`പുണ്യങ്ങളുടെ പൂക്കാലം സമാഗതമായി`
*പുതു മാസവും ആചാരങ്ങളും*
🕹️ *ഒന്ന്:*
മാസം കാണുകയോ കണ്ടതായി വിവരം ലഭിക്കുകയോ ചെയ്താൽ
*اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻬﻢ ﺃﻫﻠﻪ ﻋﻠﻴﻨﺎ ﺑﺎﻷﻣﻦ ﻭاﻹﻳﻤﺎﻥ ﻭاﻟﺴﻼﻣﺔ ﻭاﻹﺳﻼﻡ ﻭاﻟﺘﻮﻓﻴﻖ ﻟﻤﺎ ﺗﺤﺐ ﻭﺗﺮﺿﻰ، ﺭﺑﻨﺎ ﻭﺭﺑﻚ اﻟﻠﻪ، اﻟﻠﻪ ﺃﻛﺒﺮ ﻻ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ، اﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﺧﻴﺮ ﻫﺬا اﻟﺸﻬﺮ ﻭﺃﻋﻮﺫ ﺑﻚ ﻣﻦ ﺷﺮ اﻟﻘﺪﺭ ﻭﺷﺮ اﻟﻤﺤﺸﺮ، ﻫﻼﻝ ﺧﻴﺮ ﻭﺭﺷﺪ، ﺁﻣﻨﺖ ﺑﺎﻟﺬﻱ ﺧﻠﻘﻚ،*
എന്നു ചൊല്ലണം. അതു സുന്നത്താണ്.(ഏതു മാസമാണെങ്കിലും സുന്നത്തു തന്നെ)
🕹️ *രണ്ട്:*
പിന്നീട്
*اﻟﺤﻤﺪ ﻟﻠﻪ اﻟﺬﻱ ﺫﻫﺐ ﺑﺸﻬﺮ شعبان ﻭﺟﺎء ﺑﺸﻬﺮ رمضان*
എന്നു ചൊല്ലണം. (ഏതു മാസമാണെങ്കിലും ഇവ സുന്നത്താണ്. മാസത്തിൻ്റെ പേര് മാറ്റണമെന്ന് മാത്രം.
(നിഹായ :3/157)
🕹️ *മൂന്ന്:*
മാസപ്പിറവി കാണുകയോ കണ്ടതായി അറിയുകയോ ചെയ്താൽ തബാറക സൂറത്ത് പാരായണം ചെയ്യൽ സുന്നത്തുണ്ട്. (ശർവാനി: ഇആനത്ത് )
ഇമാം സുബ്കി (റ) പ്രസ്താവിക്കുന്നു: മാസത്തിലുള്ള ദിവസങ്ങളുടെ എണ്ണം പോലെ തബാറക സൂറത്തിലെ ആയത്തുകളുടെ എണ്ണവും മുപ്പതാണ്. പ്രസ്തുത സൂറത്ത് പരായണം ചെയ്യുന്നിടത്ത് സമാധാനം വർഷിക്കും.
.( ഇആനത്ത്: 2/ 248) ശർവാനി: 3/ 385)
മാസപ്പിറവി കാണാത്തവനു കണ്ടുവെന്നറിഞ്ഞാൽ പ്രസ്തുത കാര്യങ്ങൾ സുന്നത്തുണ്ട് (ശർവാനി :3/385)
🕹️ *നാല്:*
പുതു മാസത്തിനു ആശംസ നേരൽ. അതു സുന്നത്തുണ്ട്.(ശർവാനി: 3/56, തർശീഹ് പേജ്: 96)
*تقبل الله منا ومنكم*
എന്നു ആശംസ വാക്യമായി പറയാം.
മറുപടിയായി
*تقبل الله منكم. أحياكم الله لأمثاله كل عام وانتم بخير*
എന്ന വാക്യം പറയാം. ഇതു സുന്നത്താണ് . (ബാജൂരി,ശർവാനി :3/56 ) (കോപ്പി)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
No comments:
Post a Comment