Sunday, December 10, 2023

ഖുതുബ ഭാഷ മാറ്റാൻ* *യോഗതീരുമാനം49

 https://m.facebook.com/story.php?story_fbid=pfbid0ijuZ22D2gNkG6b2vra5oWkcbG3ZpZo78ZJJAeFoW7Y2JfDnTcNKFJix6MmnUVkfl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 49/313

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*ഖുതുബ ഭാഷ മാറ്റാൻ*

 *യോഗതീരുമാനം*


ഐക്യ സംഘത്തിന് പുറമേ ഈ പുതിയ ചിന്താഗതികൾ സമൂഹത്തിൽ വ്യാപിപ്പിക്കാൻ ചെറിയ ചെറിയ സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ 'താലൂക്ക് മുസ്‌ലിം സമാജങ്ങൾ ' രൂപീകരിക്കുകയും പുതിയ ചിന്തകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. 


ഇസ്‌ലാമിക കർമ്മങ്ങൾ തന്നെ നശിപ്പിച്ചു കളയുന്ന തീരുമാനങ്ങൾ ഈ സഭകളിലൂടെ പുറത്തുവന്നിട്ടുണ്ട്. 

മുജാഹിദ്  ചരിത്രകാരനായ എം മുഹമ്മദുക്കണ്ണ് എഴുതിയ വക്കം മൗലവി എന്ന പുസ്തകത്തിൽ നിന്ന് : 


"ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജത്തിന്റെ പ്രഥമ സമ്മേളനം 1923 മെയ് 5,6 തീയതികളിൽ പെരുമാതുറ വെച്ച് കൂടാൻ തീരുമാനിച്ചു.... 

1923 മെയ് അഞ്ചാം തീയതി പെരുമാതുറ വെച്ചു കൂടിയ മഹാ സമ്മേളനം തികഞ്ഞ വിജയമായിരുന്നു. മുസ്‌ലിംകൾക്ക് മുമ്പൊരിക്കലും അത്തരം ഒരു യോഗം കൂടാൻ സാധിച്ചിട്ടില്ല. വക്കം മൗലവി അധ്യക്ഷം വഹിച്ചു. ആ യോഗത്തിന്റെ തീരുമാനങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. വിദൂരവ്യാപകമായ ഫലം ഉളവാക്കിയതും. അത് ചുവടെ ചേർക്കുന്നു :


6 - പള്ളികളിൽ പുരോഗമനവാദികളും പണ്ഡിതന്മാരുമായ ഖതീബന്മാരെ നിയമിക്കുക.

7 - പള്ളികളിൽ നടത്തുന്ന ഖുതുബയും വിവാഹാവസരങ്ങളിലെ ഖുതുബയും - പ്രാർത്ഥനാ ഭാഗം ഒഴികെ - മലയാളത്തിൽ നടത്തുക. "

(വക്കം മൗലവി പേജ് 97)


ബിദ്അത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതാണ് കർമ്മങ്ങൾ നിഷ്ഫലമാക്കുകയെന്നത്. അത് ചിലപ്പോൾ ഇബാദത്തിന്റെ ശർത്തുകൾ ഒഴിവാക്കി കൊണ്ടോ അല്ലെങ്കിൽ ഇല്ലാത്ത നിബന്ധനകൾ കൂട്ടിച്ചേർത്തു കൊണ്ടോ ആയിരിക്കും. 


വെള്ളിയാഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനയാണല്ലൊ ജുമുഅ ഖുതുബ. ഖുതുബ അറബി ഭാഷയിൽ ആയിരിക്കണം എന്നത് അത് സ്വീകരിക്കപ്പെടാനുള്ള അഭിവാജ്യ ഘടകമാണ്. ആ ഘടകത്തെ ഇല്ലായ്മ ചെയ്തു കൊണ്ടുള്ള തീരുമാനമാണ് ഇത്തരം സമ്മേളനങ്ങളിലൂടെ പുറത്ത് വരുന്നത്. ഫലത്തിൽ വുളു ഇല്ലാത്ത നിസ്കാരം പോലെയായിമാറി അനറബി ഭാഷയിലെ ജുമുഅ ഖുതുബ.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....