Saturday, June 29, 2024

ഇസ്തിഗാസ ഏതാണ് ഉത്തമം

 


ഇസ്തിഗാസ

ഏതാണ് ഉത്തമം



മഹാന്മാരുടെ മുഅജിസത്ത് കറാമത്തിന്റെ അടിസ്ഥാനത്തിൽ സഹായം തേടലും അവരെക്കൊണ്ട് തവസ്സുലാക്കലും ശിർക്കാണെന്ന് പറയുന്ന വഹാബി പുരോഹിതന്മാർ

ചെറുക്കാണെന്ന് തന്നെ എന്താണ് തെളിവ് എന്ന് ചോദിച്ചാൽ ഉത്തരം മുട്ടുകയാണ്.

അവസാനം ഒഹാബി ചോദിക്കുകയാണ് മഹാന്മാരോട് സഹായം തേടലാണോ ഉത്തമം അല്ലാഹുവിനോട് തേടലാണോ ഉത്തമം

ഉത്തമം തീരുമാനിക്കുന്നതിന്ന് മുമ്പ് ശിർക്കാണന്ന് തെളിയിക്കു എന്ന് പറഞ്ഞാൽ മൗലവിമാർക്ക് ഉത്തരമില്ല.

സ്വഹാബത്ത് വെള്ളമില്ലാതെ പ്രയാസപെട്ട സമയത്ത് തിരുനബിയുടെ അരികിൽ വന്നു തേടിയത് സ്വഹീഹുൽ ബുഖാരിയിൽ കാണാം അപ്പോൾ തിരുനബി അവിടെത്തെ മുഅജിസത്ത് കൊണ്ട് കൈവിരലിന്റെ ഇടയിലൂടെ വെള്ളം ഒഴുക്കിക്കൊണ്ട് ആയിരക്കണക്കിന് സ്വഹാബികൾക്ക് കുടിപ്പിക്കുകയും കുളിക്കുകയും ചെയ്തു

അല്ലാഹുവിനോട് തേടുകയാണ് ഉത്തമം നബിയോട് തേടുന്നതാണ് ഉത്തമം എന്ന് ചോദിച്ചാൽ എന്താണ് വഹാബിക്കുള്ള മറുപടി അത് തന്നെയാണ് ഞങ്ങൾക്കുമുള്ള മറുപടി



സലമത്ത് റ ക്ക് കാലിന്ന് വെട്ടേറ്റപ്പോൾ നബിയിലേക്ക്

പരാതി പറയുകയും അവിടെ നിന്ന് മൂന്ന് ഊത്ത് ഊതലോട് കൂടെ രോഗം മാറുകയും ചെയ്തു.

يزيد بن أبي عبيد قال: "رأيت أثر ضربة في ساق (ابن الأكوع) فقلت: يا أبا مسلم ما هذه الضربة؟ فقال: هذه ضربة أصابتها يوم خيبر، فقال الناس: أصيب سلمة، فأتيت النبي ﷺ، فنفث فيه ثلاث نفثات، فما اشتكيت حتى الساعة" (٣)


ഇവിടെ അല്ലാഹുവിനോട് തേടുകയാണോ ഉത്തമം നബിയോട് തേടുന്നതാണോ ഉത്തമം എന്ന് ചോദിച്ചാൽ എന്താണ് വഹാബിക്കുള്ള മറുപടി അത് തന്നെയാണ് ഞങ്ങൾക്കുള്ള മറുപടി


പക്ഷേ ഇത് ശിർക്കാണെന്ന് തെളിയിക്കാൻ ഒരു മൗലവിക്കും സാധ്യമല്ല


അസ്ലം പരപ്പനങ്ങാടി

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh



No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....