Wednesday, June 5, 2024

നമസ്കാരത്തിൽ കൈകെട്ടേണ്ടത് നെഞ്ചിന് * *പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ്

 


*നമസ്കാരത്തിൽ കൈകെട്ടേണ്ടത് നെഞ്ചിന് *

*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*


⛱️⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.



*പത്ത് കിതാബിന്റെ പേരിൽ ഒഹാബി തട്ടിപ്പ്*

- ..................

Aslam Saquafi kamili

Parappanangadi


 വഹാബി പുരോഹിതനും  ഏറ്റവും വലിയ തട്ടിപ്പു വീരനുമായ എസ് എസ് ചങ്ങലീരി എന്ന മൗലവി തൻറെ തട്ടിപ്പ് ഗ്രന്ഥം

 

"പത്ത് കിതാബുംസുന്നി ആചാരങ്ങളും "

എന്ന ഗ്രന്തത്തിന്റെ 

ഒന്നാം അധ്യായത്തിൽ പറയുന്ന

തട്ടിപ്പ് കാണുക


നമസ്കാരത്തിൽ കൈ നെഞ്ചിന്മേൽ കെട്ടലാണ്  പ്രവാചകചര്യ .ഈ ആശയത്തെയാണ് പള്ളിദർസുകളിൽ ഓതി പഠിക്കുന്ന ശാഫിഈ  മദ്ഹബിലെ ഏറ്റവും ചെറിയ കിതാബായ പത്ത്  കിത്താബിലും പിന്തുണക്കുന്നത്


മറുപടി


 ഈ മൗലവി പച്ച നുണയാണ് പറയുന്നത്


പത്ത് കിതാബിലെ മൂന്ന് ഗ്രന്ഥങ്ങളിൽ കൈ നെഞ്ചിന് താഴെ വെക്കണമെന്ന് വ്യക്തമായി പഠിപ്പിച്ചത് മുഴുവനും മറച്ചുവെച്ചുകൊണ്ട് കബളിപ്പിക്കുകയാണ് ഇയാൾ ചെയ്തിരിക്കുന്നത്


പത്ത് കിതാബിൽ എന്താണ് പറഞ്ഞത് എന്ന് നോക്കാം



ഗ്രന്തം ഒന്ന്.


പത്ത് കിതാബിന്റെ പ്രാധാന കിതാബായ

മുതഫരിദിൽ പറയുന്നു.


.و وضع يمينه علي

كوع يساره 

تحت الصدر وفوق السرة (  متفرد 7 )


പൊക്കിളിന് മുകളിൽ നെഞ്ചിന് താഴെയാണ് കൈ വെക്കേണ്ടത്.

(മുതഫറിദ് 7 )


ഗ്രന്തം 2


പത്ത് കിതാബിലെ  മറ്റൊരു കിതാബായ

അർകാനു സ്വലാത്തിൽ പേജ് 25 ൽ പറയുന്നു.


.وان يضع يديه تحت صدره


നെഞ്ചിന് താഴെയാണ് കൈ വെക്കേണ്ടത്

(അർകാനു സ്വലാത്തി 24)


ഗ്രന്തം 3


പത്ത് കിതാബിലെ  മറ്റൊരു കിതാബായ നൂറുൽ അബ്സ്വാറിൽ പറയുന്നു.

ويحطهما

الي تحت صدره (نور الابصار ٤٩)


നെഞ്ചിന്റെ താഴെയിലേക്ക് കൈ താഴ്ത്തണം (നൂറുൽ അബ്സ്വാർ 49)


പത്ത് കിതാബിലെ തന്നെ

മേൽ മൂന്ന് കിതാബിലും പറഞ്ഞതിനെ വെട്ടിമാറ്റി നെഞ്ചിന് മുകളിൽ എന്ന് ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ് ഒഹാബി പുരോഹിതൻമാർ.


ഒഹാബീ കൂടാരമായ തിരൂരങ്ങാടി പ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ച  പത്ത്  കിതാബിൽ തന്നെ വ്യക്തമായി ഈ മൂന്ന് ഉദ്ധരണിയും കാണാവുന്നതാണ് 


മറ്റു ഷാഫി ഇ മദ്ഹബിലെ ഗ്രന്ഥങ്ങൾ എല്ലാം പരിശോധിച്ചാലും ഇതുതന്നെയാണ് പറയുന്നത്


മദ്ഹബിലെ ഗ്രന്ഥങ്ങളെല്ലാം വഹാബികൾക്ക് അനുകൂലമായി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന മൗലവിമാർ ഇബിലീസിനെ പോലും തോൽപ്പിച്ചിരിക്കുന്നു.


എന്നാൽ വഹാബി കൂടാരമായ തിരൂരങ്ങാടി പ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ച ചില കോപ്പി കളിലെ നൂറുൽ അബ്സാർ എന്ന ഗ്രന്ഥത്തിൽ നെഞ്ചിലേക്ക് എന്ന് എഴുതിപ്പിടിപ്പിച്ചതായി കാണാം . എന്നാൽ അതേ പത്ത്  കിതാബിൽ തന്നെ യുള്ള മുതഫറിദ് എന്ന ഗ്രന്തത്തിലും അര്‍കാനു സ്വലാത്ത് എന്ന ഗ്രന്ഥത്തിലുംനെഞ്ചിന് താഴെ എന്ന് വ്യക്തമായി പറയുകയും ചെയ്തിരിക്കുന്നു.ആ ഉദ്ധരണി മുകളിൽ വിവരിച്ചിട്ടുണ്ട്.


എന്ന് മാത്രമല്ല തിരൂരങ്ങാടിക്കാർ പ്രസിദ്ധീകരിച്ച പത്ത് കിതാബിലെ നൂറുൽ അബ്സാറിൽ തന്നെനെഞ്ചിന് താഴെ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.


അപ്പോൾ പ്രസ്സിന്റെ കുത്തക ഇവർ ഏറ്റെടുത്ത് ചില സമയത്ത് നെഞ്ചിലേക്ക് എന്ന് എഴുതി തിരിമറി നടത്തുകയാണ് ചെയ്തിട്ടുള്ളത് എന്ന് മനസ്സിലാക്കാം


ഈ തിരുമറി  മനസ്സിലാക്കാതെ ചില പരിഭാഷകളും തെറ്റിദ്ധരിച്ചു പോയിട്ടുണ്ട് എന്നത് കൊണ്ട് ഷാഫി മദ്ഹബിൽ നെഞ്ചിന് മുകളിലാണ് കൈ കെട്ടേണ്ടത് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് ഏറ്റവും വലിയ വഞ്ചനയാണ്.

ഈ മൗലവിമാർ കൊണ്ടുവരുന്ന ഓരോ ഉദ്ധരണിയും പരിശോധിച്ചാൽ 

ഇവരുടെ ഇത്തരം തട്ടിപ്പുകൾ വ്യക്തമാക്കുന്നതാണ്.


നിസ്കാരത്തിന്റെ രൂപം വിവരിക്കുന്ന അദ്ധ്യായത്തിൽ കൈ വെക്കുന്ന ഭാഗത്ത് കൃത്യമായി ഫത്ഹുൽ മുഈൻ പറയുന്നത് കാണുക .

ووضعهما تحت صدره وفوق سرته للاتباع أخذا بيمينه كوع يساره وردهما منا الرفع الي تحت الصدر اولي من إرسالها باالكلية ثم استاناف رفعهما الي   تحت الصدر 

(فتح المعين  ٥٤)


രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലും വെക്കൽ സുന്നത്താണ്.

അങ്ങനെ ചെയ്യുന്നത് നബി (സ) യോട് പിൻപറ്റാൻ വേണ്ടിയാണ് -


ഉയർത്തിയ കൈ നെഞ്ചിന്റെ താഴെയിലേക്ക് മടക്കൽ  നല്ലതാണ്.

(ഫത്ഹുൽ മുഈൻ 54)



ഇമാം മഹല്ലി (റ) വിവരിക്കുന്നത് കാണുക.


وجعل يديه تحت صدره.....


زاد ابن خزيمة  علي صدره     اي آخره فيكون اخر اليد  تحته

١/١٧٣شرح المحلي مع المنهاج


രണ്ട് കൈയും നെഞ്ചിന് താഴെ ആക്കണം.


അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും


(ശറഹുൽ മഹല്ലി 1/1 73)


അസ്ന എന്ന ഗ്രന്ഥത്തിൽ പറയുന്നു.


 علي صدره     اي آخره فيكون اخر اليد  تحته بدليل رواية تحت صدره


അലാ സ്വദ് രിഹി എന്ന ഹദീസിന്റെ അർത്ഥം നെഞ്ചിന്റെ അന്ത്യത്തിൽ എന്നാണ്. അപ്പോൾ കൈയ്യിന്റെ താഴ്ഭാഗം നെഞ്ചിന്റെ താഴെയാകും -


തെഞ്ചിന് താഴേ കൈ വെക്കണം എന്ന ഒരു റിപോർട്ടിൽ വന്ന തെളിവ് കൊണ്ടാണ് ഇങ്ങനെ പറയുന്നത്

(അൽ അസ്നാ)


ഇമാം നവവി റ തന്റെ മിൻഹാജി ലും ഇമാം ഇബ്നു ഹജർ തുഹ്ഫയിലും പറയുന്നു:


( وجعل يديه تحت صدره ) وفوق سرته ( آخذا بيمينه يساره ) للاتباع الثابت من مجموع رواية الشيخين وغيرهما تحفة المحتاج2/103


ഇരു കൈകളും നെഞ്ചിന് താഴെയും പൂക്കളിനു മുകളിലുമായി വെക്കേണ്ടതാണ് തിരു നബിയോട് പിൻപറ്റാൻ വേണ്ടിയാണ് അത്

സ്ഥിരപ്പെട്ട ഹദീസുകളിൽ ഉണ്ട് ,

തുഹ്ഫ -മിൻഹാജ് 2 / 103


ശാഫിഈ മദ്ഹബിലെ പ്രശസ്ത ഗ്രന്ഥമായ നിഹായയിൽ ഇമാം റംലി റ പറയുന്നു




( و ) يسن ( جعل يديه تحت صدره ) وفوق سرته في قيامه أو بدله لما صح من فعله صلى الله عليه 

، نهاية1/549

നിറുത്തത്തിലും അതിന്റെ ബദലിലും പൊക്കിളിന് മീതെയും നെഞ്ചിന് തായെയും കൈകൾ വെക്കൽ സുന്നത്താണ്. നബി (സ) യുടെ പ്രവൃത്തിയിൽ നിന്ന് അങ്ങനെ സാഹീഹായി വന്നതിന്റെ അടിസ്ഥാനത്തിലാണിത് 

(നിഹായ1/548)


നിഹായ വീണ്ടും പറയുന്നു.

ഇമാം നവവിയുടെ മജ്‌മൂ ന്റെ കലാമിൻറെ തേട്ടവും തക് ബീറിന് ശേഷം കൈ നെഞ്ചിന് താഴേക്ക് താഴ്ത്തണം എന്നാണ് നിഹായ 1/548

قضية كلام المجموع ويحط يديه بعد التكبير تحت صدره .

نهاية


 ഇടത്തെ കൈയിന്റെ കെണിപ്പിനെ വലത്തെ കൈ കൊണ്ട് പിടിച്ച് നെഞ്ചിന് തായെയും പൊക്കിളിന് മീതെയുമായി വെക്കൽ സുന്നത്താണ്(ശർഹുൽ മൻഹജ്I / 40)


. കൈ രണ്ടും നെഞ്ചിന്റെ തായെയും പൊക്കിളിന്റെ മീതെയും 'ആയിരിക്കണം ( ബാ് ജൂരി 1/171)


മുമ്പ് വഹാബികളും ഇതംഗീകരിച്ചിരുന്ന അവരുടെ മദ്റസാ പാടപുസ്തകത്തിൽ എഴുതുന്നു. 


അള്ളാഹു അക്ബർ എന്ന് പറയുമ്പോൾ വിരലുകൾ വിരിച്ച് കൊണ്ട് കൈ പടങ്ങൾ ചുമലിന് നേരെ ഉയർത്തുന്നതും പിന്നെ അവനെഞ്ചിൻെറയും പൊക്കിളിന്റെയും ഇടയിൻ വെക്കുന്നതും വലത്തേത് കൊണ്ട് ഇടത്തേതിന്റെ കെണിപ്പിൽ പിടിച്ച് കൊണ്ടിരിക്കുന്നതും സുന്നത്താകുന്നു ( വഹാബികളുടെ അമലിയാത്ത് പേ.: (16)


ഇനിയും ഷാഫി മദ്ഹബിൽ നെഞ്ചിന് മുകളിലാണ് കൈവെക്കേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞു വന്നാൽ അവൻ മഹാ തട്ടിപ്പ് വീരനും പിശാചിനെക്കാളും തട്ടിപ്പിൽ മുൻപന്തിയിലുമാണെന്ന് മനസ്സിലാക്കുക


അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


https://m.facebook.com/story.php?story_fbid=pfbid038HFCtaMyb7tXVg5GXmKPtML78vj7iqu9ai9Ua8vH2a1cnxRKNrmJpiVPLAaeyQE8l&id=100016744417795&mibextid=Nif5oz

 


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....