Saturday, June 29, 2024

മുഅജിസത്ത് കറാമത്ത് മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാകുമോ ?

 بسم الله الرحمن الرحيم

الحمدلله صلى الله علي محمد وعلي اله وصحبه واتباعه أجمعين


മുഅജിസത്ത് കറാമത്ത്  മഹാന്മാരുടെ ഉദ്ദേശപ്രകാരം ഉണ്ടാകുമോ ?

ഒഹാബി വാദം

അമ്പിയാക്കൾ ഔലിയാക്കൾ  ഉദ്ദേശിക്കുമ്പോൾ മുഅജിസത്ത് കറാമത്തുകൾ ഉണ്ടാവുകയില്ല


മറുപടി

ബുഖാരി ഇമാം റിപ്പോർട്ട് ചെയ്യുന്നു.ജാബിർ റ  പറയുന്നു -

ഹുദബിയയിൽ ജനങ്ങൾ ദാഹിച്ചു അവശരായി.

ജനങ്ങൾ തിരുനബിയുടെ അരികിലേക്ക് ആ വലതുമായി വന്നു പറത്തു .നബിയെ ഞങ്ങൾക്ക് ചെയ്യാനും കുടിക്കാനും വെള്ളമില്ല അങ്ങയുടെ ഈ ചെറിയ പാത്രത്തിലുള്ള അൽപ്പ വെള്ളം അല്ലാതെ .അപ്പോൾ തിരുനബി അവിടുത്തെ കൈ ആ പാത്രത്തിലേക്ക് വെച്ചപ്പോൾ നദി ഒഴുകും പ്രകാരം കൈവിരലിന്റെ ഇടയിലൂടെ വെള്ളം ധാര ധാരയായി ഒഴുകിക്കൊണ്ടിരുന്നു.

അപ്പോൾ ഞങ്ങൾ അതിൽ നിന്നും കുടിക്കുകയും ചെയ്യുകയും ചെയ്തു ഞങ്ങൾ ഒരു ലക്ഷം പേർ ഉണ്ടാക്കുകയായിരുന്നെങ്കിൽ പോലും അത് തികയുമായിരുന്നു '


عن جابر بن عبد الله رضي الله عنهما قال: ( عطش الناس يوم الحديبية والنبي صلى الله عليه وسلم بين يديه ركوة- إناء من جلد-، فتوضأ، فجهش-أسرع- الناس نحوه، فقال: ما لكم؟ قالوا: ليس عندنا ماء نتوضأ ولا نشرب إلا ما بين يديك، فوضع يده في الركوة، فجعل الماء يثور بين أصابعه كأمثال العيون، فشربنا، وتوضأنا، قلت: كم كنتم؟ قال: لو كنا مائة ألف لكفانا، كنا خمس عشرة مائة ) متفق عليه، واللفظ للبخاري


ഇവിടെ തിരുനബിയുടെ അരികിൽ അവർ അവലാതി പറഞ്ഞു വന്നപ്പോൾ അവിടത്തെ കൈ വെള്ളപാത്രത്തിൽ വെക്കുകയും മുഅജിസത്ത് മുഖേന വെള്ളം നൽകുകയും സഹായിക്കുകയും ചെയ്യുന്നു. ഇത് അവിടുന്ന് ഉദ്ദേശിച്ചപ്പോൾ തന്നെയാണ് നടക്കുന്നത് പ്രവാചകന്മാർ ഉദ്ദേശിക്കുമ്പോൾ മുഅജിസത്ത് കൊണ്ട് സഹായിക്കാൻ കഴിയും എന്നതിന് ഏറ്റവും വലിയ തെളിവാണിത്


സലമത്ത് റ ക്ക് കാലിന്ന് വെട്ടേറ്റപ്പോൾ നബിയിലേക്ക്

പരാതി പറയുകയും അവിടെ നിന്ന് മൂന്ന് ഊത്ത് ഊതലോട് കൂടെ രോഗം മാറുകയും ചെയ്തു.

عن يزيد بن أبي عبيد قال: "رأيت أثر ضربة في ساق (ابن الأكوع) فقلت: يا أبا مسلم ما هذه الضربة؟ فقال: هذه ضربة أصابتها يوم خيبر، فقال الناس: أصيب سلمة، فأتيت النبي ﷺ، فنفث فيه ثلاث نفثات، فما اشتكيت حتى الساعة" (٣)


ഇവിടെ സലമ റ യുടെകാലിന് വെട്ടേറ്റ് എപ്പോൾ തിരുനബിയോട് പരാതി പറയുകയും ഉടനെ അവിടുന്ന് മൂന്ന് ഊത്ത് ഊതുകയും കാല് സുഖപ്പെടുത്തുകയും ചെയ്യുന്നു.ഇത് അവിടത്തെ മുഅജിസത്താണ് .ആവശ്യസമയത്ത് തിരുനബി ഉദ്ദേശിച്ചപ്പോൾ തന്നെയാണ് ഈസത്തെ ഉണ്ടായത്.ഇനിയും മഹാന്മാർ ഉദ്ദേശിക്കുമ്പോൾ മുഅജ്ജിസത്ത് ഉണ്ടാവുകയില്ല എന്ന് പറയുന്ന വഹാബികൾ

മനസ്സുകൊണ്ട് ഒന്ന് ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു.


ഇതുപോലെ ധാരാളം സംഭവങ്ങൾ സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും കാണാം തിരുനബി ഉദ്ദേശിക്കുമ്പോൾ തന്നെയായിരുന്നു ധാരാളം സംഭവിച്ചത്

ജുറൈജ് റ ന്റെ കറാമത്ത് വിവരിച്ചുകൊണ്ട്

ഹാഫിളുദ്ധുൻയാ ഇമാം ഇബ്നു ഹജർ അസ്ഖലാനി റ 

فيه إثبات كرامات الأولياء ووقوع الكرامات لهم باختيار هم وطلبهم فتح الباري 6/374


ബുഖാരി റ റിപ്പോർട്ട് ചെയ്തജുറൈജ് റ യുടെ ചരിത്രത്തിൽ ന്നിന്ന് മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ ) സംഭവിക്കുമെന്ന് ലഭിക്കുന്നതാണ് (ഫത്ഹ്ൽ ബാരി 6/374)

ഹാഫിളുദ്ധുൻ ഇമാം ഇബ്നു അസ്ഖലാനി റ 

സുന്നത്ത് ജമാഅത്തിന് വിരുദ്ധം പറഞ്ഞതാണോ?


ഏറ്റവും പ്രശസ്ത ഉസൂലിന്റെ ഗ്രന്തമായ ജംഉൽ ജവാമിഉ വിവരിച്ചു  ബന്നാനി റ പറയുന്നു.

وكرامات الأولياء حق  اي جائزة واقعة جمع الجوامع 

 ഔലിയാക്കളുടെ കറാമത്തുകൾ സത്യമാണ് 

باختيار هم وطلبهم قاله شيخ الإسلام 

حاشية البناني علي جمع الجوامع

2/420

മഹാത്മാക്കളുടെ കറാമത്ത്  അവരുടെ ഇഖ്തിയാർ കൊണ്ടും ' (ഉദ്ധേശിച്ചാൽ ആഗ്രഹിച്ചാൽ  ) സംഭവിക്കുന്നതാണ് ( ഹാശിയത്തുൽ ബന്നാനി അലാ ജംഉൽ ജവാമി ഇ 2 / 420


ഇനി തിരുനബിയുടെയോഏതെങ്കിലും മഹാത്മാക്കളുടെയോ  ജീവിതത്തിൽ പ്രയാസഘട്ടങ്ങളിലോ മറ്റൊ മുഅജിസത്ത് കറാമത്ത് കാണിച്ചിട്ടില്ല എന്ന് വന്നാൽ അവരുടെ ഉദ്ദേശപ്രകാരം മുഅജിസത്ത് കറാമത്ത്

 കാണിക്കാൻ കഴിയില്ല എന്ന് അതിന് അർത്ഥമില്ല. അത്തരം ഘട്ടങ്ങളിലും

മുഅജിസത്ത് കറാമത്ത്

 കാണിക്കാതിരിക്കാൻ ആയിരിക്കും അല്ലാഹുവിൻറെ കല്പനയും തീരുമാനവും ക്ഷമിക്കാനും സഹിക്കാനും ഉള്ള പരിശീലനവും പ്രതിഫലവും അല്ലാഹു നൽകാൻ ഉദ്ദേശിച്ചത് കൊണ്ടുമാണ് അല്ലാതെ അവിടുന്ന് മുഅജിസത്ത്  കറാമത്തുകളും ഉദ്ദേശപ്രകാരം ചെയ്യാൻ സധിക്കാത്തത് കൊണ്ടല്ല  അത് ചെയ്യാനുള്ള കഴിവ് അല്ലാഹുവിനെ നൽകാൻ കഴിയാത്തത് കൊണ്ടുമല്ല ഇത് വേർതിരിച്ചു മനസ്സിലാക്കണമെങ്കിൽ അല്പം ബുദ്ധി വേണം എന്ന് മാത്രം

അതാണ ഒഹാബിസിന് ഇല്ലാത്തതും


  Aslam Kamil Saquafi parappanangadi


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


 

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....