Wednesday, January 31, 2024

*അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം ........ *മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*

 *അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ


അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം


........

*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


*വൈരുദ്ധ്യം / ബിദ്അത്ത്* 5


*അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ*


അൽമനാർ എഴുതുന്നു: "ഏതൊരുവൻ അല്ലാഹു അർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളി ലാണെന്നും സൃഷ്‌ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാതപിക്കണം. അല്ലെങ്കിൽ അവൻ്റെ പിരടി വെട്ടപ്പെടണം. ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴു ക്കിലേക്ക് എറിയപ്പെടണം." (അൽമനാർ 2009 ജൂൺ പേ. 56)


അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം


അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും പറഞ്ഞത് വ്യാഖ്യാനിക്കാതെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ. ഇതനുസരിച്ചാണ് അല്ലാഹു ദൂരെയാണെന്ന് വിശ്വസിച്ചില്ലെങ്കിൽ കാഫിറാകുമെന്ന് അവർക്ക് പഠിപ്പിക്കേണ്ടി വന്നത്. എന്നാൽ ഈ പുതിയ ആശയപ്രകാരം (അഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം) അല്ലാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും അവർക്ക് തന്നെ പറയേണ്ടിവന്നു.


“അല്ലാഹു പറയുന്നു: നിന്നോട് എൻ്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ ഏറ്റവും അടുത്തുള്ളവനാകുന്നു (എന്നു പറയുക)." (അൽമനാർ 2004 നവംബർ, പേജ് 11) എം.എം. അക്ബർ മൗലവി രചിച്ച തൗഹീദിലേക്ക് സുന്നത്തിലേക്ക് എന്ന പുസ്ത‌കം കാണുക:


“മനുഷ്യർക്ക് അല്ലാഹുവിനെ പരിചയപ്പെടുത്തുമ്പോൾ അവൻ സമീപസ്ഥനാണ് എന്നും കണ്ഠനാഡിയെക്കാൾ അടു ത്തവനാണ് എന്നും ഖുർആൻ പറയുന്നുണ്ട്. നിന്നോട് എന്റെ ദാസൻ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്നു പറയുക) (ഖുർആൻ 2: 186) (തൗഹീദിലേക്ക് സുന്നത്തിലേക്ക്, പേജ് 37. ഐ.എസ്.എം.


ചോദ്യം: അല്ലാഹു ഏഴാനാകാശത്തിന് മുകളിൽ അർശിന്മേൽ ഇരിക്കുകയാണെന്നും അല്ലാഹു സൃഷ്‌ടികളിൽ നിന്ന് അകന്നാണെന്നും ഒരേസമയം വിശ്വസിക്കലെങ്ങനെ? അർശും ആകാശവും സൃഷ്‌ടിയല്ലെ? അല്ലാഹു സൃഷ്‌ടികളിൽ നിന്ന് അകന്നാണെന്ന് വിശ്വസിക്കാത്തവൻ്റെ പിരടി വെട്ടി അഴുക്കുചാലിൽ തള്ളണമെന്നും ഇതേ കുറിപ്പിൽ കാണുന്നു. അപ്പോൾ ആദ്യം പിരടി വെട്ടി ചാലിൽ എറിയേണ്ടത് മൗലവിമാരെ തന്നെയല്ലേ? അവർ തന്നെയല്ലേ അല്ലാഹു അടുത്താണെന്നും സൃഷ്ട‌ിയായ അർശിൽ ഇരിക്കുന്നുവെന്നും പഠിപ്പിച്ചത്.


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....