Saturday, June 8, 2024

പത്ത് കിതാബ് കൂട്ടുപ്രാർത്ഥനക്കെതിരെയോ*പത്ത് കിത്താബും സുന്നി ആചാരങ്ങളും*

 *പത്ത് കിത്താബും  സുന്നി ആചാരങ്ങളും*


*പത്ത് കിതാബ് കൂട്ടുപ്രാർത്ഥനക്കെതിരെയോ*


*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com




بسم الله الرحمن الرحيم

الحمدلله رب العالمين

الصلاة والسلام علي سيدنا محمد و علي اله وصحبه واتباعه أجمعين


പത്ത് കിത്താബും  സുന്നി ആചാരങ്ങളും


പത്ത് കിതാബ് കൂട്ടുപ്രാർത്ഥനക്കെതിരെയോ


*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*

- ..................

Aslam Saquafi kamili

Parappanangadi


 വഹാബി പുരോഹിതനും  ഏറ്റവും വലിയ തട്ടിപ്പു വീരനുമായ എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ് ഗ്രന്ഥം

 

"പത്ത് കിതാബുംസുന്നി ആചാരങ്ങളും "

എന്ന ഗ്രന്തത്തിന്റെ 

രണ്ടാം അധ്യായത്തിൽ പറയുന്ന

തട്ടിപ്പ് കാണുക



ഫർള് നമസ്‌കാരശേഷം ഇമാം പ്രാർത്ഥിക്കുകയും മഅ്‌മൂമുകൾ  പ്രാർത്ഥനക്ക് 'ആമീൻ' പറയുകയും ചെയ്യുന്ന, ഇന്നത്തെ സുന്നി പള്ളികളിൽ കാണുന്ന 'കൂട്ടുപ്രാർത്ഥന' സമ്പ്രദായത്തിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിൻബലം കാണാൻ സാധ്യമല്ല. അപ്രകാരം തന്നെ സ്വന്തം മദ്ഹബായ ശാഫിഈ മദ്ഹബും ഈ സമ്പ്രദായത്തെ പിന്തുണക്കുന്നില്ലെന്നു കാണാം. മാത്രമല്ല, നമസ്കരിക്കാൻ വന്നവരുടെ കൂട്ടത്തിൽ സ്ത്രീകളുണ്ടെങ്കിൽ നമസ്കാരശേഷം പിരിഞ്ഞുപോകുമ്പോൾ അവരും പുരുഷന്മാരും കുടിക്കലരാതിരിക്കാൻ അവർ ആദ്യം എണീ റ്റുപോകണമെന്നും അത്രയും സമയം ഇമാമും മഅ്‌മൂമുകളിലെ പുരുഷൻമാരും അവിടെതന്നെ ഇരിക്കണമെന്നും, സ്ത്രീകൾ പിരിഞ്ഞുപോയിക്കഴിഞ്ഞാൽ ഇമാം ഉടൻ നമസ്ക്കാരസ്ഥലത്തു നിന്നും മാറിപ്പോകണമെന്നുമാണ് പത്ത് കിത്താബ്‌പോലും പഠിപ്പിക്കുന്നത്. അഥവാ, കൂട്ടു പ്രാർത്ഥന എന്ന സമ്പ്രദായം ഇവിടെ ഇല്ല എന്നർത്ഥം. 


മറുപടി


അതെല്ലാം ഇസ്ലാമിക പ്രമാണങ്ങളെ കൊണ്ട് തെളിയിക്കാൻ സാധിക്കുന്നതാണ്.


ഷാഫി മദ്ഹബിലെ ഗ്രന്ഥങ്ങളെ കൊണ്ടും തെളിയിക്കുന്നതാണ്.


ഇയാൾ കൊണ്ടുവന്ന പത്ത് കിതാബിലെ ഉദ്ധരണിയിൽ തന്നെ നിസ്കാര ശേഷം ദിക്റ് ദുആകൾ സുന്നത്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്


എന്നാൽ സലാം വീട്ടിയ ഉടനെ ഇമാം നിസ്കരിച്ച അതേ സ്ഥലത്ത് തന്നെ ഇരിക്കാതെ ആ സ്ഥലത്തെ തൊട്ടു വിട്ടു പിരിഞ്ഞു മാറിയിരിക്കേണ്ടതാണ്.

വലതുഭാഗം അഭൂമികളിലേക്ക് തിരിഞ്ഞിരിക്കലും നല്ലതാണ്.

ഈ കാര്യം ഫിഖിഹിന്റെ എല്ലാ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതുതന്നെയാണ് പത്ത് കിതാബിൽ പറയുന്നതും.

ഇതിനെ ദുർവ്യാഖ്യാനം ചെയ്തു നിസ്കരിച്ച സ്ഥലത്ത് നിന്ന് ഇമാം ദുആ ചെയ്യാതെ എഴുന്നേറ്റ് പോകണമെന്ന് പറഞ്ഞിട്ടുണ്ട് എന്നത് പച്ച നുണയാണ്.


പത്ത് കിതാബിൽ

ഇയാൾ കൊണ്ടുവന്നത് തന്നെ നമുക്ക് പരിശോധിക്കാം

പത്ത് കിതാബിലെ

നൂറുൽ അബ്സ്വാറിൽ പറയുന്നു.

ويسن الذِكْر وَالدَّعَاءُ عَقب الصلاة  ويصلي علي النبي صلى الله عليه وسلم اوله واخره   ويفارق الإِمَام مُصَلاه عقب فراغه   إن لم يكن ثم نساء  


നൂറുൽ അബ്സ്വാർ പേ 45


നിസ്കരിച്ച ഉടനേ ദിക്റ് ദുആ സുന്നത്താണ് .വായന ആദ്യവും അവസാനവും സലാത്ത് ചൊല്ലേണ്ടതാണ്

അവിടെ സ്ത്രീകൾ ഇല്ലെങ്കിൽ അതിനുശേഷം നിസ്കാരിച്ച അതേ സ്ഥലത്തെ ഇമാം വിട്ടുപിരിയേണ്ടതാണ്. (മാറി ഇരുന്നു ദിക്റ് ദുആ ചെയ്യേണ്ടതാണ്)

(നൂറുൽ അബ്സ്വാർ പേ 45 )


എവിടെയാണ് കൂട്ടുപ്രാർത്ഥന പാടില്ല എന്ന് പറയുന്നത് മൗലവി

അതേ സ്ഥലത്ത് തന്നെ ഇരിക്കാതെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു കൊണ്ട് ദിക്റ് ദുആ ചെയ്യണമെന്നാണ് പറയുന്നത്. അതിനെയാണ്ദുർവ്യാഖ്യാനം ചെയ്തു കൂട്ടു പ്രാർത്ഥനക്കെതിരെ പത്ത് കിതാബിൽ ഉണ്ട് എന്ന് പറഞ്ഞ് വീമ്പിളക്കുന്നത്.

ഇബിലീസിനെ പോലും നാണിപ്പിക്കുന്ന തട്ടിപ്പാണ് ഈ മൗലവിമാർ ചെയ്തുകൊണ്ടിരിക്കുന്നത്.


ശാഫിഈ മദ് ഹബ് വിവരിച്ച് ഫത്ഹുൽ മുഈൻ പറയുന്നു.


ഒറ്റക് നിസ്കരിച്ചവനും മഅമൂമും  ഇമാമിന്റെ ദുആ കേൾക്കുമ്പോൾ ആ ദുആഇന്ന് സദസ്യർ ആമീൻ പറയലോ സദസ്യരെ പഠിപ്പിക്കലോ ഉദ്ധേശിക്കാത്ത ഇമാമുമാണ് പതുക്കെ ദിക്റും ദുആയും നിർവഹിക്കൽ സുന്നത്  (ആമീൻ പറയലിനെ ഉദ്ധേശിച്ച ഇമാമും പഠിപ്പിക്കലിനെ ഉദ്ധേശിച്ച ഇമാമും ഉറക്കെയാക്കണം)

(ഫത്ഹുൽ മുഈൻ)


(و) سن (ذكر ودعاء سرا عقبها) أي الصلاة.أي يسن الاسرار بهما لمنفرد ومأموم وإمام لم يرد تعليم الحاضرين ولا تأمينهم لدعائه بسماعه.

ഫത്ഹുൽ മുഈൻ

വീണ്ടും പറയുന്നു.


ഇമാമിന്റെ ദുആ കേൾക്കുന്ന മഅമൂമ് ആമീൻ പറയൽ സുന്നത്താണ് .

മഅമൂം ദുആ അറിയുമെങ്കിലും ഇങ്ങനെ തന്നെ

(ഫത്ഹുൽ മുഈൻ ,ഇ ആനത്ത്)


فروع) يسن افتتاح الدعاء بالحمد لله والصلاة على النبي (ص)، والختم بهما وبآمين.

وتأمين مأموم سمع دعاء الامام، وإن حفظ ذلك.ورفع يديه الطاهرتين حذو منكبيه، ومسح الوجه بهما بعده.

واستقبال القبلة حالة 

الذكر أو الدعاء، إن كان منفردا أو مأموما.

وانصرافه لا ينافي ندب الذكر له عقبها لانه يأتي به في محله الذي ينصرف إليه

،فتح المعين 77

തിരിഞ്ഞിരിക്കണമെന്ന് പറഞ്ഞതിനാൽ നിസ്കാരത്തിന്ന് ഉടനെ ദിക്റ് ദുആ ഇല്ല എന്ന് വരില്ല. അത് തിരിഞ്ഞിരുന്ന സ്ഥലത്ത് ന്നിന്ന് കൊണ്ട് വരണം 

ഫത്ഹുൽ മുഈൻ 77


قوله: وتأمين مأموم) أي وسن تأمين مأموم سمع دعاء إمامه، فإن لم يسمعه دعا بنفسه.

(قوله: وإن حفظ ذل له التأمين وإن حفظ الدعاء.

إعانة الطالبين

ഇത്രയും പറഞ്ഞതിൽ നിന്ന് കുട്ടു പ്രാർത്ഥന ശാഫിഇ മദ്ഹബിന്റെ ഗ്രന്തങ്ങളിൽ അംഗീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലയി.

ശാഫിഇ മദ്ഹബിൽ കൂട്ട പ്രാർത്ഥന നടത്താതെ എഴുന്നേറ്റ് പോവണമന്നാണ് പറഞ്ഞത് എന്ന മൗലവിസിയൻ വാദം പച്ചക്കളവാണന്നും അത് ഇബ്ലീസിയൻ ചിന്തയാണന്നും മനസ്സിലായി


അല്ലാമ ഖൽയൂബി (റ) എഴുതുന്നു


ഇമാം നിസ്കാരത്തിൽ ഇല്ലെന്ന് അവിടെയൊക്കെ കടന്നുവരുന്നവർ അറിയും വിധം സലാംവീട്ടിയാൽ ഖിബ് ലയിൽ നിന്ന് തെറ്റി ഇരിക്കൽ ഇമാമിന് സുന്നത്താണ് ഖിയാം വേണമെന്ന് പറഞ്ഞവരുടെ ഉദ്ദേശ്യം ഇതാണ് പ്രാർത്ഥനയുടെ അവസരത്തിലും ഇമാം വല ഭാഗം മഅമൂമുകളിലേക്ക് തിരിക്കൽ സുന്നത്താണ് (ഖൽ യൂബി 1/175)


  ഇമാം നവവി (റ) യുടെ പരാമർശം എടുത്തുവെച്ച് ശൈഖ് സക്കരിയ്യൽ അൻസ്വാരി (റ) എഴുതുന്നു :


നിസ്ക്കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടനെ ഖിയാംസുന്നത്താ-ണെന്ന് പറഞ്ഞത് നിസ്കാരശേഷം ദിക്ർ-ദുആ സുന്നത്താണെന്ന ആശയത്തിന്എതിരല്ല


 കാരണം സലാം വീട്ടിയ ഉടനെ എഴുന്നേറ്റിരിക്കുന്നതിനാൽ സലാം വീട്ടിയ ഉടനെ ഉള്ള ദിക്ർ ഒഴിവാക്കലോ സലാം വീട്ടിയ ഉടനെ ദിക്ർ ചൊല്ലുന്നതിനാൽ സലാമിന്റെ ഉടനെ വേണമെന്ന്  പറഞ്ഞ് ഖിയാം ഒഴിവാക്കലോ അനിവാര്യമായോ വരുന്നില്ല'


 ഇമാം നവവി (റ) മജ് മൂ ഇൽ പറഞ്ഞത് എടുത്തുദ്ധരിച്ച ശേഷം ഇമാം അദ്റ ഈ (റ)പറയുന്നു :


മഅമൂമുകളിലേക്ക് ഇമാം  മുഖം തിരിക്കുകയോ ഖിബ് ലയിൽ നിന്ന് തെറ്റി ഇരിക്കുകയോ ചെയ്താൽ രണ്ടു കാര്യങ്ങളും ഇല്ലാതാകുമല്ലോ (അസ് നൽ മത്ത്വാലിബ് 2 / 487 )


സലാം വീട്ടിയ ശേഷം വലതുഭാഗം മഅമൂമികളിലേക്കും ഇടതുഭാഗം മിഹ്റാബിലേക്കു മാക്കി ഇരിക്കലാണ് പ്രബല വീക്ഷണപ്രകാരം ഇമാമിൻ സുന്നത്ത് (ഫത്താവ റംലി 1/ 228)


 ചുരുക്കത്തിൽ ഇമാം നിസ്കരിച്ച സ്ഥലത്ത് നിന്ന് മുഫാറകത്ത് ചെയ്യണം അതായത് വിട്ട് പിരിയണം എന്നതിന്റെ ഉദ്ദേശ്യം ദുആ ചെയ്യാതെ എഴുന്നേറ്റ് പോവണം എന്നല്ല .മറിച്ച് നിസ്കരിച്ച സ്ഥലത്ത് നിന്ന് മാറി ഇരിക്കണമെന്നാണ്.


നിഹായയിൽ പറയുന്നു.

നിസ്കാരശേഷം ദിക്റ് ദുആ സുന്നത്താണ് .

ഇമാം നിസ്കാര ശേഷം ദിക്റ് ദുആക്ക് വേണ്ടി ഇരുന്നാൽ ഏറ്റവും ശ്രേഷ്ടമായത്

 വലതുഭാഗം മഅമൂമികളിലേക്കും ഇടതുഭാഗം മിഹ്റാബിലേക്കു മാക്കി ഇരിക്കലാണ്. നബി സ്വ  യോട് പിൻപറ്റിയതിന്ന് വേണ്ടി . (നിഹായ)

 പ്രബല വീക്ഷണപ്രകാരം ഇമാമിൻ സുന്നത്ത്

وفي نهاية


( و ) يسن ( الذكر ) والدعاء ( بعدها ) أي الصلاة 

ولو مكث الإمام بعد الصلاة لذكر أو دعاء فالأفضل جعل يمينه إليهم ويساره إلى المحراب للاتباع ، رواه مسلم .


നിഹായയുടെ ഹാശിയ അലിയ്യു ശിബ്റാമുല്ലസി  റ  പറയുന്നു


ഇമാം ദിമീരി റ പറഞ്ഞു.

ബാക്കിലുള്ളവർ ഇമാം സലാം വീട്ടിയോ ഇല്ലയോ എന്ന് സംശയിക്കാതിരിക്കാൻ വേണ്ടിയും ദൂരെയുള്ള ആരെങ്കിലും കടന്നുവരുമ്പോൾ ഇമാം നിസ്കാരത്തിലാണോ എന്ന് കരുതി ഇമാമിനെ തുടരാതിരിക്കാനും

 ബാക്കിൽ സ്ത്രീകൾ ഇല്ലെങ്കിൽ ഇമാം നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് നിസ്കരിച്ച ഉടനെ നീക്കൽ ഇമാം സുന്നത്താണ് .

(ഹാശിയത്തു നിഹായ)

قوله

استثنى بعض المتأخرين ) هو الدميري لكنه إنما استثناه من استحباب قيام الإمام  

م من مصلاه عقب سلامه ، لا من الانتقال بالصلاة إلى آخر كما صنعه الشارح إذ لا معنى له ، وعبارته : فإن لم يكن ثم نساء فالمستحب للإمام أن يقوم من مصلاه عقيب صلاته لئلا يشك هو ومن خلفه هل سلم أولا ، ولئلا يدخل غريب فيظنه في الصلاة فيقتدي به 


ഇതേ വിഷയം മുഗ്നി യിൽ പറയുന്നത് കാണുക


നിസ്കാര ശേഷം ദിക്റും ദുആയും സുന്നത്താണ് ബുഖാരി മുസ്ലിമിൽ തന്നെ ധാരാളം സ്ഥിരപ്പെട്ടിട്ടുണ്ട്.

ഇമാം നവവി റ മജ്മൂഇൽ പറയുന്നു.

ദിക്റ് ദുആയിൽ ഇമാം മമ്മൂമീങ്ങളിലേക്ക് തിരിയൽ  സുന്നത്താണ് .

ഏറ്റവും ശ്രേഷ്ടമായത്

 വലതുഭാഗം മഅമൂമികളിലേക്കും ഇടതുഭാഗം മിഹ്റാബിലേക്കു മാക്കി ഇരിക്കലാണ്.  


സലാം വീട്ടിയ ഉടനെ നിസ്കാര സ്ഥലത്ത് നിന്ന് നീക്കൽ (മാറൽ) ഇമാമിന് സുന്നത്താണ് എന്ന് ഷാഫി ഇമാമും അസ്ഹാബും പറഞ്ഞു.അത് പിന്നിൽ സ്ത്രീകൾ ഇല്ലെങ്കിലാണ്.

അസ്ഹാബ് പറയുന്നു.

ബാക്കിലുള്ളവർ ഇമാം സലാം വീട്ടിയോ ഇല്ലയോ എന്ന് സംശയിക്കാതിരിക്കാൻ വേണ്ടിയും ദൂരെയുള്ള ആരെങ്കിലും കടന്നുവരുമ്പോൾ ഇമാം നിസ്കാരത്തിലാണോ എന്ന് കരുതി ഇമാമിനെ തുടരാതിരിക്കാനും വേണ്ടിയാണിത് (പ്രാർത്ഥന ഇല്ലാതിരിക്കാൻ അല്ല )

ഇമാം അദ്റഇ റ  പറയുന്നു.

ഇമാം മഹ്മീങ്ങളിലേക്ക് മുഖംതെറ്റിക്കുകയോ ഖിബിലയെ തൊട്ട് തിരിഞ്ഞിരിക്കുകയോ ചെയ്താലും മേൽ രണ്ട് കാരണം ഇല്ലാതെയാവുന്നതാണ്.

മുഗ്നി 182

وفي مغني

. (و) يسن (الذكر) والدعاء (بعدها) أي الصلاة، ثبت ذلك في الصحيحين بأنواع من الأذكار والأدعية

قال

في المجموع وغيره: ويستحب للإمام أن يقبل عليهم

(١٨٢)

في الذكر والدعاء، والأفضل جعل يمينه إليهم ويساره إلى المحراب، 


قال الشافعي والأصحاب: يستحب للإمام إذا سلم أن يقوم من مصلاه عقب سلامه إذا لم يكن خلفه نساء، 


قال الأصحاب: لئلا يشك هو أو من خلفه هل سلم أو لا، ولئلا يدخل غريب فيظنه بعد في صلاته فيقتدي به اه‍

. قال الأذرعي: والعلتان تنتفيان إذا حول وجهه إليهم أو انحرف عن القبلة اه‍.


ഇമാം ഇബ്നുഹജർ തുഹ്ഫയിൽ 104 പറയുന്നു.

നിസ്കാര ശേഷം ദിക്റും ദുആയും സുന്നത്താണ്

സലാം വീട്ടിയ ഉടനെ നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് നീക്കൽ  (നിസ്കരിച്ച അതേ സ്ഥലത്ത് അങ്ങനെ തന്നെ ഇരിക്കാത ആ സ്ഥലത്ത് നിന്ന് മാറി ഇരിക്കുക എന്നിട്ട് ദിക്റും ദുആവും കൊണ്ടുവരുക )

ഇമാമിന് ഏറ്റവും ശ്രേഷ്ഠമാണ്.

ഇത് ഇമാം ഉദ്ദേശിക്കുന്നില്ലെങ്കിൽ വലതുഭാഗങ്ങളിലേക്കും ഇടതുഭാഗം ഇമാമിലേക്കു മാക്കി (അതേ സ്ഥലത്ത് തന്നെ )തിരിഞ്ഞിരിക്കൽ സുന്നത്താണ് .അത് തിരുനബിയുടെ സല്ലല്ലാഹു അലൈഹിവസല്ലം മസ്ജിദിൽ ആണെങ്കിലും അങ്ങനെ തന്നെ.പണ്ഡിതന്മാരുടെ നിരുപാധികം ഉള്ള സംസാരം ഇതിനെ അറിയിക്കുന്നു. ഖുലഫാഉ റാഷിദുകളും ശേഷമുള്ള വരും ഇങ്ങനെ തന്നെയായിരുന്നു തിരുനബിയുടെ മിഹ്റാബിൽ  നിസ്കരിച്ചതായി അറിയപ്പെട്ടത്.ഇതിന് വിരുദ്ധം അറിയപ്പെട്ടിട്ടില്ല.

നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് മാറണം എന്ന് പറഞ്ഞത് ദിക്റ് ദുആ ചെയ്യുന്നതിന് വിരുദ്ധമല്ല അവൻ മാറിയിരിക്കുന്ന സ്ഥലത്ത് വെച്ച് ദിക്റ് ദുആ കൊണ്ടുവരേണ്ടതാണ്. തുഹ്ഫ 104


وفي تحفة المحتاج

 ( والذكر ) والدعاء ( بعدها ) وثبت فيها أحاديث 

 كثيرة بينتها مع فروع كثيرة تتعلق بهما [ ص: 104 ] في شرح العباب بما لم يوجد مثله في كتب الفقه 


 والأفضل للإمام إذا سلم أن يقوم من مصلاه [ ص: 105 ] عقب سلامه إذا لم يكن خلفه نساء فإن لم يرد ذلك فالسنة له أن يجعل ولو بالمسجد النبوي على مشرفه أفضل الصلاة والسلام كما اقتضاه إطلاقهم ويؤيده أن الخلفاء الراشدين ومن بعدهم كانوا يصلون بمحرابه صلى الله عليه وسلم ولم يعرف عن أحد منهم خلاف ما عرف منه فبحث استثنائه فيه نظر وإن كان له وجه وجيه لا سيما مع رعاية أن سلوك الأدب أولى من امتثال الأمر يمينه للمأمومين ويساره للمحراب ولو في الدعاء وانصرافه لا ينافي ندب الذكر له عقبها لأنه يأتي به في محله الذي ينصرف إليه 



ഇമാം നിസ്കാരത്തിലാണ് എന്ന് പിറകെയുള്ളവർ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടി നിസ്കരിച്ച അതേ സ്ഥലത്ത് നിന്ന് മാറിയിരിക്കണം എന്ന് പറഞ്ഞതിന് കൂട്ടു പ്രാർത്ഥന പാടില്ല എന്ന് ഷാഫി ഗ്രന്ഥങ്ങളിൽ ഉണ്ട് എന്ന് പച്ചക്കളവ് പറഞ്ഞ തെറ്റിദ്ധരിപ്പിക്കുകയാണ് ഈ മൗലവിമാർ ചെയ്തിരിക്കുന്നത് ഇബിലീസ് പോലും ഇവരുടെ കളവുകൾ കേട്ട് അമ്പരന്നിട്ടുണ്ടാവും


ഇനി ബാക്കിൽ സ്ത്രീകളിൽ ഇല്ലെങ്കിൽ എന്ന് പറഞ്ഞതിനാൽ പള്ളിയിൽ സ്ത്രീകൾ വരൽ ശാഫിഇ മദ്ഹബിൽ പുണ്യമാണെന്ന്    മൗലവിമാർ  പറഞ്ഞു പരത്താറുണ്ട്.സ്ത്രീകൾ പള്ളിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചയല്ല ഇവിടെ നടത്തുന്നത് നിസ്കാര ശേഷം ഇമാം എങ്ങിനെ ഇരിക്കണം എന്ന ചർച്ചയാണ്

സ്ത്രീകൾ പള്ളിയിൽ വരുന്നതുമായി ബന്ധപ്പെട്ട ചർച്ച മറ്റൊരു സ്ഥലത്ത് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

അവിടെയെല്ലാം ഫിത്ന നിർഭയമാകുന്ന ഘട്ടത്തിൽ കറാഹത്തും ഫിത്നയുണ്ടെങ്കിൽ ഹറാമും എന്ന് വ്യക്തമായി രേഖപ്പെടുത്തിയതാണ്.


അപ്പോൾ പിന്നിൽ സ്ത്രീകളിൽ ഇല്ലെങ്കിൽ എന്ന് പറഞ്ഞതിന്റെ അർത്ഥം വീട്ടിൽ വച്ചോ മറ്റോ നിസ്കരിക്കുമ്പോഴും കറാഹത്തിനെയും ഹറാമിനേയും പരിഗണിക്കാതെ ഏതെങ്കിലും സ്ത്രീ വന്നാൽ എന്ത് ചെയ്യണം എന്നതിനെപ്പറ്റിയും ഉള്ള ചർച്ചയാണ് എന്ന് മനസ്സിലാക്കാം


മഹാന്മാരുടെ കിത്താബുകളിൽ

ഇത്രയും കളവുകളും തട്ടിപ്പുകളും നടത്തുന്ന ഇവന്മാർ പരലോകത്ത് വരണമെന്ന് ബോധമില്ലേ എന്നാണ് നാം സംശയിക്കുന്നത് മഹാന്മാരുടെ ഗ്രന്ഥങ്ങളിലും ഖുർആനിലും ഹദീസിലും ഇവർ  എത്രയെത്ര തട്ടിപ്പുകൾ നടത്തുകയും ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് ചിന്തിക്കാവുന്നതാണ്


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

ടെലിഗ്രാംലിങ്ക്


https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA



https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....