*റമളാൻ : സുപ്രധാന മസ്‌അലകൾ*
*തറാവീഹും വിത്റും ഖളാ വീട്ടൽ?:*
❓ തറാവീഹ്, വിത്ർ എന്നിവ നഷ്ടപ്പെട്ടാൽ ഖളാ വീട്ടൽ സുന്നത്തുണ്ടോ? ഉണ്ടെങ്കിൽ അത് റമളാനിൽ തന്നെ ഖളാ വീട്ടണോ? പകലിൽ ഖളാ വീട്ടാമോ?
✅ തറാവീഹ്, വിത്ർ എന്നിവയെല്ലാം ഖളാ വീട്ടൽ സുന്നത്തുണ്ട്. അവ മാത്രമല്ല , സമയം നിർണ്ണയിക്കപ്പെട്ട ഏത് സുന്നത്ത് നിസ്കാരവും നഷ്ടപ്പെട്ടാൽ അത് ഖളാ വീട്ടൽ സുന്നത്താണ്.
റമളാനിലോ അല്ലാത്തപ്പോഴോ രാത്രിയോ പകലോ എന്ന അന്തരമില്ല. എപ്പോൾ വേണമെങ്കിലും ഖളാ വീട്ടാം.
(തുഹ്ഫ: 2/ 237)
രാത്രി ഖളാ വീട്ടുകയാണെങ്കിൽ ഉറക്കെ ഓതാം.
*(ﻭﻟﻮ ﻓﺎﺕ اﻟﻨﻔﻞ اﻟﻤﺆﻗﺖ) ﻛﺎﻟﻌﻴﺪ، ﻭاﻟﻀﺤﻰ، ﻭاﻟﺮﻭاﺗﺐ (ﻧﺪﺏ ﻗﻀﺎﺅﻩ) ﺃﺑﺪا (ﻓﻲ اﻷﻇﻬﺮ) ﻷﺣﺎﺩﻳﺚ ﺻﺤﻴﺤﺔ ﻓﻲ ﺫﻟﻚ «ﻛﻘﻀﺎﺋﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﺳﻨﺔ اﻟﺼﺒﺢ ﻓﻲ ﻗﺼﺔ اﻟﻮاﺩﻱ ﺑﻌﺪ ﻃﻠﻮﻉ اﻟﺸﻤﺲ ﻭﺳﻨﺔ اﻟﻈﻬﺮ اﻟﺒﻌﺪﻳﺔ ﺑﻌﺪ اﻟﻌﺼﺮ ﻟﻤﺎ اﺷﺘﻐﻞ ﻋﻨﻬﺎ ﺑﺎﻟﻮﻓﺪ» ﻭﻓﻲ ﺧﺒﺮ ﺣﺴﻦ «ﻣﻦ ﻧﺎﻡ ﻋﻦ ﻭﺗﺮﻩ ﺃﻭ ﻧﺴﻴﻪ ﻓﻠﻴﺼﻞ ﺇﺫا ﺫﻛﺮﻩ»* (കോപ്പി )
~~~~~~~~~~~~~~~~~~~~~~~~
No comments:
Post a Comment