർ ഏത് നാട്ടിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ നാടിൻ്റെ പരിധിയിൽ നിന്ന് പുറത്ത് കടക്കുന്നതോടെ ജംഉം ഖസ്‌റും അനുവദനീയമായിരിക്കുന്നു. സാധാരണ ഗതിയിൽ ആ നാടിൻ്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടക്കണം എന്നതാണ് നിബന്ധന. ജില്ലയോ പഞ്ചായത്തോ ഇതിൽ പരിഗണനാർഹമല്ല. കാരന്തൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കിൽ സാധാരണയിൽ കാരന്തൂരിൻ്റെ ഭാഗമായി പരിഗണിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പുറത്ത് കടന്നിരിക്കണം. എന്നാലേ ജംഉം ഖസ്റും അനുവദനീയമാകൂ.


അടുത്തടുത്തുള്ള രണ്ട് സ്ഥലങ്ങൾ രണ്ടും രണ്ടു ഗ്രാമങ്ങളായി തന്നെ കണക്കാക്കുന്ന രീതിയാണ് സ്ഥലവാസികൾക്കുള്ളതെങ്കിൽ രണ്ട് ഗ്രാമങ്ങൾക്കും രണ്ടിന്റെ വിധിയാണ്. അഥവാ ഒരു ഗ്രാമത്തിൽ നിന്ന് ദീർഘ യാത്ര പുറപ്പെടുന്നവൻ അവൻ്റെ ഗ്രാമത്തിൽ നിന്ന് പുറത്ത് കടന്നാൽ തന്നെ അവന് ജംഉം ഖസ്‌റും അനുവദനീയമാണ്. തൊട്ടടുത്ത രണ്ടാം ഗ്രാമത്തിൽ വെച്ചു തന്നെ ജംഉം ഖസ്റും ചെയ്യാവുന്നതാണ്. അതേ സമയം രണ്ടും കൂടി ഒന്നായി പരിഗണിക്കുന്ന സമീപനമാണെങ്കിൽ ആ സ്ഥലങ്ങൾക്ക് ഒരു ഗ്രാമത്തിൻ്റെ വിധിയാണ്. അഥവാ ഏതെങ്കിലും ഒരു ഗ്രാമത്തിൽ നിന്ന് യാത്ര പുറപ്പെടുന്നവൻ രണ്ടിന്റെയും പരിധിക്ക് പുറത്തെത്തിയാലേ ജംഉം ഖസ്റും അനുവദനീയമാകൂ. ഒന്നിൽ നിന്ന് യാത്ര തുടങ്ങിയവൻ തൊട്ടടുത്ത രണ്ടാം ഗ്രാമത്തിൽ വെച്ച് ജംഉം ഖസ്റും നിർവ്വഹിക്കരുത്. കാരണം അവിടുത്തെ പതിവ് സമ്പ്രദായമനുസരിച്ച് ആ ഗ്രാമവും അവന്റെ ഗ്രാമത്തിന്റെ ഭാഗമാണ്. വ്യത്യസ്‌ത പേരുകളുണ്ടെന്നത് മാത്രം മാനദണ്ഡമല്ല.


സ്ഥല വാസികളുടെ പതിവ് സമീപനങ്ങളിൽ രണ്ടും രണ്ടാണോ അല്ലയോ എന്നതാണ് പ്രധാനം. കല്ല്യാണം ക്ഷണിക്കുന്നതിലും വായ്‌പ ഇടപാട് നടത്തുന്നതിലുമെല്ലാം സ്ഥല വാസികളുടെ സമീപനങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തിൽ ഏത് ഗ്രാമത്തിൽ നിന്നാണോ യാത്ര പുറപ്പെടുന്നത് ആ ഗ്രാമത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന പ്രദേശത്ത് നിന്ന് പുറത്ത് കടന്നത് മുതൽ ജംഉം ഖസ്റും അനുവദനീയമാണ്.


ഫതാവ നമ്പർ (597)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ദീർഘ യാത്രയിലാണല്ലോ ജംഉം ഖസ്റും അനുവദനീയമാവുക, ദീർഘ യാത്രയായി പരിഗണിക്കാൻ എത്ര ദൂരം വേണം

 ചോദ്യം: ദീർഘ യാത്രയിലാണല്ലോ ജംഉം ഖസ്റും അനുവദനീയമാവുക, ദീർഘ യാത്രയായി പരിഗണിക്കാൻ എത്ര ദൂരം വേണം ?


ഉത്തരം: 48 ഹാശിമീ മൈലാണ് ദീർഘ യാത്രയായി

പരിഗണിക്കാനാവശ്യമായ ദൂരമെന്ന് ശാഫിഈ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുല്ലാ ഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) തുടങ്ങിയ സ്വഹാബി പ്രമുഖർ നാലു "ബരീദ്" ദൈർഘ്യമുള്ള യാത്രയിൽ ഖസ്‌റ് നിർവ്വഹിച്ചിരുന്നതായി സ്വഹീഹായ ഹദീസുണ്ട്. മറ്റു സ്വഹാബികളാരും ഇതിൽ വിയോജിച്ചിട്ടില്ല. ഒരു ബരീദ് നാല് ഫർസഖും ഒരു ഫർസഖ് മൂന്ന് ഹാശിമീ മൈലുമാണ്. അപ്പോൾ നാലു ബരീദ് നാൽപത്തിയെട്ട് ഹാശിമീ മൈലുകളാണ്. ഇതാണ് ദീർഘ യാത്രയുടെ ദൂരം. ഹാശിമിയ്യായ നാൽപത്തിയെട്ട് മൈലുകളാണ് രണ്ട് മർഹല എന്ന് പറയുന്നതിന്റെ വിവക്ഷ.


ഒരു ഹാശിമി മൈൽ ആറായിരം മുഴമാണെന്ന് കർമ്മ ശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിരിക്കുന്നു. ഒരു മുഴം ഏകദേശം 46.1 സെൻ്റീ മീറ്ററാണ്. ഇതനുസരിച്ച് ഒരു ഹാശിമീ മൈൽ 2766 മീറ്ററാണ്. അഥവാ രണ്ട് കിലോമീറ്ററും 766 മീറ്ററും. അപ്പോൾ 48 ഹാശിമീ മൈൽ 132.768 കിലോമീറ്ററായിരിക്കും. മടക്ക യാത്രയും കൂടി പരിഗണിച്ച് മേൽ പറഞ്ഞ ദൂരം ഉണ്ടായാൽ മതിയാകുന്നതല്ല. ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം മാത്രം മേൽ പറഞ്ഞ കിലോമീറ്ററുകളുണ്ടായിരിക്കണം.


ഫതാവ നമ്പർ (596)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ജംഉം ഖസ്‌റും ഒന്നിച്ച് ചെയ്യണമെന്നുണ്ടോ ?

 ചോദ്യം: ജംഉം ഖസ്‌റും ഒന്നിച്ച് ചെയ്യണമെന്നുണ്ടോ ? ജംഇല്ലാതെ ഖസ്‌റും ഖസ്‌റില്ലാതെ ജംഉം അനുവദനീയമാണോ?


ഉത്തരം: ജംഅ്, ഖസ്‌റ് എന്നിവ രണ്ടും ഒന്നിച്ചും

ജംഇല്ലാതെ ഖസ്‌റും ഖസ്‌റില്ലാതെ ജംഉം അനുവദ നീയമാണ്.  ഉദാ: ളുഹ്റിൻ്റെ സമയം ആദ്യം ളുഹ്റ് രണ്ട് റക്‌അത്തും ശേഷം അസ്വറ് രണ്ട് റക്അത്തും നിർവ്വഹിച്ചാൽ ജംഉം ഖസ്‌റും നിർവ്വഹിക്കുകയുണ്ടായി. ളുഹറിന്റെ വഖ്തിൽ ളുഹറ് നാല് റക്അത്തും ശേഷം അസ്റ് നാല് റക്അത്തും നിസ്‌കരിച്ചാൽ ജംഅ് ഉണ്ട്. ഖസ്റ് ഇല്ല. ളുഹറിൻ്റെ സമയം ളുഹറ് രണ്ട് റക്‌അത്ത് നിസ്കരിക്കുകയും അപ്പോൾ അസ്വറ് നിസ്‌കരിക്കാതെ അസ്വറിന്റെ സമയമായതിനു ശേഷം അസ്വറ് രണ്ട് റക്അത്ത് നിസ്ക്കരിക്കുകയും ചെയ്‌താൽ ജംഅ് ഇല്ല. ഖസ്വറ് ഉണ്ട്. ഈ രൂപങ്ങളെല്ലാം അനുവദനീയമാണ്.


ഫതാവ നമ്പർ (595)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്?

 ചോദ്യം: കസേരയിൽ ഇരുന്ന് നിസ്കരിക്കുന്നവർ ജമാഅത്തിൽ എങ്ങനെയാണ് സ്വഫ് ശരിപ്പെടുത്തേണ്ടത്? കസേര സ്വഫിനനുസരിച്ച് ഇടുകയാണോ വേണ്ടത്? അതോ ഇറക്കി ഇടുകയോ?


മുജീബ്, മക്കരപ്പറമ്പ്


ഉത്തരം: തക്ബീറത്തുൽ ഇഹ്റാം, ഫാതിഹ, ഇഅ്‌തിദാൽ തുടങ്ങിയവയിൽ നിൽക്കുകയും സുജൂദുകൾക്കും ഇരുത്തങ്ങൾക്കും വേണ്ടി കസേരയിൽ ഇരിക്കുകയും ചെയ്യുന്നവർ നിസ്ക‌ാരം തുടങ്ങുന്നത് നിന്നു കൊണ്ടായതിനാൽ സ്വഫുകൾ ശരിപ്പെടുത്തേണ്ടത് കാൽ മടമ്പുകളും ചുമലുകളും ശരിപ്പെടുത്തിക്കൊണ്ടു തന്നെയാണ്. അപ്പോൾ കസേര സ്വഫിൽ നിന്ന് പിന്നിലേക്കി ഇറക്കിയിടേണ്ടതായി വരും എന്നാൽ ആദ്യം മുതലേ കസേരയിലിരുന്ന് നിസ്ക്‌കരിക്കുന്നവർ അവരുടെ പിൻഭാഗം മറ്റുള്ളവരുടെ കാൽപാദങ്ങളോട് ഒപ്പിച്ചു കൊണ്ടാണ് സ്വഫുകൾ ക്രമപ്പെടുത്തേണ്ടത്. അപ്പോൾ കസേര സ്വഫിനൊപ്പിച്ച് ഇടേണ്ടതാണ്.


ഒപ്പം നിൽക്കുക, മുന്നോട്ട് നിൽക്കുക, പിന്നോട്ട് നിൽക്കുക എന്നിവയിലെല്ലാം നിറുത്തത്തിൽ കാൽമടമ്പും ഇരുത്തത്തിൽ ചന്തിയുടെ പിൻവശവുമാണ് പരിഗണിക്കേണ്ടതെന്നും രണ്ട് പേരും നിൽക്കുന്നവരാവുമ്പോഴും രണ്ട് പേരും ഇരിക്കുന്നവരാവുമ്പോഴും ഒരാൾ നിൽക്കുകയും മറ്റൊരാൾ ഇരിക്കുകയും ചെയ്യുമ്പോഴുമെല്ലാം ഇത് തന്നെയാണ് പരിഗണനയെന്നും കർമ്മശാസ്ത്ര ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. (തുഹ്ഫ: 2-302 കാണുക),


അപ്പോൾ നിൽക്കുന്ന രണ്ടാളുകൾ അവരുടെ കാൽ മടമ്പുകൾ തുല്യമാക്കിക്കൊണ്ടും ഇരിക്കുന്ന രണ്ടാളുകൾ അവരുടെ ചന്തിയുടെ പിൻഭാഗങ്ങൾ തുല്യമാക്കിയും ഒരാൾ ഇരിക്കുകയും ഒരാൾ നിൽക്കുകയുമാണെങ്കിൽ ഇരിക്കുന്നവൻ്റെ പിൻഭാഗം നിൽക്കുന്നവൻ്റെ കാൽ മടമ്പിനോട് തുല്യമാക്കിയുമാണ് സ്വഫ്‌ഫുകൾ ശരിപ്പെടുത്തേണ്ടതെന്ന് മേൽ വിശദീകരണത്തിൽ നിന്ന് വ്യക്തമാണ്.


ഫതാവാ നമ്പർ : 437  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി  ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?

 ചോദ്യം :ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?


ഉത്തരം: അത് പറ്റില്ല; ഒരു നിശ്ചിത ആവശ്യത്തിലേക്ക്

നൽകിയ സംഭാവനകൾ അതിലേക്ക് തന്നെ ഉപയോഗപ്പെടുത്തണം. അത് മറ്റൊന്നിലേക്ക് തിരിക്കൽ അനുവദനീയമല്ല. എന്നാൽ ഒരു ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടാണെങ്കിലും അതിലേക്കും മറ്റേതെങ്കിലും വകുപ്പുകളിലേക്കുമെല്ലാം ആവശ്യാനുസരണം ഉപയോഗപ്പെടുത്താം എന്ന ഉദ്ദേശത്തോടെ നൽകിയതാണെങ്കിൽ/ അങ്ങനെയാണ് നൽകിയതെന്ന് സാഹചര്യത്തെളിവുകൾ അറിയിക്കുന്നുണ്ടെങ്കിൽ മറ്റു വകുപ്പുകളിലേക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഫത്ഹുൽ മുഈൻ: 301, തുഹ്‌ഫതുൽ മുഹ്‌താജ്: 6-317 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.


ഫതാവാ നമ്പർ : 932

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

മേൽ വാടക

 ചോദ്യം: ഷെഡ്ഡ് കെട്ടി കച്ചവടം നടത്താനായി ഞാനൊരു ഭൂമി വാടകക്ക് എടുത്തു. ഞാൻ വാടകക്കെടുത്ത ഭൂമി

പൂർണ്ണമായും എനിക്ക് അവശ്യമില്ലെന്ന് വന്നാൽ എന്റെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള ഭൂമി ഇതേ ആവശ്യത്തിന് ഞാൻ മറ്റൊരാൾക്ക് വാടകക്ക് കൊടുത്തു വാടക വാങ്ങൽ അനുവദനീയമാണോ? അനുവദനീയമാണെങ്കിൽ രണ്ടു വാടകയും തുല്യമാവണമെന്നുണ്ടോ ?


ഉത്തരം: അതേ; നിങ്ങൾ വാടക ഇടപാടിലൂടെ കൈവശം വാങ്ങിയ ഭൂമി പൂർണ്ണമായോ ഭാഗികമായോ നിങ്ങൾ മറ്റൊരാൾക്ക് വാടകയ്ക്ക് നൽകൽ അനുവദനീയമാണ്. നിങ്ങൾ വാടകക്കെടുത്ത ഭൂമിയുടെ ഉപകാരം നിങ്ങൾക്ക് അവകാശപ്പെട്ടതാകുന്നു. ഉപകാരമെടുക്കാൻ വേണ്ടി ഭൂമി നിങ്ങൾ മറ്റൊരാൾക്ക് വാടകക്ക് നൽകുന്നതിന് തടസ്സമില്ല. വാടക ഇടപാട് നടത്താൻ വസ്‌തുവിൻ്റെ ഉടമാവകാശം നിർബന്ധമില്ല. വസ്‌തുവിൻ്റെ ഉപകാരം ഉടമയാക്കിയാൽ മതിയാകുന്നതാണ്.


ഭൂമിയുടെ ഉടമസ്ഥനിൽ നിന്ന് നിങ്ങൾ വാടകക്കെടുത്ത ഭൂമിയുടെ ഉപകാരം (ഷെഡ്ഡ് നിർമ്മിച്ചു കച്ചവടം നടത്തൽ) നിങ്ങൾക്ക് അവകാശപ്പെട്ടതിനാൽ പ്രസ്തുത ഭൂമി കൈവശം വാങ്ങിയതിനു ശേഷം നിങ്ങൾ മറ്റൊരാൾക്ക് വാടകക്ക് കൊടുക്കാവുന്നതാണ്. തുഹ്ഫ 4-402, നിഹായ 4-86 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. അങ്ങനെ വാടകയ്ക്ക് നൽകുമ്പോൾ രണ്ടു വാടകയും തുല്യമായിരിക്കണമെന്നില്ല. ഒന്നാം ഇടപാടിൽ നിശ്ചയിച്ച വാടകയേക്കാൾ രണ്ടാം ഇടപാടിലെ വാടക കൂടുകയോ കുറയുകയോ ചെയ്യുന്നതിന് വിരോധമില്ല.


ഫതാവാ നമ്പർ : 930  

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകി പണം സ്വീകരിക്കാമോ

 ചോദ്യം : യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകി പണം സ്വീകരിക്കാമോ? യൂട്യൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ അ‌പ്ലോഡ് ചെയ്ത് 1000 സബ്ക്രൈബ്‌സും 4000 വാച്ചിംഗ് അവേഴ്‌സുമായാൽ APPLY NOW ക്ലിക്ക് ചെയ്ത് നമ്മുടെ ചാനലിൽ പരസ്യങ്ങൾ നൽകാൻ അനുവാദവും അപേക്ഷയും നൽകിയാൽ യൂട്യൂബുമായുള്ള കരാർ അനുസരിച്ച് നമ്മുടെ ചാനലിൽ പരസ്യങ്ങൾ വരികയും നമുക്ക് വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷേ ഹറാമായ കാര്യങ്ങളുടെ പരസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്. അത് നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. ഇങ്ങനെ ഹറാമായ കാര്യങ്ങളടക്കം പരസ്യം ചെയ്യാവുന്ന വിധത്തിൽ അപേക്ഷയും അനുവാദവും നൽകി അതിലൂടെ പണം സ്വീകരിക്കാമോ എന്നാണ് എൻ്റെ സംശയം.


മുഹ്‌സിൻ എടവണ്ണപ്പാറ


ഉത്തരം: ചോദ്യത്തിൽ പറഞ്ഞതു പോലെ ഹറാമായ കാര്യങ്ങളുടെ പരസ്യങ്ങളും ഉൾപ്പെടുന്ന വിധത്തിൽ പരസ്യങ്ങൾക്ക് അനുവാദവും അപേക്ഷയും നൽകി പണം സ്വീകരിക്കുന്നത് ശരിയല്ല. ഹറാമിന് സഹായം ചെയ്യാൻ പാടില്ല. ഹറാമായ കാര്യത്തിലേക്ക് കൂട്ടിച്ചേർക്കുമെന്ന് ഉറപ്പോ മികച്ച ധാരണയോ ഉള്ള സർവ്വ ഇടപാടുകളും ഇടപെടലുകളും ഹറാമാണെന്നും ഉറപ്പോ മികച്ച ധാരണയോ ഇല്ല, സംശയമോ ഊഹമോ മാത്രമാണെങ്കിൽ കറാഹത്താണെന്നും ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 238)


ഫതാവാ നമ്പർ : 927

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ

 ചോദ്യം: വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറുണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ ?


ഉത്തരം: നിശ്ചിത തിയ്യതിക്കകം പണമടച്ചില്ലെങ്കിൽ നിശ്ചിത നിരക്കിൽ പലിശ ഈടാക്കുന്നതാണെന്നാണ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ നൽകണമെന്ന് വൈദ്യുതി ബോർഡ് അറിയിക്കുന്നു. പ്രസ്‌തുത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി -പിഴയായി-കൂടുതൽ സംഖ്യ വാങ്ങുന്നു. ഇത് ഇസ്ലാം നിരോധിച്ച മഹാ പാപമായ പലിശയിൽ ഉൾപ്പെടുന്നതല്ല.


ധനം വസൂൽ ചെയ്‌തുകൊണ്ട് ശിക്ഷ നൽകുക എന്ന വകുപ്പിൽ പെട്ടതാണിത്. തഅ്സീർ എന്ന പേരിൽ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നടപടി ക്രമമാണിത്. എന്നാൽ ധനം പിടിച്ചെടുത്തു കൊണ്ടുള്ള തഅ്സീർ (ശിക്ഷ) പാടില്ലെന്ന് തന്നെയാണ് കർമ്മ ശാസ്ത്ര നിയമം.


ഇമാം സുലൈമാനുൽ കുർദീ (റ) ഫതാവൽ കുർദീ 96 ാം പേജിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലിശയെന്ന് കറണ്ട് ബില്ലിൽ എഴുതിയത് കൊണ്ട് ഇസ്‌ലാമിക നിയമത്തിൽ "രിബാ" എന്ന് പറയുന്ന മാഹ പാപമായ പലിശയിൽ ഉൾപ്പെടണമെന്നില്ല. കറൻ്റ് ബില്ല് അടക്കാൻ വൈകിയതിന്റെ പേരിൽ കൂടുതൽ സംഖ്യ അടക്കുന്നത് പലിശയല്ല. അതിന് പലിശയുടെ കുറ്റമില്ല.


ഫതാവാ നമ്പർ : 924

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn?mode=ems_copy_t

Friday, December 26, 2025

കറാഹത്;* *സാങ്കേതികത്വവും ചില പ്രയോഗങ്ങളും

 📚

*കറാഹത്;*

*സാങ്കേതികത്വവും ചില പ്രയോഗങ്ങളും*


(ഭാഗം -4)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


 *_മുൻഗാമികളുടെ 'കറാഹത്' പ്രയോഗങ്ങൾ_* 


കറാഹതിൽ നിന്നും, ഖിലാഫുൽ ഔലാ എന്ന ഇനത്തെ വേർതിരിച്ച് സാങ്കേതികത്വം നൽകിയത് പിൽക്കാല ഇമാമുമാരാണെന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു. അപ്പോൾ മുൻഗാമികൾ ഖിലാഫുൽ ഔലായും കൂടെ ഉൾപ്പെട്ട വിശാലാർത്ഥത്തിനാണ് കറാഹത് എന്ന് പ്രയോഗിക്കുക. അവരുടെ ഉദ്ധരണികളോ ഗ്രന്ഥങ്ങളോ വായിക്കുമ്പോൾ ഇക്കാര്യം നല്ല ഓർമ്മ വേണം. 


وَيُسَنُّ لِلْخَطِيبِ أَنْ يُبَالِغَ فِي حُسْنِ الْهَيْئَةِ وَفِي مَوْضِعٍ مِنْ الْإِحْيَاءِ يُكْرَهُ لَهُ لُبْسُ السَّوَادِ أَيْ هُوَ خِلَافُ الْأَوْلَى. اهـ

(تحفة: ٢/٤٧٥)

കറുപ്പ് വസ്ത്രം ധരിക്കൽ ഖത്വീബിന് കറാഹതാണെന്ന ഇമാം ഗസാലി(റ)യുടെ വാക്ക് കണ്ട്, തൻസീഹോ തഹ്‌രീമോ കരുതണ്ട. അത് ഖിലാഫുൽ ഔലായാണ് അവിടെ ഉദ്ദേശമെന്ന് തുഹ്ഫഃയിൽ വ്യക്തമാക്കിയതാണ് ഇപ്പോൾ ഉദ്ധരിച്ചത്. ഇതല്ലാത്ത മറ്റു വിധികളുടെ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇമാം നവവി(റ)ൻ്റെ മുമ്പുള്ള പണ്ഡിതന്മാരിൽ പെട്ടവരാണ് ഇമാം ഗസാലി(റ). അവർ പറഞ്ഞ ഹുക്മുകളുടെ നിജസ്ഥിതി, പിൽക്കാല പണ്ഡിതരുടെ ഗ്രന്ഥങ്ങളിൽ നിന്നാണ് അവലംബിക്കേണ്ടത്. അതേക്കുറിച്ച് മുമ്പ് എഴുതിയതിനാൽ ഇവിടെ നീട്ടുന്നില്ല. ശ്രദ്ധിക്കാൻ ഓർമ്മിപ്പിച്ചെന്ന് മാത്രം. ഇനിയുള്ള വിവരണങ്ങളിൽ നിന്നും ഒന്നുകൂടെ ആ തത്വം ബോധ്യമാകും. (ഇ.അ)


കുറച്ചു കൂടി മുൻകാലത്തേക്ക് പോയാൽ, കറാഹത് എന്ന് വെറുപ്പുള്ളത് എന്ന ഭാഷാർത്ഥത്തിൽ പ്രയോഗിച്ചത് കാണാം. അപ്പോൾ, നമ്മൾ പറയുന്ന ഹറാമും, കറാഹതും, ഖിലാഫുൽ ഔലായും ഒക്കെ ഉൾപ്പെടും. ഫർള് കിഫായഃ ആയിട്ടുള്ള കാര്യത്തെക്കുറിച്ച് വരെ കറാഹത് പ്രയോഗിച്ചിട്ടുണ്ട്. അതിനർത്ഥം, 'അക്കാര്യം ചെയ്യാൻ താൽപര്യപ്പെടുന്നില്ല' എന്നാണ്.  അപ്പോൾ ഒന്നുകൂടെ വിശാലമായി. ഇങ്ങനെയൊക്കെ പല സാധ്യതകളും ഉള്ളത് കൊണ്ടാണ് മുൻഗാമികളുടെ കിതാബുകൾ നോക്കി ഹുക്മ് പറയുന്നത് അത്ര എളുപ്പമല്ലാതായത്. അതെല്ലാം വേണ്ടവിധം ഗ്രഹിച്ച് പിൽക്കാല ഇമാമുകൾ വ്യതമാക്കിയതിലാണ് നമ്മുടെ ശരണം. 


ഇമാം തഖിയ്യുസ്സുബ്കീ(റ) പറയുന്നു:


"കറാഹതിന് മൂന്ന് വിവക്ഷയുണ്ട് - ഹറാം, കറാഹത് തൻസീഹ്, ഒഴിവാക്കൽ നല്ലത് എന്നിങ്ങനെയാണ് അവ. ഇമാം ശാഫിഈ(റ) ഹറാം എന്ന അർത്ഥത്തിന് പ്രയോഗിക്കുന്നുണ്ട്. പൂർവ്വകാല പണ്ഡിതർ കൂടുതലും ഹറാം എന്ന അർത്ഥത്തിന് കറാഹത് എന്ന് ഉപയോഗിക്കുന്നു. 

"നിങ്ങൾക്ക് തോന്നുന്ന പ്രകാരം ഇന്നത് ഹലാൽ, ഇന്നത് ഹറാം എന്ന് പറയരുത്" എന്ന ഖുർആനിൻ്റെ ആക്ഷേപസ്വരം ഉണ്ടായതിനാൽ അദബ് പാലിച്ചു കൊണ്ടാണ്, ഹറാം എന്ന് പറയാതെ ഈ രീതി അവർ സ്വീകരിച്ചത്." തന്നിഷ്ടം നോക്കി നിയമം വിധിക്കുന്നതിനെ പറ്റിയാണ് വിരോധനയെങ്കിലും അവർ വിനയം കാണിക്കുകയാണ് ഇതിലൂടെ.


وفي المكروه ثلاثة اصطلاحات: 

أحدهما: الحرام، فيقول الشافعي: أكره كذا، ويريد التحريم، وهو غالب إطلاق المتقدمين، تحرزًا عن قول الله تعالى: 

{وَلَا تَقُولُوا لِمَا تَصِفُ الْسِنَتُكُمُ الْكَذِبَ هَذَا حَلَالٌ وَهَذَا حَرَامٌ} ، فكرهوا إطلاق لفظ التحريم.

 الثاني: ما نُهِي عنه نَهْيَ تنزيه، وهو المقصود هنا. 

الثالث: تَرْكُ الأولى، كترك صلاة الضحى لكثرة الفضل في فعلها، والفرق بين هذا والذي قبله ورود النهي المقصود. اهـ

(الإبهاج في شرح المنهاج للتقي السبكي: ١٦٣-٢/١٦٢)


അടിവരയിടേണ്ട വാക്കുകളാണ് ഇമാം സുബ്കീ(റ)യുടേത്. ഇമാം മാലിക്(റ), തജ്‌വീദിലെ പല ഉച്ഛാരണ ശൈലികളും നിസ്കാരത്തിൽ കൊണ്ടു വരുന്നതിനെ കറാഹത് പ്രയോഗം നടത്തി. ഫർള് കിഫായഃ ആയിട്ടുള്ള ഇമാമതിനെക്കുറിച്ച് ഇമാം ശാഫിഈ(റ)യും കറാഹത് പ്രയോഗം നടത്തി. ഇതേക്കുറിച്ച് ഇമാം ഇബ്നു ഹജർ(റ) പറയുന്നു:


وَكَأَنَّ مَا فِي السُّؤَالِ تَوَهُّمٌ مِنْ قَوْلِ مَالِكٍ - رَضِيَ اللَّهُ عَنْهُ -: 'وَأَكْرَهُ التَّرْقِيقَ وَالتَّفْخِيمَ وَالرَّوْمَ وَالْإِشْمَامَ فِي الصَّلَاةِ؛ لِأَنَّهَا تُشْغِلُ عَنْ أَحْكَامِ الصَّلَاةِ.'اهـ وَلَيْسَ ذَلِكَ التَّوَهُّمُ بِصَحِيحٍ؛ لِأَنَّ الْمُجْتَهِدِينَ قَدْ يُطْلِقُونَ الْكَرَاهَةَ عَلَى الْإِرْشَادِيَّةِ الَّتِي لَا ثَوَابَ فِي تَرْكِهَا وَلَا قُبْحَ فِي فِعْلِهَا. 

.وَنَظِيرُهُ قَوْلُ الشَّافِعِيِّ: - رَضِيَ اللَّهُ عَنْهُ - وَأَنَا أَكْرَهُ الْإِمَامَةَ؛ لِأَنَّهَا وِلَايَةٌ، وَأَنَا أَكْرَهُ سَائِرَ الْوِلَايَاتِ لَمْ يُرِدْ الْكَرَاهَةَ الشَّرْعِيَّةَ لِأَنَّهَا مِنْ قِسْمِ الْقَبِيحِ. ...، فَمُرَادُهُ أَنَّهُ لَا يُحِبُّ الدُّخُولَ فِيهَا وَلَا يَخْتَارُهُ، وَلَا أَنَّهُ لَا ثَوَابَ فِيهَا إذْ الْكَرَاهَةُ وَالثَّوَابُ لَا يَجْتَمِعَانِ؛ فَكَذَلِكَ مُرَادُ مَالِكٍ بِذَلِكَ أَنَّهُ أَحَبَّ وَاخْتَارَ أَنْ لَا يَفْعَلَ ذَلِكَ فِي الصَّلَاةِ لِلْمَعْنَى الَّذِي ذَكَرَهُ لَا أَنَّ ذَلِكَ مَكْرُوهٌ شَرْعًا؛ لِأَنَّهُ مِنْ حَيِّزِ الْقَبِيحِ، وَالْقِرَاءَةُ الْمَذْكُورَةُ لَا تُوصَفُ بِذَلِكَ قَطْعًا.  اهـ

(فتاوى الكبرى: ١/١٥٢)


"ഇമാം മാലിക്(റ) അത് കൊണ്ട് ഇർശാദിയ്യായ കറാഹതേ ഉദ്ദേശിച്ചിട്ടുള്ളൂ. അതിനാണെങ്കിൽ ചെയ്താൽ കൂലിയോ ഉപേക്ഷിച്ചതിന് മോശമോ ഇല്ലല്ലോ. ഇമാം ശാഫിഈ(റ) അക്കാര്യം ഞാൻ താൽപര്യപ്പെടുന്നില്ല എന്ന അർത്ഥത്തിനുമാണ് ഉദ്ദേശിക്കുന്നത്. കാരണം ഫർള് കിഫായഃ ആയിട്ടുള്ള ഒരു കാര്യം കറാഹതാവില്ലല്ലോ. പ്രതിഫലം ലഭിക്കുന്ന ഒരു കാര്യവും ശറഇൽ മോശമായ കറാഹതാവുകയില്ല തന്നെ.."


താടി വടിക്കുന്നതിനെക്കുറിച്ച് ഇമാം ഹലീമീ(റ) -

لا يحلّ

എന്ന് പ്രയോഗിച്ചതിനെ: "ചെയ്യലും ഉപേക്ഷിക്കലും ഒരുപോലെയുള്ളതല്ല" എന്ന് അർത്ഥം നൽകി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോൾ കറാഹതും ഇതിൻ്റെ അർത്ഥത്തിൽ പെടുത്തി. 

يحرم 

എന്നതിനെ - 

خلاف المعتمد 

എന്നും വ്യഖ്യാനിച്ചത് കാണാം.

(തുഹ്ഫഃ 9/376- നോക്കുക).


പ്രവൃത്തിയിൽ നിന്നൊഴിവാക്കണം എന്ന് പഠിപ്പിക്കാനും, അതോടൊപ്പം, കറാഹത് എന്ന് വിധി വ്യക്തമാക്കാനുള്ള പ്രമാണങ്ങൾ ലഭ്യമാകാത്തതിനാലും ഇമാമുകൾ ഒരു ശൈലി സ്വീകരിച്ചിട്ടുണ്ട്. മഹാന്മാരിലേക്ക് ചേർത്തി, അത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പറഞ്ഞ് ജനങ്ങളെ ഉൽബുദ്ധരാക്കുക. മൂക്കിലെ രോമങ്ങൾ പറിച്ചെടുക്കുന്നതിനെക്കുറിച്ച് അപ്രകാരം പ്രയോഗിച്ചിട്ടുണ്ട്:


وَكَرِهَ الْمُحِبُّ  الطَّبَرِيُّ نَتْفَ الْأَنْفِ قَالَ بَلْ يَقُصُّهُ لِحَدِيثٍ فِيهِ قِيلَ بَلْ فِي حَدِيثٍ أَنَّ فِي بَقَائِهِ أَمَانًا مِنْ الْجُذَامِ. اهـ

(تحفة: ٢/٤٧٦، فتح المعين - ١٤٥)


ഇമാം മുഹിബ്ബുത്ത്വബരീ(റ) അതിൽ വെറുപ്പ് പ്രകടപ്പിച്ചിട്ടുണ്ട് എന്ന് പറയുന്ന രീതി. 


لا يُفْعَلُ - ഇമാമുകളുടെ പ്രയോഗം* *ഹറാമിനെ മാത്രം കുറിക്കാനുള്ളതല്ല

 📚

*o-لا يُفْعَلُ - ഇമാമുകളുടെ പ്രയോഗം*

*ഹറാമിനെ മാത്രം കുറിക്കാനുള്ളതല്ല*


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


ഇമാം നവവി(റ) പറഞ്ഞു:


لا يقال 'يا خالق الخنازير' مثلا- أدباً. اهـ (الأذكار: ١٠٧)


"അല്ലാഹുവിനെ അഭിസംബോധന ചെയ്യുമ്പോൾ 'പന്നികളെ സൃഷ്ടിച്ചവനേ..' എന്ന് പറയരുത്. അതാണ് മര്യാദ"


ഇവിടെ 'അങ്ങനെ പറയരുത്' എന്ന് പറഞ്ഞെങ്കിലും, അത് നിഷിദ്ധമായ ഹറാമോ, അല്ലെങ്കിൽ കറാഹതോ പോലും ഉദ്ദേശിക്കുന്നില്ല. അദബിൻ്റെ ശൈലി പഠിപ്പിക്കുക മാത്രമാണെന്ന് പ്രസ്തുത വാക്കിൽ തന്നെ ഇമാം വ്യക്തമാക്കി. ഈ ഉദ്ധരണിയിൽ നിന്നും തെളിവ് പിടിച്ച് ഇമാം കുർദീ(റ) ഇക്കാര്യങ്ങൾ ഉണർത്തുന്നുണ്ട്. ചില വിദ്യാർത്ഥികൾ ഇമാമുകളുടെ 

لا يقال 

പ്രയോഗം കാണുമ്പോഴേക്ക്, അക്കാര്യം ഹറാമാണെന്ന് ഗ്രഹിക്കുന്നത് തെറ്റിദ്ധാരണയാണെന്നും മഹാൻ പറയുന്നു:


ففي أذكار النووي: لا يقال 'يا خالق الخنازير مثلا- أدباً '. فاستعمل لا يقال في الأدب، وكان الشائع على ألسنة الطلبة أن 'هذا حرام' أخذًا من قولهم: لا يقال، فبيّن النووي - رحمه الله تعالى - أن لا يقال لا يختص بالحرام ولا بالمكروه، بل يستعمل فيما هو خلاف الأدب أيضا. انتهى كلام الشارح في حاشيته على التحفة، ومنها نقلت. اهـ

(حاشية الكردي على شرح بافضل لابن حجر - ٧)


നബിമാരല്ലാത്തവരുടെ മേൽ സ്വലാത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇമാം നവവി(റ), സമാനമായി പ്രയോഗിക്കുകയും, അവിടെ ഖിലാഫുൽ ഔലാ എന്ന വിധി പ്രബലപ്പെടുത്തുന്നതും അദ്കാറിൽ തന്നെയുണ്ട് (പേ:226).


അദബ് പഠിപ്പിക്കാൻ ഇതുപോലെ പറഞ്ഞ മറ്റൊരു ഉദാഹരണം:


(وَلَا يَسْتَقْبِلُ الْقِبْلَةَ وَلَا يَسْتَدْبِرُهَا) أَدَبًا فِي الْبُنْيَانِ. اهـ

(شرح المحلي على المنهاج: ١/٣٩)


"വിസർജനത്തിനായി പ്രത്യേകം തയ്യാർ ചെയ്ത ചുറ്റും മറയോടു കൂടെയുള്ള സ്ഥലത്ത്, ഖിബ്‌ലഃക്ക് മുന്നിട്ടോ പിന്നിട്ടോ വിസർജ്ജിക്കരുത്, ഇത് അദബാണ് "


പ്രസ്തുത നിഷേധ വാചകത്തിന്, ഹറാം, കറാഹത്, ഖിലാഫുൽ ഔലാ, അഫ്ളൽ അല്ലാത്തത് എന്നെല്ലാം ഉൾക്കൊണ്ട വിശദീകരണമാണ് തുഹ്ഫഃയിലുള്ളത്. വ്യത്യസ്ത സന്ദർഭങ്ങളിലാണെങ്കിലും ഈ വാചകത്തിൻ്റെ സാരമായി ആ വിധികളെല്ലാം ഉൾപ്പെടുമെന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്:


( وَلَا يَسْتَقْبِلُ الْقِبْلَةَ) أَيْ الْكَعْبَةَ وَخَرَجَ بِهَا قِبْلَةُ بَيْتِ الْمَقْدِسِ فَيُكْرَهُ فِيهَا نَظِيرُ مَا يَحْرُمُ هُنَا (وَلَا يَسْتَدْبِرُهَا) أَدَبًا مَعَ سَاتِرٍ ارْتِفَاعُهُ ثُلُثَا ذِرَاعٍ فَأَكْثَرَ وَقَدْ دَنَا مِنْهُ ثَلَاثَةُ أَذْرُعٍ فَأَقَلَّ بِذِرَاعِ الْآدَمِيِّ الْمُعْتَدِلِ، فَإِنْ فَعَلَ فَخِلَافُ الْأَوْلَى، هَذَا فِي غَيْرِ الْمُعَدِّ أَمَّا هُوَ فَذَلِكَ فِيهِ مُبَاحٌ وَالتَّنَزُّهُ عَنْهُ حَيْثُ سَهُلَ أَفْضَلُ . اهـ

 (تحفة: ١٦٢-١/١٦١)

കറാഹതിൻ്റെ അർത്ഥത്തിന്:


 (وَلَا يَتَكَلَّمُ) فِي  بَوْلٍ أَوْ تَغَوُّطٍ بِذِكْرٍ أَوْ غَيْرِهِ. 

قَالَ فِي الرَّوْضَةِ: يُكْرَهُ ذَلِكَ إلَّا لِضَرُورَةٍ. اهـ 

(شرح المحلي على المنهاج: )


ഇവിടെ കറാഹത് എന്ന ഹുക്മ് പറയാൻ റൗളഃയുടെ ഉദ്ധരണി കൂട്ടുപിടിച്ചത് ശ്രദ്ധേയമാണ്. നിഷേധ വാചകത്തിൻ്റെ അർത്ഥപരിധി വിശാലമായതിനാലാണ് മറ്റൊരു തെളിവ് വേണ്ടി വന്നത്.


(وَلَا يَتَكَلَّمُ)  أَيْ يُكْرَهُ لَهُ إلَّا لِمَصْلَحَةٍ.اهـ

(تحفة: ١/١٧٠)

(وَلَا يَسْتَنْجِي بِمَاءٍ فِي مَجْلِسِهِ) بِغَيْرِ مُعَدٍّ أَوْ بِهِ إنْ صَعِدَ مِنْهُ هَوَاءٌ مَقْلُوبٌ فَيُكْرَهُ خَشْيَةَ تَنَجُّسِهِ. اهـ 

(تحفة: ١٧١-١/١٧٠)

ചുരുക്കത്തിൽ,

لا يُفْعَلُ 

എന്ന നിഷേധ വാചകം കിതാബുകളിൽ കാണുമ്പോൾ, അതിലുള്ള ഹുക്മ് പലതിനും സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ചേ അർത്ഥകൽപന നടത്താവൂ.


Wednesday, December 24, 2025

സ്വീകാര്യതയും പ്രതിഫലാർഹവും രണ്ടാണ്*

 📚

*സ്വീകാര്യതയും പ്രതിഫലാർഹവും രണ്ടാണ്*


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

______________________


ഈ ഹദീസ് നോക്കൂ:


قَالَ رَسُولُ اللَّهِ ﷺ «لَا يَقْبَلُ اللَّهُ صَلَاةَ أَحَدِكُمْ إذَا أَحْدَثَ حَتَّى يَتَوَضَّأَ»

വുളൂ ഇല്ലാത്ത നിസ്കാരം അല്ലാഹു സ്വീകരിക്കില്ല - എന്ന ആശയമാണല്ലോ ഈ ഹദീസിൽ. 


മറ്റൊരു ഹദീസ്:


« لا يَشْرَبُ الخمرَ رجلٌ من أُمَّتِي ، فيَقْبَلُ اللهُ منه صلاةً أربعينَ يومًا»


"എൻ്റെ സമുദായത്തിൽ ഒരാൾ കള്ള് കുടിച്ചാൽ, അവൻ്റെ ഇബാദതുകൾ 40 ദിവസത്തേക്ക് അല്ലാഹു സ്വീകരിക്കുന്ന പ്രശ്നമില്ല" 


ഈ രണ്ട് ഹദീസിലും - "അല്ലാഹു സ്വീകരിക്കില്ല" എന്നാണുള്ളത്. വുളൂ ഇല്ലാത്ത നിസ്കാരം സ്വഹീഹേ അല്ല. അപ്രകാരം നിസ്കരിച്ചത് പരിഗണിക്കില്ല. വീണ്ടും വുളൂ എടുത്ത് നിസ്കരിക്കൽ നിർബന്ധമാണ്. എന്നാൽ കള്ള് കുടിച്ചവൻ്റെ നിസ്കാരം സ്വീകരിക്കില്ല എന്നാൽ, ഇനി 40 ദിവസങ്ങൾക്ക് ശേഷം, അവയെല്ലാം മടക്കി നിസ്കരിക്കണം എന്നാണോ ? അല്ല. അവൻ്റെ നിസ്കാരം സ്വഹീഹാകുന്നുണ്ട്. പക്ഷേ, പ്രതിഫലം ലഭിക്കുന്നതല്ല എന്നാണ് അവിടെ ഉദ്ദേശം.


ഇതെങ്ങനെ ഈ രണ്ട് ഹദീസിലെയും ഒരേ വാക്കിന് അർത്ഥം വ്യത്യാസപ്പെട്ടത് ? ഒരിടത്ത് 'സ്വഹീഹല്ല' എന്നും - മറ്റിടത്ത് 'പ്രതിഫലം ലഭിക്കില്ല' എന്നും ! 

അതെ, ഇതിലൊരു ഖാഇദഃയുണ്ട്. ശറഇൽ തെറ്റായ ഒരു കാര്യത്തിലേക്ക് 

لا يقبل/ عدم القبول 

നെ ചേർത്തിപ്പറഞ്ഞാൽ, അവിടെ 'പ്രതിഫലം ലഭിക്കില്ല' എന്നാണ് വെക്കുക. കള്ള് കുടിക്കൽ തെറ്റാണല്ലോ. അതിനോട് ബന്ധിപ്പിച്ചപ്പോൾ പ്രതിഫലം ലഭിക്കില്ല എന്നായി.


العبدُ الآبِقُ لَا تُقْبَلُ لَهُ صلاةٌ ، حتى يَرْجِعَ إلى موالِيهِ


യജമാനൻ്റെ സമ്മതമില്ലാതെ പോയ അടിമയുടെ നിസ്കാരം, അവൻ തിരിച്ചു വരുന്നത് വരെ സ്വീകരിക്കില്ല - അഥവാ, ആ നിസ്കാരങ്ങൾ പ്രതിഫലാർഹമല്ല. സമ്മതില്ലാതെ പോകുന്നത് തെറ്റാണല്ലോ.


 ഇനി തെറ്റല്ലാത്ത കാര്യത്തോട് - ഉദാ: വുളൂ ചെയ്യുക - ചേർത്തിയാൽ 'സ്വഹീഹ് അല്ല' എന്നാണ് ഉദ്ദേശം. 


لا تُقبَلُ صَلاةُ حائِضٍ إلَّا بخِمارٍ


പ്രായപൂർത്തി എത്തിയ ഏതൊരാളുടെയും നിസ്കാരം, ഔറത് മറക്കാതെ സ്വീകരിക്കില്ല - അഥവാ, ആ നിസ്കാരം സ്വഹീഹല്ല. വീണ്ടും ഔറത് മറച്ച് നിസ്കരിക്കണം. ഇങ്ങനെ മറക്കുന്നത് തെറ്റായ കാര്യമല്ല. 

ഈ നിയമം ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്:


وَاَلَّذِي يَنْبَغِي أَنْ يُقَالَ فِي اخْتِلَافِ الْأَحَادِيثِ الَّتِي ذَكَرَهَا وَكَوْنِهَا مُسْتَوِيَةً فِي نَفْيِ الْقَبُولِ فَانْتَفَتْ الصِّحَّةُ مَعَهُ فِي بَعْضِهَا دُونَ بَعْضٍ أَنَّهُ لَا يَلْزَمُ مِنْ نَفْيِ الْقَبُولِ نَفْيُ الصِّحَّةِ لَكِنَّا نَنْظُرُ فِي الْمَوَاضِعِ الَّتِي نُفِيَ فِيهَا الْقَبُولُ فَإِنْ كَانَ ذَلِكَ الْعَمَلُ قَدْ اقْتَرَنَتْ بِهِ مَعْصِيَةٌ عَلِمْنَا أَنَّ عَدَمَ قَبُولِ ذَلِكَ الْعَمَلِ إنَّمَا هُوَ لِوُجُودِ تِلْكَ الْمَعْصِيَةِ فَمِنْ هَذَا الْوَجْهِ كَانَ ذَلِكَ الْعَمَلُ غَيْرَ مَرْضِيٍّ.

لَكِنَّهُ صَحِيحٌ فِي نَفْسِهِ لِاجْتِمَاعِ الشُّرُوطِ وَالْأَرْكَانِ فِيهِ، وَهَذَا كَصَلَاةِ الْعَبْدِ الْآبِقِ وَشَارِبِ الْخَمْرِ وَآتِي الْعَرَّافِ فَهَؤُلَاءِ إنَّمَا لَمْ تُقْبَلْ صَلَاتُهُمْ لِلْمَعْصِيَةِ الَّتِي ارْتَكَبُوهَا مَعَ صِحَّةِ صَلَاتِهِمْ، وَإِنْ لَمْ يَقْتَرِنْ بِذَلِكَ الْعَمَلِ مَعْصِيَةٌ فَعَدَمُ قَبُولِهِ إنَّمَا هُوَ لِفَقْدِ شَرْطٍ مِنْ شُرُوطِهِ فَهُوَ حِينَئِذٍ غَيْرُ صَحِيحٍ؛ لِأَنَّ الشَّرْطَ مَا يَلْزَمُ مِنْ عَدَمِهِ الْعَدَمُ، وَهَذَا كَصَلَاةِ الْمُحْدِثِ وَالْمَرْأَةِ مَكْشُوفَةَ الرَّأْسِ فَإِنَّ الْحَدَثَ وَكَشْفَ الْمَرْأَةِ رَأْسَهَا حَيْثُ لَا يَرَاهَا الرِّجَالُ الْأَجَانِبُ لَيْسَ مَعْصِيَةً فَعَدَمُ قَبُولِ هَذِهِ الْعِبَادَةِ إنَّمَا هُوَ لِأَنَّ ضِدَّ الْحَدَثِ الَّذِي هُوَ الطَّهَارَةُ شَرْطٌ فِي صِحَّةِ الصَّلَاةِ وَكَذَلِكَ ضِدُّ الْكَشْفِ وَهُوَ السَّتْرُ شَرْطٌ فِي صِحَّةِ الصَّلَاةِ فَفُقِدَتْ الصِّحَّةُ لِفَقْدِ شَرْطِهَا فَاعْتَبِرْ مَا ذَكَرْته تَجِدْ جَمِيعَ الْأَحَادِيثِ مَاشِيَةً عَلَيْهِ مِنْ غَيْرِ خَلَلٍ وَلَا اضْطِرَابٍ وَاَللَّهُ أَعْلَمُ اهـ

(طرح التثريب للعراقي: ٢١٥-٢/٢١٤، وكذا في إحكام الأحكام لابن دقيق: ٦٥-٢/٦٤)


Wednesday, December 17, 2025

മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്.

 ചോദ്യം:


ചിലയാളുകൾ വല്ലതും മറന്നു പോയാൽ അത് ഓർമ്മിച്ചെടുക്കാൻ വേണ്ടി സ്വലാത്ത് ചൊല്ലാറുണ്ട്. ഇങ്ങനെ ചെയ്യാമോ. ??



👇 ഉത്തരം👇



ചെയ്യാം, സ്വലാത്ത് കൊണ്ടുള്ള ഗുണങ്ങളിൽ ഒന്നാണിത്


الموفية عشرين : أنها - الصلاة - سبب لتذكر ما نسيه المصلي عليه .

مطالب المسرات ١٨

സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 2

  *സുന്നി അല്ലാത്ത പുത്തൻ വാദികളോട് നിസ്സഹകരണം* التَّحْذِيرُ عَنِ الْمُبْتَدِعَةِ ഭാഗം : 2 Aslam Kamil saquafi parappanangadi ______________...