Tuesday, July 9, 2024

عبدك المسكين يرجو فضلك الجم الغفير “അങ്ങയുടെ അടിമ അങ്ങയുടെ വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു

 


http://islamicglobalvoice.blogspot.com/


വിമർശനം 7


ചോദ്യം:


ശർറഫൽ അനാം മൗലിദിലെ മറ്റൊരു പരാമർശമാണ് പുത്തൻവാദികൾ വിമർ

ശിക്കുന്ന മറ്റൊന്ന്.



عبدك المسكين يرجو فضلك الجم الغفير


“അങ്ങയുടെ അടിമ അങ്ങയുടെ

വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു".


നബി സ്വ)യോട് അങ്ങയുടെ അടിമ

എന്ന പ്രയോഗം ശിർക്കിലേക്ക് നയിക്കു

മെന്നാണ് വിമർശകരുടെ ജൽപനം. ഇത്

തികച്ചും അബദ്ധവും വസ്തുതകൾക്ക്

നിരക്കാത്തതുമാണ്. പദത്തിന്റെ അർത്ഥ

വും ഉദ്ദേശ്യവും അറിയുമ്പോൾ വിമർശ

നത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മന

സ്സിലാക്കാം.


“ഞാൻ നബി(സ്വ)യുടെ അടി

മയും സേവകനുമായിരുന്നു” എന്ന് മഹാ

നായ ഉമർ(റ) പറഞ്ഞത് ഹദീസിൽ വന്നി

ട്ടുണ്ട്. (മുസ്തദ്റക്: 1/ 419, ഹ; ന: 398)

لَمّا وَليَ عُمرُ بنُ الخَطّابِ خَطَبَ النّاسَ على مِنْبَرِ رسولِ اللهِ ﷺ، فَحَمِدَ اللهَ وأَثْنى عليه، ثُمَّ قالَ: أَيُّها النّاسُ، إنِّي قد عَلِمْتُ أَنَّكُمْ تُؤنِسونَ مِنِّي شِدَّةً وغِلْظَةً، وذلك أَنِّي كُنتُ مع رسولِ اللهِ ﷺ، فكُنتُ عَبْدَهُ وخادِمَهُ، وكان كما قالَ اللهُ بالمؤْمِنينَ رَؤوفًا رَحيمًا، فكُنْتُ بينَ يَدَيْهِ كالسَّيْفِ المسْلولِ إلّا أنْ يَغْمِدَني، أَوْ يَنْهاني عَنْ أَمْرٍ فأَكُفَّ، وإلّا أَقْدَمْتُ على النّاسِ لِمكانِ لينِهِ.

 • صحيح الإسناد

الحاكم، المستدرك على الصحيحين (٤٣٩)

അബ്ദ് - അടിമ -എന്ന പദം വിവിധ അർത്ഥങ്ങളി

ൽ പ്രയോഗിച്ചതു കാണാം.

അല്ലാഹുവിൻറെ അടിമ എന്ന് പറയുമ്പോൾ ഉള്ള അർത്ഥമല്ല   ഇന്നയാളുടെ അടിമ എന്ന് പറയുമ്പോൾ ഉള്ളത്.

സേവകൻ എന്ന അർത്ഥത്തിലും അടിമ എന്ന് വാക്ക് ഉപയോഗിക്കുന്നതാണ്.

അടിമ മോചനം ചെയ്യൽ സുന്നത്താണെന്ന് കാണാം നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് അടിമകൾ ഉണ്ടായിരുന്നു. എന്ന് ഹദീസുകളിൽ ഉണ്ട് സ്വഹാബികൾക്കും അടിമകൾ ഉണ്ടായിരുന്നു. അവിടെയെല്ലാം അടിമ കൊണ്ട് ഉദ്ദേശം അല്ലാഹുവിൻറെ അടിമ എന്ന അർത്ഥത്തിലല്ല .


അല്ലാഹുവിൻറെ അടിമ

എന്ന് പറയുമ്പോൾ അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്ന അടിമ എന്നാണ്.

ഇന്ന വെക്തിയുടെ  അടിമ എന്ന് പറയുമ്പോൾ അദ്ദേഹം ഉടമയാക്കിയ വ്യക്തിയെന്നോ സേവകൻ എന്ന അർത്ഥത്തിൽ എല്ലാം പറയാവുന്നതാണ് നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ അടിമയാണ് എന്ന് പറഞ്ഞാൽ സേവകൻ എന്ന അർത്ഥത്തിലും അവിടുത്തെ കൽപ്പനകൾ അനുസരിച്ച് ജീവിക്കുന്നവൻ എന്ന അർത്ഥത്തിലും ഒക്കെയാണ് .അവിടെത്തെ ഞാൻ സേവിക്കാൻ തയ്യാറാണ് എന്നുമാണ് ഉദ്ദേശം


ഇതേ അർത്ഥത്തിനാണ് ഉമർ റളിയള്ളാഹു അൻഹു ഉപയോഗിച്ചത് .അല്ലെങ്കിലും ഉമർ റളിയള്ളാഹു അന്ഹു ഉപയോഗിച്ചതും മറ്റുമൊക്കെ ശിർക്കാണന്ന് ഒഹാബി  പുരോഹിതന്മാർ പറയുമോ ?


Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....