*ഇസ്തിഗാസ
വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകൾ*
...........
മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടൽ ശിർക്ക് ആക്കാൻ വേണ്ടി വഹാബി പുരോഹിതന്മാർ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ആണ്
സൂറത്തുൽ അഅറാഫിലെ 198 199 ആയത്തുകൾ .
وَالَّذِينَ تَدْعُونَ مِن دُونِهِ لَا يَسْتَطِيعُونَ نَصْرَكُمْ وَلَا أَنفُسَهُمْ يَنصُرُونَ (197) وَإِن تَدْعُوهُمْ إِلَى الْهُدَىٰ لَا يَسْمَعُوا ۖ وَتَرَاهُمْ يَنظُرُونَ إِلَيْكَ وَهُمْ لَا يُبْصِرُونَ
വിഗ്രഹങ്ങളേയും ദൈവങ്ങളെയും അവർ ദൈവമാണെന്ന് വിശ്വാസത്തിൽ ആരാധന ചെയ്ത മുശ്രിക്കുകൾ പറ്റിയാണ് ഈ ആയത്തുകൾ അവതരിപ്പിച്ചത് എന്ന്
ഈ ആയത്തുകൾ വിവരിച്ചുകൊണ്ട് പൗരാണിക മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
മേൽ ആയത്തുകൾ വിവരിച്ചുകൊണ്ട് പൗരാണിക മുഫസ്സിറുകൾ എന്താണ് വിശദീകരിച്ചത് എന്ന് നമുക്ക് പരിശോധിക്കാം.
ഏറ്റവും വലിയ മുഫസ്സിറും പൗരാണിക പണ്ഡിതനുമായ ഇമാം ഇബ്നു ജരീർ ത്വബരി رحمه الله പറയുന്നു.
തഫ്സീർ അത്ത്വബരി
“അല്ലാഹുവിനു പുറമെ നിങ്ങൾ, **ബഹുദൈവവിശ്വാസികളേ, ദൈവങ്ങളായി* പ്രാർത്ഥിക്കുന്നവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയുകയില്ല. നിങ്ങളെ സഹായിക്കാൻ കഴിയാത്ത അവസ്ഥയിൽ, സ്വന്തം ശരീരങ്ങളെപ്പോലും സഹായിക്കാൻ അവർക്ക് സാധിക്കുകയില്ല. **അതിനാൽ ഈ രണ്ടിൽ ആരാധനയ്ക്ക് കൂടുതൽ അർഹവും ദൈവത്വത്തിന് കൂടുതൽ യോഗ്യവും ഏതാണ്?”**
“നിങ്ങൾ അവരെ സന്മാർഗത്തിലേക്ക് വിളിച്ചാൽ അവർ കേൾക്കുകയില്ല. അവർ നിന്നിലേക്ക് നോക്കുന്നതായി നീ കാണും;
എന്നാൽ അവർ കാണുന്നില്ല.”
(അഅ്റാഫ്: 198)
എന്നതിന്റെ വ്യാഖ്യാനം
‘നീ കാണുന്നു—*ഈ വിഗ്രഹാരാധകരായ ബഹുദൈവവിശ്വാസികളുടെ ദൈവങ്ങൾ* നിന്നെ അഭിമുഖീകരിച്ചും നിനക്കു നേരെയും നിൽക്കുന്നു. എന്നാൽ അവർ നിന്നെ കാണുന്നില്ല; കാരണം അവർക്ക് കാഴ്ചയില്ല.’”
(തഫ്സീർ അത്ത്വബരി, 9/197)
തഫ്സീർ ഇബ്നു കസീർ
“‘അവർ നിന്നിലേക്ക് നോക്കുന്നതായി നീ കാണുന്നു; എന്നാൽ അവർ കാണുന്നില്ല’ എന്ന വചനത്തിൽ ‘നോക്കുന്നു’ എന്ന് പറഞ്ഞത്, കണ്ണുകളുള്ളതുപോലെ രൂപം കൊടുത്തിരിക്കുന്ന
*ആ വിഗ്രഹങ്ങൾ* നിന്നെ അഭിമുഖീകരിച്ചിരിക്കുന്നതിനാലാണ്. യഥാർത്ഥത്തിൽ അവ ജഡവസ്തുക്കളാണ്.
അവ മനുഷ്യരുടെ രൂപസാദൃശ്യമുള്ള പ്രതിമകളായതിനാൽ, ബുദ്ധിയുള്ളവരെ സൂചിപ്പിക്കുന്ന സർവനാമം ഉപയോഗിച്ച് അല്ലാഹു അവയെക്കുറിച്ച് ‘അവർ നിന്നിലേക്ക് നോക്കുന്നു’ എന്ന് പ്രയോഗിച്ചു.”
(തഫ്സീർ ഇബ്നു കസീർ, 3/176)
തഫ്സീർ അൽ-ബഗവി — മആലിമുത്തൻസീൽ
“നിങ്ങൾ അവരെ സന്മാർഗത്തിലേക്ക് വിളിച്ചാൽ അവർ കേൾക്കുകയില്ല” —*ഇവിടെ ഉദ്ദേശിക്കുന്നത് വിഗ്രഹങ്ങളെയാണ്.*
“അവർ നിന്നിലേക്ക് നോക്കുന്നതായി നീ കാണും” — ഇതും വിഗ്രഹങ്ങളെയാണ് ഉദ്ദേശിക്കുന്നത്.
“എന്നാൽ അവർ കാണുന്നില്ല” — ഇവിടെ ‘നോക്കുക’ എന്നതുകൊണ്ട് യഥാർത്ഥത്തിൽ കാണുക എന്നതല്ല ഉദ്ദേശിക്കുന്നത്. മറിച്ച് അഭിമുഖമായി നിൽക്കുക എന്നതാണ് ഉദ്ദേശ്യം.
അറബികൾ പറയാറുണ്ട്: “എന്റെ വീട് നിന്റെ വീടിലേക്ക് നോക്കുന്നു” (داري تنظر إلى دارك). അതിന്റെ അർത്ഥം: “എന്റെ വീട് നിന്റെ വീടിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്” എന്നാണ്.
(തഫ്സീറുൽ ബഗ് വി )
وَالَّذِينَ تَدْعُونَ مِنْ دُونِهِ لا يَسْتَطِيعُونَ نَصْرَكُمْ وَلا أَنْفُسَهُمْ يَنْصُرُونَ (197)
وَإِن تَدْعُوهُمْ إِلَى الْهُدَىٰ لَا يَسْمَعُوا ۖ وَتَرَاهُمْ يَنظُرُونَ إِلَيْكَ وَهُمْ لَا يُبْصِرُونَ (198)
والذين تدعون أنتم أيها المشركون من دون الله من الآلهة, لا يستطيعون نصركم, ولا هم مع عجزهم عن نصرتكم يقدرون على نصرة أنفسهم, فأي هذين أولى بالعبادة وأحق بالألوهة؟
قال أبو جعفر: فمعنى الكلام: وترى، يا محمد، آلهة هؤلاء المشركين من عبدة الأوثان، يقابلونك ويحاذونك, وهم لا يبصرونك, لأنه لا أبصار لهم
تفسير الطبري اعراف١٩٧
وقوله : ( وتراهم ينظرون إليك وهم لا يبصرون ) إنما قال : ( ينظرون إليك ) أي : يقابلونك بعيون مصورة كأنها ناظرة ، وهي جماد ; ولهذا عاملهم معاملة من يعقل ; لأنها على صور مصورة كالإنسان ، [ فقال ] ( وتراهم ينظرون إليك ) فعبر عنها بضمير من يعقل .
تفسير أبن كثير١٧٦
تفسير البغوي "معالم التنزيل":
﴿ وَإِنْ تَدْعُوهُمْ إِلَى الْهُدى لَا يَسْمَعُوا ﴾، يَعْنِي الْأَصْنَامَ، ﴿ وَتَراهُمْ ﴾ يَا محمد ﴿ يَنْظُرُونَ إِلَيْكَ ﴾، يعني: الْأَصْنَامَ، ﴿ وَهُمْ لَا يُبْصِرُونَ ﴾، وَلَيْسَ الْمُرَادُ مِنَ النَّظَرِ حَقِيقَةَ النَّظَرِ، إِنَّمَا الْمُرَادُ مِنْهُ الْمُقَابَلَةُ، تَقُولُ الْعَرَبُ: دَارِي تَنْظُرُ إِلَى دَارِكَ، أَيْ: تُقَابِلُهَا،
ASLAM Kamil saquafi parappanangadi
No comments:
Post a Comment