*ബുർദ ആശയ വിവർത്തനം*
ദേഹേച്ഛ
ഫസ്വല് 2
Part 2
Aslam Kamil Saquafi parappanangadi
13.فَإِنَّ أَمَّارَتِي بِالسُّوءِ مَا اتَّعَظَتْ
തിന്മ കൽപ്പിക്കുന്ന എൻറെ ശരീരം അത് ഉൽബുദ്ധത നേടിയില്ല
مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالهَرَمِ
നരയും വാർദ്ധക്യവും ആകുന്ന മുന്നറിയിപ്പ് കാരനെ കൊണ്ടുള്ള അജ്ഞത കാരണത്താൽ (ഉൽബുദ്ധത നേടിയില്ല)
14.وَلَا أَعَدَّتْ مِنَ الْفِعْلِ الْجَمِيلِ
സുകൃതങ്ങളായ പ്രവർത്തനങ്ങൾ (അതായത് സൽക്കാരം )ആ ശരീരം ഒരുക്കിയില്ല
قِرَى ضَيْفِ أَلَمَّ بِرَأْسِي غَيْرَ مُحْتَشِمِ
ലജ്ജയില്ലാതെ എൻറെ തലയിൽ വന്നിറങ്ങിയ അതിഥിക്കുള്ള സൽക്കാരം (അത് ഒരുക്കിയില്ല)
15.لَوْ كُنْتُ أَعْلَمُ أَنِّي مَا أُوَقِّرُهُ
ആ അതിഥിയെ ഞാൻ ബഹുമാനിക്കുല്ലെന്ന് ഞാൻ മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ
كَتَمْتُ سِرًّا بَدَا لِي مِنْهُ بِالْكَتَمِ
നീല അമരി (മുടിയിൽ ചായം തേക്കുന്ന ഒരു ചായം)കൊണ്ട് ആ നരയാകുന്ന രഹസ്യത്തെ ഞാൻ മറച്ചുവെക്കുമായിരുന്നു.
16.مَنْ لِي بِرَدَّ جِمَاحٍ مِنْ غَوَايَتِهَا
അനുസരണക്കേട് കാണിക്കുന്ന എൻറെ ദുഷ്ട മനസ്സിന്റെ അനുസരണക്കേടിനെ തിരിച്ചുപിടിക്കാൻ എനിക്ക് ആരാണുള്ളത്
كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُمِ
അനുസരണയില്ലാത്ത കുതിരകളെ കടിഞ്ഞാണ് കൊണ്ട് തിരിച്ചു പിടിക്കപ്പെടും പോലെ
17.فَلا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا
ദുഷിച്ച മനസ്സിൻറെ തെറ്റിനോടുള്ള മോഹത്തെ തെറ്റുകൾ ചെയ്തു കൊണ്ട് പൊളിച്ചുകളയാമെന്ന് നീ കരുതണ്ട.
إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِم
തീറ്റ മാടന്റെ ആഗ്രഹത്തെ തിന്നുകൊണ്ടിരിക്കൽ ശക്തമാക്കുകയേയുള്ളൂ.
18.وَالنَّفْسُ كَالطَّفْلِ إِنْ تُهْمِلْهُ
മനസ്സ് ഒരു ശിശുവിന് പോലെയാണ് ആ ശിശുവിനെ നീ അവഗണിച്ചാൽ
شَبَّ عَلَى حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ
മുലകുടിയോടുള്ള ആർത്തിയോടുകൂടെ അവൻ യുവാവായി മാറുംനീ അവന്റെ മുലകുടി നിർത്തുകയാണ് എങ്കിൽ അവൻ മുലകുടി മാറ്റുകയും ചെയ്യും
19.فاصْرِفْ هَوَاهَا وَحَاذِرٌ أَنْ تُوَلِّيَهُ
അതുകൊണ്ട് ആ നഫ്സിന്റെ തന്നിഷ്ടത്തെ നീ തട്ടിമാറ്റു
ആ നഫ്സിനെ അതിൻറെ ഇങ്ങേതത്തിന് വിടലിനെ തൊട്ട് നീ സൂക്ഷിക്കുക
إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ
നിശ്ചയം ശരീരത്തിൻറെ തന്നിഷ്ടം ആ ശരീരത്തിന് അധികാരം കിട്ടിയാൽ അത് ബധിരനാക്കുകയും ബധിരനാവുകയും ചെയ്യും
.....................
20.وَرَاعِهَا وَهِيَ فِي الْأَعْمَالِ سَائِمَةً
സൽക്കർമ്മങ്ങളിലായി ശരീരം മേച്ചു കൊണ്ടിരിക്കുമ്പോഴും ശരീരത്തെ നീ വീക്ഷിക്കണം
وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِمِ
ആ മേച്ചിൽ സ്ഥലം നീ മധുരമായി കണ്ടാൽ അതിനെ നീ മേഴാൻ വിടരുത്
21.كَمْ حَسَّنَتْ لَذَّةٌ لِلْمَرْءِ قَاتِلَةً
എത്രയാണ് ആ ശരീരം മനുഷ്യനെ കൊല്ലുന്ന വിഷത്തെ നല്ലതായി കണ്ടത്
مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِي الدَّسَمِ
കഴിക്കുന്ന സ്വാദിഷ്ടമായ ഭക്ഷണത്തിൽ വിഷം ഉണ്ടെന്ന് അറിയാതെ (ശരീരം അതിനെ നല്ലതായി കണ്ടു )
22.وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَع
വിശപ്പിനാലും വയറുനിറക്കൽ നാലും ഉള്ള ചതിക്കുഴിയെ നീ ഭയപ്പെടണം
فَرُبَّ مَخْمَصَةٍ شَرٌّ مِنَ التَّخَمِ
വയറു നിറക്കുന്നതിനേക്കാളും ശർറായ എത്ര വിശപ്പുകൾ ഉണ്ട് .
23.وَاسْتَفْرِعَ الدَّمْعَ مِنْ عَيْنٍ قَدِ امْتَلأَتْ
വിലക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടു നിറഞ്ഞതായ കണ്ണുകളിൽ നിന്ന് നീ കണ്ണുനീർ പൊയ്ക്കൂ
مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ
ഖേദമാകുന്ന പഥ്യം മുറുകെ പിടിക്കുകയും ചെയ്യു
24.وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا
സ്വന്തം ശരീരത്തോടും പിശാചിനോടു നീ എതിർ നിൽക്കണം അവ രണ്ടിനോട് നീ അനുസരണക്കേട് കാണിക്കുക
وَإِنْ هُمَا محْضَاكَ النُّصْحَ فَاتهِم
അവ രണ്ടും നിന്നോടുള്ള അനുസരണത്തിൽ നിന്നോട് കൂറു കാണിച്ചാലും നീ അവരെ നീ തെറ്റിദ്ധരിച്ചോ
25.وَلَا تُطِعْ مِنْهُمَا خَصْمًا وَلَا حَكَمًا
ഒന്ന് നിൻറെ പ്രതിയോഗിയായ നിലക്കും മറ്റൊന്ന് നീതികെട്ട നീതി കർത്താവായ നൽകും അവ രണ്ടിനും അനുസരിക്കരുത്
فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ
കാരണം പ്രതിയോഗിയുടെ കുതന്ത്രവുംനീതികെട്ട നീതി കർത്താവിൻറെ കുതന്ത്രവും നിനക്കറിയാമല്ലോ
26.اسْتَغْفِرُ اللهَ مِنْ قَوْلٍ بِلا عَمَلٍ
സുകൃതങ്ങൾ ഒന്നുമില്ലാതെ ഉപദേശിച്ചതിനാൽ അല്ലാഹുവിനോട് ഞാൻ മാപ്പ് ചോദിക്കുന്നു
لَقَدْ نَسَبْتُ بِهِ نَسْلاً لِذِي عُقُمِ
ഇത് കാരണം
സന്താനോല്പാദന ശേഷിയില്ലാത്തവനിലേക്ക് ഞാൻ മക്കളെ ചേർത്തിരിക്കുന്നു.
27.أَمَرْتُكَ الْخَيْرَ لَكِنْ مَا اثْتَمَرْتُ بِهِ
ഞാൻ നിന്നോട് നന്മകൽപ്പിച്ചു പക്ഷേ ഞാൻ ആ നന്മ ഉൾക്കൊണ്ടില്ല
وَمَا اسْتَقَمْتُ فَمَا قَوْلِي لَكَ اسْتَقِمِ
ഞാൻ ചൊവ്വായി നടന്നില്ല അതുകൊണ്ട് നീ ചൊവ്വ എന്ന് എൻറെ വാക്ക് എന്തുവാക്കാ ?
28.وَلا تَزَوَّدْتُ قَبْلَ الْمَوْتِ نَافِلَةٌ
ധാരാളം സുകൃതങ്ങൾ ചെയ്തുകൊണ്ട് മരണത്തിനു മുമ്പ് ഞാൻ പാത ഒരുക്കിയിട്ടില്ല
وَلَمْ أُصَلَّ سِوَى فَرْضٍ وَلَمْ أَصْمٍ
സാങ്കല്പികമായ നിസ്കാരം അല്ലാതെ ഞാൻ ഒരു നിസ്ക്കാരവും നിസ്കരിച്ചിട്ടില്ല.ഞാൻ നോമ്പ് അനുഷ്ഠിച്ചിട്ടുമില്ല.
صلي الله عليه وسلم
No comments:
Post a Comment