ഒഹാബീ കബെളിപ്പിക്കൽ
അയാ സ്വനമാ
എന്ന വരിയിലൂടെ മൻഖൂസ് മൗലിദിൽ വിഗ്രഹങ്ങളെ വിളിച്ചു തേടുന്നുണ്ടോ ?
ഇങ്ങനെ ചില വഹാബി പുരോഹിതന്മാർ പ്രചരിപ്പിക്കുന്നു ശരിയാണോ ?
മറുപടി
ശരിയല്ല.മങ്കൂസ് മൗലിദിൽ വിഗ്രഹങ്ങളെ വിളിച്ചു തേടുന്നില്ല.
മറിച്ച് നബി സല്ലല്ലാഹു അലൈവസല്ലമ തങ്ങളുടെ ജനനസമയത്ത് ഉണ്ടായ അത്ഭുതങ്ങൾ പറഞ്ഞതാണ്.
അവിടുത്തെ ജനനസമയത്ത് വിഗ്രഹങ്ങൾ തലകുത്തി മറിഞ്ഞതും ഇത് കണ്ടു നിന്ന ഉസ്മാനുബ്നു ഹുവൈരിസ് വിഗ്രഹങ്ങളേ വിളിച്ചു ചോദിച്ച ചോദ്യങ്ങളും പദ്യവും ആണ് അതിൽ ഉള്ളത്.
ഈ ചരിത്രം അല്ലാമ ഇബ്നുകസീർ അൽ ബിദായത്ത് വന്നിഹായയിലും
ഇമാം ശാമി സുബുലുൽ ഹുദാ യിലും മറ്റു പണ്ഡിതന്മാർ അവരുടെ ചരിത്രഗ്രന്ഥങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട് .ആ ചരിത്രം മങ്കൂസ് മൗലിദിലും ഉദ്ധരിച്ചു എന്ന് മാത്രം.
ആ ചരിത്രം ഉദ്ധരിക്കുന്നവരും പാരായണം ചെയ്യുന്നവരും വിഗ്രഹത്തെ വിളിച്ചു തേടുകയാണ് എന്ന് പറയുന്നത് കബളിപ്പിക്കലും കളവും മാത്രമാണ്.
ആ ചരിത്രം എഴുതാനോ പറയാനോ പാടില്ല എങ്കിൽ ഇബ്നു തൈമിയ്യയുടെ ശിഷ്യനായ ഇബ്നു കസീറും ആ ചരിത്രം കൊണ്ടുവന്ന മറ്റു പണ്ഡിതന്മാരും വിഗ്രഹത്തെ വിളിച്ചവരാണെന്ന് വഹാബി പുരോഹിതന്മാർ പറയേണ്ടിവരും
ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാം
وَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَ
حَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُ
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ............
(അൽബിദായത്തു വന്നിഹായ ✍🏻 ☝🏻 ഹാഫിള് ഇബ്നു കസീർ)
⏬
സംഭവം ചുരുക്കത്തിൽ ഇങ്ങനെ
"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി ആ ദിവസം അവർ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു , ഇത് ഇവർക്ക് വലിയ വെഷമവും ഉണ്ടാക്കി , നബി സ്വ തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത് ഇതറിഞ്ഞ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ
🔽🔽👇🏻🔽🔽
ASLAM Kamil saquafi parappanangadi
No comments:
Post a Comment