Thursday, March 13, 2025

റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ

 *റമളാൻ : സുപ്രധാന മസ്അലകൾ*

........................................

*റമളാനിലെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതൽ⁉️*


❓ റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് പാരായണം ചെയ്യൽ പ്രത്യേകം സുന്നത്തുണ്ടോ? 


✅ പ്രത്യേക സുന്നത്തുള്ളതായി നമ്മുടെ ഫുഖഹാഅ് വിധി പറഞ്ഞത് കണ്ടിട്ടില്ല. അതേ സമയം പ്രസ്തുത രാത്രി പ്രസ്തുത സൂറത്ത് ഓതിയാൽ ചില നേട്ടങ്ങൾ ആരിഫീങ്ങൾ വിവരിച്ചിട്ടുണ്ട്.

   അതു വിവരിക്കാം. 

ذخائر الإخوان في مواعظ شهر رمضان

എന്ന ഗ്രന്ഥത്തിൽ ശൈഖ് അഹ് മദുൽ പൊന്നാനി (റ) വിവരിക്കുന്നു:

 قال بعض العارفين *''من قرأ سورة الفتح عند رؤية هلال رمضان في أول ليلته وسَّع الله رزقه في ذلك العام* الي آخره 

(ذخائر الإخوان في مواعظ شهر رمضان :صفحة :٦١)

ആരിഫീങ്ങളിൽ ചിലർ പറയുന്നു:

      ആരെങ്കിലും റമളാനിൻ്റെ പ്രഥമ രാത്രി സൂറതുൽ ഫത്ഹ് ഓതിയാൽ ആ വർഷം അവസാനം വരെ അവൻ്റ റിസ്ഖ് അല്ലാഹു വിശാലമാക്കിക്കൊടുക്കും. (ദഖാഇഖുൽ ഇഖ് വാൻ: പേജ്: 61)

    റമളാൻ പ്രഥമ രാത്രി സുന്നത്ത് നിസ്കാരത്തിൽ സൂറത്ത് ഫത്ഹ് ഓതിയാലുള്ള പോരിശയും പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. 

  ശൈഖ് അഹ്മദ് മഖ്ദൂം (റ) വിവരിക്കുന്നു: 

 *قال ابن مسعود رضي الله عنه بلغني عن النبي صلى الله عليه وسلم أنه قال  ''من قرأ سورة الفتح في أول ليلة من رمضان في صلاة التطوع حفظه الله تعالي ذلك العام ومن الله العون''* 

ٰ(ذخائر الإخوان في مواعظ شهر رمضان :  صفحة: ٦١)

റമളാനിൻ്റെ പ്രഥമ രാവിൽ  സുന്നത്തു നിസ്കാരത്തിൽ സൂറത്തുൽ ഫത്ഹ് ഓതുന്നവന് ആ വർഷം അല്ലാഹു സംരക്ഷണം നൽകും .സഹായം അല്ലാഹുവിൽ നിന്നാണ്. (ദഖാഇറുൽ ഇഖ് വാൻ: പേജ് 61)

  ഇമാം ഖുർത്വുബി(റ)വിൻ്റെ തഫ്സീർ ഖുർത്വുബി ,(16/260 ) ശൈഖ് ഇസ്മാഈലുൽ ഹിഖി(റ)വിൻ്റെ റൂഹുൽ ബയാൻ ,(9/61)  ആലൂസിയുടെ  റൂഹുൽ മആനീ, ഇമാം സുയൂത്വി (റ)വിൻ്റെ ദുർറുൽ മൻസൂർ, (7/512)  മുഗ്നിയുടെ രചയിതാവായ ഇമാം ഖത്വീബുശ്ശിർബീനീ (റ)വിൻ്റെ അസ്സിറാജുൽ മുനീർ (7/90) എന്നീ തഫ്സീർ ഗ്രന്ഥങ്ങളിലും കൻസുന്നജാഹ് (പേജ് 189, നുസ്ഹത്തുൽ മജാലിസ് (1/164 ) എന്നിവയിലും മറ്റും റമളാൻ പ്രഥമ രാവിലെ സൂറത്തുൽ ഫത്ഹിൻ്റ പാരായണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. 

*പ്രത്യേക ശ്രദ്ധയ്ക്ക്*

   റമളാനിൻ്റെ പ്രഥമ രാത്രിയിലെ സാധാ സുന്നത്ത് നിസ്കാരത്തിൻ്റെ (ഉദാ: തറാവീഹ് , വിത്ർ) മഹത്വമൊന്നും  സൂറത്തുൽ ഫത്ഹ് ഓതിക്കൊണ്ടുള്ള പ്രത്യേക നിസ്കാരത്തിനില്ല .കാരണം ,തറാവീഹും വിത്റുമെല്ലാം മഹത്വം വിവരിച്ച് ഫുഖഹാഅ് സുന്നത്തെന്ന് വിധി പ്രഖ്യാപിച്ച നിസ്കാരങ്ങളാണ്. മറ്റേത് അങ്ങനെയുള്ളതല്ല.

(കോപ്പി)

•••••••••••••••••••••••••••••••••••••••••••••••••


No comments:

Post a Comment

തിരു നബി ഭാര്യയെ സംശയിച്ചോ?*

 *തിരു നബി ഭാര്യയെ സംശയിച്ചോ?* *വിമർശകർക്ക് മറുപടി* ഭാര്യയെ സംശയിച്ചു ഭാര്യയുടെ അരികിൽ ഒരാൾ വരുന്നുണ്ടന്ന സംശയത്തിന്റെ പേരിൽ തിരുനബി ഒരാളെ വ...