Friday, July 26, 2024

ഇദ്ധയുടെ വിവരണം

 *ഇദ്ധയുടെ വിവരണം*

.............................


ചോദ്യം :ഇദ്ധ എന്നാൽ എന്ത് ?

ഉത്തരം:

ഭർത്താവ് വേർ പിരിഞ്ഞ ഉടനെ സ്ത്രീ കാത്തു നിൽക്കുന്ന കാലത്തിനാണ് ഇദ്ധ എന്ന് പറയുന്നത്.


എത്ര കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്


ഉ : മൂന്ന് കാരണങ്ങളാൽ ഇദ്ധ നിർബന്ധമാണ്

1 ത്വലാഖ് കൊണ്ടോ ഫസ്ഖ് കൊണ്ടോ സംയോഗത്തിന് ശേഷം ഭർത്താവ് വേർപിരിയൽ

2 ശുബ്ഹത്ത് കൊണ്ട് ബന്ധപ്പെടൽ (ഭാര്യ അല്ലാത്തവളെ ഭാര്യയാണന്ന് കരുതി ബന്ധപെടൽ )

അങ്ങനെ ഉണ്ടായാൽ ആ സ്ത്രീ ഇദ്ധ കഴിഞ്ഞ തിന്റെ  ശേഷമെ ഭർത്തവുമായി ലൈങ്കിക ബന്തം പാടുള്ളു. വിവാഹിത അല്ലങ്കിൽ ഇദ്ധ ക്ക് ശേഷമേ വിവാഹം പാടുള്ളു

 


3. ഭർത്താവ് മരണപ്പെടുക


ഓരോന്നും വിവരിക്കാമോ 


 (1 - 2 രൂപത്തിൽ) 

ത്വാലാഖ് പോലോത്തത് കൊണ്ട് ഭർത്താവ്   വേർപെട്ടാൽ ഇദ്ധ മൂന്ന് ശുദ്ധിയാവുന്നു.


സ്ത്രീയുടെ ശുദ്ധിയിലാണ് ത്വലാഖ് നടക്കുന്നതെങ്കിൽ അടുത്ത് മെൻസസ് ഉണ്ടാവലോടെ ഒരു ശുദ്ധിയായി പരിഗണിക്കും ന്നതാണ്.


മെൻസസ് ഉണ്ടാവാത്ത സ്ത്രീയുടേയുംപ്രായം കാരണം കൊണ്ടും മറ്റും മെൻസസ് നിലച്ച സ്ത്രീയുടേയും ഇദ്ധ മൂന്ന് ചന്ദ്ര മാസമാകുന്നു.


ഭർത്താവിൽ നിന്ന് ഗർഭിണിയാണങ്കിൽ ആ ഭർത്താവ് ത്വലാഖ് കൊണ്ട് വേർപെട്ടാലുള്ള ഇദ്ധ പ്രസവം കൊണ്ടാണ് . ഇരട്ടയാണങ്കിൽ  പൂർണമായും കുട്ടികൾ പുറത്ത് വരേണ്ടതാണ്


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധ എങ്ങനെ


ഗർഭിണിയാണങ്കിൽ പ്രസവിക്കൽ കൊണ്ടാണ്

ഗർഭിണി അല്ലങ്കിൽ നാല് മാസവും പത്ത് ദിവസവുമാണ്.


ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ എന്തല്ലാം .


ഉ :ഭർത്താവ് മരണപെട്ടാലുള്ള ഇദ്ധയിൽ പാലിക്കൽ നിർബന്ധമുള്ള കാര്യങ്ങൾ

താഴെ പറയുന്നു.

അവക്ക് എതിര് ചെയ്യൽ കുറ്റകരമാണ്


1.ശരീരത്തിലോ വസ്ത്രത്തിലോ ഭക്ഷണത്തിലോ പാനീയത്തിലോ

 സുഗന്തം ഉപയോഗിക്കരുത്.

ഇത് രാത്രിയും പകലും പാടില്ല


 2. ചായം മുക്കിയ വസ്ത്രം കൊണ്ട് ഭംഗിയാവരുത്


3 പകലിൽ ആഭരണം ധരിക്കരുത്.  

വസ്ത്രത്തിന്റെ താഴെയാണങ്കിലും പാടില്ല.

മൂതിരം പാദസരം വള കമ്മൽ ഇതൊന്നും പാടില്ല. കമ്മൽ ധരിക്കാരിരുന്നാൽ ചെവിക്ക് പ്രയാസമാവുമെങ്കിൽ ധരിക്കാവുന്നതാണ്.

സ്വർണ്ണം െവള്ളി രഗ്നങ്ങൾ മുത്ത് കൾ ഒന്നു കൊണ്ടും ആഭരണം പാടില്ല.

രാത്രി ആഭരണംധരിക്കൽ കറാഹത്താണ്


4 രോഗം പോലെയുള്ളആവശ്യമില്ലാതെ സുറുമ ഇടരുത്

5. തലയിൽ എണ്ണ തേക്കരുത്

6. മുഖത്തും കൈകാലുകളിലും മൈലാഞ്ചി ഇടരുത്


ഇതല്ലാം ഭർത്താവ് മരിച്ച ഇദ്ധയിൽ നിർബന്ധമായ കാര്യങ്ങളാണ്.

ഭർത്താവിന്ന് സ്ത്രീയെ മടക്കി മൂന്ന് ത്വലാഖ് ചൊല്ലുകയോ ഫസ്ഖ്  ഖുൽഉ എന്നിവ കാരണം വേർപെട്ട പെണ്ണ് മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് നിർബന്ധമില്ല. 

ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി ഭർത്താവ് മടക്കി എടുക്കുമെന്ന് പ്രതീക്ഷ ഇല്ലാത്ത സ്ത്രീ ആണങ്കിൽ അവർക്കും മേൽ പറഞ്ഞ കാര്യങ്ങൾ സുന്നത്താണ് .


ഇദ്ദ ഇരിക്കുമ്പോൾ അനുവധനീയമായവ താഴെ വിവരിക്കാം


തലയല്ലാത്ത ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ എണ്ണ തേക്കാം

കുളിച്ചു വൃത്തിയാക്കാം

മുടി ചീകാം

നഖം വെട്ടാം

വെറ്റില തിന്നാം

എന്നിവ അനുവദനീയമാണ്


ഭർത്താവിന്റെ മരണം കൊണ്ടോ മൂന്ന് ത്വലാഖ് കൊണ്ടോ മറ്റോ വേർപെട്ടാലും ഇദ്ധ ഇരിക്കുന്ന   ഭർത്താവ് വേർപിരിയുമ്പോൾ പെണ്ണ്

ഏത് വീട്ടിലാണോ അതിൽ തന്നെ ഇദ്ധ കഴിയുന്നത് വരെ താമസിക്കൽ വാജിബാണ്.

അത്യാവശ്യത്തിനോ ആവശ്യത്തിനോ അല്ലാതെ പുറപ്പെടൽ ഹറാമാണ്. 


എന്നാൽ ഒന്നോ രണ്ടോ ത്വലാഖ് ചൊല്ലി മടക്കി എടുക്കപെടുക്കാൻ പറ്റുന്നവളാണങ്കിലും മൂന്ന് ത്വലാഖ് ചൊല്ലിയവൾ ഗർഭിണി ആണങ്കിലും അത്യാവശ്യത്തിനല്ലാതെ പുറത്ത് പോവൽ ഹറാമാണ്. ഇവർ രണ്ട് പേരും അത്യാവശ്യത്തിന് പുറത്ത് പോവുമ്പോൾ തന്നെ ഭർത്താവിന്റെ സമ്മതം വേണം ഇല്ലങ്കിൽ ഹറാമാണ്.

കാരണം ഇദ്ധയുടെ കാലത്ത് ഇവർ രണ്ട് പേരുടേയും ചിലവുകൾ ഭർത്താവ് വഹിക്കേണ്ടതാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീ മേൽ പറഞ്ഞത് പോലെ  വീട്ടിൽ നിന്ന് പുറത്ത് പോവൽ പാടില്ല എന്ന് പറയാൻ കാരണം

വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു. വേർപിരിഞ്ഞ സ്ത്രീയെ നിങ്ങൾ വീട്ടിൽ തന്നെ താമസിപ്പിക്കുക. നബി സ്വയുടെ കാലത്ത് സ്ത്രീയോട് തിരുനബി വീട്ടിൽ തന്നെ താമസിക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു.

ഇദ്ധയിൽകഴിയുന്ന സ്ത്രീക്ക് താമസ സൗകര്യമുണ്ടാക്കി കൊടുക്കൽ ഭർത്താവിന്റെ മേൽ നിർബന്ധമാണ്.


ഇദ്ധ ഇരിക്കുന്ന സ്ത്രീകൾക്ക് താമസസ്ഥലത്ത് നിന്ന് പുറപ്പെടാൻ പറ്റുന്ന സ്ഥലങ്ങൾ താഴെ പറയുന്നു


ഭക്ഷണം പോലൊത്തത് വാങ്ങാൻ വേണ്ടി

നൂൽ നെയ്തത് വിൽക്കാൻ വേണ്ടി

വിറക് ശേകരിക്കാൻ വേണ്ടി

 പകലിൽ പുറപെടാം

അവളുടെ ചിലവ് നടത്താനും

ഈ കാര്യങ്ങൾ ചെയ്യാനും അവൾക്ക് മറ്റൊരാൾ ഇല്ലാത്തപ്പോഴാണ് ഈ അനുവാദമുള്ളത്


നൂൽ നെയ്യാനും സംസാരിക്കാനും തൊട്ടടുത്ത അയൽവാസിയുടെ വീട്ടിലേക്ക് രാത്രി പോവുന്നത് അനുവദനീയമാണ്. പക്ഷെ ആവശ്യത്തിന്റെ അളവ് ആയിരിക്കണമെന്നും നേരാക്കനും സംസാരത്തിനും വീട്ടിൽ മറ്റൊരാൾ ഇല്ലാതിരിക്കണമെന്നും നിബന്ധനയുണ്ട്.


താമസ സ്ഥലത്ത് നിന്നും പുറപ്പെടാൻ പറ്റുന്ന മറ്റു സ്ഥലങ്ങൾ

ശരീരത്തിന്റെ മേലിലോ

ധനത്തിന്റെ മേലിലോ

സന്താനത്തിന്റെ മേലിലേ പ്രയാസമുണ്ടാവുമെന്ന് ഭയക്കുക

പൊളിഞ്ഞ് വീഴൽ നേയോ

തീപ്പിടുത്തമോ കള്ളനേയും ഭയക്കുക

അയൽവാസികളെ കൊണ്ട് ശക്തമായ പ്രയാസം ഉണ്ടാവുക

തുടങ്ങി ഘട്ടങ്ങളിൽ അവൾക്ക് പുറത്ത് പോവാ വുന്നതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....