Wednesday, August 27, 2025

ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നുالتبرك بناء الجبة

 


*തിരുനബി സ്വ യുടെ ജുബ്ബ മുക്കിയ വെള്ളം രോഗ ശമനത്തിന് സ്വഹാബത്ത് ഉപയോഗിക്കുന്നു. *.

......................


മുസ്‌ലിം (റ) നിവേദനം

"ഒരു ഷർട്ട് കാണിച്ചുകൊണ്ട് അസ്മാഅ് ഇപ്രകാരം പ്രസ്താവിച്ചു. ഇത് ആഇശ(റ)യുടെ അടുക്കലായിരുന്നു. അവർ മരണപ്പെട്ടപ്പോൾ ഞാൻ കൈവശപ്പെടുത്തി. നബി(സ) ഇത് ധരിക്കാറുണ്ടായിരുന്നു. രോഗികൾക്കു വേണ്ടി ഞങ്ങൾ ഇത് കഴുകും. ആ വെള്ളം ഔഷധമായി ഞങ്ങൾ ഉപയോഗിക്കും." (മുസ്‌ലിം: വാ:14, പേ: 43)


عن اسماء بنت أبي بكر قالت هذه جُبَّةٌ رَسول الله كانت عند عائشة حتى قبضت صلى الله عليه وسلم. فَلَمَّا قُبِضَتْ قَبَضَتُهَا وَكَانَ النَّبِيُّ صلعم يَلْبَسُهَا فَنَحْنُ نَغْسِلُهَا لِلْمَرْضَى يَسْتَشفى بها - مسلم ٤٣/١٤ .

പ്രവാചക പത്നിമാർ ഈ പ്രവൃത്തി കൊണ്ട് എന്തായിരിക്കണം ഉദ്ദേ ശിച്ചിരിക്കുക? നബി(സ)യുടെ ഒരു പ്രത്യേകത ജനങ്ങളെ തെര്യപ്പെടു ത്തലായിരിക്കുമോ? ഒരു കാര്യം വ്യക്തമാണ്. പ്രവാചക ശരീരവുമായി ചേർന്നു നിന്ന കാരണത്താൽ വസ്ത്രത്തിന് ഔഷധവീര്യം കൈവന്ന തായി അസ്മ‌ാഅ് (റ) മനസ്സിലാക്കുന്നു. അവർ രോഗികൾക്ക് നബി(സ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്യുന്നു. നബി(സ)യുടെ കാര്യത്തിൽ മാത്രമായി ഇതൊതുങ്ങി നിൽക്കുമെന്ന വാദം പണ്ഡിത ന്മാർ തകർക്കുകയാണ്. മുസ്‌ലിമി(റ)ൻ്റെ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി(റ) എഴുതുന്നു: “സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം നേടാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു." (ശറഹു മുസ്ലിം, ( 14, 44).


وفِي هَذَا الْحَدِيثِ دَلِيلٌ عَلَى إِسْتِحْبَابِ التَّبَرُّكِ بِآثَارِ

الصالحين وثيابهم - شرح مسلم ٤٤/١٤


ഒരു വലിയ ചികിത്സാമുറ പ്രവാചക പത്നിമാർ ഇവിടെ അവതരിപ്പി ച്ചിരിക്കുന്നു. ആത്മീയ ചികിത്സക്കൊരാമുഖം. ഇസ്‌ലാമിൻ്റെ ആധികാ രികമായ അംഗീകാരം. അനിഷേധ്യമാണിത്.


അഭൗതികമായ നിലക്ക് ജുബ്ബ മുക്കിയ വെള്ളം കൊണ്ട് രോഗശമനം തേടുന്നത് ശിർക്ക് ആക്കുന്ന വഹാബി പുരോഗമനവാദികൾക്ക് എന്ത് പറയാനുണ്ട് ?

സഹാബത്ത് ശിർക്ക് ചെയ്തോ ?


Aslam Kamil parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t


No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...