Friday, November 1, 2024

ഗ്രന്ഥ രചനയിലൂടെ പുത്തന്‍വാദികളെ പിന്തുണക്കുന്നത് സുന്നി മാര്‍ഗമല്ല:

 ഗ്രന്ഥ രചനയിലൂടെ പുത്തന്‍വാദികളെ പിന്തുണക്കുന്നത് സുന്നി മാര്‍ഗമല്ല: സമസ്ത ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസ ധാരയെ വികലമാക്കാന്‍ മുന്നില്‍ നിന്നവരെ മഹത്വവത്കരിച്ച് മുസ്‌ലിം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സമസ്ത❤️🔥♨️💥⚡️


കോഴിക്കോട്: ഇസ്ലാമിന്റെ യഥാര്‍ഥ വിശ്വാസധാരയെ വികലമാക്കാന്‍ മുന്നില്‍ നിന്നവരെ മഹത്വവത് കരിച്ച് മുസ്ലിം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്  അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. 

 നബി (സ്വ)യുടെ കാലം മുതല്‍ തുടര്‍ന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ശിര്‍ക്കും കുഫുറുമാണെന്ന് വാദിച്ച് മുഖ്യധാരാ മുസ്്‌ലിംകളെ അവിശ്വാസികളാക്കി ചിത്രീകരിക്കുന്നവരുടെ ഗ്രന്ഥങ്ങള്‍ക്ക് പദ്യാവിഷ്‌കാരമോ ഗദ്യാവിഷ്‌കാരമോ ചമച്ച് പിന്തുണക്കുന്നത് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഭൂഷണമല്ല. പുത്തനാശയക്കാരോട് മുന്‍കാല പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണിത്.

 സമസ്തയുടെ പേരില്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നവരില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. പുത്തന്‍വാദികളുടെ ഗ്രന്ഥങ്ങള്‍ ആരുതന്നെ പരിഭാഷപ്പെടുത്തിയാലും പിന്തുണച്ചാലും സുന്നികള്‍ക്ക് അതില്‍ യാതൊരു ഉത്തരവാദിത്വമോ ബാധ്യതയോ ഇല്ലെന്നും മുശാവറ വ്യക്തമാക്കി.

മതത്തിന്റെ അടിസ്ഥാന ആരാധനകളിലൊന്നായ സക്കാത്ത് നല്‍കുന്നതിനും സ്വീകരിക്കുന്നതിനും വ്യക്തമായ മാനദണ്ഡമുണ്ട്. ഖുര്‍ആനിലും നബിചര്യയിലും അത് വ്യക്തമാണ്.  അതിന് വിരുദ്ധമായി സംഘടനാ പ്രവര്‍ത്തനത്തിനും പ്രചരണത്തിനും പത്രസ്ഥാപന നടത്തിപ്പിനും മറ്റും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം മതവിരുദ്ധ സംവിധാനങ്ങളെ പോത്സാഹിപ്പിക്കുന്നതും   അതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതും ശരിയല്ല. പുത്തനാശയക്കാരുടെ കുതന്ത്രങ്ങളിലും ചതിക്കുഴിയിലും പെട്ട് പോകാതിരിക്കാന്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്നവര്‍ ജാഗ്രത കാണിക്കണമെന്നും  മുശാവറ ഓര്‍മപ്പെടുത്തി.

പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍  അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...