*ശഅറ് മുബാറക്ക് ഇട്ട വെള്ളം കൊണ്ട് സ്വഹാബത്ത് രോഗ ശമനം തേടി*
.......
വിശുദ്ധ കേശം
നബി(സ) തന്നെ അനുയായികൾക്കിടയിൽ വിതരണം ചെയ്യാൻ ഏർപ്പാട് ചെയ്‌തതായി ഹദീസുകൾ വ്യക്തമാക്കുന്നു.
അനസുബ്നു മാലിക്കി(റ)ൽ നിന്ന് ഇമാം മുസ്‌ലിം (റ) നിവേദനം: 'ഹജ്ജ് വേളയിൽ ജംറയെ എറിയുകയും അറവ് നടത്തുകയും ചെയ്‌ത ശേഷം നബി(സ) മുടി വടിച്ചു കളഞ്ഞു. ആദ്യം വലതുഭാഗവും പിന്നെ ഇടതുഭാഗവും വടിച്ചു. ഓരോ ഭാഗത്തുമുണ്ടായിരുന്ന മുടി അൻസാറുകളിൽ പെട്ട അബൂത്വൽഹത്തി(റ)ൻ്റെ കയ്യിൽ കൊടുത്തു. ജനങ്ങൾക്കിട യിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു." (മുസ്‌ലിം -വാ: 9, പേ: 54).
عَنْ أَنَسِ بْنِ مَالِكِ قَالَ لَمَّا رَمَى رَسُولُ الله صلى الله عليه وسلم. الجَمْرَة وَنَحرَ نُسْكَهُ وَحَلَقَ نَا وَلَ الْحالِقَ شِقَّهُ الْأَيْمَنَ فَحَلَقَهُ ثُمَّ دَعَى أَبَا طَلْحَةَ الأَنصَارِي فَأَعْطَاهُ إِيَّاهُ ثُمَّ نَاوَلَهُ الشَّقُّ الْأَيْسَرَ فَقَالَ اخلِقْ فَحَلَقَهُ فَأَعْطَاهُ أَبَا طَلْحَةَ فَقَالَ اقْسِمُهُ بَيْنَ النَّاسِ.
مسلم ٥٤/٩
നബി(സ)യുടെ കേശം പ്രത്യേകതകളുൾക്കൊള്ളുന്നതായി നബി( സ) തന്നെ അംഗീകരിക്കുകയാണിവിടെ സ്വന്തം മുടി മുസ്ലിംകൾക്ക് വിതരണം ചെയ്യാനുള്ള നബി(സ)യുടെ കൽപന അന്ധവിശ്വാസത്തി നുള്ള ആഹ്വാനമായിരുന്നില്ല. എൻ്റെ തലമുടി നിങ്ങൾക്ക് ഔഷധമായി ഉപയോഗപ്പെടുമെന്ന് വ്യംഗമായി നബി(സ) സൂചിപ്പിക്കുകയായിരുന്നു. ഇസ്ലാമിലെ ആത്മീയതയുടെ ഭാഗമാണിത്. ഇത് അവഗണിക്കനാകില്ല
പിൽക്കാലത്ത് സ്വഹാബികളായ മുസ്‌ലിംകൾ വിശുദ്ധകേശം ഔഷധത്തിനായി ഉപയോഗപ്പെടുത്തിയെന്ന് ബുഖാരിയുടെ തന്നെ ഹദീസു കൾ വ്യക്തമാക്കുന്നു.
ഉസ്‌മാനുബ്‌നു അബ്‌ദില്ലാഹി(റ)യിൽ നിന്ന് ബുഖാ മി(റ) നിവേദനം: അവർ പറഞ്ഞു: "എൻ്റെ ഭാര്യ ഒരു വെള്ളപ്പാത്രവുമായി നബി(സ)യുടെ പത്നിയായ ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് എന്നെ പറഞ്ഞയച്ചു.... *ജനങ്ങൾ അക്കാലങ്ങളിൽ കണ്ണേറോ മറ്റു രോഗങ്ങളോ* പിടിപെട്ടാൽ ഒരു പാത്രം വെള്ളവുമായി ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് പോവുക പതിവായിരുന്നു. ഞാൻ ആ കുപ്പിയിലേക്ക്
എത്തിനോക്കി. അതിൽ കുറേ ചുവന്ന മുടികൾ ഞാൻ കണ്ടു." (ബുഖാരി -:13/353).
عَنْ عُثْمَانَ بْنِ عَبْدِ اللَّهِ بْنِ مَوْهِبِ قَالَ أَرْسَلَنِي أَهْلِي إِلَى أُمِّ سَلَمَةَ بِقَدَحٍ مِنْ مَاءٍ وَقَبَضَ إِسْرَائِيلُ ثَلَثَ أَصَابِعَ مِنْ قَصَّةِ فِيهَا شَعْرٌ من شعر النبي صلى الله عليه وسلم وَكَانَ إِذَا أَصَابَ الإِنْسَانِ عين أَوْ شَيْئً بَعَثَ إِلَيْهَا مِحْضَبَةً فَاطَّلَعَتْ فِي الْجِلْجِلِ فَرَأَيْتُ شعرات حمرا بخاری - ٣٥٣/١٣.
വിശുദ്ധകേശം ഇവിടെ ഔഷധമായി മാറുന്നത് നാം അറിയുന്നു.
ഇബ്‌നുഹജർ(റ) മേൽ ഹദീസ് വ്യാഖ്യാനിച്ച് പറയുന്നു: "ആർക്കെങ്കിലും വല്ല രോഗവും പിടിപെട്ടാൽ ഉമ്മുസലമയുടെ അടുത്തേക്ക് ഒരുപാത്രം വെള്ളം കൊടുത്തുവിടും. അവർ നബി(സ) യുടെ മുടി ഈ വെള്ളത്തിൽ മുക്കിയെടുക്കും. പാത്രത്തിന്റെ ഉടമസ്ഥൻ (രോഗി) ശിഫ പ്രതീക്ഷിച്ച് ആ വെള്ളം കുടിക്കും. അപ്പോൾ ആ മുടി യുടെ പുണ്യം അദ്ദേഹത്തിന് അനുഭവപ്പെടും. ഇതാണ് ഹദീസിൻ്റെ ഉദ്ദേശ്യം." (ഫത്ഹുൽ ബാരി: വാ: 13, പേ: 357).
والْمُرَادُ أَنَّهُ كَانَ مَنْ اشْتَكَى اَرْسَلَ آنَاءَ إِلَى أَمْ سَلَمَةَ فَتَجْعَلُ فيه تلك الشَّعَرَات وتغسلها فيه وتُعِيدُهُ فَيُشْرِبُهُ صَاحِب الإناء أَوْ يُغسَلُ به اسْتَشْفَاء بِهَا فَيَحْصُلُ لَهُ بَرَكَتُهَا- فتح البارى ٣٥٧/١٣.
യുക്തിവാദികൾക്കും പരിഷ്‌കരണവാദികൾക്കും ഇതിനെ പരിഹസി ക്കാൻ എളുപ്പം സാധിക്കും. പക്ഷെ, ഇസ്‌ലാമിക പ്രമാണങ്ങൾ ഇവർക്കൊപ്പമില്ല. ഏതെങ്കിലും ഉപരിപ്ലവകരമായ തലച്ചോറുകളെ തൃപ്തി പ്പെടുത്തൽ ഇസ്ലലാമിൻ്റെ ലക്ഷ്യമല്ല. ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്‌ലാമിനെ വീക്ഷിക്കുന്നവർക്ക് ഈ ആധ്യാത്മികമാനം അവ ഗണിക്കാനാകില്ല.
Aslam Kamil parappanangadi
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t
No comments:
Post a Comment