Thursday, March 19, 2026

സ്ത്രീകൾക്ക് വേണ്ടി മദ്രസയിലോ ഏതെങ്കിലും വീടുകളിലോ തറാവീഹ്

 ചോദ്യം: ചില സ്ഥലങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി മദ്രസയിലോ ഏതെങ്കിലും വീടുകളിലോ തറാവീഹ് സംഘടിപ്പിക്കാറുണ്ട്. ഇത് നല്ലതാണോ? ഇതിലേക്ക് സ്ത്രീകൾ പോകുന്നതിന് വിധി എന്താ?


മുഹമ്മത് മുസ്ലിയാർ


മറുപടി: തറാവീഹ് നിസ്കാരം സ്ത്രീകൾക്കും സുന്നത്ത് തന്നെ. എന്നാൽ നിസ്കാരത്തിനു വേണ്ടി -തറാവീഹ് ആണെങ്കിലും-സ്ത്രീകൾ പുറത്തു പോകുന്നത് ഉത്തമമല്ല. അന്യരായ സ്ത്രീപുരുഷ ദർശനം, സ്പർശനം, തുടങ്ങിയ ഫിത്‌ന സംഭവിക്കുമെന്ന് ഭയമുണ്ടെങ്കിൽ ഹറാമാണ്. അതില്ലെങ്കിലും അവർ സ്വന്തം വീടുകളിൽ നിസ്കരിക്കലാണ് ഉത്തമം.

നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ മസ്ജിദുന്നബവിയിൽ നിസ്കരിക്കാൻ ആഗ്രഹിച്ച സ്വഹാബി വനിതയോട് സ്വന്തം വീട്ടിൽ നിസ്ക‌രിക്കലാണ് ഉത്തമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു നബി (സ) ചെയ്തത്. (മുസ്നദ് അഹ്മദ്: 6/402, ഇബ്‌നു ഖുസൈമ: 3/95) 

 ഫർള് നിസ്കാരങ്ങളിൽ പോലും സ്ത്രീകൾക്ക് ജമാഅത്ത് ശക്തമായ സുന്നത്തല്ല. ഈ കാരണത്താൽ പുരുഷന്മാർ ജമാഅത്ത് ഉപേക്ഷിക്കൽ കറാഹത് എന്ന് വിധി ഉണ്ടായിട്ടും  സ്ത്രീകൾക്ക് ജമാഅത് സൗകര്യപ്പെടുമെങ്കിലും അത് ഉപേക്ഷിക്കൽ അവർക്ക് കറാഹത്ത് ഇല്ല. അതിനാൽ സ്ത്രീകൾ അവരുടെ വീടുകളിൽ തറാവീഹ് നിസ്‌കരിക്കലാണ് നല്ലത്. സൗകര്യപ്പെടുമെങ്കിൽ ജമാഅത്തായും ഇല്ലെങ്കിൽ തനിച്ചും നമസ്കരിക്കട്ടെ. അതിന് അവർക്ക് പ്രോത്സാഹനവും നിർദ്ദേശവും നൽകുക.


ഫതാവ നമ്പർ (333)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല


https://chat.whatsapp.com/GqC6EHp9tCs6kP3kvZGedn

No comments:

Post a Comment

ഹദാഫീറും അസ്റുംمعني حذافير

 📚 *ഹദാഫീറും അസ്റും* _________________ ശറഹു തഹ്ദീബിൽ 'ഫസ്വ്‌ലി'ൻ്റെ ചർച്ചയിൽ യസ്ദിയുടെ ശറഹിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്: وحينئذ يندفع ...