Thursday, March 13, 2025

റമളാൻ നോമ്പിനു റമളാനിൻ്റെ ആദ്യരാത്രി മാത്രം നിയ്യത്ത് ചെയ്താൽ മതിയാകുമോ

 *റമളാൻ : സുപ്രധാന മസ്അലകൾ*


*നോമ്പിൻ്റെ നിയ്യത്ത് റമളാനിൻ്റെ ആദ്യരാത്രി മാത്രം*⁉️


            *ചോദ്യം* ഒന്ന്:

            ....................................


    റമളാൻ നോമ്പിനു റമളാനിൻ്റെ ആദ്യരാത്രി മാത്രം നിയ്യത്ത് ചെയ്താൽ മതിയാകുമോ?


          *ഉത്തരം*

          ,,,,,,,,,,,,,,,,,,,,,,,

 

     *ഇല്ല ,എല്ലാ രാത്രിയും നിയ്യത്തു ചെയ്യൽ നിർബന്ധമാണ്.( ഇതാണു നമ്മുടെ, ശാഫിഈ മദ്ഹബിലെ നിയമം.) നിയ്യത്ത്   കരുതൽ നിർബന്ധവും ഉച്ചരിക്കൽ സുന്നത്തുമാണ്. മഗ്'രിബ് മുതൽ സുബ്ഹ് വരെയാണ് നിയ്യത്തിൻ്റെ സമയം .(തുഹ്ഫ: ശർവാനി: 3/386)* 


     *എന്നാൽ , ഈ റമളാൻ മാസം മുഴുവനും ഫർളായ നോമ്പ് അനുഷ്ഠിക്കാൻ ഞാൻ കരുതി ,എന്നു മൊത്തത്തിൽ റമളാനിൻ്റെ ആദ്യരാത്രി നിയ്യത്തു ചെയ്യൽ നമ്മുടെ മദ്ഹബിൽ സുന്നത്തുണ്ട്.* *(ഫത്ഹുൽ മുഈൻ: പേജ്: 133)*

  

              *ചോദ്യം* രണ്ട്:


        റമളാൻ ആദ്യ രാത്രിയിലെ ആ സുന്നത്തായ നിയ്യത്തു കൊണ്ടുള്ള പ്രയോജനമെന്ത്?

              

          *ഉത്തരം*

         ,,,,,,,,,,,,,,,,,,,,,,


      *ഏതെങ്കിലും ദിവസം രാത്രി നിയ്യത്തു മറന്നാൽ ഇമാം മാലിക് (റ)വിൻ്റെ വീക്ഷണത്തിൽ നോമ്പ് ലഭിക്കുമെന്നതാണ് പ്രയോജനം.(മാലികീ മദ്ഹബിൽ ആദ്യരാത്രി മാത്രമേ നിയ്യത്ത് നിർബന്ധമുള്ളൂ. ഒരു മാസത്തിനു മുഴുവനായുള്ള നിയ്യത്ത്)  (ഫത്ഹുൽ മുഈൻ) ഈ നിയ്യത്തുണ്ടായാൽ റമളാൻ നോമ്പ് നഷ്ടപ്പെടില്ലല്ലോ.*


         *ചോദ്യം* 

മൂന്ന്:

        ................


    മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കുന്നമെങ്കിൽ മാലിക് (റ)വിനെ തഖ്ലീദ് ചെയ്യണ്ടെയോ?


         *ഉത്തരം*

       ,,,,,,,,,,,,,,,,,,,,,,,,


   *അതേ, നിയ്യത്തിൻ്റെ വേളയിൽ തഖ്ലീദ് വേണം. പ്രസ്തുത നിയ്യത്ത് മാലികി വീക്ഷണത്തിലാണ് എന്ന അറിവ് മതി. അതാണു തഖ്ലീദ്. അല്ലാതെ തഖ്ലീദ് ഉണ്ടാകാൻ പുതിയ നിയ്യത്തൊന്നും വേണ്ട.(തർശീഹ്: 136 നോക്കുക)*


   *ചോദ്യം:* 

നാല്

..................


   മാലികി മദ്ഹബിലെ പ്രസ്തുത നിയമം കൊണ്ടുള്ള അറിവ് റമളാനിൻ്റെ പ്രഥമ രാത്രി നിയ്യത്തു ചെയ്യുമ്പോൾ തന്നെ വേണോ?


         *ഉത്തരം*

       ,,,,,,,,,,,,,,,,,,,,,,,,,,,,,


 *അതേ , അതാണു പ്രബല വീക്ഷണം. എന്നാൽ  , അങ്ങനെ വേണമെന്നില്ല. കർമത്തിനു ശേഷം തഖ്ലീദ് ഉണ്ടായാലും മതി എന്നു വിവരിച്ച ഫുഖഹാക്കളുണ്ട്. അതു നമുക്ക് വലിയ അനുഗ്രഹമാണ്.(തർശീഹ് പേജ്: 136 നോക്കുക)*

   ( ഒരു മാസത്തിന് മൊത്തത്തിലായി റമളാനിൻ്റെ ആദ്യരാത്രി നിയ്യത്ത് ചെയ്യൽ സുന്നത്താണെന്ന നമ്മുടെ മദ്ഹബിലെ നിയമപ്രകാരം ഒരാൾ നിയ്യത്ത് ചെയ്തു. അങ്ങനെ ഒരു രാത്രി നിയ്യത്ത് മറന്നു. അന്നു പകലിൽ നോമ്പുകാരനെ പോലെ നിന്നു. പിന്നീടാണ് ആ നോമ്പ് മാലികി മദ്ഹബിൽ സ്വഹീഹാണെന്ന് അറിഞ്ഞത്. അമലിൻ്റെ ശേഷമുള്ള തഖ്ലീദിൻ്റെ ഒരു ഉദാഹരണമാണിത് . അവനും മാലികീ വീക്ഷണത്തിൽ നോമ്പ് ലഭിക്കും)


  *പ്രത്യേക ശ്രദ്ധയ്ക്ക്*

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


   *മാലികി വീക്ഷണത്തിൽ നോമ്പ് ലഭിക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ ഉണ്ടാകാൻ പാടില്ല. അവ മാലികി വീക്ഷണത്തിൽ നോമ്പ് ബാത്വിലാകുന്നതും നമ്മുടെ മദ്ഹബിൽ നോമ്പ് ബാത്വിലാകാത്തതുമാണ്.*

   

1) *മദ്'യ് (വികാരത്തിൻ്റെ പ്രഥമ ഘട്ടത്തിൽ പുറപ്പെടുന്ന മദജലം) പുറപ്പെടൽ. (ഫത്ഹുൽ മുഈൻ പേജ്: 135)*


2) *കണ്ണിൽ സുറുമ ഇടൽ (ഖൽയൂബി :2/72)*


3) *മറന്നു ഭക്ഷണം കഴിക്കൽ (അത്താജ് വൽ ഇഖ്ലീൽ: 3/350 )*


   *റമളാനിൻ്റെ പ്രഥമ രാവിൽ ഒരു മാസത്തെ നിയ്യത്ത് ഒരുമിച്ചു ചെയ്യുക . പിന്നെ എന്നും രാത്രി നിയ്യത്ത് ചെയ്യുക*. 

     

*ചോദ്യം:* 

അഞ്ച്

...... .....


 റമളാനിൻ്റെ ആദ്യരാത്രി ഒരു മാസത്തിനു മുഴുവനായി മൊത്തത്തിൽ നിയ്യത്ത് വെക്കാൻ മറന്ന ഒരാൾ ഏതെങ്കിലും രാത്രി നിയ്യത്ത് മറന്നാൽ അവനു നോമ്പ് ലഭിക്കാൻ മാർഗമുണ്ടോ?


    *ഉത്തരം*

  ,,,,,,,,,,,,,,,,,,,,,,,,,,,,,,,


 *ഉണ്ട് ,അവൻ ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്തു അന്നു പകലിൻ്റെ ആദ്യത്തിൽ (ഉച്ചയ്ക്കു മുമ്പ്)  നിയ്യത്ത് ചെയ്താൽ മതി. എന്നാൽ അവനു നോമ്പ് ലഭിക്കും. (ഫത്ഹുൽ മുഈൻ: പേജ്: 133)  നോമ്പ് മുറിയുന്ന കാര്യത്തിൽ നമ്മുടെ മദ്ഹബ് പോലെ തന്നെയാണ് ഹനഫീ മദ്ഹബും (ഫിഖ്ഹുൽ ഹനഫീ)* (കോപ്പി)

============================


No comments:

Post a Comment

തിരു നബി ഭാര്യയെ സംശയിച്ചോ?*

 *തിരു നബി ഭാര്യയെ സംശയിച്ചോ?* *വിമർശകർക്ക് മറുപടി* ഭാര്യയെ സംശയിച്ചു ഭാര്യയുടെ അരികിൽ ഒരാൾ വരുന്നുണ്ടന്ന സംശയത്തിന്റെ പേരിൽ തിരുനബി ഒരാളെ വ...