*ഇമാം നവവി റ ശറഹുൽ അർബഈന എഴുതിയിട്ടില്ല,*
"ഇബ്നുല്‍ അത്ത്വാര്‍(റ) പറയുന്നു:'മഹാനായ ഇമാം നവവി(റ) ക്രോഡീകരിച്ച കിത്താബുകളുടെ കൂട്ടത്തില്‍ പെട്ടതാണ്, ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി(സ്വ) വാചകങ്ങളായ ഹദീസുകളുടെ കൂട്ടത്തില്‍ പെട്ട നാല്പത് ഹദീസുകള്‍ ഒരുമിച്ചു കൂട്ടിയ 'അല്‍ അര്‍ബഈന്‍' എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതാനും അങ്ങിനെ ഒന്ന് രചനക്ക് തെരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമാക്കാനും ഇമാംനവവി(റ) തീരുമാനിച്ചിരുന്നു, പക്ഷെ അങ്ങിനെ ഒരു വ്യാഖ്യാന മെഴുതാന്‍ ഇമാംനവവി(റ)വിന്ന് സാധിക്കുന്നതിന്നു മുമ്പ് മഹാനായ ഇമാംനവവി(റ) ഈ ലോകത്തോട് വിട പറയുകയാണുണ്ടായത്. ഇമാംനവവി(റ) വിന്റെ പ്രധാനശിഷ്യനായ ഇമാം ഇബ്നുല്‍ അത്ത്വാര്‍(റ) തന്റെ(ശറഹുല്‍ അര്‍ബഈന്‍ അന്നവവിയ്യ:പേജ്/35)ല്‍ പറഞ്ഞതായി കാണാവുന്നതാണ്.
ഈ പറഞ്ഞതില്‍ നിന്നും ഇമാംനവവി(റ) തന്റെ’ 'അല്‍ അര്‍ബഈന്‍' എന്ന ഹദീസ് ഗ്രന്ഥത്തിന് ഒരു ശറഹോ വ്യാഖ്യാനമോ എഴുതിയിട്ടില്ല എഴുതുന്നതിന്ന് മുമ്പ് മഹാന് വഫാത്തായിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇമാം നവവി (റ) വിന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് തന്റെ പ്രധാന ശിഷ്യന് ഇബ്നുല്‍ അത്ത്വാര്‍ (റ)ക്ക് പുറമെ ഹിജ്റ:734.ല്‍ വഫാത്തായ ഇമാം താജുദ്ദീന് അല്‍ ഫാക്കിഹാനി(റ)യും, ഹിജ്റ:702.ല്‍ വഫാത്തായ ഇമാം ഇബ്നു ദഖീഖില്‍ അയ്ദ്(റ)യും, ഹിജ്റ:767.ല്‍ വഫാത്തായ ഇമാം ഇസ്സുദ്ദീന്‍ ഇബ്നു ജമാഅ(റ)യും, ഹിജ്റ:795.ല്‍ വഫാത്തായ ഹാഫിളു ഇബ്നുറജബില്‍ ഹമ്പലി(റ)യും, ഹിജ്റ :804.ല്‍ വഫാത്തായ ഇമാം ഇബ്നുല്‍ മുലഖിന്‍(റ)യും, ഹിജ്റ:974. ല്‍ വഫാത്തായ ഇബ്നുഹജര്‍ അല്‍ ഹൈത്തമി(റ)യും തുടങ്ങി ധാരാളം പൂര്‍വ്വീകരായ ഇമാമുകള്‍ തന്നെ വ്യാഖ്യാനങ്ങള്‍ എഴുതി യിട്ടുണ്ട് അവരാരും തന്നെ ഇമാം നവവി(റ) തന്നെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് ശറഹു എഴുതിയിട്ടുണ്ടെന്നു പറഞ്ഞതായി കാണുന്നില്ല, എന്നല്ല ആ ഇമാമുകള്‍ ആരും തന്നെ ശറഹ് എഴുതുന്ന സമയത്ത് ഇമാം നവവി(റ) തന്റെ ശറഹില്‍ വ്യഖ്യാനിച്ചതു പോലെ എന്നു പറഞ്ഞു കൊണ്ട് ഇമാം നവവി(റ)യെ തൊട്ടു വരികള്‍ എടുത്തുദ്ധരിക്കുകപോലും ചെയ്യുന്നില്ല, അങ്ങിനെ ഒരു ശറഹ് ഇമാം നവവി(റ) തന്നെ തന്റെ 'അല്‍ അര്‍ബഈന്‍' എന്ന കിത്താബിന്ന് എഴുതിയിരുന്നുവെങ്കില് പൂര്‍വ്വീകരായ ഇമാമുകളോക്കെ ആ ശറഹില്‍ നിന്നു എടുത്തുദ്ധരിക്കു മായിരുന്നു, അങ്ങിനെയൊന്നു കാണുന്നുമില്ല.
അത് കൊണ്ട് തന്നെ ഇമാം നവവി(റ)യുടെ ഖാദിമും പ്രധാനശിഷ്യനും ആയ ഇബ്നുല്‍അത്ത്വാര്‍(റ) പറഞ്ഞ്തുപോലെ ഇമാം നവവി(റ) 'അല്‍ അര്‍ബ ഈന്' എന്ന ഹദീസ് കിത്താബിന്ന് വ്യാഖ്യാനമെഴുതിയിട്ടില്ലാ എന്നതാണു വാസ്തവം.!!
وكان من جملة ما جمعه رحمه الله تعالى أربعين حديثا من الأحاديث النبويّة قائلها خير البريّة صلى الله عليه وسلم، وعزم رحمه الله تعالى على شرحها، وتبيين الحكمة في اختيارها دون غيرها، فلم يُقْدَرْ له رحمه الله تعالى ذلك، واخترمته المنية. وها أنا إن شاء الله تعالى أشرح الأحاديث المذكورة بألفاظ واضحات..الخ.(مقدمة شرح الأربعين النووية:ص/35)للإمام ابن العطار الملقب بمختصر النووي.
No comments:
Post a Comment