Wednesday, July 31, 2024

സ്ത്രീയും ചികിത്സയും*

 *സ്ത്രീയും ചികിത്സയും*


ചികിത്സാവശ്യാർത്ഥം ദർശനവും സ്‌പർശനവും ആവശ്യത്തിന്റെ തോതനുസരിച്ച് ഇസ്ലാം അനുവദിച്ചിട്ടുണ്ട്. 


എന്നാൽ ചില ഉപാധികൾക്ക് ( വിധേയമാണത്. 


ഡോക്‌ടർ അന്യപുരുഷനാകുമ്പോൾ


1 ദർശനവും സ്പർശനവും വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ട പുരുഷൻ, ഭർത്താവ്, വിശ്വസ്തയായ സ്ത്രീ എന്നിവരിൽ ഒരാളുടെ സാന്നിധ്യത്തിൽ വെച്ചായിരി ക്കുക. 


2ചികിത്സയിൽ നൈപുണ്യം നേടിയ ലേഡി ഡോക്‌ടർ ഇല്ലാതിരിക്കുക.


3 പരിശോധിക്കുന്ന ഡോക്‌ടർ വിശ്വസ്‌തനായിരിക്കുക


 തുടങ്ങിയവ 3കർമശാസ്ത്ര പണ്ഡിതർ എടുത്തുപറഞ്ഞ ഉപാധികളിൽ സുപ്രധാനമാണ്


 പണ്ഡിതൻമാർ പറഞ്ഞക്രമം ഇനി പറയുംപ്രകാരമാണ്.


 1മുസ്ലിം സ്ത്രീ, പ്രായപൂർത്തിയോടടുക്കാത്ത .മുസ്ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത മുസ്‌ലിം കുട്ടി, 

പ്രായപൂർത്തി യോടടുക്കാത്ത അമുസ്‌ലിം കുട്ടി, പ്രായപൂർത്തിയോടടുത്ത അമുസ്‌ലിം കുട്ടി,  വിവാഹബന്ധം നിഷിദ്ധമായ അമുസ്ലിം, 

അമുസ്ലിംസ്ത്രീ,

മുസ്ലി മായ അന്യപുരുഷൻ, മുസ്‌ലിമല്ലാത്ത അന്യപുരുഷൻ.


 ഇതേപോലെ ചികിത്സാരംഗത്ത് പ്രാവീണ്യവും നൈപുണ്യവും കൈവരിച്ച പ്രഗത്ഭർക്ക് പ്രാമുഖ്യം കൽപ്പിക്കേണ്ടതുണ്ട്. അവർ ഒരേ മതത്തിലോ ലിംഗത്തിലോ പെട്ടവർ അല്ലെങ്കിൽ തന്നെയും വിധി മറ്റൊന്നല്ല. ഇതനുസരിച്ച് അമുസ്ലിം ഡോക്ടർ ചികിത്സാരംഗത്ത് വിദഗ്‌ധനാകുമ്പോൾ മുസ്ലിം ഡോക്ടറേക്കാളും മുസ്‌ലിം ലേഡിഡോക്‌ടറേക്കാളും അവന് പ്രാമുഖ്യം കൽപ്പിക്കേണ്ടതാണ്. മുസ്‌ലിം ഡോക്‌ടർ സാധാരണയിലധികം ഫീസ് വാങ്ങുന്നവനാണെങ്കിൽ സാധാരണ ഫീസ് വാങ്ങുന്ന അമുസ്ലിം ഡോക്ടറെ സമീപിക്കാവുന്നതാണ്. (തുഹ്ഫഃ 7/202-203)


Aslam Kamil Saquafi parappanangadi

സി എം ഓൺലൈൻ ദർസ്

പുരുഷൻമാർ

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

..........

സ്ത്രീകൾ

https://chat.whatsapp.com/FbAkXsy8TJi8CulVI343Qv

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...