ഇസ്തിഗാസ
വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്തുകൾ
...........
മഹാന്മാരുടെ മുഅജിസത്ത് കറാമത്ത് കൊണ്ട് സഹായം തേടൽ ശിർക്ക് ആക്കാൻ വേണ്ടി വഹാബി പുരോഹിതന്മാർ ദുർവ്യാഖ്യാനം ചെയ്യുന്ന ആയത്ത് ആണ്
സൂറത്തുൽ അഅറാഫിലെ 198 199 ആയത്തുകൾ .
വിഗ്രഹങ്ങളേയും ദൈവങ്ങളെയും അവർ ദൈവമാണെന്ന് വിശ്വാസത്തിൽ ആരാധന ചെയ്ത മുശ്രിക്കുകൾ പറ്റിയാണ് ഈ ആയത്തുകൾ അവതരിപ്പിച്ചത് എന്ന്
ഈ ആയത്തുകൾ വിവരിച്ചുകൊണ്ട് പൗരാണിക മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും വലിയ മുഫസ്സിറും പൗരാണിക പണ്ഡിതനുമായ ഇമാം ഇബ്നു ജരീർ ത്വബരി رحمه الله പറയുന്നു.
തഫ്സീർ അത്ത്വബരി
“അല്ലാഹുവിനു പുറമെ നിങ്ങൾ, *ബഹുദൈവവിശ്വാസികളേ, ദൈവങ്ങളായി പ്രാർത്ഥിക്കുന്നവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയുകയില്ല. നിങ്ങളെ സഹായിക്കാൻ കഴിയാത്ത അവസ്ഥയിൽ, സ്വന്തം ശരീരങ്ങളെപ്പോലും സഹായിക്കാൻ അവർക്ക് സാധിക്കുകയില്ല. അതിനാൽ ഈ രണ്ടിൽ ആരാധനയ്ക്ക് കൂടുതൽ അർഹവും ദൈവത്വത്തിന് കൂടുതൽ യോഗ്യവും ഏതാണ്?”
“നിങ്ങൾ അവരെ സന്മാർഗത്തിലേക്ക് വിളിച്ചാൽ അവർ കേൾക്കുകയില്ല. അവർ നിന്നിലേക്ക് നോക്കുന്നതായി നീ കാണും;
എന്നാൽ അവർ കാണുന്നില്ല.”
(അഅ്റാഫ്: 198)
എന്നതിന്റെ വ്യാഖ്യാനം
‘നീ കാണുന്നു—ഈ വിഗ്രഹാരാധകരായ ബഹുദൈവവിശ്വാസികളുടെ ദൈവങ്ങൾ നിന്നെ അഭിമുഖീകരിച്ചും നിനക്കു നേരെയും നിൽക്കുന്നു. എന്നാൽ അവർ നിന്നെ കാണുന്നില്ല; കാരണം അവർക്ക് കാഴ്ചയില്ല.’”
(തഫ്സീർ അത്ത്വബരി, 9/197)
ഇതേ വ്യാഖ്യാനം തന്നെയാണ് മറ്റു മുഫസ്സിറുകളും രേഖപ്പെടുത്തിയത്
والذين تدعون أنتم أيها المشركون من دون الله من الآلهة, لا يستطيعون نصركم, ولا هم مع عجزهم عن نصرتكم يقدرون على نصرة أنفسهم, فأي هذين أولى بالعبادة وأحق بالألوهة؟
قال أبو جعفر: فمعنى الكلام: وترى، يا محمد، آلهة هؤلاء المشركين من عبدة الأوثان، يقابلونك ويحاذونك, وهم لا يبصرونك, لأنه لا أبصار لهم
تفسير الطبري اغراف١٩٧
Aalam Kamil saquafi parappanangadi
No comments:
Post a Comment