Sunday, November 15, 2026

ശൈഖിനെ പിടിക്കലും, പിന്നെ റൗള്വത്തുൽ മുഹഖിഖീനും ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 അഅ്ലാ ഹസ്റത്തും ശൈഖിനെ പിടിക്കലും, പിന്നെ റൗള്വത്തുൽ മുഹഖിഖീനും

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


▪️ഇന്ത്യൻ ഉപഭൂഖണ്ഡം (Indian Subcontinent) ലോകത്തിന് നൽകിയ അതുല്യനായ ഇമാം അഅ്ലാ ഹസ്റത്ത് അഹ്‌മദ്‌ റസാഖാൻ ബറേൽവി(റ). അദ്ദേഹം കൈവയ്ക്കാത്ത വിജ്ഞാന ശാഖകൾ ഇല്ലതന്നെ. അഹ്‌ലുസ്സുന്നത്തിനെ സംബന്ധിച്ചിടത്തോളം അനിഷേധ്യർ.


▪️അഅ്ലാ ഹസ്റത്ത്(റ) പറയട്ടെ: "ശൈഖ്" അഥവാ ഹഖിലേക്ക് നയിക്കുന്ന വഴികാട്ടി (മുർശിദ്) രണ്ടുവിധത്തിലുണ്ട്.


▪️1- ​പൊതുവായ വഴികാട്ടി (الهادي العام): 

അത് അല്ലാഹുവിന്റെ വചനങ്ങളും, ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ഇമാമുമാരുടെ വചനങ്ങളും, ബാഹ്യവും ആന്തരികവുമായ ജ്ഞാനമുള്ള പണ്ഡിതന്മാരുടെ വചനങ്ങളുമാണ്.....


▪️2- ​പ്രത്യേക വഴികാട്ടി (الخاص): അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ പെട്ട, സന്മാർഗ്ഗം പ്രാപിച്ചവനും മറ്റുള്ളവരെ നേർവഴിയിലേക്ക് നയിക്കുന്നവനും ഇമാമത്തിനും ഹിദായത്തിനും അർഹനും ബൈഅത്തിന്റെ നിബന്ധനകൾ ഒത്തിണങ്ങിയവനുമായ ഒരാളോട് "ബൈഅത്ത് ചെയ്യുക" എന്നതാണ്.....


▪️​ആദ്യം പറഞ്ഞ അർത്ഥത്തിലുള്ള ശൈഖ് (പൊതുവായ വഴികാട്ടി) ഏതൊരാൾക്കും നിർബന്ധം.....


▪️ഒരു സുന്നിയായ വ്യക്തി, ​ശരിയായ അഖീദയിൽ ഉറച്ചുനിൽക്കുകയും, സന്മാർഗദർശികളായ ഇമാമുമാരെ തഖ്‌ലീദ് ചെയ്യുകയും അവരെ സത്യപ്പെടുത്തുകയും, ആദരണീയരായ ഔലിയാക്കളെ ഹൃദയം കൊണ്ട് വിശ്വസിക്കുകയും, അനിവാര്യമായ എല്ലാ വിശ്വാസകാര്യങ്ങളിലും നേരായ പാതയിൽ നിലകൊള്ളുകയും ചെയ്യുന്നതായാൽ, അവൻ ഒരിക്കലും ഒരു മുർശിദ് (ശൈഖ്) ഇല്ലാത്തവനാകുന്നില്ല. കാരണം അവന്റെ മുർഷിദ് (ശൈഖ്) അല്ലാഹുവിന്റെ കലാമും അവന്റെ റസൂലിന്റെയും ഇമാമുമാരുടെയും ബാഹ്യ-ആന്തരിക പണ്ഡിതന്മാരുടെയും വാക്യങ്ങളുമാണ്.

​മാത്രമല്ല, അയാൾ ഈ അവസ്ഥയിൽ നിലകൊള്ളുകയാണെങ്കിൽ, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിലെ ദശലക്ഷക്കണക്കിന് മുസ്‌ലിംകളെപ്പോലെ അയാളുടെ കൈകളും പരിശുദ്ധ ശരീഅത്തിന്റെ സംരക്ഷണത്തിലാണ്. ഒരു വലിയ്യിൽ നിന്ന് അയാൾക്ക് ബൈഅത്ത് സ്വീകരിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പോലും.


▪️രണ്ടാമത്തെ അർത്ഥപ്രകാരമുള്ള ​ശൈഖ്/മുർശിദ് (ആത്മീയ ഗുരു) ഒരു വ്യക്തി, ത്വരീഖത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നപക്ഷം ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം ഒരു സമ്പൂർണ്ണനായ മുർശിദ് (അൽമുർശിദുൽ കാമിൽ) അയാളിലേക്ക് തിരിയാതെ അയാളുടെ സഞ്ചാര പാതയിലെ കുരുക്കുകൾ അഴിയുകയില്ല.


▪️പക്ഷേ, ഈ പാതയിൽ സഞ്ചരിക്കുന്നവരുടെ (സാലിക്) എണ്ണം വളരെ കുറവാണ്. ഇക്കാലത്ത് ഒരു സമ്പൂർണ്ണനായ മുർശിദിനെ ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. ഈ ലോകത്തിന്റെ ബഹളങ്ങൾക്കിടയിൽ കാപട്യത്തിന്റെയും അഹങ്കാരത്തിന്റെയും ആളുകളെയാണ് ഇവിടെ ധാരാളമായി കാണുന്നത്. മനുഷ്യ രൂപത്തിലുള്ള പിശാചുക്കൾ എത്രയാണ്! അതിനാൽ മനുഷ്യനായി കാണുന്ന എല്ലാവരോടും നീ ബൈഅത്ത് ചെയ്യരുത്.


▪️​ആയിരക്കണക്കിന് പണ്ഡിതന്മാരും സജ്ജനങ്ങളും ബാഹ്യമായി ത്വരീഖത്തിൽ ബൈഅത്ത് ചെയ്യാതെ മരണപ്പെട്ടിട്ടുണ്ട്. അവരൊക്കെ തെറ്റുകാരാണോ? 


▪️ഇനി ഈ പാതയിൽ പ്രവേശിച്ച മറ്റുള്ളവരാകട്ടെ, പ്രായപൂർത്തി എത്തിയ ഉടൻ തന്നെയാണോ അവർ ബൈഅത്ത് സ്വീകരിച്ചത്? അല്ല. അവരിൽ പലരും ബാഹ്യമായ വിജ്ഞാനങ്ങളിൽ ഇമാമുകളായ ശേഷമാണ് ഇതിലേക്ക് പ്രവേശിച്ചതുതന്നെ. അതുവരേക്കും അവർ തെറ്റുകാരായിരുന്നോ? നഊദു ബില്ലാഹ്! അങ്ങനെ പറയുന്നതിൽ നിന്ന് നാം അല്ലാഹുവിൽ അഭയം തേടുന്നു! അവരൊക്കെ തെറ്റുകാരാണെന്ന വാദം വ്യക്തമായ വിവരക്കേടും അസംബന്ധവുമാണ്; അല്ലാഹുവിൽ അഭയം!!  (നഖാഉസ്സുലാഫ പേജ് 35-42)


▪️നോക്കൂ. 'ശൈഖിനെ സ്വീകരിക്കുക' (اتخاذ شيخ مرشد) യെന്നാൽ ശൈഖുമായി ബൈഅത്ത് ചെയ്യുക എന്നുതന്നെയാണ്. അന്നിലയ്ക്കുള്ള ബന്ധമാണ് ശൈഖിനെ സ്വീകരിക്കൽ. (ബൈഅത്തിന് ബാഹ്യവും ആന്തരികവുമായ രീതികളുണ്ട്.) അല്ലാതെ ഏതെങ്കിലും ശൈഖിനെ പറ്റി, 'എന്റെ ശൈഖുനാ' എന്നിങ്ങനെ പറയലോ, ശൈഖുമായി 'കേവലം ബന്ധം' ഉണ്ടാക്കലോ അല്ല എന്ന് കൃത്യമായി റസാഖാൻ(റ) പഠിപ്പിക്കുന്നു. മറ്റു പ്രാമാണിക  ഗ്രന്ഥങ്ങളും അക്കാര്യം വിവരിച്ചിട്ടുണ്ട്. (ആവശ്യമെങ്കിൽ പിന്നീട് ഉദ്ധരിക്കാം.) 


റൗള്വത്തുൽ മുഹഖിഖീൻ

▪️▪️▪️▪️▪️▪️▪️▪️▪️▪️


അഅ്ലാ ഹസ്റത്തിന്റെ ഇതേ വിവരണത്തിന് സമാനമാണ് 'റൗള്വത്തുൽ മുഹഖിഖീനി'ലുള്ളതും. ഷാഹ് വലിയ്യുല്ലാഹി ദഹ് ലവി(റ)യുടെ അൽഖൗലുൽ ജമീൽ ഉള്ളതിന്റെ പകർപ്പ്.


▪️ഈ റൗള്വത്തുൽ മുഹഖിഖീനിനെ സംബന്ധിച്ച് എന്തെല്ലാം നുണകളാണ് പൊട്ടീസുകാരൻ ഒന്ന്-രണ്ടാഴ്ച്ചക്കുള്ളിൽ പറഞ്ഞത്. താൻ കണ്ടില്ല, കണ്ടിട്ടില്ല എന്നത് റൗള്വത്തുൽ മുഹഖിഖീനിന്റെ കുഴപ്പമാണോ?


▪️'അത്‌ തബ്‌ലീഗിന്റെ കിതാബാണ്' (കാരണം അതിൽ ഇബാറത്ത് തബ്‌ലീഗിന്റെ കിതാബിലേ അയാൾ കണ്ടിട്ടുള്ളൂവെന്ന്! കഷ്ടം!!), 'അതിന് തലയും വാലുമില്ല, അതിന് ബാപ്പ (രചയിതാവ്) ഇല്ല', 'കുറ്റ്യാടിക്കാർ പറഞ്ഞുകൊടുത്തതാണ്', 'ചാരിയപ്പോൾ ചാരിയത് മണത്തതാണ്', അതിലെ അതേ ഇബാറത്ത് അൽഖൗലുൽ ജമീലിന്റെ കൈയ്യെഴുത്ത് കോപ്പിയിലുള്ളത് മുഹമ്മദ്‌ സ്വാദിഖുൽ മദാരിസീ കൂട്ടിചേർത്തതാണ്, അതുകൊണ്ട് അതിന്റെ അടിയാധാരം തന്നെ താൻ പൊളിച്ചിരിക്കുന്നു', റൗള്വത്തുൽ മുഹഖിഖീന്റെ ഉടമ മഹാനായ ഒരു വലിയ്യാണ് എന്നത് 'ഷാഹ് വലിയ്യുല്ലാഹ്' എന്നുകണ്ട് പറഞ്ഞതാണ്'...... എന്തെല്ലാം പൊള്ളത്തരങ്ങൾ!


▪️നമ്മുടെ 22 ചോദ്യങ്ങൾക്ക് ഒരക്ഷരം മറുപടി ഇല്ലാതെയാണ് പൊട്ടീസുകാരന്റെ ഇത്തരം ഗീർവാണങ്ങൾ. ള്വാഹിറിലും ബാത്വിനിലും സമുന്നതരായ ചെറിയമുണ്ടം കുഞ്ഞിപ്പോക്കർ മുസ്‌ലിയാരെ പറ്റി 'എന്ത് കുഞ്ഞിപ്പോക്കര്' എന്ന് പരിഹസിച്ചവൻ ഇനി ഇമാം അഅ്ലാ ഹസ്റത്തി(റ)നെ, 'അസ്ഫൽ ഹസ്റത്ത്' എന്ന് വിളിക്കാനും മടിക്കാത്തവനാണ്.


▪️പൊട്ടീസുകാരനും 'സഹായികളും' തലയില്ലാത്ത ചാറ്റും വാലില്ലാത്ത ബൈറ്റുമായി ഓലപ്പാമ്പ് കാണിക്കുന്നുണ്ട്. ആദ്യം തന്റെ നുണകൾ പിൻവലിക്കട്ടെ. തബ്‌ലീഗാരോപണത്തിൽ മാപ്പ് പറയട്ടെ. അല്ലെങ്കിൽ കളവുകൾ ഇനിയും പരമാവധി പുറത്തുചാടട്ടെ. 


▪️അതോടെ "റൗള്വത്തുൽ മുഹഖിഖീൻ" എന്ന 'സുന്നി ഗ്രന്ഥ'ത്തിന്റെ നമ്മുടെ കൈവശമുള്ള സാക്ഷാൽ പതിപ്പ്, അത് ആരുടേതെന്ന്, ലോകത്തിലെ ഏത് ലൈബ്രറിയിലാണ് അത്‌ സൂക്ഷിച്ചിട്ടുള്ളതെന്ന് - എല്ലാം നാം വെളിപ്പെടുത്തുക തന്നെ ചെയ്യും. ഇൻശാഅല്ലാഹ്, കാത്തിരിക്കുക. അതൊരു മഹാന്റെതാണെന്ന് മനസ്സിലാക്കാൻ ആദ്യപേജിന്റെ അല്പം താഴെ. ബാക്കി പിന്നീട്.

No comments:

Post a Comment