*മുഹമ്മദ് നബിയുടെ പ്രവചനം*
Part. 7
പ്രവാചകത്വത്തിന്റെ അടയാളം
നാസാഗ്രത്തിൽ ഒരു മുദ്ര
.........
മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ
...........
പ്രവചനം - 7
നാസാഗ്രത്തിൽ ഒരു മുദ്ര
നബി(സ)യെയും അനുയായികളെയും സദാ മർദ്ദിച്ചുകൊണ്ടി രിക്കുകയും ഖുർആനിക സൂക്തങ്ങൾ കെട്ടുകഥകളാണെന്നു പറഞ്ഞു അപവദിക്കുകയും ചെയ്തുകൊണ്ടിരുന്ന ഒരു ദുഷ്ടനായിരുന്നു വലി
ദുബിൻ മുഗീറ. അവനെ സൂചിപ്പിച്ചു ഖുർആനിൽ ഇപ്രകാരം പ്രസ്താ വിച്ചിട്ടുണ്ട്. “കള്ള സത്യം പെരുപ്പിക്കുന്നവനും നീചനും പരദൂഷണം നടത്തുന്നവനും ഏഷണിയുമായി ഓടുന്നവനും നന്മയെ വിലക്കു ന്നവനും അതിക്രമിയും മഹാ പാപിയും കഠിനഹൃദയവും അതി നെല്ലാം പുറമെ ജാര സന്താനവുമായ ഒരാളെയും നീ അനുസരിച്ചു പോകരുത്, അവനു സ്വത്തും സന്താനവും ഓതിക്കേൾപ്പിക്കപ്പെടു മ്പോൾ, പൂർവ്വീകരുടെ കെട്ടുകഥകളാണ് അവയെന്നു അവൻ പറയു ന്നു. “അവന്റെ നാസികയിൽ നാം പിന്നീട് അടയാളം വെക്കും.” (വി. .68:8-15)
ഈ ആയത്ത് അവതീർണ്ണമായപ്പോൾ വലീദ് അടക്കാനാവാത്ത അപമാന ഭാരത്താൽ കോപാന്ധനായി തൻ്റെ മാതാവിനെ സമീപി ച്ചു. ഇപ്രകാരം പറഞ്ഞു : “മുഹമ്മദ് പത്തു ദുർഗുണങ്ങൾകൊണ്ട് എന്നെ ആക്ഷേപിച്ചിരിക്കുന്നു. അവയിൽ ഒമ്പതും ഞാൻ ഗ്രഹിച്ചു. എന്നാൽ ജാര സന്താനമെന്നു പറഞ്ഞതു എനിക്കു മനസ്സിലായില്ല. ആകയാൽ അതിൻ്റെ യാഥാർത്ഥ്യം എന്നോടു നിങ്ങൾ തുറന്നു പറ യണം. അല്ലെങ്കിൽ, നിങ്ങളുടെ കഴുത്ത് ഞാൻ വെട്ടികളയും തദവ സരം ഗത്യന്തരമില്ലെന്നു കണ്ടപ്പോൾ ആ രഹസ്യം മാതാവ് സ്വ പുത്രനെ കേൾപിച്ചു. നിൻ്റെ പിതാവ് ലൈംഗീകമായി അപ്രാപ്തനാ യിരുന്നു. സന്താനങ്ങളില്ലാത്ത അദ്ദേഹത്തിന്റെ സ്വത്തിനെക്കുറിച്ചു എനിക്കാശങ്കയുണ്ടായതുകൊണ്ട്, സ്വവികാര പൂർത്തീകരണത്തി നായി ഞാൻ ഒരു ഇടയനെ ക്ഷണിച്ചു. അതിൽ ജനിച്ച സന്തതി യാണ് നീ. അപ്പോൾ മാത്രമാണ് വലീദ് വ്യഭിചാര സന്തതിയാണെന്ന് യാഥാർത്ഥ്യം പറത്തു വന്നത്. (മദാരിക് ഇമാം നസഫി) ബദർ യുദ്ധത്തിൽ മുശ്രിക്കുകളുടെ സൈന്യവ്യൂഹത്തിൽ അവനുണ്ടായി രുന്നു. ഒരു മുസ്‌ലിം സേനാനിയുടെ ഖഡ്‌ഗം അവൻ്റെ നാസിക മേൽ മുറിവേൽപ്പിച്ചു. അവൻ ചരമമടയുന്നതുവരെ ആ മുറിവിന്റെ പാട് അവൻ്റെ മൂക്കിന്മേൽ അവശേഷിച്ചു. ഹസ്രത്ത് ഇബ് ജബ്ബാസ്(റ) പ്രസ്താവിക്കുന്നു. നാം അവൻ്റെ മൂക്കിന്മേൽ അടയാളം വെക്കുമെ ന്നതിന്റെ ഉദ്ദേശ്യം വാളുകൊണ്ടയാളപ്പെടുത്തുമെന്നാണ്. ബദർ യുദ്ധ ദിവസം അതു നിർവ്വഹിക്കപ്പെട്ടു."(ഖാസിൻ 5 : 296)
അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ
Bavausthadh
Copied Aslam pgi
https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4
https://t.me/islamrealpath
No comments:
Post a Comment