Monday, January 12, 2026

സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നതിൻറെ വിധിയെന്ത് ? حكم السجود لمخلوق

 സൃഷ്ടികൾക്ക് സുജൂദ് ചെയ്യുന്നതിൻറെ വിധിയെന്ത് ?

حكم السجود لمخلوق

" ......................


Aslam Kamil saquafi parappanangadi

______________________


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

______________________


ചോദ്യം :അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുന്നതിന്റെ വിധി എന്ത് ?


മറുപടി :


സൃഷ്ടികൾക്ക് സുജൂദ് ചെയ്യൽ കാഫിറായി വിധിക്കപ്പെടുന്ന കാര്യമായി പണ്ഡിതന്മാർ എണ്ണിയിട്ടുണ്ട്.


 അല്ലാഹു അല്ലാത്ത വർക്ക് സുജൂദ് അവരെ ആരാധിക്കൽ ലക്ഷ്യത്തോടെ ചെയ്യുന്നത് ശിർക്കും കുഫ്റുമാകുന്നു.


ചില ശൈഖന്മാരെ ആരാദിക്കൽ കരുതാതെ അവരുടെ മുന്നിൽ സുജൂദ് ചെയ്യുന്നത് കടുത്ത ഹറാമാണ്. ചില ഘട്ടത്തിൽ അത് കാഫിർ ആവുകയും ചെയ്യും.


താഴെപ്പറയുന്ന ഉദ്ധരണികളിൽ നിന്നും മേൽ കാര്യങ്ങൾ വ്യക്തമാണ്.

 

ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)

وفي فتح المعين

وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه



ഫത്തഹുൽ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥം

 ഇആനത്തുത്വാലിബീനിൽ വിവരിക്കുന്നു.


അൽ ഇഅലാം

എന്ന ഗ്രന്ഥത്തിൽ പറഞ്ഞു.

അൽ മവാഫിഖിൽ ഇങ്ങനെ കാണാം

ഒരാൾ തിരു നബിയെ സത്യമാക്കുകയും അതോടുകൂടി സൂര്യനെ സുജൂദ് ചെയ്യുകയും ചെയ്താൽ അവൻ മുഅമിൻ അല്ല .അത് ഇജ്മാഉണ്ട് .

കാരണം അവൻ സൂര്യന് സുജൂദ് ചെയ്യുന്നത്  തന്നെ അവൻ വിശ്വാസമില്ല എന്നതിൻറെ പ്രത്യക്ഷത്തിൽ

 മേലിൽ അറിയിക്കുന്നു.


നമ്മൾ പ്രത്യക്ഷം കൊണ്ടാണല്ലോ വിധിക്കുക.എന്നാൽ അവൻ ഇലാഹാണെന്ന് വിശ്വസിക്കാതെ ആരാധനയോ കരുതാതെയാണ് സുജൂദ് ചെയ്തത് എന്ന് ഉറപ്പുണ്ടെങ്കിൽ അതായത് അവൻ മനസ്സിൽ ഉറച്ചു വിശ്വാസത്തോടുകൂടി ചെയ്തതാണെങ്കിൽ അല്ലാഹുവിൻറെയും അവൻറെയും ഇടയിൽ അവിശ്വാസിയായി കണക്കാക്കപ്പെടുകയില്ലെങ്കിലും പ്രത്യക്ഷത്തിൽ അവൻ അവിശ്വാസിയാണ്. 

ഇആനത്ത് 4 / 153

وفي اعانة  الطالبين 4/153

قال في الاعلام: وفي المواقف وشرحها من صدق بما جاء به النبي - صلى الله عليه وسلم - ومع ذلك سجد للشمس كان غير مؤمن بالاجماع لان سجوده لها يدل بظاهره على أنه ليس بمصدق ونحن نحكم بالظاهر، فلذلك حكمنا بعدم إيمانه لان عدم السجود لغير الله داخل في حقيقة الايمان حتى لو علم أنه لم يسجد لها على سبيل التعظيم واعتقاد الالهية، بل سجد لها وقلبه مطمئن بالتصديق لم يحكم بكفره فيما بينه وبين الله وإن أجرى عليه حكم الكافر في الظاهر.

ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫയിൽ ഇങ്ങനെ കാണാം വിഗ്രഹത്തിനോ സൂര്യനോ സൃഷ്ടികൾക്കോ സുജൂദ് ചെയ്യൽ കുഫറാണ് തുഹ്ഫ 9/9


وفي تحفة المحتاج

 (أَوْ سُجُودٍ لِصَنَمٍ أَوْ شَمْسٍ) أَوْ مَخْلُوقٍ آخَرَ تحفة المحتاج


قَالَ ابْنُ الصَّلَاحِ مَا يَفْعَلُهُ عَوَامُ الْفُقَرَاءِ مِنَ السُّجُودِ بَيْنَ يَدَيِ الْمَشَائِحِ فَهُوَ مِنَ الْعَظَائِمِ، أَي الْكَبَائِرِ، وَلَوْ كَانَ بِطَهَارَةِ وَإِلَى الْقِبْلَةِ، وَأَخْشَى أَنْ يَكُونَ كُفْرًا، وَقَوْلُهُ تَعَالَى: ﴿وَخَرُّوا لَهُ سُجَّدًا منسوخ، أَوْ مُؤَوَلٌ، عَلَى أَنْ شَرْعَ مَنْ قَبْلَنَا لَيْسَ شَرْعًا لَنَا، وَإِنْ وَرَدَ فِي شَرْعِنَا مَا يُقَرِّرُهُ، بَلْ وَرَدَ فِيهِ مَا يَرُدُّهُ. (نهاية)

ഇബ്നുസ്സ്വലാഹ്(റ) പറയുന്നു: സാധു ക്കളായ പാമരജനങ്ങൾ മശാഇഖുമാർക്കു മുമ്പിൽ സുജൂദ് ചെയ്യുന്നത് വൻകുറ്റങ്ങളിൽ പെട്ടതാണ്. അത് അംഗശുദ്ധിയോടെയും ഖിബ്‌ലയിലേക്കു തിരിഞ്ഞുമാണ് ചെയ്യുന്നതെങ്കിലും ശരി. അത് കുഫ്റാകുന്നതിനെ ഞാൻ ഭയക്കുന്നു. യൂസുഫ് 

നബി(അ)യുടെ സഹോദരങ്ങൾ അദ്ദേഹ ത്തിന് സുജൂദ് ചെയ്‌തുവെന്ന് ഖുർആനിൽ പറയുന്നത് നിയമപ്രാബല്യം നഷ്ടപ്പെ ട്ടതോവ്യാഖ്യാനിക്കപ്പെടേണ്ടതോ ആണ്. തന്നെയുമല്ല പൂർവ്വികരുടെ ശരീഅത്ത് നമുക്ക് ശരീഅത്തല്ല. നമ്മുടെ ശരീഅത്തിൽ അതിനെ സ്ഥിരീകരിക്കുന്നത് വന്നാൽ പോലും. എന്നാൽ അതിനെ ഖണ്ഡിക്കു ന്നതാണ് നമ്മുടെ ശരീഅത്തിൽ വന്നിട്ടു ള്ളത്. (നിഹായ: 1/ 375)


മേൽ പരാമർശത്തെ വിശദീകരിച്ച് അലിയ്യുശ്ശബ്റാ മല്ലിസി(റ) എഴുതുന്നു:


قَالَ عَ شَ : وَقَوْلُهُ: وَأَخْشَى الخ: إِنَّمَا قَالَ ذَلِكَ وَلَمْ يَجْعَلْهُ كُفْرًا حقيقة، لأن مجرد السجود بين يدي المشائخ لا يقتضي تعظيم الشيخ كتعظيم الله عز وجل، بحيث يكون معبودًا، وَالْكُفْرُ إِنَّمَا يَكُونُ إِذا قصد ذلك، وقوله: أو مؤول أي متقادين، أو يخروا لأجله سُجَّدًا الله شكرا اهـ شرواني : باب أسباب الحدث :)


മശാഇഖിന്റെ മുമ്പിൽ സുജൂദ് ചെയ്യുന്നത് കുഫ്റാകുന്നതിനെ ഞാൻ ഭയക്കുന്നു എന്നാണല്ലോ ഇബ്‌നുസ്സ്വലാഹ്(റ) 

പറഞ്ഞത്. അത് കുഫ്റാണെന്ന് അദ്ദേഹം പറ ഞ്ഞില്ല. കാരണം മശാഇഖിൻ്റെ മുമ്പിൽ  സുജൂദ് ചെയ്യുന്നതിൻ്റെ പേരിൽ മാത്രം ശൈഖ് ആരാധ്യനാകും വിധം അല്ലാഹുവെ ആദരിക്കുന്നതുപോലെ ശൈഖിനെ ആദരിക്കൽ വരുന്നില്ല. 

അത് ഉദ്ദേശിക്കുമ്പോൾ മാത്രമേ കുഫ്‌ർ വരു. 


യൂസുഫ് നബി(അ)യുടെ സഹോദരങ്ങൾ അദ്ദേഹ ത്തിന് സുജൂദ് ചെയ്‌തതായി പരാമർശിക്കുന്ന ആയത്തിനെ വ്യാഖ്യാനിക്കണമെന്ന് അദ്ദേഹം പറഞ്ഞുവല്ലോ, വഴിപ്പെട്ടവ രയി എന്നോ അദ്ദേഹം കാരണമായി നന്ദി പ്രകടനം എന്ന നിലക്ക് അല്ലാഹുവിന് അവർ സുജൂദ് ചെയ്‌തുവെന്നോ ആണ്

വ്യാഖ്യാനം.(ഹാശിയത്തുന്നിഹായ: 1/378)


ഇമാം റംലി(റ) എഴുതുന്നു:


 وَمِمَّا يَحْرُمُ مَا يَفْعَلُهُ كَثِيرٌ مِنَ الْجَهَلَةِ مِنَ السُّجُودِ بَيْنَ يَدَيِ الْمَشَائِحُ، وَلَوْ إِلَى الْقِبْلَةِ، أَوْ قَصَدَهُ لِلَّهِ تَعَالَى، وَفِي بَعْضِ صُورِهِ مَا يَقْتَضِي الْكُفْرَ، عَافَانَا اللهُ تَعَالَى من ذلك ( شراني: باب سجود التلاوة)

 (നിഹായ: 5/ 284)


 വിവരമില്ലാത്ത പലരും മശാഇഖിൻ്റെ മുമ്പിൽ 

സുജൂദ് ചെയ്യുന്നത് നിഷിദ്ധമാണ്. അത് ഖിബലയിലേക്ക് തിരിഞ്ഞാണെങ്കിലും അതു കൊണ്ട് അല്ലാഹുവെ ഉദ്ദേശിച്ചാലും ശരി. അതിൻ്റെ ചിലരൂപങ്ങളിൽ കുഫ്റിനെ തേടുന്നതുമുണ്ട്. കുഫ്റിനെ തൊട്ട് അല്ലാഹു നമുക്ക് സൗഖ്യം നൽകുമാറാകട്ടെ. (മുഗ് ៣៣: 3/125)


ഇമാം നവവി(റ) റൗളയിൽ എഴുതുന്നു:


قَالَ فِي الرِّوْضَةِ: مَا يَفْعَلُهُ كَثِيرُونَ مِنَ الْجَهَلَةِ الضَّالِّينَ مِنَ السُّجُودِ بَيْنَ يَدَيِ الْمَشَائِحِ حَرَامٌ قَطْعًا بِكُلِّ حَالٍ، سَوَاءٌ كَانَ إِلَى الْقَبْلَةِ أَوْ غَيْرِهَا، وَسَوَاءٌ قَصَدَ السُّجُودَ اللَّهِ تَعَالَى أَوْ غَفَلَ عَنْهُ، وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ، قَالَ الشَّارِحُ فِي الإِعْلَامِ بعْدَ نَقْلِهِ مَا فِي الرَّوْضَةِ : هَذَا يُفْهِمْ أَنَّهُ قَدْ يَكُونُ كُفْرًا، بِأَنْ قَصَدَ به عبادَةَ مَخلوق، أو التقرب إليه، وَقَدْ يَكُونُ حَرَامًا، بِأَنْ قَصَدَ به تعظيمه، أي التدلل لَهُ، أو أطلق، وَكَذَا يُقَالُ فِي الْوَالِدِ وَالْعُلَمَاءِ


വിവരമില്ലാത്ത, പിഴച്ചുപോയ പലരും മശാഇഖുമാരുടെ മുമ്പിൽ സുജൂദ് ചെയ്യാറുണ്ട്. ഏത് നിലയിൽ ചിന്തിച്ചാലും ഇത് ഹറാമാണെന്നകാര്യം ഉറപ്പാണ്. ആ സുജൂദ് ഖിബ്‌ലയിലേക്കു തിരിഞ്ഞായാലും അല്ലെങ്കിലും, അതുകൊണ്ട് അല്ലാഹുവിന് സുജൂദ് ചെയ്യൽ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും. അതിൻ്റെ ചിലരൂപങ്ങളിൽ കുഫ്റിനെ തേടുന്നതുമുണ്ട് (റൗള 1/12 0 )


റൗളയുടെ മേൽപ്രസ്‌താവന ഉദ്ധരിച്ച് അൽഇഅ്ലാം എന്ന ഗ്രന്ഥത്തിൽ ഇബ ഹജർ(റ) പറയുന്നു: 

പ്രസ്‌തുത സുജൂദ് ചിലപ്പോൾ കുഫ്റാകുമെന്ന് ഈ പ്രസ്‌താ വം മനസ്സിലാക്കിത്തരുന്നു. ഒരു സൃഷ്‌ടി യെ ആരാധിക്കലോ അയാളിലേക്ക് അടുക്കലോ ഉദ്ദേശിച്ചുകൊണ്ട് സുജൂദ് ചെ യ്യുന്ന രൂപത്തിലാണത്. ചിലപ്പോൾ അത് ഹറാമാകും. ആ സുജൂദുകൊണ്ട് സൃഷ്ടി യെ ആദരിക്കൽ ഉദ്ദേശിക്കുമ്പോഴോ ഒന്നും ഉദ്ദേശിക്കാതിരിക്കുമ്പോഴോ ആണിത്. പിതാവിൻ്റെ കാര്യത്തിലും പണ്ഡിത ന്മാരുടെ കാര്യത്തിലും പറയാനുള്ളത് ഇതുതന്നെയാണ്. കുർദി. (ശർവാനി കിതാ ബുരിദ്ദത്ത്)


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

..........

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://t.me/ahlussnnavaljama




No comments:

Post a Comment

ഇബ്നു തൈമിയ്യയുടെ പുത്തൻ വാദങ്ങൾ -* أبن تيمية *ഒഹാബിസത്തിന്റെ ബിദ്അത്തുകൾ*

* ഇബ്നു തൈമിയ്യയുടെ പുത്തൻ വാദങ്ങൾ -* أبن تيمية *ഒഹാബിസത്തിന്റെ ബിദ്അത്തുകൾ* الحمدلله اللهم صل على سيدنا محمد وعلى اله وصحبه اجمعين أما بعد ...