Sunday, December 10, 2023

ബ്രിട്ടീഷ് സ്നേഹവും* *ബാങ്ക് പലിശയും50

 https://www.facebook.com/100024345712315/posts/pfbid02uCmCANizv79tMtJAFGcjJeKnkVkhdDUBSxMJ1a7ikN3h4Jno6y6mqsGaUbhuixoUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 50/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ബ്രിട്ടീഷ് സ്നേഹവും*

*ബാങ്ക് പലിശയും*


കൊടുങ്ങല്ലൂർ പ്രദേശത്തെ മുസ്‌ലിംകൾ തമ്മിലുള്ള വഴക്കുകൾ  പരിഹരിക്കാനും മറ്റും പ്രാദേശികമായി രൂപം കൊണ്ട പ്രസ്ഥാനം ആയിരുന്നല്ലോ നിഷ്പക്ഷ സംഘം. അത് നല്ലൊരു പ്രവർത്തനമായി വിലയിരുത്തപ്പെടുകയും ഒരുപാട് ആളുകൾ അതിൽ ആകൃഷ്ടരാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് വൈകാതെ തന്നെ അത് ഐക്യ സംഘമായി രൂപപ്പെടുകയും ഇസ്‌ലാമിക വിരുദ്ധമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തപ്പോൾ വിവരമുള്ളവരൊക്കെ അതിൽ നിന്നും മാറിനിൽക്കുകയാണുണ്ടായത്. 


മത പണ്ഡിതർ മാത്രമല്ല സാധാരണക്കാർ പോലും അവരുടെ ആദർശ വ്യതിയാനങ്ങൾ മനസ്സിലാക്കി അതിൽ നിന്നും രാജി വെച്ചിട്ടുണ്ട്.

അതിൽ പ്രധാനിയാണ് കോൺഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. 1924ൽ തന്നെ ഐക്യ സംഘവുമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മാറിനിന്നിട്ടുണ്ട്. രണ്ടു കാരണങ്ങളാണ് പ്രധാനമായും അതിനുള്ളത്. 

ഒന്ന് : ബ്രിട്ടീഷുകാർക്കെതിരെ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കൊണ്ടുവന്ന പ്രമേയം പിൻവലിക്കാൻ ഐക്യ സംഘക്കാർ ആവശ്യപ്പെട്ടത്.

രണ്ട് : ബാങ്ക്പലിശ അനുവദനീയമാക്കി കെഎം മൗലവി പുസ്തകം രചിച്ചത്.


ഇ. മൊയ്തു മൗലവിയുടെ മകൻ എം റഷീദ്എഴുതിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന പുസ്തകത്തിൽ വിശദമായി അക്കാര്യം പറയുന്നുണ്ട്.


"1924 ഐക്യ സംഘത്തിൻറെ രണ്ടാം വാർഷിക സമ്മേളനം ആലുവയിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്നത്തിൽ മുസ്‌ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹപൂർവ്വമായ സമ്മർദ്ദം വഴി തങ്ങളുടെ കുഞ്ഞുമുഹമ്മദിനെ കൊണ്ട് ഈ പ്രമേയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞികൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അത് നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം ബോട്ടിലിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. ഈ തോൽവി വ്യക്തിപരമായി കരുതാതെ സാഹിബ് ഐക്യ സംഘവുമായുള്ള ബന്ധം തുടർന്നുവെങ്കിലും അധികം താമസിയാതെ തുറന്നെതിർക്കേണ്ട സാഹചര്യമുണ്ടായി. ഇതിനെപ്പറ്റി കെ എ കൊടുങ്ങല്ലൂർ, എസ് കെ പൊറ്റക്കാട്, പി പി ഉമർ കോയ, എൻ പി മുഹമ്മദ് എന്നിവർ 1978 കൂട്ടായി രചിച്ച മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ബൃഹത് ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ് : ഐക്യ സംഘത്തിലെ ഉത്സാഹശാലികളായ ചില പ്രവർത്തകന്മാർ എറണാകുളത്ത് ഒരു മുസ്ലിം ബാങ്ക് സ്ഥാപിച്ചു. കെഎം സീതിയാണ് ഇതിൽ മുൻകൈയെടുത്തിരുന്നത്. പലിശ മുസ്ലിംകൾക്ക് നിഷിദ്ധമാണല്ലോ അതിനാൽ ബാങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന് ഒരു മത വ്യാഖ്യാനം കണ്ടുപിടിച്ചു ഇത് ചെയ്തത് കെ എം മൗലവിയായിരുന്നു. ഇതിന് ഹീലത്തു രിബ എന്നു പേരിടുകയും ചെയ്തു. ഇതോടെ അബ്ദുറഹ്മാനും സംഘവും തമ്മിൽ അഭിപ്രായ ഭേദം ഉണ്ടായി. "

(മുഹമ്മദ് അബ്ദുറഹ്മാൻ 

സാഹിബ്. എം റഷീദ് പേജ് 70)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....