Wednesday, July 31, 2024

നമ്മുടെ മാതാപിതാക്കൾ* ഖുർആൻ പറയുന്നു

  *നമ്മുടെ മാതാപിതാക്കൾ*


ഖുർആൻ പറയുന്നു


നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും.

അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.

ഇസ്റാഅ്  - 17:23


കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.

ഇസ്റാഅ്  - 17:24

۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

---

അല്ലാഹുവിനെ അല്ലാതെ ആരാധിക്കാൻ പാടില്ല എന്നതിനോട് ചേർത്തി കൊണ്ട് നമ്മുടെ മാതാപിതാക്കളോട് നാം ചെയ്യേണ്ട കടമകൾ  

ആറ് കാര്യമാണ് ഖുർആൻ പറയുന്നത്


1 *അവർക്ക് നന്മ ചെയ്യുക*

2 *ഛെ എന്ന് പോലും പറയരുത്*

3 *അവരോട് കയർക്കരുത്*

4 *മയമുള്ള സൗന്ദര്യം മുള്ള വാക്ക് പറയുക*

5 *കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുക*

5 *റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്. പ്രാർത്ഥിക്കുക*


മാതാപിതാക്കളിൽ വലിയുപ്പ മാരും വലിയുമ്മമാരും ഉൾപ്പെടുത്താണ്


അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

വന്നു പോയ തിൻമകൾ അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ امين


Aslam Kamil Saquafi parappanangadi

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...