*ബുർദ ആശയ വിവർത്തനം*
Part:1
ഫസ്വല് 1
* അനുരാഗം
Aslam Kamil Saquafi parappanangadi
1:امن تذكر جيران بذي سلم
ദീസലം എന്ന പ്രദേശത്തുള്ള അയൽവാസികളെ (ഇഷ്ടക്കാരെ ) ഓർത്തതിനാലാണോ ?
.......
(അതായത് മുത്ത് നബിയെ ഓർത്തിട്ടാണോ ?)
(ദീ സലം എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )
مزجت دمعا جري من مقلة بدم
കൺതടത്തിൽ നിന്നു ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീരിന് നീ ചോരയോട് ചാലിച്ചത്
2 :ام هبت الريح من تلقاء كاظمة
അതല്ല കാളിമയുടെ ഭാഗത്തുനിന്ന് കാറ്റടിച്ചു വീശിയത് കൊണ്ടാണോ ?
(كاظمة
എന്നത് മദീനയുടെ അരികിലുള്ള ഒരു നാടിൻറെ പേരാണ് )
واومض البرق في الظلماء من اظم
ഇളം താഴ് വരയിൽ നിന്നും കൂരിരുട്ടിൽ മിന്നൽ ലങ്കിയതാണോ ?
3:فمالعينيك ان قلت اكففا همتا
അത് രണ്ടും അല്ലെങ്കിൽ നിങ്ങളുടെ രണ്ട് നയനങ്ങൾക്ക് എന്തുപറ്റി?
നിങ്ങൾ കരച്ചിൽ അടക്കൂ എന്ന് നീ പറഞ്ഞാൽ അത് ഒഴുകുകയാണല്ലോ
وما لقلبك ان قلت استفق يهم
നിൻറെ മനസ്സിന് എന്തുപറ്റി? നീ ബോധം തെളിയൂ എന്ന് നീ പറഞ്ഞാൽ അത് പ്രേമ പരവശൻ ആവുകയാണല്ലോ
4:ايحسب الصب ان الحب منكتم
അനുരാഗ ഭക്തനായ മനുഷ്യൻ വിചാരിക്കുകയാണോ നിക്ഷചയം പ്രേമം മറച്ചുവെക്കാൻ പറ്റുമെന്ന്
ما بين منسجم منه ومضطرم
തീപിടിച്ച മനസ്സിന്റെയും ഒഴുകുന്ന കണ്ണീരിന്റെയും ഇടയിലായി (അത് മറക്കാൻ പറ്റും എന്ന് കരുതുന്നുണ്ടോ )
5:لولا الهوى لم ترق دمعا على طلل
പ്രേമം ഉണ്ടായിരുന്നില്ലെങ്കിൽ ഇഷ്ടക്കാരുടെ വീടിൻറെ അവശിഷ്ടത്തെ ഓർത്തതിന്റെ പേരിൽ നീ ഒരിക്കലും കണ്ണുനീർ വാർക്കുമായിരുന്നില്ല.
ولا ارقت لذكر البان والعلم
പ്രേമിക്കപ്പെടുന്ന (മുത്ത്നബി) ആളുടെ പൈൻ മരവും ആ പ്രദേശത്തുള്ള പർവ്വതങ്ങളും ഓർത്തതിന്റെ പേരിൽ നീ ഉറക്കം വരാതിരിക്കുമായിരുന്നില്ല.
6:فكَيفَ تُنْكِرُ حُبًّا بَعْدَمَا شَهِدَتْ
بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ
മനോരോഗവും കണ്ണീരും ആകുന്ന സാക്ഷികൾ അങ്ങയുടെ മേലിൽ അനുരാഗം ഉണ്ട് എന്ന് സാക്ഷ്യം നിന്നതിനു ശേഷം നീ എങ്ങിനെയാണ് അനുരാഗത്തെ നിഷേധിക്കുന്നത്
7:وَأَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنى
مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ
മഞ്ഞയും ചുവന്നതുമായ രണ്ട് പനനീരുകൾ പോലെ
വിലാപത്തിന്റെയും ദൗർബല്യത്തിന്റെയും രണ്ടു വരകളെ അങ്ങയുടെ രണ്ട് കവിളിന്റെ മേൽ അനുരാഗം സ്ഥിരപ്പെടുത്തിയതിന് ശേഷം
(അങ്ങ് അനുരാഗത്തെ നിഷേധിക്കുകയാണോ ? )
8:نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرَّقَنِي
അതെ (ഞാൻനിഷേധിക്കുന്നില്ല.)
ഞാൻ പ്രേമിക്കുന്നവന്റെ അനുരാഗം എന്നെ കൊള്ളെ വന്നിരിക്കുന്നു ആ പ്രതിരൂപം എൻറെ ഉറക്കം കെടുത്തുന്നു
وَالْحُبُّ يَعْتَرِضُ اللَّذَاتِ بِالأَلَمِ
പ്രണയം എന്നത് ആനന്ദങ്ങൾക്ക് വേദനയുമായി വരുന്നതാണ്.
9:يَا لأَئِمِي فِي الْهَوَى العُذْرِيِّ مَعْذِرَةً
مِنِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلْمِ
ഈ അനിയന്ത്രിതമായ പ്രണയത്തിൻറെ കാര്യത്തിൽ എന്നെ കുറ്റപ്പെടുത്തുന്നവനെ ഈയുള്ളവൻ താങ്കളോട് ക്ഷമാപണം നടത്തുന്നു നീ ക്ഷ്പക്ഷത പാലിച്ചിരുന്നെങ്കിൽ നീ എന്നെ കുറ്റപ്പെടുത്തുമായിരുന്നില്ല
10:عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ
عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ
എൻറെ ഈ അവസ്ഥ നിനക്ക് എത്തി.
എൻറെ പ്രണയ രഹസ്യം ആക്ഷേപകരെ തൊട്ട് മറഞ്ഞു നിൽക്കുന്നില്ല.എൻറെ പ്രണയ രോഗം അത് മുറിയുന്നതല്ല.
11:محَضْتَنِي النَّصْحَ لَكِنْ لَسْتُ أَسْمَعُهُ
നീ എന്നോട് ഉപദേശത്തെ തനിപ്പിച്ചിരിക്കുന്നു പക്ഷേ ഞാൻ അത് കേൾക്കുന്നില്ല
إِنَّ الْمُحِبَّ عَنْ الْعُدَّالِ فِي صَمَمِ
കാരണം നിശ്ചയം കാമുകൻ ആക്ഷേപകരെ തൊട്ട് ബധിരതയിലാണ്.
12:إِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَذَلٍ
എന്നെ കുറ്റപ്പെടുത്തുന്ന വിഷയത്തിൽ എന്നോട് കൂറുള്ള നരയെ ഞാൻ തെറ്റിദ്ധരിച്ചു പോയി
وَالشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التهُم
നരബാധ കൂറുപുലർത്തുന്നതിൽ തെറ്റിദ്ധരിക്കലിനെ തൊട്ട്എത്രയോ അകലെയാണ് എന്നിട്ടും (ഞാൻ തെറ്റിദ്ധരിച്ചു പോയി )
Aslam Kamil Saquafi parappanangadi
No comments:
Post a Comment