Wednesday, August 27, 2025

തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ

 *തിരു വിയർപ്പുകൊണ്ട് ബർക്കത്ത് എടുത്ത് രോഗം ശമനം തേടുന്ന സ്വഹാബികൾ *

Aslam Kamil parappanangadi

.............

بسم الله الرحمن الرحيم الحمد لله رب العالمينﷺ اما بعد


ഇമാം മുസ്ലിം رحمه الله അനസ് رضي الله عنه

ൽ നിന്നും നിവേദനം .അവർ പറഞ്ഞു. ഒരിക്കൽ നബി ﷺ

 ഞങ്ങളുടെ അടുക്കൽ വന്നു. 

എൻറെ ഉമ്മ

ഒരു കുപ്പിയുമായി നബി ﷺ

യെ സമീപിച്ച് നബി ﷺ

യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് കുപ്പിയിലേക്ക് ശേഖരിക്കാൻ തുടങ്ങി ഉറങ്ങിയിരുന്ന നബിﷺ പൊടുന്നനെ ഉണർന്നു. 'ഉമ്മുസുലൈം നിങ്ങൾ എന്ത് ചെയ്യു കയായിരുന്നു?' നബിﷺ ആരാഞ്ഞു. ഉമ്മുസുലൈം (رضي الله عنها) പറഞ്ഞു: 'ഇത് അങ്ങയുടെ വിയർപ്പാണ്. ഇതിനെ ഞങ്ങൾ സുഗന്ധദ്രവ്യങ്ങളിൽ ചേർക്കാറുണ്ട്. അങ്ങയുടെ വിയർപ്പ് ചേർക്കുന്ന സുഗന്ധം ഞങ്ങളുടെ സുഗന്ധങ്ങളിൽ മാറ്റുകൂടിയതാണ്. ഞങ്ങളുടെ സന്താനങ്ങൾക്ക് ഈ വിയർപ്പിൻ്റെ പുണ്യം ഞങ്ങൾ ആഗ്രഹിക്കുന്നു. നബി(ﷺ) പറഞ്ഞു: നിങ്ങൾ പറയുന്നത് വാസ്‌തവമാണ്." (സ്വഹീഹു മുസ്‌ലിം, വാ: 15, പേ 87).


عَنْ أَنَسِ بْنِ مَالِكٍ قَالَ دَخَلَ عَلَيْنَا النَّبِيُّ صلى الله عليه وسلم، فقال عِنْدَنَا فَعَرَقَ وَجَالَتْ أُمِّي بِقَارُورَةٍ فَجَعَلَتْ تَسْلُتُ الْعَرْقَ فِيهَا فَاسْتَيْقَظَ النَّبِيُّ صَلَّى الله عليه وسلم فقال يا أم سليم. ما هَذَا الَّذى تَصْنَعِينَ قَالَتْ هَذَا عَرْقُكَ نَجْعَلُهُ فِي طِيبِنَا وَهُوَ نرجو بركته لصبياتِنَا فَقَالَ أَصبت. مِنْ أَطيب الطيب

- مسلم ٨٧/١٥


ഭൗതികവാദികൾ ഇവിടെ കയ്യിട്ട് വാരേണ്ടതില്ല. ഇത് ഞങ്ങളുടെ കാര്യമാണ്. ഇസ്‌ലാമിൻ്റെയും മുസ്‌ലിംകളുടെയും കാര്യം. നബിﷺ

യുടെ വിയർപ്പ് സുഗന്ധത്തിന് മാറ്റു വർധിപ്പിക്കുമെന്നും കുട്ടികൾക്ക് ഔഷധമായി വർത്തിക്കുമെന്നും വിശ്വസിക്കുന്നത് സ്വഹാബീ വനിതകളാണ്. നബിﷺ

 ഈ വിശ്വാസത്തിന് അംഗീകാരം നൽകുന്നതും നാം കാണു ന്നു. നബിﷺ

യുടെ ആത്മീയവിശുദ്ധിയാണിതിന് കാരണം. അല്ലാഹു تعاليവിലേക്ക് സ്വയം അർപ്പിച്ച് കൊണ്ടുള്ള ഒരു ജീവിതം അവിടുന്ന് നയിച്ചപ്പോൾ മറ്റാർക്കുമില്ലാത്ത സവിശേഷതകൾ ആവാഹിച്ചെടുക്കാൻ നബിﷺ ക്ക് സാധിച്ചു. ആത്മീയമാർഗത്തിൽ സഞ്ചരിക്കുന്നവർക്കെല്ലാം ഈ സവിശേഷതകൾ കൈവരിക്കാനാകും. ഇത് നബിﷺ

യുടെ മാത്രം പ്രത്യേകതയോ മുഅ്ജിസത്തിൻ്റെ ഭാഗമോ ആയിരുന്നില്ല. ഇലാഹീ സാമീപ്യം നിമിത്തം ആർക്കും സംഭവിക്കാവുന്ന പരിണതി മാത്രമാണി ത്. ഇമാം നവവി(റ) ഇബ്നു ഹജർ അല്ല സലാനി മഹാന്മാരെ കൊണ്ട് ബറക്കത്ത്  തേടുന്നതിന് ഇത് തെളിവാണെന്ന്

 വ്യക്തമാക്കിയിട്ടുണ്ട്.


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...