Wednesday, January 31, 2024

അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് അൽ മനാർ

 അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് അൽ മനാർ


അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം

കെ.എൻ.എം പ്രസിഡണ്ട്

...

*മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*


*മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട്

ഒഹാബികളുടെ 

ബിദ്അത്തുകൾ*


*വൈരുദ്ധ്യം / ബിദ്അത്ത്* 6


അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ്


"മുബ്‌തദിഅ് കാഫിർ' അഥവാ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻവാദത്തിന് ഉദാഹരണമായി അൽമനാർ എഴുതുന്നു: “അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുത ലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക." (അൽമനാർ 1952 ജനുവരി 20)


അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം


കെ.എൻ.എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അബ്ദുൽ അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാ നത്തെ പരിചയപ്പെടുത്തുന്നത് കാണുക: “സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാ ഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറി യില്ലെന്നും വിശ്വസിക്കുന്നവരാണ്." (മുസ്‌ലിം ചിന്താ പ്രസ്ഥാ നങ്ങൾ, യുവത, പേജ് 95)


ചോദ്യം: 1952 ലെ അൽമനാർ ഫതവ പ്രകാരം അല്ലാഹുവിന് ശരീരം, അവയവങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്ന മുജാഹിദുകൾ ഇസ്‌ലാമിന് പുറത്തല്ലെ?


No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...